
ന്യൂഡൽഹി: 15 വർഷത്തെ ഇടവേളക്കു ശേഷം വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൈതാനത്തിറങ്ങി ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‍ലിയും രോഹിത് ശർമയും. ബുധനാഴ്ച ആരംഭിച്ച വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ ഡൽഹി ടീമിനുവേണ്ടിയാണ് വിരട് കളത്തിലിറങ്ങിയത്. ആന്ധ്രപ്രദേശിനെതിരെ ബംഗളൂരുവിലാണ് കളി. ടോസ് നേടിയ ഡൽഹി, ആന്ധ്രയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. ഋഷഭ് പന്താണ് ഡൽഹി ക്യാപ്റ്റൻ. കോഹ്‍ലിക്കൊപ്പം, ഇശാന്ത് ശർമ, നിതീഷ് റാണ എന്നിവരും ടീമിലുണ്ട്.
മറ്റൊരു ഇന്ത്യൻ താരം രോഹിത് ശർമയും വിജയ് ഹസാരെയിലെ ആദ്യ മത്സരത്തിൽ മുംബൈ ടീമിനൊപ്പം കളത്തിലിറങ്ങി. സിക്കിമിനെതിരെയാണ് മുംബൈ കളിക്കുന്നത്.
ഗ്രൂപ്പ് ‘എ’യിൽ കളിക്കുന്ന കേരളം ത്രിപുരക്കെതിരെ ആദ്യബാറ്റിങ് ആരംഭിച്ചു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 39 റൺസുമായി ക്രീസിലുണ്ട്. 15 ഓവറിനുള്ളിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. സ്റ്റാർ ബാറ്റ്സ്മാനും ഇന്ത്യൻടീം അംഗവുമായ സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം കളിക്കുന്നത്. അഭിഷേക് നായർ, അഹമ്മദ് ഇംറാൻ, ബാബ അപരാജിത്, വിഷ്ണു വിനോദ്, അഖിൽ സ്കറിയ, അങ്കിത് ശർമ, എം.ഡി നിതീഷ്, വിഗ്നേഷ് പുത്തൂർ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം ആസിഫ് എന്നിവാരണ് കേരള െപ്ലയിങ് ഇലവനിലുള്ളത്. 15 അംഗ ടീമിൽ സഞ്ജു ഇടം നേടിയെങ്കിലും ലോകകപ്പും, ന്യൂസിലൻഡിനെതിരായ പരമ്പരയും ഉൾപ്പെടെ മുന്നിൽ നിൽക്കെ സഞ്ജുവിന് വിജയ് ഹസാരെയും വിശ്രമം നൽകുകയായിരുന്നു
