Cricket

പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിച്ചാൽ എന്താണ് പ്രശ്നം?ഐസിസിയോട് ചോദ്യവുമായി ശുഭ്മൻ ഗിൽ



വെ​ല്ലി​ങ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തി​ന് പി​ന്നാ​ലെ, പ​ന്തി​ൽ ഉ​മി​നീ​ർ പു​ര​ട്ടു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഐ.​സി.​സി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ൽ രം​ഗ​ത്ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ന്ന​ത് ബൗ​ള​ർ​മാ​രോ​ടു​ള്ള അ​നീ​തി​യാ​ണെ​ന്നും, പ​ന്തി​ന്റെ സ്വാ​ഭാ​വി​ക തി​ള​ക്കം നി​ല​നി​ർ​ത്താ​ൻ ഉ​മി​നീ​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബേ​സി​ൻ റി​സ​ർ​വി​ൽ ന​ട​ന്ന ഒ​ന്നാം ടെ​സ്റ്റി​ന് ശേ​ഷ​മു​ള്ള വാ​ർ​ത്ത ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഗി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ‘‘കോ​വി​ഡ് കാ​ല​മൊ​ക്കെ എ​ന്നേ ക​ഴി​ഞ്ഞു. എ​ന്നി​ട്ടും എ​ന്തി​നാ​ണ് പ​ന്ത് മി​നു​ക്കാ​ൻ ഉ​മി​നീ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് തു​ട​രു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല’’-​ഗി​ൽ പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച കൂ​ക്ക​ബു​റ പ​ന്തു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലേയിങ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെയും ഇന്ത്യൻ ക്യാപ്റ്റൻ ന്യായീകരിച്ചു. വെല്ലിംഗ്ടൺ ബേസിൻ റിസർവിലെ മത്സരത്തിന് മുൻപ് തന്നെ സിറാജുമായി നേരിട്ട് സംസാരിച്ച് തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നുവെന്നും, ടീമിൽ നിന്ന് മാറ്റുക എളുപ്പമായിരുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗിൽ കൂട്ടിച്ചേർത്തു.

സിറാജ് തന്റെ അടുത്ത സുഹൃത്താണെന്നും കരിയറിന്റെ തുടക്കകാലം മുതൽ തന്നെ ഒരുമിച്ച് കളിക്കുന്നവരാണെന്നും സിറാജ് ശക്തമായി തന്നെ തിരിച്ചുവരുമെന്നും ഗിൽ വ്യക്തമാക്കി. എല്ലാ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോകുന്ന ഘട്ടങ്ങളുണ്ടാകും. നിലവിലെ ഫോമാണ് ടീമിൽ പരിഗണിക്കുന്നതിൽ പ്രധാന മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാല പ്രകടനങ്ങൾ പരിഗണിക്കാതെ പേരിന്റെ പേരിൽ സിറാജിനെ അവഗണിച്ചെന്ന കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഗില്ലിന്റെ വിശദീകരണം.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.