ബ്ലൈന്‍ഡ് ഫുട്ബാൾ പ്രീമിയർ ലീഗ്: ത്രീ ടു വൺ ഹീറോസിന് രണ്ടാംസ്ഥാനം

അ​ഹ്മ​ദാ​ബാ​ദി​ലെ കി​ങ്​​സ് ​ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ പ്രീ​മി​യ​ർ ലീ​ഗി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ത്രീ ​ടു വ​ൺ ഹീ​റോ​സ് ടീം

കൊ​ച്ചി: ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ പ്രീ​മി​യ​ർ ലീ​ഗി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ത്രീ ​ടു വ​ൺ ഹീ​റോ​സി​ന് ര​ണ്ടാം​സ്ഥാ​നം. ഫൈ​ന​ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​​നൈ​റ്റ​ഡി​നോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ഒ​രു ഗോ​ളി​നാ​യി​രു​ന്നു (1-0) തോ​ൽ​വി. ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് ടീം ​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. കേ​ര​ള​ത്തി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി തു​ഷാ​ർ കു​മാ​ർ ലീ​ഗി​ലെ ടോ​പ് സ്‌​കോ​റ​ർ ആ​യും ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ത്രീ ​ടു വ​ൺ ഹീ​റോ​സ് മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.

അ​ഹ്മ​ബാ​ദി​ലെ കി​ങ്​​സ്​ ട​ർ​ഫ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ്. കെ. ​അ​ഭി​ഷേ​ക്, തു​ഫൈ​ൽ അ​ബ്ദു​ല്ല (കോ​ഴി​ക്കോ​ട്), അ​ഖി​ൽ ലാ​ൽ (തൃ​ശൂ​ർ), പി.​എ​സ്. സു​ജി​ത് (ആ​ല​പ്പു​ഴ) എ​ന്നി​വ​രാ​ണ് ത്രീ ​ടു വ​ൺ ഹീ​റോ​സ്നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ മ​ല​യാ​ളി താ​ര​ങ്ങ​ൾ.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment