Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

ബ്വേ​ന​സ് എ​യ്റി​സ്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​തി​ന് അം​ഗ​ര​ക്ഷ​ക​ൻ അ​റ​സ്റ്റി​ൽ. ജൂ​ലി​യോ സെ​സാ​ർ കൊ​റീ​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ണ​സ​മ​യ​ത്ത് മ​റ​ഡോ​ണ​യു​ടെ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു കൊ​റീ​യ. 2020 ന​വം​ബ​ർ 25നാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ​വെ​ച്ച് മ​റ​ഡോ​ണ​യു​ടെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലെ ഏ​ഴു​പേ​ർ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക​യും മൊ​ഴി​യി​ൽ ക​ള്ളം​പ​റ​യു​ക​യും ചെ​യ്തെ​ന്നാ​ണ് കൊ​റീ​യ​ക്കെ​തി​രാ​യ കേ​സ്. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളാ​ണ് ഇ​യാ​ൾ ന​ൽ​കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​പ്പോ​ൾ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം മ​റ​ഡോ​ണ​ക്ക് മെ​ഡി​ക്ക​ൽ സം​ഘം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത്. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/KRCeviX

Read More

ജേഡൻ സാഞ്ചോ ചെൽസിയിൽ തുടരുമോ എന്നതിൽ സംശയങ്ങൾ ഉയരുന്നു. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന്, താരം പഴയ ക്ലബ്ബായ ബോറൂസിയ ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. സാഞ്ചോയുടെ ഏജന്റിനോട് ഇതിനായുള്ള നീക്കങ്ങൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിലാണ് സാഞ്ചോ ചെൽസിയിൽ എത്തിയത്. അടുത്ത വർഷം അദ്ദേഹത്തെ സ്ഥിരമായി വാങ്ങേണ്ട സാമ്പത്തിക ബാധ്യത ചെൽസിക്കുണ്ട്. എന്നാൽ, ചെൽസിയിൽ സാഞ്ചോ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല. പ്രത്യേകിച്ച് പ്രീമിയർ ലീഗിൽ, തുടർച്ചയായ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചില്ല. ഡിസംബറിലാണ് സാഞ്ചോ അവസാനമായി ലീഗ് ഗോൾ നേടിയത്. അതിനുശേഷം അദ്ദേഹത്തിൻ്റെ പ്രകടനം മോശമായി. ഇതോടെ ചെൽസിയും സാഞ്ചോയും മറ്റ് സാധ്യതകൾ തേടുന്നു. ഡോർട്ട്മുണ്ടിലേക്ക് മടങ്ങാനാണ് സാഞ്ചോയുടെ പ്രധാന താല്പര്യം. ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും, ഡോർട്ട്മുണ്ടിൽ സാഞ്ചോയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അദ്ദേഹം. ഡോർട്ട്മുണ്ടിലേക്ക് മടങ്ങിയെത്തിയാൽ സാഞ്ചോയ്ക്ക് സൂപ്പർ താരമാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡോർട്ട്മുണ്ടിലെ മറ്റൊരു താരം…

Read More

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും. ഒക്ടോബറിലായിരിക്കും സന്ദർശനം. 14 വർഷത്തിന് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്.അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു. ഇതിനായി അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. ഇന്ത്യ​യെ കൂടാതെ സിംഗപ്പൂരിലും ടീം സന്ദർശനം നടത്തുമെന്നാണ് സൂചന. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തിൽ 1-0ത്തിന് അർജന്റീന ജയിച്ചു. ഇതിഹാസ ടീമായ അർജന്റീനയോട് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എച്ച്.എസ്.ബി.സി ഇന്ത്യ തലവൻ സന്ദീപ് ബാത്ര പറഞ്ഞു. 2026 ലോകകപ്പ് വരെ അർജന്റീനയോട് ഒപ്പമുള്ള യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലും സിംഗപ്പൂരിലും പുതിയ…

Read More

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും കുറവുണ്ടായില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളിലെയും താരങ്ങൾ പലതവണ കൈയാങ്കളിയുടെ വക്കിലെത്തി. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ കൊണ്ടും മത്സരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മത്സത്തിനിടെ ബ്രസീൽ യുവതാരം റോഡ്രിഗോയും അർജന്‍റീനയുടെ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലുള്ള വാക്കുപോരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്‍റെ മുന്നേറ്റം പരാജയപ്പെടുത്തിയ പരേഡസിനോട് ‘നിങ്ങൾ‌ വളരെ മോശമാണ്’ എന്ന് റോഡ്രിഗോ പറഞ്ഞതോടെയാണ് വാക്ക്പോര് തുടങ്ങുന്നത്. ‘എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടവുമുണ്ടെന്നും ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യ’മാണെന്നുമാണ് പരേഡസ് റോഡ്രിഗോക്ക് മറുപടി നൽകുന്നത്. ഇതിന്‍റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. Rodrygo: “You are very bad.”Paredes: “I have 1 World Cup and 2…

Read More

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും ആവേശത്തിന് തീ പടർത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബ്രസീൽ താരം റാഫിഞ്ഞ നടത്തിയ പരാമർശമായിരുന്നു. ‘സംശയമില്ല, ഞങ്ങൾ അർജന്‍റീനയെ തോൽപിക്കും, ഞാൻ ഗോളും അടിക്കും, അതിനി കളിക്കളത്തിലായാലും പുറത്തായാലും’ -ഒരു അഭിമുഖത്തിൽ റാഫിഞ്ഞ പറഞ്ഞു. എന്നാൽ, കളത്തിൽ അതൊന്നും കണ്ടില്ല. താരത്തെ ശരിക്കും പൂട്ടി. ഫലം കാണിക്കുന്നതുപോലെ തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെയും പന്തടക്കത്തിലും ഷോട്ടുകളിലും മത്സരത്തിലുടനീളം അർജന്‍റീനയുടെ ആധിപത്യം പ്രകടമായിരുന്നു. ബ്രസീൽ പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. മറുവശത്ത് അർജന്‍റീന രാജകീയമായി തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.…

Read More

ബ​ഹ്റൈ​ൻ -ഇ​ന്തോ​നേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന്മ​നാ​മ: ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പൊ​രു​തി​വീ​ണ് ബ​ഹ്റൈ​ൻ. ജ​ക്കാ​ർ​ത്ത​യി​ലെ ഗെ​ലോ​റ ബം​ഗ് ക​ർ​ണോ സ്റ്റേ​ഡി​യ​ത്തി​ൽ ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ 1-0 എ​ന്ന സ്കോ​റി​നാ​ണ് ആ​തി​ഥേ​യ​ർ​ക്ക് മു​ന്നി​ൽ ബ​ഹ്റൈ​ൻ വീ​ണ​ത്. ക​ളി​യു​ടെ 24 ാം മി​നി​റ്റി​ൽ മു​ന്നേ​റ്റ​താ​രം റൊ​മേ​നി നേ​ടി​യ മ​നോ​ഹ​ര​ഗോ​ളോ​ടെ മു​ന്നി​ലെ​ത്തി​യ ഇ​ന്തോ​നേ​ഷ്യ പി​ന്നീ​ട് അ​വ​സാ​നം​വ​രെ ലീ​ഡ് നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. മി​ക​ച്ച ആ​ക്ര​മ​ണ​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി 58 ശ​ത​മാ​നം ബാ​ൾ പൊ​സി​ഷ​ന​ട​ക്കം ക​ളി​യു​ട​നീ​ളം ബ​ഹ്റൈ​ൻ മു​ന്നി​ട്ടു നി​ന്നെ​തെ​ങ്കി​ലും ഗോ​ൾ സ്കോ​ർ ചെ​യ്യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. നേ​ര​ത്തേ ജ​പ്പാ​നോ​ടേ​റ്റ തോ​ൽ​വി​യോ​ടെ ഗ്രൂ​പ് സി​യി​ൽ ആ​റ് പോ​യ​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു ടീം. ​ഇ​ന്തോ​നേ​ഷ്യ​യോ​ടും തോ​റ്റ​തോ​ടെ പോ​യ​ന്‍റ് നി​ല​യും സ്ഥാ​ന​വും മാ​റാ​തെ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ഗ്രൂ​പ് സി​യി​ലെ ജ​പ്പാ​ൻ-​സൗ​ദി മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ മ​റി​ച്ചി​ട്ട് 13 പോ​യ​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ പ്ര​യാ​ണം തു​ട​രു​ക​യാ​ണ്. 10 പോ​യ​ന്‍റു​മാ​യി സൗ​ദി മൂ​ന്നാം സ്ഥാ​ന​ത്തും ബ​ഹ്റൈ​നെ​തി​രെ​യു​ള്ള ജ​യ​ത്തോ​ടെ ഒ​മ്പ​ത് പോ​യ​ന്‍റു​മാ​യി ഇ​ന്തോ​നേ​ഷ്യ…

Read More

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗി​ലെ കി​രീ​ട സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ങ്കം. ശ്രീ​ഭൂ​മി എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ ഹോ​പ്‌​സ് ഫു​ട്‌​ബാ​ൾ ക്ല​ബി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു ഗോ​കു​ലം. തു​ട​ർ​ച്ച​യാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലെ ജ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. സീ​സ​ണി​ൽ ഒ​മ്പ​തു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ഗോ​കു​ലം 20 പോ​യ​ന്റു​മാ​യി പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഇ​ത്ര​യും മ​ത്സ​ര​ത്തി​ൽ 24 പോ​യ​ന്റു​ള്ള ഈ​സ്റ്റ് ബം​ഗാ​ൾ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ജ​യി​ച്ച് പോ​യ​ന്റ് ടേ​ബി​ളി​ൽ നേ​ട്ട​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗോ​കു​ലം ഇ​റ​ങ്ങു​മ്പോ​ൾ 12 പോ​യ​ന്റു​ള്ള ശ്രീ​ഭൂ​മി നാ​ലാം സ്ഥാ​ന​ത്താ​ണ്. ‘‘അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നേ​രി​ട്ട​ത് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ജ​യി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും ചി​ല പി​ഴ​വു​ക​ളാ​ണ് വി​ന​യാ​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ചാ​കും ഇ​ന്ന് ഇ​റ​ങ്ങു​ക. ഹോം ​മ​ത്സ​ര​ത്തി​ലെ മൂ​ന്ന് പോ​യ​ന്റ് ഇ​ന്ന് നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉ​ണ്ട്’’-​ഗോ​കു​ലം പ​രി​ശീ​ല​ക​ൻ ര​ഞ്ജ​ൻ ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. വൈ​കീ​ട്ട് 3.30 മു​ത​ലാ​ണ് മ​ത്സ​രം. സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്…

Read More

അമ്മാൻ: ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ. ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ നേടിയ നാടകീയ ജയത്തോടെയാണ് ഫലസ്തീൻ ലോകകപ്പിലെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ നിലനിർത്തിയത്. ജോർദാനിലായിരുന്നു മത്സരം നടന്നത്. ഏഷ്യൻ ക്വാളിഫയറിൽ ഇത്രയും മുന്നേറ്റം ഫലസ്തീൻ ഉണ്ടാക്കുന്നത് ഇതാദ്യമായാണ്. ഇബ്രഹിം ബായേഷിന്റെ ക്രോസിൽ നിന്നും അയ്മെൻ ഹുസൈൻ നേടിയ ഗോളിലൂടെ ഇറാഖാണ് ആദ്യം മുന്നിലെത്തിയത്. 34ാം മിനിറ്റിലായിരുന്നു ഗോൾനേട്ടം. ഇറാഖിന്റെ ഗോളിന് 88ാം മിനിറ്റിലാണ് ഫലസ്തീൻ മറുപടി നൽകിയത്. അബു അലിയിലൂടെയായിരുന്നു ഫലസ്തീനിന്റെ സമനില ഗോൾ. തുടർന്ന് അദം കായിദിന്റെ കോർണറിലൂടെ അമീദ് മഹാജനെയാണ് ഫലസ്തീനിന്റെ വിജയ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് ഫലസ്തീൻ ഗോൾ നേട്ടം. ഇതോടെ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ കുവൈറ്റിനെ മറികടന്ന് ഫലസ്തീൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഗ്രൂപ്പിലെ ഫേവറിറ്റുകളിൽ ഒരാളായ ഇറാഖ് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആറ് ടീമുകളുള്ള ഗ്രൂപ്പിൽ 16 പോയിന്റുമായി ദക്ഷിണകൊറിയയാണ് ഒന്നാമത്. 13 പോയിന്റുമായി…

Read More

ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പേ തന്നെ ചാമ്പ്യന്മാർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു. ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗ്യുലിയാനോ സിമിയോൺ എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും അർജന്‍റീനയുടെ ആധിപത്യമായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അൽവാരസിലൂടെ അർജന്‍റീന ലീഡെടുത്തു. ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച് ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ കടന്നുകയറി ഗോളിക്ക് ഒരു അവസരവും നൽകാതെ താരം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഞെട്ടൽ മാറുന്നതിനു മുമ്പേ വീണ്ടും ബ്രസീൽ വലയിൽ അർജന്‍റീന വെടിപൊട്ടിച്ചു. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസാണ് ലീഡ് വർധിപ്പിച്ചത്. 26ാം…

Read More

ബ്യൂണസ് ഐറിസ്: 2026ലെ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന. ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ്. 13 മത്സരങ്ങളിൽനിന്ന് 28 പോയന്‍റാണ് അർജന്‍റീനക്ക്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് വേദിയാകുന്നത്. തെക്കൻ അമേരിക്കയിൽനിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് കളിക്കണം. ആതിഥേയ രാജ്യങ്ങൾക്കു പുറമെ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/9m2jbKF

Read More