നാല് റൺസ് ജയവുമായി ഇംഗ്ലണ്ട് സെമിയിൽ; ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ


ഇ​ന്ദോ​ർ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ നാ​ല് റ​ൺ​സി​ന് തോ​ൽ​പി​ച്ച് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷു​കാ​ർ കു​റി​ച്ച 289 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ആ​തി​ഥേ​യ​ർ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 284ൽ ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ സെ​മി ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ ഇ​തോ​ടെ തു​ലാ​സി​ലാ​യി. ഇ​ത്ര​യും പോ​യ​ന്റു​മാ​യി ന്യൂ​സി​ല​ൻ​ഡ് തൊ​ട്ടു​പി​ന്നി​ലു​ണ്ട്. കി​വി​ക​ളെ​യും ബം​ഗ്ലാ​ദേ​ശി​നെ​യു​മാ​ണ് ഇ​ന്ത്യ​ക്ക് ഇ​നി നേ​രി​ടാ​നു​ള്ള​ത്. ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചാ​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും സെ​മി​യി​ൽ ക​ട​ക്കാം.

ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 288 റ​ൺ​സെ​ടു​ത്ത​ത്. 91 പ​ന്തി​ൽ 109 റ​ൺ​സെ​ടു​ത്ത ഹെ​ത​ർ നൈ​റ്റി​ന്റെ സെ​ഞ്ച്വ​റി​യാ​ണ് ഇം​ഗ്ലീ​ഷ് ഇ​ന്നി​ങ്സി​ലെ സ​വി​ശേ​ഷ​ത. ഓ​പ​ണ​ർ ആ​മി ജോ​ൺ​സ് 68 പ​ന്തി​ൽ 56 റ​ൺ​സും നേ​ടി. ഇ​ന്ത്യ​ക്കാ​യി സ്പി​ന്ന​ർ​മാ​രാ​യ ദീ​പ്തി ശ​ർ​മ നാ​ലും ശ്രീ​ച​ര​ണി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ നി​ര​യി​ൽ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യും (94 പ​ന്തി​ൽ 88) ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​തും (70 പ​ന്തി​ൽ 70) ദീ​പ്തി ശ​ർ​മ​യും (57 പ​ന്തി​ൽ 50) അ​ർ​ധ ശ​ത​ക​ങ്ങ​ളു​മാ​യി മി​ന്നി​യെ​ങ്കി​ലും അ​വ​സാ​നം ഇ​ന്ത്യ​ക്ക് കാ​ലി​ട​റി. ഇ​വ​ർ​ക്ക് പു​റ​മെ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ൽ (6) ഹ​ർ​ലീ​ൻ ഡി​യോ​ളും (24) റി​ച്ച ഘോ​ഷു​മാ​ണ് (8) പു​റ​ത്താ​യ​ത്. അ​മ​ൻ​ജോ​ത് കൗ​റും (18) സ്നേ​ഹ് റാ​ണ​യും (10) ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. ടാ​മി ബ്യൂ​മ​ണ്ട്-​ആ​മി ജോ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഒ​ന്നാം വി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നാ​യി 16 ഓ​വ​റി​ൽ 73 റ​ൺ​സ് ചേ​ർ​ത്തു. 22 റ​ൺ​സെ​ടു​ത്ത ബ്യൂ​മ​ണ്ടി​നെ ദീ​പ്തി ബൗ​ൾ​ഡാ​ക്കി. ആ​മി ജോ​ൺ​സി​നെ​യും ദീ​പ്തി മ​ട​ക്കു​മ്പോ​ൾ സ്കോ​ർ 98. ഹെ​ത​ർ നൈ​റ്റും ക്യാ​പ്റ്റ​ൻ നാ​റ്റ്സീ​വ​ർ ബ്ര​ണ്ടും മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​രു​മി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

200 ക​ട​ത്തി​യ ശേ​ഷ​മാ​ണ് കൂ​ട്ടു​കെ​ട്ട് വേ​ർ​പി​രി​ഞ്ഞ​ത്. 38 റ​ൺ​സെ​ടു​ത്ത ബ്ര​ണ്ടി​നെ 39ാം ഓ​വ​റി​ൽ ശ്രീ​ച​ര​ണി പ​റ​ഞ്ഞു​വി​ടു​മ്പോ​ൾ മൂ​ന്നി​ന് 211. സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി ബാ​റ്റി​ങ് തു​ട​ർ​ന്ന നൈ​റ്റ് 45ാം ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​യി. 15 ഫോ​റും ഒ​രു സി​ക്സു​മ​ട​ങ്ങി​യ​താ​യി​രു​ന്നു പ്ര​ക​ട​നം.

© Madhyamam