Close Menu
    Facebook X (Twitter) Instagram
    Monday, September 15
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം
    Cricket

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    MadhyamamBy MadhyamamSeptember 15, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം
    Share
    Facebook Twitter LinkedIn Pinterest Email



    ദു​ബൈ: വീ​റും വാ​ശി​യും നി​റ​ഞ്ഞ ഏ​ഷ്യാ​ക​പ്പി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ത്തി​ന്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​ർ. അ​വ​ധി​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​രം കാ​ണാ​നാ​യി ക​ന​ത്ത ചൂ​ടി​നി​ട​യി​ലും ഉ​ച്ച ര​ണ്ടു​മ​ണി മു​ത​ൽ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​ർ സ്​​റ്റേ​ഡി​യം പ​രി​സ​ര​ത്ത്​ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. 3.30 മു​ത​ൽ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ടി​ക്ക​റ്റ്​ പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞ്​ ക​ളി​യാ​രാ​ധ​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ആ​റു​മ​ണി​യോ​ടെ​ത​ന്നെ സ്​​റ്റേ​ഡി​യം കാ​ണി​ക​ളെ​കൊ​ണ്ട്​ നി​റ​ഞ്ഞു. സ്റ്റേ​ഡി​യ​ത്തി​ലും പ​രി​സ​ര​ത്തും പ​ഴു​ത​ട​ച്ച സു​ര​ക്ഷ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു.

    ഇ​ന്ത്യ​ൻ, പാ​കി​സ്താ​ൻ ആ​രാ​ധ​ക​ർ അ​വ​ര​വ​രു​ടെ ദേ​ശീ​യ പ​താ​ക​ക​ളും റ​ൺ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചെ​റി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. ക​ളി​യാ​വേ​ശം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ​ല വേ​ഷ​ങ്ങ​ളി​ഞ്ഞ്​ എ​ത്തി​യ ആ​രാ​ധ​ക​രും കു​റ​വ​ല്ല. ക​ളി​ക്ക്​ പു​റ​ത്തെ വൈ​രം മ​റ​ന്ന്​ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ന്ത്യ-​പാ​ക്​ ആ​രാ​ധ​ക​ർ ഒ​രു​മി​ച്ചു​നി​ന്ന്​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും കൗ​തു​ക​ക്കാ​ഴ്ച​യാ​യി. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്താ​ന്‍റെ കാ​ണി​ക​ളു​ടെ സൗ​ഹൃ​ദം പ​ക​ർ​ത്താ​ൻ ​പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ​യി​രു​ന്നു. ക​ളി തു​ട​ങ്ങു​മ്പോ​ൾ 36 ഡി​ഗ്രി​യെ​ന്ന ഭേ​ദ​​പ്പെ​ട്ട താ​പ​നി​ല​യാ​യി​രു​ന്ന​ത്​ ആ​രാ​ധ​ക​ർ​ക്കും ക​ളി​ക്കാ​ർ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

    മൈ​താ​ന​ത്ത്​ ടോ​സി​ടു​മ്പോ​ൾ ഗാ​ല​റി നീ​ല​യും പ​ച്ച​യും നി​റ​ങ്ങ​ളി​ൽ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ കാ​ണി​ക​ളാ​ൽ നി​റ​ഞ്ഞി​രു​ന്നു. ടോ​സ്​ ന​ഷ്ട​പ്പെ​ട്ട​ത്​ ഇ​ന്ത്യ​ൻ കാ​ണി​ക​ളി​ൽ നി​രാ​ശ പ​ട​ർ​ത്തി​യെ​ങ്കി​ലും ആ​ദ്യ ര​ണ്ട്​ ഓ​വ​റി​ൽ പാ​കി​സ്താ​ന്‍റെ ര​ണ്ട്​ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി​യൊ​ഴു​കി. എ​ന്നാ​ൽ പി​ന്നീ​ട്​ ശ്ര​ദ്ധ​യോ​ടെ ക​ളി​ക്കാ​ൻ പാ​കി​സ്താ​ൻ താ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ ആ​രാ​ധ​ക​രും ഏ​റി​യും കു​റ​ഞ്ഞും ആ​ഹ്ലാ​ദ​വും നി​രാ​ശ​യും മാ​റി​മാ​റി അ​നു​ഭ​വി​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ ക​ളി​യ​വ​സാ​നി​ച്ച​പ്പോ​ൾ ആ​ദ്യ​വ​സാ​നം ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചാ​ണ്​ കാ​ണി​ക​ൾ സ്​​റ്റേ​ഡി​യം വി​ട്ട​ത്.

    Read Also:  വനിതാ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പ​​ങ്കെടുക്കില്ലെന്ന് പാകിസ്താൻ

    ഇ​ന്ത്യ​യും പാ​കി​സ്താ​നും വീ​ണ്ടും ഏ​ഷ്യ​ക​പ്പി​ൽ ഏ​റ്റു​മു​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ക്കു​ന്ന​വ​രും ഏ​റെ​യു​ണ്ടാ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച​ത്തെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ദു​ബൈ ഈ​വ​ന്‍റ്​​സ്​ സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി എ​ല്ലാ മു​ന്നൊ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​ൻ പൊ​ലീ​സ്​ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന്​ അ​റി​യി​ച്ച അ​ധി​കൃ​ത​ർ, സ്​​റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ആ​രാ​ധ​ക​ർ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ നി​രോ​ധ​ന​മു​ള്ള വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യും പൊ​ലീ​സ്​ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.



    © Madhyamam

    ​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം cricket Dubai International Stadium gulf madhyamam Gulf News gulf news malayalam India-Pakistan match Latest News newstoday uae news ആരധകർ ആവശ ഇനതയപക ഏ​ഷ്യാ​ക​പ്പ് ഒഴക ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയം നറചച മതസര മലയാളം വാർത്തകൾ യു.എ.ഇ വാർത്തകൾ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’

    September 14, 2025

    ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

    September 14, 2025

    ‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ

    September 13, 2025

    10 സെക്കൻഡ് പരസ്യത്തിന് 12 ലക്ഷം; പണം വാരും ഇന്ത്യ-പാക് മത്സരം

    September 13, 2025

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025

    Comments are closed.

    Recent Posts
    • ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം September 15, 2025
    • ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0 September 15, 2025
    • ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’ September 14, 2025
    • ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില September 14, 2025
    • ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം September 14, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025

    ഹാലൻഡിന് ഡബ്ൾ; മാഞ്ചസ്റ്റർ ഡർബിയിൽ യുനൈറ്റഡിനെ ചാരമാക്കി സിറ്റി, 3-0

    September 15, 2025

    ‘ജയ് ഷാ ആഗ്രഹിക്കുന്നതെന്തും ക്രിക്കറ്റിൽ സംഭവിക്കും; നിങ്ങൾ ജയ് ഷായോടും പിതാവിനോടും ഈ ചോദ്യം ചോദിക്കണം’

    September 14, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.