സി.കെ. നായിഡു ട്രോഫി; കേരളത്തെ വരുൺ നായനാർ നയിക്കും



തിരുവനന്തപുരം: ജമ്മു-കശ്മീരിനും മേഘാലയക്കുമെതിരായ സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ക്യാപ്റ്റൻ. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം.

ടൂർണമെന്റിൽ നാല് കളികളാണ് കേരളത്തിന് ബാക്കിയുള്ളത്. ജമ്മു-കശ്മീർ, മേഘാലയ, ഗോവ, ഝാർഖണ്ഡ് ടീമുകൾക്കെതിരെയാണ് ഇനി മത്സരങ്ങൾ. ഇതിനകം പൂർത്തിയായ മൂന്നിൽ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ പഞ്ചാബിനെതിരെ കേരളം തോൽവി വഴങ്ങിയിരുന്നു.

കേരള ടീം: വരുൺ നായനാർ (ക്യാപ്റ്റൻ), കൃഷ്ണനാരായൺ എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോൺ റോജർ, മാനവ് കൃഷ്ണ, പവൻ ശ്രീധർ, ഋഷികേശ് എൻ., അഭിറാം എസ്., പവൻ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായർ, ജിഷ്ണു എ., രോഹൻ നായർ, അനുരാജ്. എസ്.

സന്തോഷ് ട്രോഫി കേരള ടീം പുറപ്പെട്ടു

നെടുമ്പാശേരി: അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിനുള്ള കേരള ടീം പുറപ്പെട്ടു. കേരള പൊലീസ് താരം ജി.സഞ്ജു ആണ് ക്യാപ്റ്റൻ. ഇത് രണ്ടാം തവണയാണ് സഞ്ജു സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനാവുന്നത്. 22 താരങ്ങൾ ഉൾപ്പെടെ 28 പേർ അടങ്ങുന്നതാണ് സംഘം.

വയനാട്ടിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് അസമിലേക്ക് പുറപ്പെട്ടത്. ജനുവരി 21 മുതൽ ഫെബ്രുവരി എട്ട് വരെയാണ് മത്സരങ്ങൾ. കേരളത്തിന്റെ മത്സരങ്ങൾ 22 ന് പഞ്ചാബ്, 24 ന് റെയിൽവേസ്, 26 ന് ഒഡിഷ, 29 ന് മേഘാലയ, 31 ന് സർവീസസ് എന്നിവർക്കെതിരെയാണ്.



© Madhyamam