മഡ്രിഡ്: ഇതിഹാസ താരം ലൂക മോഡ്രിച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി വേർപിരിയുന്നു. 13 വർഷമായി മധ്യനിരയിലെ അതിനിർണായക സാന്നിധ്യമായ മോഡ്രിച് ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക.
‘‘ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാർഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു’’ -റയൽ മഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു. 2012ലാണ് ക്രോയേഷ്യക്കാരനായ മോഡ്രിച് റയലിലെത്തിയത്.
13 സീസണുകളിലായി, ആറ് യൂറോപ്യൻ കപ്പുകൾ, ആറ് ക്ലബ് ലോകകപ്പുകൾ, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാല് സ്പാനിഷ് ലീഗുകൾ, രണ്ട് കോപ ഡെൽ റേ, അഞ്ച് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിങ്ങനെ 28 കിരീടങ്ങൾ നേടാൻ 39കാരൻ ക്ലബിനെ സഹായിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ