മഡ്രിഡ്: ബ്രസീൽ സൂപ്പർതാരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാൻ ഇഷ്ടപ്പെടുന്നതായി ഫുട്ബാൾ ഏജന്‍റ് ആന്ദ്രെ ക്യൂറി. 2013ൽ സാന്‍റോസിൽനിന്ന് നെയ്മർ ക്യാമ്പ് നൗവിലെത്തുന്നതിൽ ക്യൂറിക്ക് നിർണായക പങ്കുണ്ടായിരുന്നു. അന്ന് നെയ്മറിനായി റയൽ മഡ്രിഡും സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ നെയ്മറിനെ കറ്റാലൻസ് ടീമിലെത്തിച്ചത് ക്യൂറിയുടെ ഇടപെടലായിരുന്നു. സൗദി ക്ലബ് അൽ-ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് അടുത്തിടെയാണ് താരം തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിലേക്ക് മടങ്ങിയെത്തിയത്. ജനുവരി ട്രാൻസ്ഫർ വിപണിയിലും ബാഴ്സ-നെയ്മർ അഭ്യൂഹം ഉയർന്നുകേട്ടിരുന്നു. സാന്‍റോസിനൊപ്പം ഏഴു മത്സരങ്ങളിൽ മൂന്നു തവണ വല ചലിപ്പിച്ച നെയ്മർ, മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ആറു മാസത്തെ കരാറിലാണ് താരം സാന്‍റോസിൽ തുടരുന്നത്. ഈ സമ്മറിൽതന്നെ താരം യൂറോപ്യൻ ഫുട്ബാളിലേക്ക് മടങ്ങാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്യൂറി ഇക്കാര്യം സ്ഥിരീകരിക്കുകയാണ് ഇപ്പോൾ. കറ്റാലൻസ് താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ 33കാരൻ ഏറെ സന്തോഷവനായിരിക്കുമെന്ന് ക്യൂറി സ്പാനിഷ് മാധ്യമത്തോട് വെളിപ്പെടുത്തി. ബാഴ്സ വിട്ട് 2017ലാണ് നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക്…
Author: Rizwan
ലണ്ടൻ: കളിയുടെ നിയമങ്ങൾ കൂടുതൽ കർശനമാക്കി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ. അനാവശ്യമായി പന്ത് കൈവശം വെക്കുന്ന ഗോൾ കീപ്പർമാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി.� ഒരു ഗോൾകീപ്പർ എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വച്ചാൽ റഫറി എതിർ ടീമിന് ഒരു കോർണർ കിക്ക് അനുവദിക്കും. ഇതിന് മുൻപായി റഫറി ഗോൾകീപ്പർക്ക് കൈവിരലുകൾ ഉയർത്തി മുന്നറിയിപ്പ് നൽകും. നേരത്തെ, ഗോൾ കീപ്പർമാർ ആറ് സെക്കൻഡിലധികം നേരം പന്ത് പിടിച്ചുനിന്നാൽ എതിർ ടീമിന് ഒരു ഇൻഡയറക്റ്റ് ഫ്രീ കിക്ക് ആണ് അനുവദിച്ചിരുന്നത്. ഇത് കർശനമായി ഉപയോഗിക്കാത്തതിനെ തുടർന്ന് ഗോൾ കീപ്പർമാർ ദുരുപയോഗം തുടർന്നുവന്നിരുന്നു. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇൻ്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് വാർഷിക ജനറൽ ബോഡി നിമയം പരിഷ്കരിക്കാൻ തീരുമാനിച്ചത്. അടുത്ത സീസണിലാവും പുതിയ നിയമം നിലവിൽ വരിക. ജൂൺ 15 മുതൽ ജൂലൈ 13 വരെ യു.എസ്.എയിൽ നടക്കുന്ന ഫിഫയുടെ ക്ലബ് ലോകകപ്പിൽ നിയമം നടപ്പാക്കിയേക്കും. പ്രീമിയർ ലീഗ് 2…
മഡ്രിഡ്: സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് സീസണൊടുവിൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചേക്കും. ഫുട്ബാൾ ലോകംകണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ മോഡ്രിച്ചും റയലുമായുള്ള കരാർ സീസണോടെ അവസാനിക്കും. സുഹൃത്തും റയലിൽ സഹതാരവുമായിരുന്ന ജർമനിയുടെ ടോണി ക്രൂസ് കഴിഞ്ഞ സീസണിലാണ് ഫുട്ബാളിൽനിന്ന് വിരമിച്ചത്. സമാനരീതിയിൽ കളി നിർത്താനാണ് മോഡ്രിച്ചും ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ഒരു വർഷത്തേക്കാണ് റയൽ താരത്തിന് കരാർ നീട്ടി നൽകിയത്. 39കാരന് ഇനി റയൽ കരാർ നീട്ടിനൽകില്ലെന്നാണ് റിപ്പോർട്ട്. റയൽ അല്ലാതെ മറ്റൊരു ക്ലബിനുവേണ്ടി ഇനി പന്തുതട്ടാനും താരത്തിന് ആഗ്രഹമില്ല. റയലിനൊപ്പമുള്ള അരങ്ങേറ്റ സീസണിൽ നിറംമങ്ങിയെങ്കിലും, പിന്നീട് ക്ലബിന്‍റെ പ്രധാന താരവും നായകനുമായി ആരാധകരുടെ മനസ്സ് കീഴടക്കുന്നതാണ് കണ്ടത്. റയലിനായി 575 മത്സരങ്ങൾ കളിച്ചു. 43 ഗോളുകൾ നേടി, 92 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ക്ലബിനൊപ്പം 28 സുപ്രധാന കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ഇതിനിടെ ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി…
ലാലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്ത ബാഴ്സലോണ. റയൽ സോസിഡാഡിനെ നാല് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സലോണയുടെ തേരോട്ടം. നിലവിൽ 57 പോയിന്‍റാണ് ബാഴ്സലോണക്കുള്ളത്. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് സ്റ്റേഡിയത്തിൽ ജെറാഡ് മാർട്ടിൻ (25),മാർക്ക് കസേഡോ (29), റൊണാൾഡോ അരാഹോ (56), റോബെർട്ട് ലെവൻഡോവ്സ്‌കി (60) എന്നിവരാണ് കാറ്റാലൻ പടക്ക് വേണ്ടി വലകുലുക്കിയത്. 17-ാം മിനിറ്റിൽ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോൻഡോ ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത് മത്സരത്തിൽ നിർണായകമായി. ബാഴ്സ താരം ഡാനി ഓൽമോയെ വീഴ്ത്തിയതിനാണ് അദ്ദേഹത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. ഇതോടെ ബാഴ്സലോണക്ക് കളി എളുപ്പമായി. 25ാം മിനിറ്റിൽ ജെറാർഡ് മാർട്ടിൻ തൻ്റെ കരിയറിലെ ആദ്യ ഗോൾ നേടിയതോടെ ബാഴ്സ ആദ്യം ലീഡ് നേടി. പിന്നാലെ 29ആം മിനിറ്റിൽ കസാഡോയും ബാഴ്സക്ക് വേണ്ടിയുള്ള തൻ്റെ ആദ്യ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ റൊണാൾഡ് അറോഹോ ലീഡ് ഉയർത്തി. പിന്നീട് ലെവൻഡോസ്കി…
കോഴിക്കോട്: അവസാനമായി നടന്ന എവേ മത്സരത്തിൽ ഐസ്വാൾ എഫ്.സിക്കെതിരെയുള്ള ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഐ ലീഗിൽ ഗോകുലം കേരള തിങ്കളാഴ്ച ഷില്ലോങ് ലജോങ്ങിനെ എതിരിടും. ജനറൽ ട്രാൻസ്ഫറിലൂടെ ലഭിച്ച മികച്ച രണ്ട് വിദേശതാരങ്ങളായ സിൻസക്കും ബ്രൗണിനും പുറമെ അബെല്ലെ ഡോയും അഡമ നിയാനെയും ഏറെ േഫാമിലായതോടെ തുടർച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഗോകുലം. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങുന്നതും ഇതേ ആത്മവിശ്വാസത്തിലാണ്. തുടർച്ചയായ രണ്ടാം ജയമായിരുന്നു ഗോകുലം നേടിയത്. ജയത്തോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തിയ മലബാറിയൻസിന് ഷില്ലോങ്ങിനെതിരെയും ജയിക്കുകയാണെങ്കിൽ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്താം.� from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/J6x5UDE
ജോഷ്വ കിമ്മിച്ചിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിക്കുന്നു. ബയേൺ മ്യൂണിക്ക് താരവുമായുള്ള കരാർ പുതുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ കിമ്മിച്ച് ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രതിരോധ മധ്യനിരയിലെ ഈ ജർമ്മൻ ഇതിഹാസത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തുണ്ട്. ടിബിആർ ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആഴ്സണലിനും ചെൽസിക്കും 30-കാരനായ കിമ്മിച്ചിനെ ഈ സമ്മറിൽ സ്വന്തമാക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഇരു ലണ്ടൻ ക്ലബ്ബുകൾക്കും കരാർ ഉറപ്പിക്കാനായാൽ അത് മികച്ചൊരു നേട്ടമാകും. നിലവിൽ ബയേണിൽ ആഴ്ചയിൽ 375,000 യൂറോ പ്രതിഫലം വാങ്ങുന്ന കിമ്മിച്ചിന് പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ ശമ്പളത്തിൽ കുറവ് വരുത്തേണ്ടി വരും. കിമ്മിച്ചിന് വേണ്ടി ആഴ്സണലും ചെൽസിയും അവരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്താൻ സാധ്യതയില്ല. അതേസമയം, ലിവർപൂളും കിമ്മിച്ചിനെ നോട്ടമിട്ടിട്ടുണ്ട്. കൂടാതെ, ലിവർപൂളും കിമ്മിച്ചിനെ വളരെക്കാലമായി ശ്രദ്ധിക്കുന്നു. പ്രതിരോധനിരയെ സംരക്ഷിക്കാനും എതിരാളികളുടെ ആക്രമണങ്ങളെ തടസ്സപ്പെടുത്താനും കഴിവുള്ള ഒരു മികച്ച പ്രതിരോധ മധ്യനിരക്കാരനെ അവർക്ക് ആവശ്യമുണ്ട്. കിമ്മിച്ചിന് പകരമായി ഹാക്കൻ കാൽഹാനോഗ്ലുവിനെ സ്വന്തമാക്കാൻ…
സെവിയ്യ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ബെറ്റിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ബെറ്റിസ് തിരിച്ചടിച്ചു. ജോണി കാർഡോസോയാണ് ബെറ്റിസിനായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മുൻ റയൽ താരം ഇസ്‌കോ ബെറ്റിസിനായി പെനാൽറ്റി ഗോൾ നേടി. ഈ ഗോൾ ബെറ്റിസിന് വിജയമൊരുക്കി. ഇസ്‌കോയുടെ പ്രകടനം മത്സരത്തിൽ നിർണായകമായി. റയലിനെതിരെ ഇസ്‌കോയുടെ രണ്ടാമത്തെ ഗോളാണിത്. 2012-ൽ മലാഗയ്ക്ക് വേണ്ടി കളിക്കുമ്പോഴാണ് ആദ്യമായി റയലിനെതിരെ ഗോൾ നേടിയത്. ഈ തോൽവി റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി. ബാഴ്സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ഇത് നേട്ടമുണ്ടാക്കാൻ അവസരം നൽകുന്നു.
ചെന്നൈ: ബ്രസീൽ ഫുട്ബാൾ ഇതിഹാസങ്ങളായ റൊണാൾഡിന്യോയും റിവാൾഡോയും കഫുവും അടങ്ങിയ 2002ലെ ബ്രസീൽ ലോകകപ്പ് ടീം ചെന്നൈയിൽ പന്തുതട്ടാനെത്തുന്നു. ഈ മാസം 30ന് നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രസീൽ ലെജൻഡ്സ് ഇലവനും ഇന്ത്യ ഓൾ സ്റ്റാർസ് ടീമും പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടുന്നത്. ദുംഗയാണ് ബ്രസീൽ ടീമിന്റെ കോച്ച്. ബ്രസീലിയൻ ലെജൻഡ്സ് ടീമിൽ ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, ക്ലെബർസൺ, റിക്കാർഡോ ഒലിവേര, കകാപ്പ, കാമൻഡുകായ്യ, എലിവെൽട്ടൺ, പൗലോ സെർജിയോ, ഹ്യൂറൽഹോ ഗോമസ്, ഡീഗോ ഗിൽ, ജോർജിന്യോ, അമറൽ, ലൂസിയോ, അലക്സ് ഫെറോ, ജിയോവന്നി, വിയോള മാർസെലോ തുടങ്ങിയ താരങ്ങളുമുണ്ടാകും. ഇന്ത്യ ഓൾ സ്റ്റാർസ് ടീമിൽ മെഹ്താബ് ഹുസൈൻ, അൽവിറ്റോ ഡികുഞ്ഞ, സയ്യിദ് റഹീം നബി, സുഭാഷിഷ് റോയ് ചൗധരി, മെഹ്റാജുദ്ദീൻ വാദൂ, എസ്. വെങ്കിടേഷ്, അർണബ് മണ്ഡൽ, മഹേഷ് ഗാവ്ലി തുടങ്ങിയവരും അണിനിരക്കും. മറക്കാനാവാത്ത അനുഭവം പങ്കിടാൻ വരുന്നുണ്ടെന്നും നിങ്ങളോടൊപ്പമുള്ള നിമിഷങ്ങൾ അവിശ്വസനീയമായ അനുഭവമായിരിക്കുമെന്നും റിവാൾഡോ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്…
കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 35ാം മിനിറ്റിൽ കോറൂ സിങ് തിംഗുജമാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. പിന്നാലെ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞു. എന്നാൽ, 86ാം മിനിറ്റിൽ എതിർതാരം ബോക്സിലേക്ക് തൊടുത്ത ഷോട്ട് പ്രതിരോധിക്കുന്നതിൽ ഡ്രിൻസിച്ചിന് പിഴച്ചു. പന്ത് കാലിൽ തട്ടി നേരെ വലയിലേക്ക്. ഇതോടെ സ്കോർ 1-1ന് സമനില. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.� from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/6aOfW5F
ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരെയെല്ലാം ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കാറുണ്ട്. ഇവരോടൊപ്പം തന്നെ എക്കാലത്തേയും വലിയ താരങ്ങളായ ഡിഗോ മറഡോണ, പെലെ എന്നിവരെയും ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ആരാധകരും ഫുട്ബാൾ താരങ്ങളും ചേർത്ത് പറയാറുണ്ട്. ഇപ്പോഴിതാ ഫുട്ബാളിലെ രാജാവ് ബ്രസീൽ ഇതിഹാസമായ പെലെ ആണെന്ന് പറയുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. മെസ്സി-റോണോ കാലഘട്ടത്തിൽ ഒരു മൂന്നാമനായി നെയ്മറിനെ ആളുകൾ കണക്കാക്കാറുണ്ട്. തനിക്ക് ഫുട്ബാളിലെ രാജാവാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ പരിക്കുകൾ തന്നെ ബാധിച്ചുവെന്നും അത് ഒരുപാട് നഷ്ടം വരുത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഫുട്ബാളിലെ രാജാവാകാൻ ആഗ്രഹമില്ലായിരുന്നു എന്നല്ല, ഫുട്ബാളിൽ ഞാൻ ഒരേയൊരു രാജാവിനെയെ കണ്ടിട്ടുള്ളു, അത് പെലെയാണ്, നെയ്മർ പറഞ്ഞു. അതോടൊപ്പം തന്‍റെ കരിയറിൽ സംഭവിച്ച കാര്യങ്ങളും നെയ്മർ സംസാരിച്ചു. ‘എന്‍റെ ഫുട്ബാൾ കരിയറിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.…