മഡ്രിഡ്, സ്പെയിൻ: നാല് വർഷത്തിന് ശേഷം ലാ ലിഗയിലെ ആരാധകർക്ക് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് സ്പാനിഷ് പിച്ചുകളിൽ കാണാൻ കഴിയും. എന്നാൽ റയൽ മഡ്രിഡിനൊപ്പം അല്ല. റയോ വല്ലെക്കാനോയാണ് 33-കാരനായ കൊളംബിയൻ താരവുമായി 2025 ജൂൺ വരെയുള്ള കരാർ ഒപ്പുവച്ചത്. എന്നാൽ കൂടുതൽ വിശദമായ വ്യവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. റയൽ മാഡ്രിഡിനൊപ്പമായിരുന്നു റോഡ്രിഗസ് അവസാനമായി ലാലിഗയിൽ കളിച്ചത്. 2014-2017 വരെയും 2019/2020 സീസണിലും റയൽ മാഡ്രിഡിനായി 125 മത്സര ങ്ങൾ കളിച്ചിരുന്നു. 37 ഗോളുകളും 42 അസിസ്റ്റുകളും നേടിയിരുന്നു. റയൽ മാഡ്രിഡിന് പുറമേ, പോർട്ടോ, ബയേൺ മ്യൂണിക്, മൊണാക്കോ, എവർട്ടൺ, ഒളിമ്പിയാക്കോസ് എന്നീ ടീമുകൾക്ക് വേണ്ടിയും റോഡ്രിഗസ് കളിച്ചിട്ടുണ്ട്. ബ്രസീലിലെ സാവോ പൗലോ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ക്ലബ്. ലാലിഗയിലെ മൂന്നാം റൗണ്ടിലെ ബാഴ്‌സലോണയ്‌ക്കെതിരായ മത്സത്തിൽ റോഡ്രിഗസ് ടീമിനായി അരങ്ങേറും.
Author: Rizwan Abdul Rasheed
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജർ ആയിരുന്ന സ്വീഡിഷ് ഫുട്ബോൾ മാനേജർ സ്വെൻ-ഗോറാൻ എറിക്സൺ അന്തരിച്ചു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം 76-ാം വയസ്സിലാണ് അന്തരിച്ചത്. “അദ്ദേഹം ഇന്ന് രാവിലെ സമാധാനത്തോടെ തന്റെ കുടുംബത്തിന്റെ ചുറ്റുപാടിൽ വീട്ടിൽ അന്തരിച്ചു,” എറിക്സന്റെ ഏജന്റ് ബോ ഗുസ്താവ്‌സൺ AFP-യോട് പറഞ്ഞു. എറിക്സൺ 2001 മുതൽ 2006 വരെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ നയിച്ചിരുന്നു. 2002-ലും 2006-ലും നടന്ന FIFA ലോകകപ്പുകളിലും 2004-ലെ യൂറോപ്പിയൻ ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ടിനെ കോച്ചിംഗ് ചെയ്തു.
മഡ്രിഡ്: ലാ ലീഗയിലെ രണ്ടാം മത്സരത്തിൽ വല്ലാഡൊലിഡിനെ 3-0ന് പരാജയപ്പെടുത്തി റിയൽ മഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഫെഡെറിക് വാൾവെർഡെ, ബ്രാഹിം ഡിയാസ്, എൻഡ്രിക് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ റിയൽ മഡ്രിഡ് ബോൾ കൈവശമാക്കിയെങ്കിലും ഗോൾ മുന്നേറ്റം കുറവായിരുന്നു. എന്നാൽ, ഇടവേളയ്ക്ക് ശേഷം കാർലോ അൻസെലോട്ടിയുടെ മാറ്റങ്ങൾ ഫലം കണ്ടു. ഫ്രീ കിക്കിന് ശേഷം വന്ന വാൾവെർടെയുടെ ലോങ്ങ് റേഞ്ച് ഗോൾ റിയൽ മാഡ്രിഡിന് ലീഡ് നൽകി. അവസാന വിസിൽ മുമ്പ് ബ്രാഹിം ഡിയാസും അധിക സമയത്തിൽ എൻഡ്രിക്കും റിയൽ മഡ്രിഡിന് വേണ്ടി ഗോളുകൾ നേടി ലീഡ് 3-0 ആക്കി. Read Also: ISL 2024-25: ഷെഡ്യൂൾ പുറത്ത് വിട്ടു! ആദ്യ മത്സരം മോഹൻ ബഗാനും മുബൈ സിറ്റിയും തമ്മിൽ ഇതോടെ ബ്രസീലിയൻ താരം എൻറിക്കിന്റെ ലാലിഗ അരങ്ങേറ്റം പൂർത്തികയായി. അതേസമയം, മത്സരത്തിൽ എംബാപ്പയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. Real Madrid 3…
മ്യൂണിച്ച്: ജർമൻ ലീഗ് (ബുണ്ടസ്‌ലീഗ) ഞായറാഴ്ച (25/8/2024) വോൾഫ്സ്ബർഗിനെതിരെ നടന്ന മത്സരത്തിൽ 3-2 വിജയം നേടി ബയേൺ മ്യൂണിച്ച്. പുതിയ പരിശീലകനായി എത്തിയ ശേഷം വിൻസെന്റ് കോംപാനിയുടെ ആദ്യ ബുണ്ടസ്‌ലീഗ വിജയമാണിത്. വോൾഫ്സ്ബർഗ് ആദ്യ പകുതിയിൽ മികച്ച രീതിയിൽ ആരംഭിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ബയേൺ ആയിരുന്നു. ആദ്യ പകുതിയിൽ ബയേണിന് വേണ്ടി ജമാൽ മുസിയാല ആദ്യ ഗോൾ നേടി ലീഡ് എടുത്തു. രണ്ടാം പകുതിയിൽ തിയാഗോ ടോമസിനെ ബോയ് വീഴ്ത്തിയതിനെ തുടർന്ന് വോൾഫ്സ്ബർഗിന് പെനൽറ്റി ലഭിച്ചു. ലോവ്രോ മജറാണ് പെനാൽറ്റി സ്കോർ ചെയ്‌തത്. തുടർന്ന് 55-ാം മിനിറ്റിൽ മജർ വീണ്ടും ഗോൾ നേടി വോൾഫ്സ്ബർഗിന്റെ ലീഡ് ഉയർത്തി 2-1 ആക്കി. Read Also: ISL 2024-25: ഷെഡ്യൂൾ പുറത്ത് വിട്ടു! ആദ്യ മത്സരം മോഹൻ ബഗാനും മുബൈ സിറ്റിയും തമ്മിൽ 65 ആം മിനിറ്റിൽ ജാക്കുബ് കാമിൻസ്കിയുടെ സെല്ഫ് ഗോൾ ബയേണിനെ 2-2ന് സമനിലയിലെത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ഹാരി…
പ്രീമിയർ ലീഗ് ഫുട്ബോളിൽ വോൾവ്‌സിനെതിരെ ആധികാരിക വിജയം നേടി ചെൽസി. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയനോനി മഡുയെക്കെയുടെ ഹാട്രിക്ക് ആണ് ചെൽസിക്ക് വമ്പൻ വിജയം സമ്മാനിച്ചത്. ഒട്ടനവധി ട്രാൻസ്ഫർ നടത്തിയതിന് ശേഷം ആദ്യമായാണ് ചെൽസി ഇത്തരത്തിൽ ഒരു മത്സരം ജയിക്കുന്നത്. നിക്കോളാസ് ജാക്സണും കോൾ പാൽമറും ചെൽസിക്ക് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ വോൾവ്‌സ് മാത്ത്യൂസ് കുനയും ജോർഗൻ സ്ട്രാൻഡ് ലാർസനും മറുപടി നൽകി. ആദ്യ പകുതി 2-2ന് പിരിഞ്ഞു. രണ്ടാം പകുതിയിൽ മഡുയെക്കെയുടെ മൂന്ന് ഗോളുകൾ വുൾവ്സിനെ തകർത്തു. പാൽമറുടെ അസിസ്റ്റുകൾ മാഡ്യൂക്കിന് നിർണായകമായി. കൂടാതെ, വോൾവ്‌സ് വിട്ട് ചെൽസിയിലേക്ക് വന്ന പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ ചെൽസിയിലേക്ക് മടങ്ങി എത്തിയ ജോവോ ഫെലിക്സ് ആറാം ഗോൾ നേടി. മത്സരത്തിന് മുമ്പ് വോൾവ്‌സിനെ അപമാനിച്ച് മഡുയെക്കെ ഇട്ട പോസ്റ്റ് ഇൻസ്റ്റാഗ്രാം പോസ്സ് വിവാദമായിരുന്നു. പോസ്റ്റ് ഉടനെ കളഞ്ഞെങ്കിലും ഇതിനെതിരെ താരത്തിനെ…
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഷെഡ്യൂൾ പുറത്ത് വിട്ടു. സീസൺ സെപ്റ്റംബർ 13-ന് വെള്ളിയാഴ്ച ആരംഭിക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി കരിരംഗനിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ മോഹൻ ബാഗാൻ സൂപ്പർ ജയന്റ്, ISL 2023-24 കപ്പ് വിജയികളായ മുംബൈ സിറ്റി എഫ്സി തമ്മിലാണ് ഏറ്റുമുട്ടൽ. സെപ്റ്റംബർ 14, ശനിയാഴ്ച ചെന്നൈയിൻ എഫ്സി ഒഡിഷ എഫ്സിയെയും, ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സിയെയും നേരിടും. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരെ ആണ്. സെപ്റ്റംബർ 15 ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് മത്സരം. സെപ്റ്റംബർ 19-ന് ബെംഗളൂരു എഫ്സിയും ഹൈദരാബാദ് എഫ്സിയും അവരുടെ ആദ്യ മത്സരം കളിക്കും. “ഹൈദരാബാദ് എഫ്സി-യുടെ മത്സര ഫിക്സറുകൾ അവരുടെ AIFF ക്ലബ് ലൈസൻസിങ് ക്ലിയർ ചെയ്തതിനെ ആശ്രയിച്ചായിരിക്കും,” ഒരു ISL മാധ്യമ പ്രസ്താവന പറഞ്ഞു. ഐ-ലീഗിൽ ഒന്നാം സ്ഥാനം നേടി ISL-ലേക്ക് പ്രമോഷൻ നേടിയ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബും…
പുലർച്ചെ നടന്ന മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യന്മാരായ എഫ്‌സി സിൻസിനാറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി. ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനാൽ ഇന്നലത്തെ മത്സരത്തിലും കളിക്കാനായില്ല. എന്നാൽ മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർ മൈതാനത്ത് ഇറങ്ങി. ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ സുവാരസ് സ്കോർ ചെയ്തു. പെനൽറ്റി ഏരിയയിൽ ലഭിച്ച ബോൾ ഗോൾ വലയിലേക്ക് ആക്കുകയായിരുന്നു. അഞ്ച് മിനിറ്റുകൾക്കു ശേഷം, മാറ്റിയസ് റോജാസുമായി യോജിച്ച് സുവാരസ് നേടി മത്സരത്തിലെ രണ്ടാം ഗോളും നേടി. സിൻസിനാറ്റിയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. സിൻസിനാറ്റിയുടെ 17 ഷോട്ടുകളിൽ അതിൽ 8 എണ്ണവും ടാർഗെറ്റിലായിരുന്നു. അതേസമയം, ഇന്റർ മിയാമിക്ക് ഗോൾ വലയിലേക്ക് അഞ്ച് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ മൂന്ന് എണ്ണം ടാർഗെറ്റിലായിരുന്നു. ഈ വിജയത്തോടെ…
മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരെയുള്ള ധനകാര്യ നിയമ ലംഘന കേസിനെ (FFP) കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നതായും ഗ്വാർഡിയോള കൂട്ടിച്ചേർത്തു. 2009 മുതൽ 2018 വരെയുള്ള പത്തു വർഷത്തോളം FFP വ്യവസ്ഥ ലംഘിച്ചുവെന്ന 115 ആരോപണങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. എന്നാൽ, ക്ലബ്ബ് ഇവയെല്ലാം നിഷേധിച്ചിരുന്നു. സെപ്റ്റംബർ 15 ന് ശേഷം വിചാരണ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയർ ലീഗ് ചെയർമാൻ റിച്ചാഡ് മാസ്റ്റേഴ്സ് വിചാരണയ്ക്ക് തീയതി നിശ്ചയിച്ചത്. “ഇത് ഉടൻ തന്നെ ആരംഭിക്കുമെന്നതിൽ ഞാൻ സന്തുഷ്ടനാണ്, അത് ഉടൻ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ക്ലബ്ബിനും മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും ശിക്ഷയ്ക്കായി കാത്തിരിക്കാത്ത എല്ലാവർക്കും ഇത് ഗുണം ചെയ്യും,” ഗ്വാർഡിയോള പറഞ്ഞു. ഇപിസിച്ചിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ ആയിരിന്നു ഗ്വാർഡിയോളയുടെ പ്രതികരണം. മത്സരത്തിൽ ഇപ്സ്വിച്ചിനെതിരെ…
എത്തിഹാദ് മൈതാനത്ത് നടന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് വന്ന ഇപ്സ്വിച്ചിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഏഴാം മിനിട്ടിൽ സ്മോഡിക്സിന്റെ ഗോളിലൂടെ ഇപ്സ്വിച്ചാണ് ആദ്യം ലീഡ് ചെയ്തത്. എന്നാൽ പിന്നീട് പത്ത് മിനിറ്റിനുള്ളിൽ കെവിൻ ഡി ബ്രൂയ്ൻ ഒരു ഗോളും ഹാലാൻഡ് രണ്ട് ഗോളുകളും നൽകി സിറ്റി സ്‌കോർ 3-1 എന്ന നിലയിൽ എത്തിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ അരിജാനെറ്റ് മുറിക് ഇപ്സ്വിച്ചിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചില പിഴവുകൾ വരുത്തി. രണ്ടാം പകുതിയുടെ അവസാനത്തോടെ 88 ആം മിനിറ്റിൽ എർലിംഗ് ഹാലാൻഡ് സീസണിലെ തന്റെ ആദ്യ ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ, രണ്ട് കളികളിൽ നിന്നായി നാല് ഗോളുകൾ നേടി ഗോൾ വേട്ടയിൽ ഒന്നാമതാണ് ഹാലാൻഡ്. Manchester City – Ipswich – 4:1Goals: Haaland 12, 16, 88, De Bruyne 14 – Szmodics 7.
പ്രീമിയർ ലീഗ് രണ്ടാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണിനോട് 2-1 ഗോളുകൾക്ക് പരാജയപ്പെട്ടു. അവസാന നിമിഷങ്ങളിലെ ഗോൾ ആണ് യുണൈറ്റഡിനെ തോൽവിയിലാക്കിയത്. ഡാനി വെൽബെക്കിന്റെ ഗോളാണ് ആദ്യ പകുതിയിൽ ബ്രൈറ്റണ് ലീഡ് നൽകിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അമാദ് ഡിയാലോ രണ്ടാം പകുതിയിൽ സമനില ഗോൾ നേടി. മത്സരം ഡ്രോയിൽ അവസാനിക്കുമെന്ന് തോന്നിയപ്പോഴാണ് ബ്രൈറ്റൺ നിർണായക ഗോൾ നേടിയത്. സൈമൺ അഡിംഗ്രയുടെ പന്ത് പെഡ്രോയുടെ ഹെഡറിലൂടെ വലയിലെത്തി. 69 ആം മിനിറ്റിൽ യുണൈറ്റഡിന് സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ അലക്സാണ്ട്രോ ഗർണാച്ചോയുടെ ഷോട്ട് ജോഷ്വ സിർക്‌സീയ്ക്ക് തട്ടി വലയിലെത്തി, പക്ഷെ, VAR ഗോൾ അനുവദിച്ചില്ല. 31 കാരനായ ഹ്യൂർസെലർ രണ്ട് വിജയങ്ങൾ നേടി ബ്രൈറ്റണിനെ താൽക്കാലികമായി സ്റ്റാൻഡിംഗ്സിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. 2022-23 സീസൺ മുതൽ അധിക സമയത്ത് ഗോൾ വഴങ്ങി യുണൈറ്റഡ് തോറ്റത് ഇത് ആറാം തവണയാണ്. പ്രീമിയർ ലീഗിൽ ഈ കാലയളവിൽ മറ്റൊരു ടീമും ഇത്ര തവണ അത്തരത്തിൽ തോറ്റിട്ടില്ല.