
ദോഹ: ലോകത്തിന്റെ കായിക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഖത്തറിൽ ക്രിക്കറ്റിന്റെ ആവശേംകൂടി എത്തുന്നു. വാശിയേറിയ ഇന്ത്യ-പാക് മത്സരം ഉൾപ്പെടെയുള്ള ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റ് നവംബർ 14 മുതൽ 23 വരെ ഖത്തറിൽ നടക്കും.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ അടക്കമുള്ള രാജ്യങ്ങളുടെ എ ടീമുകളും, ഒമാൻ, യു.എ.ഇ, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന ടീമുകളും മാറ്റുരക്കും. ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവർ ഗ്രൂപ് ‘എ’യിലും ഇന്ത്യ, ഒമാൻ, പാകിസ്താൻ, യു.എ.ഇ എന്നിവർ ഗ്രൂപ് ‘ബി’യിലുമാണുള്ളത്. നവംബർ 14ന് ഇന്ത്യ-യു.എ.ഇ, പാകിസ്താൻ -ഒമാൻ എന്നീ രണ്ട് മത്സരങ്ങളാണ് ആദ്യ ദിവസം നടക്കുക. ഇന്ത്യ-പാകിസ്താൻ ക്ലാസിക് മത്സരം നവംബർ 16ന് അരങ്ങേറും. നവംബർ 21ന് സെമി ഫൈനലും 23ന് ഫൈനൽ മത്സരവും നടക്കും. പൊതുജനങ്ങൾക്ക് ടിക്കറ്റ് പ്രവേശനത്തോടെ മത്സരങ്ങൾ ആസ്വദിക്കാമെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മത്സര ഷെഡ്യൂൾ
നവംബർ 14 – ഒമാൻ vs പാകിസ്താൻ എ; ഇന്ത്യ എ vs യു.എ.ഇ
നവംബർ 15 – ബംഗ്ലാദേശ് vs ഹോങ്കോങ്; അഫ്ഗാനിസ്താൻ എ vs ശ്രീലങ്ക എ
നവംബർ 16 – ഒമാൻ vs യു.എ.ഇ; ഇന്ത്യ എ vs പാകിസ്താൻ എ
നവംബർ 17 – ഹോങ്കോങ് vs ശ്രീലങ്ക എ; അഫ്ഗാനിസ്താൻ എ vs ബംഗ്ലാദേശ് എ
നവംബർ 18 – പാകിസ്താൻ എ vs യു.എ.ഇ; ഇന്ത്യ എ vs ഒമാൻ
നവംബർ 19 – അഫ്ഗാനിസ്താൻ എ vs ഹോങ്കോങ്; ബംഗ്ലാദേശ് എ vs ശ്രീലങ്ക എ
നവംബർ 21 – സെമി ഫൈനൽ: എ1 vs ബി 2; ബി 1 vs എ 2
നവംബർ 23 -ഫൈനൽ
