ലോകകപ്പ് ജേതാവും പിഎസ്ജിയുടെ താരമായിരുന്ന കിലിയൻ എംബാപ്പെ തന്റെ ലാ ലിഗാ അരങ്ങേറ്റം കുറിച്ചെങ്കിലും റയൽ മഡ്രിഡിന് വിജയം നേടാനായില്ല. ആദ്യമത്സരത്തിൽ മല്ലോർക്കയുമായി 1-1ന് സമനില വഴങ്ങി. എംബാപ്പെ കഴിഞ്ഞ ദിവസം അറ്റ്ലാന്റയെ തോൽപ്പിച്ച് യുവേഫ സൂപ്പർ കപ്പിൽ മഡ്രിഡിനായി ഗോൾ നേടി ചാമ്പ്യന്മാരായിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഗോൾ വല കുലുക്കാൻ കഴിഞ്ഞില്ല. പതിമൂന്നാം മിനിറ്റിൽ വിനീസിയസ് ജൂനിയറിന്റെ പാസിൽ നിന്ന് റോഡ്രിഗോ നേടിയ ഗോളിലൂടെ മഡ്രിഡ് മുന്നിലെത്തി. എന്നാൽ വെദത് മുരിഖിയുടെ ഹെഡർ ഗോളിൽ മയോർക്ക സമനില പിടിച്ചു. Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്! മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മഡ്രിഡിന്റെ ഫെർലാൻഡ് മെൻഡിക്ക് റെഡ് കാർഡും ലഭിച്ചു. ഫ്രാൻസിന്റെ നായകനായ എംബാപ്പെക്ക് മത്സരത്തിൽ ഗോൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. മോണാക്കോയിൽ തുടങ്ങിയ തന്റെ കരിയറിൽ ഇതാദ്യമായാണ് 25 കാരനായ ലോകകപ്പ് വിജയത്തിന് താരം ഫ്രാൻസിന്…
Author: Rizwan
ഇറ്റാലിയൻ ക്ലബ്ബായ റോമയിൽ നിന്ന് പാവോ ഡിബാല നീങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ, ക്ലബ്ബിനെക്കാൾ വലിയ താരമില്ലെന്ന് മുൻ റോമാ താരവും നിലവിലെ കോച്ച് കൂടിയായ ദാനിയേൽ ഡി റോസ്സി പറഞ്ഞു. യുവ താരങ്ങളുടെ വരവ് റോമയ്ക്ക് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ക്ലബായ അൽ-ഖദസിയയിൽ നിന്ന് ഡി ബാലയ്ക്ക് മൂന്ന് വർഷത്തേക്ക് ഏകദേശം 60 മില്യൺ യൂറോയുടെ വമ്പൻ ഓഫർ ലഭിച്ചിട്ടുണ്ട്. ഈ വാർത്ത റോമ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്ലബ്ബിന്റെ വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന ഡി ബാലയുടെ നഷ്ടം റോമയ്ക്ക് വലിയ വെല്ലുവിളിയാണ്. Also Read: പൗലോ ഡിബാല സൗദിയിലേക്ക്! 2022 മുതൽ 2023 വരെ ഡി ബാലയുടെ ജേഴ്സി വിൽപ്പത്തിലൂടെ മാത്രം റോമയ്ക്ക് 1.5 മില്യൺ യൂറോ വരുമാനം ഉണ്ടായി. ഡി ബാലയെ നിലനിർത്തണമെന്നാവശ്യപ്പെട്ട് റോമിലെ തെരുവുകളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഡി ബാലയെ വിടാതെ നിർത്തണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ റോമയ്ക്ക് പുതിയ താരത്തെ കണ്ടെത്തുക…
ഇറ്റാലിയൻ ഫുട്ബോളിനെ ഞെട്ടിച്ച് നാപ്പോളി. ആദ്യ മത്സരത്തിൽ വെറോണയോട് 3-0ന് കനത്ത തോൽവി വഴങ്ങിയാണ് അന്താരാഷ്ട്ര തലത്തിൽ പേരുകേട്ട പരിശീലകൻ ആന്റോണിയോ കോണ്ടെയുടെ നാപ്പോളി തുടക്കം കുറിച്ചത്. കോണ്ടെക്ക് നാപ്പോളിയുമായി 2027 വരെ കരാറുണ്ട്. സീസണിൽ 6 മില്യൺ യൂറോയാണ് കോണ്ടെയുടെ ശമ്പളം. ഇത് സീരി എയിലെ ഏറ്റവും ഉയർന്ന ശമ്പളമാണ്. കോണ്ടെ ഇതിന് മുൻപ് ഇന്റർ, ജുവന്റസ്, അറ്റലാന്റ എന്നീ ഇറ്റാലിയൻ ക്ലബുകളെയും ചെൽസി, ടോട്ടൻഹാം എന്നീ ഇംഗ്ലീഷ് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. Read Also: തോൽവിയോടെ തുടങ്ങി ചെൽസി! സിറ്റിക്ക് വിജയം കഴിഞ്ഞ സീസണിൽ നാപ്പോളി ലീഗിൽ പത്താം സ്ഥാനത്തായിരുന്നു. ഈ തോൽവി കോണ്ടെയ്ക്കും ടീമിനും വലിയ തിരിച്ചടിയാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ മത്സത്തിൽ ചെൽസിക്ക് തോൽവി. സ്വന്തം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സത്തിൽചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി 2-0 ഗോളുകൾക്ക് വിജയിച്ചു. ചെൽസിയുടെ പുതിയ മാനേജർ എൻസോ മാരെസ്കയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു. ആദ്യ പകുതി ഇരു ടീമും നന്നായി കളിച്ചെങ്കിലും സിറ്റിയായിരുന്നു മുൻതൂക്കം പുലർത്തിയത്. മത്സരത്തിന്റെ 18 ആം മിനിട്ടിൽ സിറ്റിക്ക് ലഭിച്ച മികച്ച അവസരം ഹാലൻഡ് ഗോളാക്കി മാറ്റി.ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ചെൽസി വല കുലുക്കി എങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിച്ചില്ല. Also Read: ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു! രണ്ടാം പകുതിയിലും സിറ്റിയുടെ ആധിപത്യം തുടർന്നു. ചെൽസിക്ക് ഒരു ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കോവചിച്ച് അടിച്ച ഗോൾ സ്കോർ 2-0 ആക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗ് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഭവത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ആരാധകർ. ഞായറാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപം ഒത്തുകൂടിയ ആയിരക്കണക്കിന് ആരാധകർ ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ശബ്ദിച്ചു. കലാപഭീതിയെ തുടർന്ന് ഡ്യൂറൻഡ് കപ്പ് കൊൽക്കത്ത ഡർബി റദ്ദാക്കിയിരുന്നു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ രണ്ട് ഏറ്റവും വലിയ ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള പരസ്പര പിന്തുണ അപൂർവ്വ ദൃശ്യമായിരുന്നു. മുഹമ്മദൻ എസ്‌സി ആരാധകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ, മോഹൻ ബഗാൻ താരം സുബാഷിഷ് ബോസ്, നടൻ ഉഷാസി ചക്രബർത്തി, നാടകപ്രവർത്തകൻ സൗരവ് പാലോധിയും പ്രതിഷേധക്കാരുടെ മുന്നണിയിലുണ്ടായിരുന്നു. FOOTBALL UNITED against INJUSTICE!!Unbelievable scenes in Kolkata as more than thousands supporters of East Bengal, Mohun Bagan, and Mohammedan flooded the streets, despite…
കൊൽക്കത്തയിൽ നടന്ന പീഡനക്കേസിലെ പ്രതിഷേധങ്ങളെ തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡ്യൂറൻഡ് കപ്പ് ഡർബി റദ്ദാക്കി. കൊൽക്കത്ത പൊലീസും ടൂർണമെന്റ് സംഘാടകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. രണ്ട് ക്ലബ്ബുകൾക്കും ഒരു പോയിന്റ് വീതം ലഭിക്കും. ടിക്കറ്റ് എടുത്ത ആരാധകർക്ക് പണം തിരിച്ചുകിട്ടുമെന്ന് അറിയിച്ചു. മത്സരം റദ്ദാക്കിയതിനെ തുടർന്ന് കൊൽക്കത്തയിൽ നടക്കുന്ന മറ്റ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ജംഷെഡ്പൂരിലെക്ക് മാറ്റാനുള്ള സാധ്യതയുണ്ട്. മോഹൻ ബാഗാനും ഈസ്റ്റ് ബംഗാളും മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്നു. ഡർബി മത്സരത്തിന് മുമ്പ് രണ്ട് ടീമുകളും തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ രണ്ടും ജയിച്ചിരുന്നു. ഓഗസ്റ്റ് 9-ന് ആർ.ജി. കാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയായ ഡോക്ടറെ പീഡനം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്.
ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളി തങ്ങളുടെ സ്ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ട്രാൻസ്ഫർ വിദഗ്ധൻ മാറ്റിയോ മൊറെട്ടോയുടെ റിപ്പോർട്ട് പ്രകാരം, നാപ്പോളി ജിറോണയിലെ മിഡ്ഫീൽഡർ ഇവാൻ മാർട്ടിനെ തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. മാർട്ടിന്റെ കരാറിൽ ഈ സമ്മറിൽ 12 മില്യൺ യൂറോയ്ക്ക് മറ്റൊരു ക്ലബ്ബിലേക്ക് പോകാനുള്ള ക്ലോസ് ഉണ്ട്. റിലീവോയുടെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത ആഴ്ചകളിൽ നാപ്പോളി മാർട്ടിന് വേണ്ടി ഓഫർ നൽകിയേക്കാം. മാർട്ടിന്റെ കരാർ ജിറോണയുമായി ഇനിയും രണ്ട് വർഷം കൂടിയുണ്ട്. ഈ ട്രാൻസ്ഫർ പൂർത്തിയായാൽ, മാർട്ടിന്റെ മുൻ ക്ലബ്ബായ വില്ലാറിയൽ ഈ ഡീലിന്റെ 30% തുക സ്വീകരിക്കും. Also read: ഇജ്ജാതി പ്ലയെർ! സാലിബയ്ക്ക് പുതിയ റെക്കോർഡ് പിറന്നു! നാപ്പോളി ഇതിനകം അലസാണ്ട്രോ ബുവോൺഗോ, ലിയോനാർഡോ സ്പിനസോള, റാഫ മാരിൻ എന്നിവരെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇനിയും നിരവധി മിഡ്ഫീൽഡർമാരെയും ഒരു പുതിയ വിങ്ങറേയും തേടുകയാണ്. ചെൽസിയിൽ നിന്ന് റോമേലു ലുക്കാകുവിനെ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. എന്നാൽ നാപ്പോളിയുടെ ഭാവി ഡീലുകളിൽ ഭൂരിഭാഗവും…
ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ വോൾവ്‌സിനെതിരെ ആഴ്‌സണൽ 2-0 ഗോൾ വ്യത്യാസത്തിൽ വിജയിച്ചു. ബുക്കായോ സാകയും കായ് ഹാവെർട്സുമാണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. ആഴ്‌സണലിന്റെ പ്രതിരോധ കോട്ടയായ വില്ല്യം സാലിബ മുഴുവൻ മത്സരവും കളിച്ചു. ഇതോടെ താരത്തിന്റെ പേര് ക്ലബ്ബിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു. പ്രീമിയർ ലീഗിൽ 50 വിജയങ്ങൾ പൂർത്തിയാക്കാൻ ഏറ്റവും കുറവ് മത്സരങ്ങൾ എടുത്ത ആഴ്‌സണൽ താരമായി സാലിബ മാറി. 66 മത്സരം കളിച്ച സാലിബ 30 മത്സരങ്ങളും ക്‌ളീൻ ഷീറ്റോടെയാണ് ഈ റോക്കോർഡിൽ എത്തിയത്. 🔴⚪️🇫🇷 William Saliba, the fastest player in Arsenal history to reach 50 PL wins.It happens in 66 games and with 30 (!) clean sheets.Fantastic player. pic.twitter.com/yIeS5Y6HcN— Fabrizio Romano (@FabrizioRomano) August 17, 2024 കഴിഞ്ഞ സീസണിൽ സാലിബ അതിശയകരമായ ഒരു റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഒരു മിനിറ്റ് പോലും ഇടവേളയില്ലാതെ…
സൗദി സൂപ്പർ കപ്പിൽ അൽ നാസറിന് വലിയ തിരിച്ചടി. അൽ ഹിലാലിനോട് 1-4ന് തോറ്റു. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മുന്നേറിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മുന്നേറ്റത്തിൽ അൽ നാസറിന് പിടിച്ച് നിൽക്കാനായില്ല. സെർഗെജ് മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം, അലക്സാണ്ടർ മിത്രോവിച്ച് (രണ്ടു ഗോൾ) എന്നിവരാണ് അൽ ഹിലാലിന് വേണ്ടി വല കുലുക്കിയത്. ഓഗസ്റ്റ് 22ന് അൽ റാഡിനെതിരെയാണ് അൽ നസ്റിന്റെ ലീഗ് പോരാട്ടം ആരംഭിക്കുക. അൽ ഹിലാൽ ഓഗസ്റ്റ് 24ന് അൽ അഖ്ദൂദിനെ നേരിടും. It’s the final whistle 🔚4-1 at the end of the final ⚽️Congratulations 💙 #AlHilal 🔝 #AlHilalvAlNassr pic.twitter.com/vvZyCvxivS— AlHilal Saudi Club (@Alhilal_EN) August 17, 2024 Saudi Super Cup FinalAl-Nassr – Al-Hilal – 1:4
പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണും ബ്രൈറ്റണും തമ്മില്‍ പോരടിച്ചപ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. 38 വയസുള്ള വെറ്ററന്‍ താരം ജെയിംസ് മില്‍നര്‍ ബ്രൈറ്റണ്‍ നിരയില്‍ ഇറങ്ങിയതോടെയാണ് ഈ ചരിത്ര നേട്ടം. പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് മിൽനറിന് ലഭിച്ചത്. താരം ഇപ്പോള്‍ തന്റെ 23-ആം പ്രീമിയര്‍ ലീഗ് സീസണിലാണ്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് റയന്‍ ഗിഗ്സിന്റെ പേരിലായിരുന്നു. ഏറ്റവും കൂടുതല്‍ സീസണ്‍ കളിച്ച താരങ്ങള്‍: ജെയിംസ് മില്‍നര്‍ – 23 സീസണ്‍റയന്‍ ഗിഗ്സ് – 22 സീസണ്‍ഗാറെത്ത് ബാരി – 21 സീസണ്‍റിയോ ഫെര്‍ഡിനാന്‍ഡ് – 20 സീസണ്‍ഫ്രാങ്ക് ലാംപാര്‍ഡ് – 20 സീസണ്‍ മില്‍നര്‍ ഇതുവരെ 633 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഗാറെത്ത് ബാരിയുടെ 653 മത്സരങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മില്‍നറിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം. Read Also: ഹാവെർട്സ്-സാക കോംബോ; ആഴ്‌സനലിന് വിജയം ഇതിൽ രസകരമായ…