Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യാമാലിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടങ്ങി. യാമാലിന്റെ ഏജന്റുമായി റയൽ മാഡ്രിഡ് അധികൃതർ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ബാഴ്‌സലോണയിൽ നിന്ന് യാമാലിനെ റയൽ മാഡ്രിഡിലേക്ക് മാറ്റാൻ സാധിക്കുമോ എന്നാണ് അവർ അന്വേഷിക്കുന്നത്. റയൽ മാഡ്രിഡിന് പുറമെ, ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയും യാമാലിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകളും യാമാലിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. യാമാലിനെ റയൽ മാഡ്രിഡിലേക്ക് മാറ്റാൻ സാധ്യതയില്ലെന്ന് ഏജന്റ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ബാഴ്‌സലോണ വിട്ട് റയൽ മാഡ്രിഡിലേക്ക് പോകാൻ യാമാലിന് താൽപര്യമില്ലെന്നാണ് സൂചന. എന്നാൽ സാമ്പത്തികമായി ശക്തരായ പി.എസ്.ജി യാമാലിനെ സ്വന്തമാക്കാൻ ശ്രമം തുടരുകയാണ്. റയൽ മാഡ്രിഡ് അപ്രതീക്ഷിതമായി താരങ്ങളെ സ്വന്തമാക്കുന്നതിൽ മുൻപന്തിയിലാണ്. അതിനാൽ, ബാഴ്‌സലോണയിൽ യാമാലിന്റെ ഭാവി മാറിയാൽ റയൽ മാഡ്രിഡ് വേഗത്തിൽ നീങ്ങാൻ സാധ്യതയുണ്ട്.

Read More

സാവോ പോളോ: തന്നെ കൂവിവിളിച്ച എതിർ ടീം ആരാധകർക്ക് കോർണർ കിക്ക് നേരെ വലയിലെത്തിക്കുന്ന ഒളിമ്പിക് ഗോളിലൂടെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ കിടിലൻ മറുപടി. സാവോ പോളോയിലെ പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷനൽ ഡെ ലിമിറക്കെതിരെയായിരുന്നു നെയ്മറിന്റെ വിസ്മയ ഗോൾ. സൗദി ക്ലബ് അൽ ഹിലാലിൽനിന്ന് തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിൽ തിരിച്ചെത്തിയശേഷം താരം നേടുന്ന രണ്ടാമത്തെ ഗോളാണിത്. മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സാന്‍റോസ് എതിരാളികളെ പൊളിച്ചടുക്കി. ഒമ്പതാം മിനിറ്റിൽ ടിക്കീഞ്ഞോ സോറസിലൂടെ സാന്‍റോസ് ലീഡെടുത്തു. 27ാം മിനിറ്റിൽ കോർണറിൽനിന്നാണ് നെയ്മറിന്‍റെ അദ്ഭുത ഗോൾ പിറക്കുന്നത്. സാന്‍റോസിന് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുക്കാനായി വരുമ്പോൾ തൊട്ടരികിൽ ഗാലറിയിലുണ്ടായിരുന്ന ലിമിറ ആരാധകർ കൂവിവിളിച്ചാണ് നെയ്മറിനെ വരവേറ്റത്. ശബ്ദം പോരെന്നും കുറച്ചുകൂടി ഉച്ചത്തിൽ കൂവാനും ആംഗ്യം കാട്ടി നെയ്മർ ആരാധകരെ പരിഹസിക്കുന്നുണ്ട്. താരം കോർണർ ഫ്ലാഗിന് അരികിലെത്തിയിട്ടും ആരാകർ പ്രകോപനം തുടർന്നു. ഒട്ടും പരിഭവമില്ലാതെ കിക്കെടുത്ത നെയ്മർ പന്ത് നേരെ…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മൈ​താ​ന​ത്ത്കൊ​ച്ചി: നി​ർ​ണാ​യ​ക​മാ​യ, ജ​യം ഉ​റ​പ്പാ​ക്കേ​ണ്ട ക​ളി​ക​ളി​ലും തോ​ൽ​വി​ത​ന്നെ ഫ​ലം. ഒ​ടു​വി​ൽ അ​വ​സാ​ന​ത്തെ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​യും ഗോ​വ​യി​ലെ ഫ​ത്തോ​ർ​ദ സ്റ്റേ​ഡി​യ​ത്തി​ൽ ക​ള​ഞ്ഞു​കു​ളി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്ലാ​സ്റ്റേ​ഴ്സ്. ശ​നി​യാ​ഴ്ച ഗോ​വ എ​ഫ്.​സി​യു​മാ​യി അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലും അ​തി​നു തൊ​ട്ടു​മു​മ്പ് കൊ​ച്ചി​യി​ൽ സീ​സ​ണി​ലെ ടേ​ബി​ൾ ടോ​പ്പേ​ഴ്സാ​യ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ൻ​റ്സു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലും ദ​യ​നീ​യ തോ​ൽ​വി​യാ​ണ് മ​ഞ്ഞ​പ്പ​ട കാ​ഴ്ച​വെ​ച്ച​ത്. എ​ട്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സ് ഗോ​വ​യോ​ടു​ള്ള പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഒ​റ്റ​യ​ടി​ക്ക് പ​ത്താം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ബ്ലാ​സ്റ്റേ​ഴ്സി​ന് അ​ങ്ങു​ദൂ​രെ​യു​ള്ള ആ ​സ്വ​പ്നം എ​ത്തി​പ്പി​ടി​ക്ക​ണ​മെ​ങ്കി​ൽ ശ​രി​ക്കും ‘മി​റാ​ക്കി​ൾ’ സം​ഭ​വി​ക്കേ​ണ്ടി​വ​രും. മൂ​ന്നു​ക​ളി​ക​ൾ ബാ​ക്കി നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ത്താം​സ്ഥാ​ന​ക്കാ​രാ​യ ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത് ആ​കെ 24 പോ​യ​ൻ​റാ​ണ്. 21 ക​ളി​ക​ളി​ൽ വെ​റും ഏ​ഴു​ജ​യം മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​നു​ള്ള​ത്. മൂ​ന്നെ​ണ്ണ​ത്തി​ൽ സ​മ​നി​ല പി​ടി​ച്ച​പ്പോ​ൾ ബാ​ക്കി 11 എ​ണ്ണ​വും വ​ൻ​തോ​ൽ​വി​ക​ളാ​യി. ഇ​തേ ക​ളി​ഫ​ല​വു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്.​സി ബ്ലാ​സ്റ്റേ​ഴ്സി​നു മു​ന്നി​ലു​ണ്ട്. എ​ന്നാ​ൽ, ഗോ​ൾ ശ​രാ​ശ​രി​യി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ മു​ന്നി​ലാ​ണ്. പോ​യ​ൻ​റ് നി​ര​ക്കി​ലും ഗോ​ൾ…

Read More

ഫിയോറെന്റീനയും വെറോണയും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെ ഫിയോറെന്റീനയുടെ പ്രധാന കളിക്കാരനായ മൊയ്‌സ് കീനിന് തലയ്ക്ക് പരിക്കേറ്റു. മത്സരത്തിനിടെ എതിർ ടീമിലെ കളിക്കാരനുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പരിക്ക്. കളിക്കളത്തിൽ നിന്ന് ഉടൻ തന്നെ കീനിനെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ അദ്ദേഹത്തിന്റെ തലയിലെ പരിക്ക് പരിശോധിച്ചു. കൂടുതൽ പരിശോധനകൾ ഇപ്പോഴും നടക്കുകയാണ്. ഈ സീസണിൽ മികച്ച പ്രകടനമാണ് കീൻ കാഴ്ചവെച്ചിരുന്നത്. ഇപ്പോൾ സീരി എയിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാമനാണ് അദ്ദേഹം. കീനിന്റെ മികച്ച പ്രകടനത്തിൽ, ആഴ്സണൽ, ടോട്ടൻഹാം എന്നീ ടീമുകൾ അദ്ദേഹത്തെ തങ്ങളുടെ ടീമിലേക്ക് എടുക്കാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ കീനിന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് അറിയാൻ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read More

ഗോൾനേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സലാഹും ഡൊമിനിക് സൊബോസ്‍ലായിയുംലണ്ടൻ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ കയറി മാഞ്ചസ്റ്റർ സിറ്റിയെ പൊളിച്ചടുക്കി മുഹമ്മദ് സലാഹും കൂട്ടരും. നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മുക്കി ലിവർപൂൾ കിരീട മോഹങ്ങൾ വർണാഭമാക്കി. 14-ാം മിനിറ്റിൽ തന്റെ ഇടങ്കാലിൽനിന്ന് പായിച്ച വെടിയുണ്ടയാൽ സിറ്റിക്ക് ആദ്യ പ്രഹരം നൽകിയ സലാഹ് 37-ാം മിനിറ്റിൽ ഡൊമിനിക് സൊബോസ്‍ലായിക്ക് രണ്ടാം ഗോളിലേക്ക് അവസരം ഒരുക്കിക്കൊടുത്തു. ലിവർപൂളിന്റെ ക്ലിനിക്കൽ പന്തടക്കത്തിനുമുന്നിൽ സിറ്റി നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു ഇത്തിഹാദിൽ. അലക്സിസ് മക് അലിസ്റ്റർ കൗശലപൂർവം തൊടുത്ത ഒരു കോർണർ കിക്കിൽനിന്ന് ആദ്യഗോളിന് സൊബോസ്‍ലായിയാണ് സലാഹിന് പന്ത് തട്ടിനീക്കിയത്. ഈജിപ്തുകാരന്റെ ഷോട്ട് എതിർ ഡിഫൻഡറുടെ കാലിൽതട്ടി വലയിലേക്ക് പാഞ്ഞുകയറുമ്പോൾ എഡേഴ്സൺ കാഴ്ചക്കാരൻ മാത്രമായി. പ്രായം കൂടുന്തോറും വീര്യം കൂടുന്ന സലാഹിന്റെ ഈ സീസണിലെ 25-ാമത് പ്രീമിയർ ലീഗ് ഗോളായിരുന്നു അത്. Mohamed Salah ouvre le score, le meilleur joueur du monde ouvre le…

Read More

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജിറോണയെ വീഴ്ത്തി കരുത്തരായ റയൽ മഡ്രിഡ് വീണ്ടും രണ്ടാമതെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്‍റെ ജയം. ലൂക്ക മോഡ്രിച് (41ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയർ (83) എന്നിവരാണ് വലകുലുക്കിയത്. ലാസ് പാമാസിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ബാഴ്സയാണ് ലീഗിൽ ഒന്നാമത്. ഡാനിയൽ ഒൽമോയും (62) ഫെറാൻ ടോറസും (90+5) ടീമിനായി സ്കോർ ചെയ്തു. ബാഴ്സക്കും റയലിനും 54 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കിരീടപ്പോരാട്ടത്തിൽ ബാഴ്സലോണക്ക് റയൽ മഡ്രിഡിനൊപ്പം ശക്തമായ വെല്ലുവിളി ഉയർത്തുന്ന അത്‍ലറ്റികോ മഡ്രിഡാണ് മൂന്നാമത്. മൂന്ന് ഗോളിന് വലൻസിയയെ തകർത്ത അത്‍ലറ്റികോക്ക് 51 പോയന്റുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/zYZNoOn

Read More

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വീണ്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ മുത്തം. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പോയന്റ് പട്ടികയിൽ ചാമ്പ്യന്മാരായത്. 22 മത്സരങ്ങൾ പൂർത്തിയാക്കി ബഗാൻ 52 പോയന്റിലെത്തി. മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള രണ്ടാംസ്ഥാനക്കാരായ എഫ്.സി ഗോവക്ക് 42 പോയന്റേയുള്ളൂ.ഒഡിഷക്കെതിരായ മത്സരം സമനിലയിലേക്ക് നീങ്ങവെ ഇൻജുറി ടൈമിൽ ദിമിത്രി പെട്രാറ്റോസാണ് (90+3) വിജയ ഗോൾ കുറിച്ചത്. 83ാം മിനിറ്റിൽ ഡിഫൻഡർ മുർതദ ഫാൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയിരുന്നു ഒഡിഷ. ബഗാൻ നേരത്തേതന്നെ നേരിട്ട് സെമി ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/1EIzpcN

Read More

ഭുവനേശ്വർ: മൊറോക്കന്‍ താരം അഹമ്മദ് ജാഹു മാനേജ്മെന്റിനെ അറി‍യിക്കാതെ ഒഡിഷ എഫ്.സി വിട്ടു. വായ്പയിൽ എഫ്.സി ഗോവയിൽനിന്നെത്തിയ ജാഹുവുമായി 2017 ആഗസ്റ്റ് രണ്ട് വരെ കരാർ നിലനിൽക്കെയാണ് അപ്രതീക്ഷിത നീക്കം. ഇക്കാര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ക്ലബ്. ഒഡിഷ എഫ്.സി തന്നെയാണ് ജാഹു ക്ലബ് വിട്ടതും നിയമനടപടിക്കൊരുങ്ങുന്നതും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരാര്‍ അവസാനിപ്പിക്കാനോ സസ്പെന്‍ഡ് ചെയ്യാനോ സാധ്യതയുണ്ട്. നിര്‍ണായക മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന സാഹചര്യത്തില്‍ മിഡ്ഫീൽഡറുടെ പിന്മാറൽ ക്ലബിന് തിരിച്ചടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ആദ്യ മൊറോക്കക്കാരനാണ് ജാഹു. 🚨 𝐔𝐏𝐃𝐀𝐓𝐄: Ahmed Jahouh has unilaterally left the club without providing any reason or information to the club. The club considers this as a serious breach of contract and is considering an appropriate action. Further details will be communicated once the due process is… pic.twitter.com/9Z6Z42dzr2— Odisha FC…

Read More

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും തമ്മിലാണ് ക്ലാസിക് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് നാട്ടുകാരായ അത്‍ലറ്റികോ മഡ്രിഡാണ് എതിരാളികൾ. ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കും ബയർ ലെവർകുസനും നേർക്കുനേർ വരും. ആദ്യപാദ മത്സരങ്ങൾ മാർച്ച് നാലിന് തുടങ്ങും. ജർമനിയിലെ മ്യൂണിക്കിലാണ് ഇക്കുറി ഫൈനൽ. പ്രീക്വാർട്ടർ ലൈനപ്പ് പി.എസ്.ജി vs ലിവർപൂൾ ക്ലബ് ബ്രൂഷ് vs ആസ്റ്റൻ വില്ല റയൽ മഡ്രിഡ് vs അത്‍ലറ്റികോ മഡ്രിഡ് പി.എസ്.വി vs ആഴ്സനൽ ബെൻഫിക vs ബാഴ്‌സലോണ ബൊറൂസിയ ഡോർട്ട്മുണ്ട് vs ലില്ലെ ബയേൺ മ്യൂണിക് vs ബയർ ലെവർകുസൻ ഫെയ്‌നൂർദ് vs ഇന്റർ മിലാൻ from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/OLlaSXs

Read More

മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകളുടെ വിദൂര പ്രതീക്ഷകളും ഇല്ലാതായി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി. ഐക്കർ ഗുരോത്ക്സേന, മുഹമ്മദ് യാസിർ എന്നിവരാണ് ഗോവക്കായി വലകുലുക്കിയത്. മത്സരത്തിലുടനീളം ഗോവക്ക് തന്നെയായിരുന്നു മേൽക്കൈ. 46ാം മിനിറ്റിൽ ഡെജാൻ ഡ്രാസിക്കിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് പന്ത് ഗുരോത്ക്സേന വലയിലാക്കി. 73ാം മിനിറ്റിൽ യാസിർ ഗോവയുടെ രണ്ടാം ഗോൾ നേടി. ഇടതുപാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഗുരോത്ക്സേന നൽകിയ മനോഹര ക്രോസ് യാസിറിന് ഒന്നു തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. ഗോളിലേക്കുള്ള മികച്ച നീക്കങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിനുള്ള വിദൂര സാധ്യതയുണ്ടായിരുന്നു. ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എന്നിവക്കെതിരെ രണ്ട് ഹോം മാച്ചുകളും ഹൈദരാബാദിനെതിരെ എവേ മത്സരവുമാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ മൂന്നു മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ കടക്കാനാകില്ല. നിലവിൽ 21…

Read More