ജെമീമക്ക് അർധസെഞ്ച്വറി; ആദ്യ ട്വന്റി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ


ശ്രീ​ല​ങ്കക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇന്ത്യൻ താരം ജെമീമ റോ​ഡ്രിഗസിന്റെ ബാറ്റിങ്

വി​ശാ​ഖ​പ​ട്ട​ണം: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യം. വി​സാ​ഗി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യെ ല​ങ്ക​യെ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 121 റ​ൺ​സി​ലൊ​തു​ക്കി 14.4 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് ആ​തി​ഥേ​യ​ർ ല​ക്ഷ്യം ക​ണ്ടു.

പ​ത്ത് ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 44 പ​ന്തി​ൽ 69 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ​നി​ന്ന ജെ​മീ​മ റോ​ഡ്രി​ഗ​സാ​ണ് വി​ജ​യശി​ൽ​പി. ഓ​പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന 25 പ​ന്തി​ൽ 25ഉം ​ഷ​ഫാ​ലി വ​ർ​മ അ​ഞ്ച് പ​ന്തി​ൽ ഒ​മ്പ​തും റ​ൺ​സ് നേ​ടി മ​ട​ങ്ങി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 16 പ​ന്തി​ൽ 15 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ര​ണ്ടാം ഓ​വ​റി​ൽ​ത്ത​ന്നെ ഷ​ഫാ​ലി​യെ കാ​വ്യ ക​വി​ന്ദി പ​റ​ഞ്ഞു​വി​ട്ടു.

സ്മൃ​തി​യെ കൂ​ട്ടി​ന് നി​ർ​ത്തി ജെ​മീ​മ സ്കോ​ർ ച​ലി​പ്പി​ച്ചു. എ​ന്നാ​ൽ ഒ​മ്പ​താം ഓ​വ​റി​ൽ സ്മൃ​തി​യെ ഇ​നോ​ക ര​ണ​വീ​ര മ​ട​ക്കി​യ​തോ​ടെ ര​ണ്ടി​ന് 67. തു​ട​ർ​ന്ന് ജെ​മീ​മ​യും ഹ​ർ​മ​നും ചേ​ർ​ന്ന് ജ​യ​ത്തി​ലെ​ത്തി​ച്ചു. 43 പ​ന്തി​ൽ 39 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ വി​ഷ്മി ഗു​ണ​ര​ത്നെ ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ ക്രാ​ന്തി ഗൗ​ഡും ദീ​പ്തി ശ​ർ​മ​യും ശ്രീ​ച​ര​ണി​യും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി​.

മൂ​ന്നാം ഓ​വ​റി​ൽ ല​ങ്ക​ൻ സ്കോ​ർ 18ൽ ​നി​ൽ​ക്കെ ഓ​പ​ണ​റും ക്യാ​പ്റ്റ​നു​മാ​യി ച​മാ​രി അ​ത്ത​പ്പ​ത്തു​വി​നെ (12 പ​ന്തി​ൽ 15) ബൗ​ൾ​ഡാ​ക്കി പേ​സ​ർ ക്രാ​ന്തി. ദീ​പ്തി ശ​ർ​മ എ​റി​ഞ്ഞ പ​ത്താം ഓ​വ​റി​ൽ ഹ​സി​നി പെ​രേ​ര (23 പ​ന്തി​ൽ 20) ക്രാ​ന്തി​യു​ടെ കൈ​ക​ളി​ലെ​ത്തി. 23 പ​ന്തി​ൽ 21 റ​ൺ​സ് ചേ​ർ​ത്ത ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ 16ാം ഓ​വ​റി​ൽ ബൗ​ൾ​ഡാ​യി.

ച​ര​ണി​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. മ​റു​ത​ല​ക്ക​ലു​ണ്ടാ​യി​രു​ന്ന വി​ഷ്മി 18ാം ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​യ​തോ​ടെ നാ​ലി​ന് 103. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ നി​ല​ക്ഷി​ക സി​ൽ​വ​യും (8) റ​ണ്ണൗ​ട്ട്. ആ​റ് റ​ൺ​സെ​ടു​ത്ത ക​വി​ഷ ദി​ൽ​ഹാ​രി ഇ​ന്നി​ങ്സി​ലെ ആ​റാം പ​ന്തി​ൽ ഡ​ബി​ളി​ന് ശ്ര​മി​ക്ക​വെ​യാ​ണ് വി​ക്ക​റ്റ് ക​ള​ഞ്ഞ​ത്. കൗ​ശി​നി നു​ത്യാം​ഗ​ന ഒ​മ്പ​ത് റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്നു. ഇ​ന്ത്യ​യു​ടെ അ​ര​ങ്ങേ​റ്റ​ക്കാ​രി സ്പി​ന്ന​ർ വൈ​ഷ്ണ​വി ശ​ർ​മ നാ​ല് ഓ​വ​റി​ൽ 16 റ​ൺ​സ് മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്.

© Madhyamam