ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പി​ച്ച് ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര



രാ​ജ്കോ​ട്ട്: എ ​ടീ​മു​ക​ൾ ത​മ്മി​ലെ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്രോ​ട്ടീ​സ് 30.3 ഓ​വ​റി​ൽ വെ​റും 132 റ​ൺ​സി​ന് പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ 27.5 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ടു.

ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ആ​തി​ഥേ​യ​ർ 2-0 അ​ഭേ​ദ്യ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഓ​പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് 68ഉം ​ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ 29ഉം ​റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ 22 പ​ന്തി​ൽ 32 റ​ൺ​സ് ചേ​ർ​ത്തു. ഏ​ഴ് ഓ​വ​റി​ൽ 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്ത സ്പി​ന്ന​ർ നി​ഷാ​ന്ത് സി​ന്ധു​വാ​ണ് ക​ളി​യി​ലെ താ​രം. ഹ​ർ​ഷി​ത് റാ​ണ മൂ​ന്നും പ്ര​സി​ദ്ധ് കൃ​ഷ്ണ ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.



© Madhyamam