അർജന്റീന ഫോർവേഡ് ഡി മരിയ പോർച്ചുഗൽ ക്ലബ് ബെനിഫിക്കയിൽ നിന്നും വിടപറയുന്നു. 2023ൽ യുവന്റസ് വിട്ടതിന് പിന്നാലെയാണ് ഡി മരിയ ബെനിഫിക്കക്കൊപ്പം ചേർന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈകാരിക കുറപ്പിലാണ് ബെനിഫിക്ക വിടുകയാണെന്ന സൂചനകൾ ഡി മരിയ നൽകിയത്. ഈ സീസണോടെ ക്ലബിൽ നിന്ന് ഡി മരിയ വിടപറയുമെന്നാണ് സൂചന.
ഡി മരിയ കരിയറിന്റെ അവസാനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി ഫുട്ബാളിൽ നിന്ന് വിരമിക്കുകയാണെന്ന് ഡി മരിയ അറിയിച്ചിട്ടില്ല. നേരത്തെ ലീഗിൽ പരിക്ക് മൂലം ഡി മരിയക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. എങ്കിലും ബെനിഫിക്കയുടെ മുന്നേറ്റത്തിലെ കുന്തമുനയായി ഇപ്പോഴും ഡി മരിയ തുടരുകയാണ്.
റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡി മരിയ അഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കിയ പി.എസ്.ജി ടീമിലും അംഗമായിട്ടുണ്ട്. ഒളിമ്പിക് ഗോൾഡ് മെഡലിന് പുറമേ 2022 ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായി.
തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളിലായിരുന്നു ഡി മരിയ കളിച്ചത്. 2024ലെ കോപ അമേരിക്ക കിരീട നേട്ടത്തോടെ അർജന്റീന താരം ഡി മരിയ ബൂട്ടഴിച്ചിരുന്നു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ അര്‍ജന്‍റീനക്കായി മരിയ നേടിയിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ