ബ്ലാസ്റ്റേഴ്‌സ് വീണ്ടും തകർത്തു! ഡ്യൂറാണ്ട് കപ്പിൽ 7-0 തകർപ്പൻ ജയം!

കൊൽക്കത്തയിൽ നടന്ന ഡ്യൂറാണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തകർപ്പൻ പ്രകടനം കാഴ്ചവച്ചു! ഗ്രൂപ്പ് സിയിൽ സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്തുവിട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി.

നേഹ സദോയിയുടെ രണ്ടാമത്തെ ഹാട്രിക്ക് ആയിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് മത്സരം ഏകപക്ഷീയമാക്കി. ക്വാമി പെപ്ര, മുഹമ്മദ് ഐമൻ, നവോച്ച സിങ്, മുഹമ്മദ് അസ്ഹർ എന്നിവരാണ് സദോയിയോടൊപ്പം ഗോൾ നേടിയ മറ്റ് താരങ്ങൾ.

ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാമതെത്തി നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത നേടി.

Leave a Comment