മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് ടോസ്; ആദ്യം ബാറ്റുചെയ്യും



സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ ടോസ് ഭാഗ്യം ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷിനൊപ്പം. മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ മാർഷ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാകട്ടെ ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും റൺ കണ്ടെത്താനാകാത്ത വിരാട് കോഹ്ലിയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമാണ്.

  • ആസ്ട്രേലിയ പ്ലേയിങ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കൊണോലി, മിച്ചൽ ഓവൻ, നേഥൻ എല്ലിസ്, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്
  • ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഏ​ഴും ര​ണ്ടും വി​ക്ക​റ്റി​നാ​യി​രു​ന്നു ഗി​ൽ സം​ഘ​ത്തി​ന്റെ പ​രാ​ജ​യം. ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി ര​ണ്ടി​ലും ഡ​ക്കാ​യി മ​ട​ങ്ങി​യ​പ്പോ​ൾ നാ​യ​ക പ​ദ​വി​യൊ​ഴി​ഞ്ഞ രോ​ഹി​ത് ശ​ർ​മ അ​ഡ​ലെ​യ്ഡി​ൽ 73 റ​ൺ​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. രോ​ഹി​ത്തി​നും കോ​ഹ്‌​ലി​ക്കും നി​ർ​ണാ​യ​ക​മാ​ണ് പ​ര​മ്പ​ര. ഇ​ന്ന​ത്തെ മ​ത്സ​രം തോ​റ്റാ​ൽ ഒ​രു നാ​ണ​ക്കേ​ടും ഇ​ന്ത്യ​ൻ ടീ​മി​നെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. 2022ന് ​ശേ​ഷം ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ​പോ​ലും സ​മ്പൂ​ർ​ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​ട്ടി​ല്ല. ഇ​തൊ​ഴി​വാ​ക്കാ​നും ജ​യം അ​നി​വാ​ര്യ​മാ​ണ്.

മി​ക​ച്ച സം​ഘ​വു​മാ​യി​ത്ത​ന്നെ​യാ​ണ് ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​തി​ഥേ​യ സം​ഘ​ത്തി​ൽ പേ​സ​ർ പാ​റ്റ് ക​മ്മി​ൻ​സ്, ഓ​ൾ റൗ​ണ്ട​ർ കാ​മ​റൂ​ൺ ഗ്രീ​ൻ അ​ട​ക്കം പ്ര​മു​ഖ​രു​ടെ അ​ഭാ​വ​മു​ണ്ട് താ​നും. മാ​ച്ച് വി​ന്ന​റാ​യ സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ അ​വ​സ​രം ന​ൽ​കി‍യി​രു​ന്നി​ല്ല. ഓ​സീ​സ് നി​ര​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​ല്ലാ​തി​രു​ന്ന സ്പി​ന്ന​ർ ആ​ദം സാം​പ നാ​ല് വി​ക്ക​റ്റ് നേ​ടി​യാ​ണ് അ​ഡ​ലെ​യ്ഡി​ൽ തി​രി​ച്ചു​വ​ര​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.



© Madhyamam