ഫ്ലോറിഡ: റെക്കോഡ് ഗോൾ നേട്ടത്തോടെ സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ ടൊറൻഡോ എഫ്.സിക്കെതിരായ മത്സരമാണ് 1-1 ന് അവസാനിച്ചത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടുഗോളുകളും പിറന്നത്. ഫെഡറികോ ബെർണാഡെഷിയിലൂടെ ടൊറൻഡോയാണ് ആദ്യം ലീഡെടുക്കുന്നത്.
തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുമുൻപിൽ നിന്ന് ജോഡി ആൽബ നൽകിയ പാസ് മെസ്സിയുടെ ഒന്നാന്തരം ഇടങ്കാലൻ ഫിനിഷ് മയാമിയെ 1-1 ഒപ്പമെത്തിച്ചു.
ഗോൾ നേട്ടത്തോടെ ഇന്റർമയാമിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനായി മെസ്സി. 44 ഗോളുകൾ നേടിയ മെസ്സി മുൻ അർജന്റീന താരം ഗോൺസാലോ ഹിഗ്വയിനെയാണ് മറികടന്നത്. വെറും 29 മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ നേട്ടം. കരിയറിലെ 856ാംത്തെ ഗോൾ കൂടെയായിരുന്നു.�
മത്സരത്തിൽ ടൊറൻഡോ പോസ്റ്റിലേക്ക് ഇന്റർമയാമി മൂന്ന് ഷോട്ടുകൾ പായിച്ചെങ്കിലും ഒന്ന് മാത്രമേ ഗോളായി പരിഗണിച്ചത്. 29ാം മിനിറ്റിൽ സെഗോവിയ വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ സുവാരസ് എത്തിയതോടെ ഗോൾ നിരസിച്ചു. 39ാം മിനിറ്റിൽ ലോങ് ഡിസ്റ്റൻസ് ഷോട്ടിൽ മെസ്സി ഗോളടിച്ചെങ്കിലും റഫറി ഫൗൾ വിധിച്ചതോടെ ഗോൾ നഷ്ടപ്പെട്ടു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/1oK68bD