ചരിത്രത്തിലാദ്യം; ദക്ഷിണാഫ്രിക്ക വനിത ലോകകപ്പ് ഫൈനലിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റൺസിന്


ഗു​വാ​ഹ​തി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഐ.​സി.​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം. ​പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​രു​ഷ ടീ​മി​ന് സാ​ധി​ക്കാ​ത്ത​ത് ലോ​റ വോ​ൾ​വാ​ർ​ട്ട് ന​യി​ച്ച വ​നി​ത സം​ഘം നേ​ടി​യെ​ടു​ത്തു. വ​നി​ത ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 125 റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് പ്രോ​ട്ടീ​സി​ന്റെ ക​ന്നി പ്ര​വേ​ശ​നം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പ്രോ​ട്ടീ​സ് ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യി ലോ​റ വോ​ൾ​വാ​ർ​ട്ടി​ന്റെ (143 പ​ന്തി​ൽ 169) ഉ​ഗ്ര​ൻ സെ​ഞ്ച്വ​റി​യു​ടെ ബ​ല​ത്തി​ൽ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 319 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​ന്റെ മ​റു​പ​ടി 42.3 ഓ​വ​റി​ൽ 194 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ മാ​രി​സാ​നെ കാ​പ്പാ​ണ് ഇം​ഗ്ലീ​ഷ് ബാ​റ്റി​ങ് നി​ര​യെ ത​ക​ർ​ത്ത​വ​രി​ൽ പ്ര​ധാ​നി. വ്യാ​ഴാ​ഴ്ച​ത്തെ ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ര​ണ്ടാം സെ​മി ഫൈ​ന​ൽ വി​ജ​യി​ക​ളെ ഞാ​യ​റാ​ഴ്ച ന​വി മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​വ​ർ നേ​രി​ടും.

ഓ​പ​ണ​ർ​മാ​രാ​യ ലോ​റ​യും ട​സ്മി​ൻ ബ്രി​റ്റ്സും പ്രോ​ട്ടീ​സി​ന് മി​ന്നും തു​ട​ക്കം ന​ൽ​കി. 23ാം ഓ​വ​റി​ൽ കൂ​ട്ടു​കെ​ട്ട് ത​ക​രു​മ്പോ​ൾ സ്കോ​ർ 116. ബ്രി​റ്റ്സ് 45 റ​ൺ​സെ​ടു​ത്തു. അ​ന്നെ​കെ ബോ​ഷും (0) സു​നെ ലൂ​സും (1) വേ​ഗം മ​ട​ങ്ങി. 33 പ​ന്തി​ൽ 42 റ​ൺ​സെ​ടു​ത്ത മാ​രി​സാ​നെ കാ​പ്പ് ക്യാ​പ്റ്റ​ൻ ലോ​റ​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. 20 ഫോ​റും നാ​ല് സി​ക്സു​മ​ട​ക്കം 169 റ​ൺ​സ​ടി​ച്ച ലോ​റ 48ാം ഓ​വ​റി​ലാ​ണ് പു​റ​ത്താ​യ​ത്.

വാ​ല​റ്റ​ത്ത് ന​ദി​ൻ ഡി ​ക്ലെ​ർ​ക്കി​നെ (ആ​റ് പ​ന്തി​ൽ 11 നോ​ട്ടൗ​ട്ട്) കൂ​ട്ടു​പി​ടി​ച്ച് ക്ലോ ​ട്ര​യോ​ൺ (26 പ​ന്തി​ൽ 33 നോ​ട്ടൗ​ട്ട്) സ്കോ​ർ 300 ക​ട​ത്തി. ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രി​ൽ സ്പി​ന്ന​ർ സോ​ഫി എ​ക്കി​ൾ​സ്റ്റ​ൺ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ക​ന​ത്ത ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്റെ മ​റു​പ​ടി ബാ​റ്റി​ങ്. അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ ആ​ദ്യ മൂ​ന്ന് ബാ​റ്റ​ർ​മാ​രും മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ നാ​റ്റ് സീ​വ​ർ ബ്ര​ണ്ടി​ന്റെ​യും (64) ആ​ലി​സ് കാ​പ്സി​യു​ടെ​യും (50) അ​ർ​ധ​ശ​ത​ക​ങ്ങ​ൾ ടീ​മി​നെ മൂ​ന്ന​ക്കം ക​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രും മ​ട​ങ്ങി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. ഏ​ഴ് ഓ​വ​റി​ൽ 20 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​യി​രു​ന്നു കാ​പ്പി​ന്റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം.

© Madhyamam