കെ.പി.എൽ: ബ്ലാ​സ്റ്റേ​ഴ്സി​നെ കോ​വ​ളം വീ​ഴ്ത്തി

കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​വ​ളം ഫു​ട്ബാ​ൾ ക്ല​ബ്. ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ളു​ക​ളൊ​ന്നും നേ​ടാ​തെ പി​രി​ഞ്ഞ ടീ​മു​ക​ൾ ര​ണ്ടാം പ​കു​തി​യി​ലാ​ണ് സ്കോ​ർ ചെ​യ്ത​ത്. 64ാം മി​നി​റ്റി​ൽ കോ​വ​ളം ഫോ​ർ​വേ​ഡ് ഷാ​ഹി​ർ അ​ക്കൗ​ണ്ട് തു​റ​ന്നു.

പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മു​ഹ​മ്മ​ദ് അ​ജ്സ​ൽ 79ാം മി​നി​റ്റി​ൽ ല​ഭി​ച്ച പ​ന്ത് കോ​വ​ളം ഗോ​ൾ കീ​പ്പ​ർ മു​നി​ഷ് പ്ര​ശാ​ന്തി​നെ മ​റി​ക​ട​ത്തി ഗോ​ളാ​ക്കി​യ​തോ​ടെ 1-1. 90ാംമി​നി​റ്റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ വ​ല കു​ലു​ക്കി​യ​തോ​ടെ ഗോ​ൾ 2-1 ആ​യി. കോ​വ​ള​ത്തി​ന്റെ നി​ര​വ​ധി ഗോ​ൾ​ശ്ര​മ​ങ്ങ​ളെ കേ​ര​ള ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് ജ​സീം സേ​വ് ചെ​യ്ത​തെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തും ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി​യാ​യി.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/wuarpVR

Leave a Comment