ഹസ്തദാനമില്ല; ടോസ് പാകിസ്താന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ജയിക്കുന്ന ടീം സൂപ്പർ എട്ടിൽ


കൊ​ളം​ബോ: ലോകപ്പിലെ ആവേശപ്പോരിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിന്ന് ഇന്‍രങ്ങുന്നത്. അ​സു​ഖം കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ തി​രി​ച്ചെ​ത്തിയതോടെ സ​ഞ്ജു സാം​സ​ൺ അന്തിമ ഇലവനിൽനിന്ന് പു​റ​ത്താ​യി. കുൽദീപ് യാദവും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. പാകിസ്താൻ ടീം കഴിഞ്ഞ മത്സരത്തിലേ അതേ പ്ലേയിങ് ഇലവനെ നിലനിൽത്തി.

ഇന്നത്തെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മത്സരത്തി​ന് പ​തി​വി​ൽ​ക്ക​വി​ഞ്ഞ വീ​റും വാ​ശി‍യു​മു​ണ്ട്. മ​ത്സ​രം ബ​ഹി​ഷ്ക​രി​ക്കാ​ൻ പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ ത​ന്നെ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്റെ​യും ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റി​ന്റെ​യും ബം​ഗ്ലാ​ദേ​ശ്, യു.​എ.​ഇ ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ളു​ടെ​യു​മെ​ല്ലാം സ​മ്മ​ർ​ദ​മു​ണ്ടാ​യ​പ്പോ​ൾ പാ​കി​സ്താ​ന് യു ​ടേ​ണ​ടി​ക്കേ​ണ്ടി​വ​ന്നു. സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​ർ​ക്ക് അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​തി​രാ​ളി പാ​ക് ടീ​മെ​ങ്കി​ൽ ജ​യം വി​ട്ടൊ​രു ക​ളി​യി​ല്ല.

അ​ഞ്ച് മാ​സം മു​മ്പ് ന​ട​ന്ന ഏ​ഷ്യ ക​പ്പി​ലാ​ണ് ഇ​രു ടീ​മും അ​വ​സാ​ന​മാ​യി മു​ഖാ​മു​ഖം വ​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ഗ്രൂ​പ്, സൂ​പ്പ​ർ ഫോ​ർ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യും പാ​കി​സ്താ​നും ഏ​റ്റു​മു​ട്ടി. മൂ​ന്നി​ലും ജ​യം സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും സം​ഘ​ത്തി​നു​മാ​യി​രു​ന്നു. പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും അ​വ​രു​ടെ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നു​മാ​യ മു​ഹ്സി​ൻ ന​ഖ്​​വി​യി​ൽ നി​ന്ന് കി​രീ​ടം സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​ത​യാ​റാ​യി​ല്ല. ആ ​ട്രോ​ഫി ഇ​പ്പോ​ഴും എ.​സി.​സി ആ​സ്ഥാ​ന​ത്തെ ഷെ​ൽ​ഫി​ലാ​ണ്. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ര​ങ്ങ​ൾ ത​മ്മി​ൽ ഹ​സ്ത​ദാ​നം ചെ​യ്യേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​ന്ത്യ.

ലോ​ക​ക​പ്പ് ഗ്രൂ​പ് എ-​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യും പാ​കി​സ്താ​നും. യു.​എ​സി​നെ​യും ന​മീ​ബി​യ​യെ​യു​മാ​ണ് മെ​ൻ ഇ​ൻ ബ്ലൂ ​തോ​ൽ​പി​ച്ച​ത്. നെ​ത​ർ​ല​ൻ​ഡ്സി​നെ​യും യു.​എ​സി​നെ​യും പ​ച്ച​ക്കു​പ്പാ​യ​ക്കാ​രും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പി​ന്ന​ർ​മാ​രാ​ണ് പാ​കി​സ്താ​ന്റെ പ്ര​ധാ​ന ആ​യു​ധം. ഉ​സ്മാ​ൻ താ​രി​ഖും അ​ബ്രാ​ർ അ​ഹ്മ​ദും ഷ​ദാ​ബ് ഖാ​നും മു​ഹ​മ്മ​ദ് ന​വാ​സും സാ​യിം അ​യ്യൂ​ബും ഈ ​ഡി​പാ​ർ​ട്ട്മെ​ന്റി​ലു​ണ്ട്. സാ​യി​മും ഷ​ദാ​ബും ന​വാ​സും ഓ​ൾറൗ​ണ്ട​ർ​മാ​രാ​ണ്.

© Madhyamam