Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • നൂറ്റാണ്ടെടുത്ത് കഴുകന്മാർ പണിത ചില്ലുകൊട്ടാരം
    • അവസാന ഹോം മത്സരം ജയിച്ച് സ്റ്റേഡിയത്തിൽനിന്ന് എന്നേക്കുമായി പടിയിറങ്ങി എവർട്ടൺ ഫുട്ബാൾ ടീം
    • ‘ഇതെന്ത് ഫുട്ബാളാണ്, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ല, ജീവൻ പൊലിഞ്ഞാൽ ആർക്കാണ് നഷ്ടം, തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ, കണ്ടുനിൽക്കാൻ വയ്യ’; അനസ് എടത്തൊടിക
    • ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്, മെസ്സി വരില്ലാന്ന് പറയാൻ പറ്റില്ലാന്നാണ് പറഞ്ഞത്, വരുമോ എന്നാണ് പറയേണ്ടത്’; മന്ത്രി അബ്ദുറഹ്മാനെ ട്രോളി സാദിഖലി ശിഹാബ് തങ്ങൾ
    • ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, May 19
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു
    Football

    മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 21, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു
    Share
    Facebook Twitter Telegram WhatsApp

    വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റലിയിലെ മുൻനിര ലീഗായ സീരി എയിലെ മത്സരങ്ങൾ മാറ്റിവെച്ചു.

    തിങ്കളാഴ്ച വൈകീട്ട് നടക്കേണ്ട നാലു മത്സരങ്ങളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ലീഗ് ഭരണസമിതി അറിയിച്ചു. ടൊറീനോ-ഉദിനീസ്, കാഗ്ലിയാരി-ഫിയോറെന്‍റിന, ജിനോവ-ലാസിയോ, പാർമ-യുവന്‍റസ് മത്സരങ്ങളാണ് മാറ്റിയത്. ഈസ്റ്റർ തിങ്കളാഴ്ച രാജ്യത്ത് പൊതു അവധിയാണ്.

    കൂടാതെ, സീരി ബി, സി, ഡി ലീഗ് മത്സരങ്ങളും മാറ്റി. വലിയ ഫുട്ബാൾ ആരാധകനായിരുന്ന മാർപാപ്പയുടെ നിര്യാണത്തിൽ സീരി എ ക്ലബുകളെല്ലാം അനുശോചിച്ചു. മാർപാപ്പയുടെ വിയോഗം ഈ നഗരത്തെയും ലോകത്തെയും വലിയ ദുഖത്തിലാഴ്ത്തിയെന്ന് റോമ പത്രക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം, വിനയം, ധൈര്യം, സമർപ്പണം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചതായും കുറിപ്പിൽ പറയുന്നു.

    വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു മാർപാപ്പയുടെ അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു.ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അൽപനേരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു.

    Read Also:  ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം

    1936 ഡിസംബർ 17ന് അർജനന്‍റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിപ്രഖ്യാപനത്തെത്തുടർന്ന് ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാർച്ച് 13ന് 266-ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleസൂ​പ്പ​ർ ക​പ്പി​ൽ ഇ​ന്ന് ഗോ​കു​ലം Vs ഗോ​വ
    Next Article ‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പി​ന്റെ മനം കവർന്നത് ഈ മൂന്നുപേർ…

    Related Posts

    നൂറ്റാണ്ടെടുത്ത് കഴുകന്മാർ പണിത ചില്ലുകൊട്ടാരം

    May 19, 2025

    അവസാന ഹോം മത്സരം ജയിച്ച് സ്റ്റേഡിയത്തിൽനിന്ന് എന്നേക്കുമായി പടിയിറങ്ങി എവർട്ടൺ ഫുട്ബാൾ ടീം

    May 18, 2025

    ‘ഇതെന്ത് ഫുട്ബാളാണ്, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ല, ജീവൻ പൊലിഞ്ഞാൽ ആർക്കാണ് നഷ്ടം, തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ, കണ്ടുനിൽക്കാൻ വയ്യ’; അനസ് എടത്തൊടിക

    May 18, 2025

    ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്, മെസ്സി വരില്ലാന്ന് പറയാൻ പറ്റില്ലാന്നാണ് പറഞ്ഞത്, വരുമോ എന്നാണ് പറയേണ്ടത്’; മന്ത്രി അബ്ദുറഹ്മാനെ ട്രോളി സാദിഖലി ശിഹാബ് തങ്ങൾ

    May 18, 2025

    ഡി മരിയ ഫുട്ബാൾ മതിയാക്കുന്നോ ​?; വിരമിക്കൽ സൂചനകൾ നൽകി താരം

    May 18, 2025

    ഇത് ക്രിസ്റ്റൽ ക്ലിയർ കപ്പ്; സിറ്റിക്കുമുമ്പിൽ കോട്ടകെട്ടി വിജയത്തിന്റെ രാജകൊട്ടാരത്തിൽ പാലസ്

    May 18, 2025
    Don't Miss

    നൂറ്റാണ്ടെടുത്ത് കഴുകന്മാർ പണിത ചില്ലുകൊട്ടാരം

    May 19, 2025By Rizwan Abdul Rasheed

    എഫ്.എ കപ്പ് കിരീടവുമായി ക്രിസ്റ്റൽ പാലസ് താരങ്ങൾ”നമ്മൾ ഫുട്ബോൾ കളിക്കാരെയും മാനേജർമാർരെയും സംബന്ധിച്ച് ഏറ്റവും വലിയ വിജയമെന്നത് ട്രോഫി ഉയർത്തുന്നതല്ല,…

    അവസാന ഹോം മത്സരം ജയിച്ച് സ്റ്റേഡിയത്തിൽനിന്ന് എന്നേക്കുമായി പടിയിറങ്ങി എവർട്ടൺ ഫുട്ബാൾ ടീം

    May 18, 2025

    ‘ഇതെന്ത് ഫുട്ബാളാണ്, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ല, ജീവൻ പൊലിഞ്ഞാൽ ആർക്കാണ് നഷ്ടം, തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ, കണ്ടുനിൽക്കാൻ വയ്യ’; അനസ് എടത്തൊടിക

    May 18, 2025

    ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്, മെസ്സി വരില്ലാന്ന് പറയാൻ പറ്റില്ലാന്നാണ് പറഞ്ഞത്, വരുമോ എന്നാണ് പറയേണ്ടത്’; മന്ത്രി അബ്ദുറഹ്മാനെ ട്രോളി സാദിഖലി ശിഹാബ് തങ്ങൾ

    May 18, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.