
കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ മണ്ണിലെ വിജയം വലിയ ആഗ്രഹമാണെന്ന് പ്രോട്ടീസ് സ്പിന്നർ കേശവ് മഹാരാജ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളെ സ്വയം അറിയാനും വിലയിരുത്താനും കഴിയുന്ന പരമ്പര കൂടിയാണിത്. ഞങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെയും ജയിക്കാനാണ്
“ഇന്ത്യൻ പര്യടനത്തിൽ ഞങ്ങൾക്ക് ജയം ഏറെ പ്രയാസകരമാണ്. എന്നിരുന്നാലും ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് വലിയ ആഗ്രഹമാണ്. ടീം ക്യാമ്പ് ഒന്നാകെ അത് ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളെ സ്വയം അറിയാനും വിലയിരുത്താനും കഴിയുന്ന പരമ്പര കൂടിയാണിത്. ഞങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെയും ജയിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്. പാകിസ്താനിലേതുപോലെ ഒരു സ്പിൻ അനുകൂല പിച്ചാകും ഇവിടെയെന്ന് കരുതുന്നില്ല. ക്യൂറേറ്റര്‍മാര്‍ പരമ്പരയില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകള്‍ നല്‍കാന്‍ സാധ്യതയില്ല” -കേശവ് മഹാരാജ് പറഞ്ഞു.
രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിന് കൊൽക്കത്തയും രണ്ടാം മത്സരത്തിന് ഗുവാഹത്തിയും വേദിയാകും. 15 വർഷമായി ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിക്കാനായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയുള്ള ടീമുകളില്‍ ഒന്നാണെങ്കിലും 2015ലും 2019ലും പരമ്പരക്കെത്തിയപ്പോൾ തോറ്റു മടങ്ങാനായിരുന്നു പ്രോട്ടീസിന്‍റെ യോഗം.
ദക്ഷിണാഫ്രിക്കക്കെതിയുള്ള ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അകാശ് ദീപ്.
