
ആശ ശോഭന, സജ്ന സജീവൻ
ഓൾ ദ ബെസ്റ്റ് മൈ ഗേൾസ്
ഇന്ത്യ ജയിക്കാനുള്ള എല്ലാ ചാൻസും ഉണ്ട്. ഈ ടീമിൽ നൂറുശതമാനം വിശ്വസിക്കുന്നു. ബാറ്റിങ്ങായാലും ബൗളിങ്ങായാലും വെൽ ബാലൻസ്ഡാണ്, സെറ്റിൽഡാണ് നമ്മൾ. ഇതൊരു വൈകാരിക മുഹൂർത്തം കൂടിയാണ്. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെതന്നെ. മത്സരം കണ്ണിമവെട്ടാതെയിരുന്ന് കാണാനുള്ള ആകാംക്ഷയിലാണ്. സെമി ഫൈനലിൽ ആസ്ട്രേലിയയെയാണ് നമ്മൾ തോൽപിച്ചത്. കിരീടനേട്ടം ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവാത്മകമായ മാറ്റങ്ങൾകൊണ്ടുവരും. ഓൾ ദ ബെസ്റ്റ് ഇന്ത്യ, ഓൾ ദ ബെസ്റ്റ് മൈ ഗേൾസ്.
ആശ ശോഭന (അന്താരാഷ്്ട്ര താരം)
കട്ട വെയ്റ്റിങ്
ദക്ഷിണാഫ്രിക്കയെ തോൽപിച്ച ഏകദിന ലോകകിരീടം നേടാൻ പോവുന്ന ഇന്ത്യൻ ക്രിക്കറ്റിന് എല്ലാവിധ ആശംസകളും. ആസ്ട്രേലിയയെ അടിച്ചിട്ട ധൈര്യം മാത്രം മതി നമുക്ക് ഇന്നത്തേക്കുള്ള ഊർജമായിട്ട്. അന്ന് ശ്രീചരണി മാത്രമാണ് 10 ഓവർ തികച്ച് എറിഞ്ഞത്. ആസ്ട്രേലിയ നല്ലോണം ഹോം വർക്ക് ചെയ്താണ് വരുന്നത്. അടികിട്ടുകയെന്നത് ചില ദിവസങ്ങളിൽ സംഭവിക്കാം. ബൗളിങ്ങും ബാറ്റിങ്ങുമെല്ലം ഡബ്ൾ ഓകെയാണ്. ത്രൂ ഔട്ട് നോക്കിയാൽ കാണാം എല്ലാവരുടെ ഭാഗത്തുനിന്നും മികച്ച സംഭാവനകളുണ്ടായി. ആസ്ട്രേലിയക്കെതിരെ ഷഫാലി വർമക്കും സ്മൃതി മന്ദാനക്കും തിളങ്ങാനായില്ല. അവരുടെ മികച്ച ഇന്നിങ്സുകൾ ഇന്നുണ്ടാവും. പിന്നെ വരുന്ന ഹാരിദീക്കായാലും (ഹർമൻപ്രീത് കൗർ) ജെമിക്കായാലും (ജെമീമ റോഡ്രിഗസ്) ടെൻഷനും സമ്മർദവുമില്ലാതെ കളിക്കാനാവും. 11 പേർ മാത്രമല്ല ബെഞ്ചിലിരിക്കുന്നവരും സപ്പോർട്ടിങ് സ്റ്റാഫും കോടിക്കണക്കിന് ഇന്ത്യക്കാരും ചരിത്ര നിമിഷത്തിനായി കട്ട വെയ്റ്റിങ്ങാണ്.
സജന സജീവൻ (അന്താരാഷ്്ട്ര താരം)
