നേ​പ്പാ​ളി​നോ​ട് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഇം​ഗ്ല​ണ്ട്


ഇം​ഗ്ല​ണ്ട് ബൗ​ള​ർ സാം ​ക​റ​നെ സ​ഹ​താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു

മും​ബൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ട്. നേ​പ്പാ​ളി​നെ​തി​രെ നാ​ല് റ​ൺ​സി​നാ​യി​രു​ന്നു ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷു​കാ​ർ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 184 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​യി​ൽ എ​തി​രാ​ളി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വി​റ​പ്പി​ച്ച നേ​പ്പാ​ളീ​സ് പോ​രാ​ട്ടം 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 180ൽ ​അ​വ​സാ​നി​ച്ചു. 18 പ​ന്തി​ൽ 39 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ൽ​ക്കു​ക​യും ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും ചെ​യ്ത വി​ൽ ജാ​ക്സാ​ണ് ക​ളി​യി​ലെ താ​രം.

അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ നേ​പ്പാ​ളി​ന് ജ​യി​ക്കാ​ൻ 46 റ​ൺ​സ് വേ​ണ്ടി​യി​രു​ന്നു. ജോ​ഫ്ര ആ​ർ​ച്ച​ർ എ​റി​ഞ്ഞ 18ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ആ​രി​ഫ് ഷെ​യ്ഖ് (10) മ​ട​ങ്ങി​യെ​ങ്കി​ലും ലോ​കേ​ഷ് ബാം ​ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ 22 റ​ൺ​സ് പി​റ​ന്നു. 19ാം ഓ​വ​റി​ലെ ലൂ​ക് വു​ഡി​നെ​യും ലോ​കേ​ഷ് കൈ​കാ​ര്യം ചെ​യ്തു. ഈ ​ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ ഗു​ൽ​സ​ൻ ഝാ (1) ​ബൗ​ൾ​ഡ്. 20ാം ഓ​വ​റി​ൽ ആ​വ​ശ്യം 10 റ​ൺ​സ്. സാം ​ക​റ​ൻ പ​ക്ഷേ, വ​ഴ​ങ്ങി​യ​ത് അ​ഞ്ച് റ​ൺ​സ് മാ​ത്രം. 20 പ​ന്തി​ൽ 39 റ​ൺ​സു​മാ​യി ലോ​കേ​ഷ് പു​റ​ത്താ​വാ​തെ നി​ന്നു. ദീ​പേ​ന്ദ്ര സി​ങ് അ​യ്റി 29 പ​ന്തി​ൽ 44ഉം ​ക്യാ​പ്റ്റ​ൻ രോ​ഹി​ത് പൗ​ഡ​ൽ 34 പ​ന്തി​ൽ 39ഉം ​റ​ൺ​സ് നേ​ടി.

ഇം​ഗ്ല​ണ്ടി​നാ​യി ലി​യാം ഡൗ​സ​ൻ ര​ണ്ടും ജാ​ക്സി​നു പു​റ​മേ, ക​റ​നും ആ​ർ​ച്ച​റും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. ഇം​ഗ്ലീ​ഷ് ബാ​റ്റ​ർ​മാ​രി​ൽ ജേ​ക്ക​ബ് ബേ​ത്ത​ലും (35 പ​ന്തി​ൽ 55) ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കും (32 പ​ന്തി​ൽ 53) അ​ർ​ധ​ശ​ത​ക​ങ്ങ​ൾ കു​റി​ച്ചു. അ​യ്റി​യും ന​ന്ദ​ൻ യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

© Madhyamam