
ലാഹോർ: വിരമിച്ച് വിശ്രമത്തിലേക്ക് മടങ്ങാനുള്ള പ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താന്റെ ഇടംകൈയൻ സ്പിന്നർ ആസിഫ് അഫ്രീദി.
ഡിസംബർ 25ന് 39 വയസ്സ് തികയാനിരിക്കെയാണ് ആസിഫ് ടെസ്റ്റിൽ ആദ്യമായി കളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിച്ച രണ്ടാം ടെസ്റ്റിലായിരുന്നു അരങ്ങേറ്റം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 259 റൺസെന്നനിലയിലാണ്. ക്യാപ്റ്റൻ ഷാൻ മസൂദും (87) ഓപണർ അബ്ദുല്ല ഷഫീഖും (57) അർധശതകങ്ങൾ നേടി മടങ്ങി.