സാവോ പോളോ: അർജന്റീനയോടുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ഡോറിവൽ ജൂനിയറിനേയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന 4-1ന് ബ്രസീലിനെ തോൽപിച്ചിരുന്നു. ഡോറിവെൽ ഇനി മുതൽ ബ്രസീൽ പരിശീലകനായി തുടരില്ലെന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. ടീമിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിയറിയിക്കുകയാണ്. പ്രൊഫഷണൽ ജീവിതത്തിൽ അദ്ദേഹത്തിന് വിജയമുണ്ടാവാൻ ആശംസകൾ നേരുന്നു. ഡോറിവെല്ലിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. അർജന്റീനക്കെതിരായ മത്സരത്തിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡോറിവെൽ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച ഡോറിവെല്ലും ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. 16 മത്സരങ്ങളാണ് ഡോറിവെല്ലിന് കീഴിൽ ബ്രസീൽ കളിച്ചത്. ഇതിൽ ഏഴ് ജയങ്ങളും എഴ് സമനിലകളും രണ്ട് തോൽവികളും ഉൾപ്പെടുന്നു. അടുത്ത വർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിൽ സ്ഥാനമുറപ്പിക്കാൻ ബ്രസീലിന് ഇതുവരെ…
Author: Rizwan
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ഡോറിവൽ ജൂനിയറെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ (സി.ബി.എഫ്) പുറത്താക്കി. അർജന്റീനയോട് നാല് ഗോളിന് തോറ്റതിനെ തുടർന്നാണ് ഈ തീരുമാനം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ പ്രകടനം മോശമായതിനെ തുടർന്നാണ് നടപടി. പതിനാല് മത്സരങ്ങളിൽ അഞ്ച് തോൽവികൾ ബ്രസീൽ ഏറ്റുവാങ്ങിയിരുന്നു. 2024 ജനുവരിയിലാണ് ഡോറിവൽ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴിൽ 16 മത്സരങ്ങൾ കളിച്ചു. ഏഴ് മത്സരങ്ങളിൽ വിജയിച്ചെങ്കിലും, ടീമിന്റെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. സി.ബി.എഫ് ഔദ്യോഗികമായി അറിയിച്ചതനുസരിച്ച്, ഡോറിവലിന്റെ സേവനങ്ങൾ ടീമിന് ആവശ്യമില്ല. പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് സി.ബി.എഫ് വ്യക്തമാക്കി. ഫ്ലെമെൻഗോ, സാവോ പോളോ എന്നീ ക്ലബ്ബുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് ഡോറിവലിനെ ബ്രസീൽ ടീമിന്റെ പരിശീലകനായി നിയമിച്ചത്. എന്നാൽ, ദേശീയ ടീമിൽ അദ്ദേഹത്തിന് വിജയം നേടാൻ സാധിച്ചില്ല. പുതിയ പരിശീലകനായി കാർലോ ആൻസെലോട്ടി, ജോർജ് ജീസസ് എന്നിവരുടെ പേരുകളാണ് ഉയർന്നു വരുന്നത്. റയൽ മാഡ്രിഡിന്റെ പരിശീലകനായ ആൻസെലോട്ടിക്ക് 2026 വരെ…
ലണ്ടൻ: ഒമ്പത് വർഷം മുമ്പ് ലെസ്റ്റർ സിറ്റി നടത്തിയ സമാനതകളില്ലാത്ത കുതിപ്പിനു മുമ്പും ശേഷവും ചെറുകിടക്കാർക്ക് കാര്യമായി പ്രവേശനം ലഭിക്കാത്ത ലോകമാണ് ഇംഗ്ലീഷ് ഫുട്ബാളിൽ കിരീടപ്പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയാണ് 1996നു ശേഷം കിരീടങ്ങളേറെയും സ്വന്തമാക്കിയത്. വല്ലപ്പോഴും എഫ്.എ കപ്പിൽ മാത്രമാണ് മാറ്റങ്ങൾ സംഭവിക്കാറുള്ളത്. ഇത്തവണ എഫ്.എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് അരങ്ങുണരുമ്പോൾ ചരിത്രം ഒരിക്കലൂടെ വഴി മാറാനൊരുങ്ങുകയാണ്. ഈ അഞ്ചു ടീമുകളിൽ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് ക്വാർട്ടറിൽ ബാക്കിയുള്ളത്. ഫുൾഹാം, ക്രിസ്റ്റൽ പാലസ്, ബ്രൈറ്റൺ, നോട്ടിങ്ഹാം ഫോറസ്റ്റ്, പ്രെസ്റ്റൺ, ആസ്റ്റൺ വില്ല, ബോൺമൗത്ത് എന്നിങ്ങനെ അവശേഷിച്ച ഏഴുടീമും സമീപകാലത്ത് മുൻനിര കിരീടങ്ങൾ നേടാത്തവർ. വെംബ്ലി മൈതാനത്ത് ലീഗ് കപ്പ് ഫൈനലിൽ ലിവർപൂളിനെ അട്ടിമറിച്ച് ചാമ്പ്യന്മാരായ ന്യുകാസിൽ മുതൽ ഓരോ ടീമും കൊമ്പുകുലച്ച് നിൽക്കുമ്പോൾ ഇന്നും നാളെയുമായി നടക്കുന്ന ക്വാർട്ടറിൽ എന്തും സംഭവിക്കാം.� From: Madhyamam: Latest Malayalam news, Breaking news |…
നൈറോബി: കെനിയൻ ഫുട്ബാളിനെ പിടിച്ചുലച്ച് ഒത്തുകളി വിവാദം. ദേശീയ ഗോൾകീപ്പർകൂടിയായ പാട്രിക് മറ്റാസിയുടേതായി പുറത്തെത്തിയ വിഡിയോയിലാണ് കെനിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒത്തുകളി സൂചനയുള്ളത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി 90 ദിവസത്തേക്ക് താരത്തെ മാറ്റിനിർത്തിയിട്ടുണ്ട്. കകാമെഗ ഹോംബോയ്സ് എന്ന ക്ലബിനായാണ് മറ്റാസി കളിക്കുന്നത്. ക്ലബ് ഒത്തുകളി നിഷേധിച്ചിട്ടുണ്ട്. ഹോംബോയ്സ്- ഹാരംബീ മത്സരത്തിൽ മറ്റാസിയുടെ ടീം 4-1ന് ജയിച്ചിരുന്നു. ഫിഫയുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് ഫുട്ബാൾ കെനിയ ഫെഡറേഷൻ അറിയിച്ചു. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/3mxrZOV
മഡ്രിഡ്: ടീം ഡോക്ടറുടെ വിയോഗത്തെ തുടർന്ന് കിക്കോഫിന് 20 മിനിറ്റ് മുമ്പ് നീട്ടിവെക്കേണ്ടിവന്ന ബാഴ്സലോണ- ഒസാസുന മത്സരം ദിവസങ്ങൾ കഴിഞ്ഞ് ബാഴ്സയുടെ താൽക്കാലിക മൈതാനമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ അരങ്ങേറിയപ്പോൾ വമ്പൻ ജയവുമായി ആതിഥേയർ. ഫെറാൻ ടോറസും ഡാനി ഒൽമോയും റോബർട്ട് ലെവൻഡോവ്സ്കിയും വല കുലുക്കിയ കളിയിൽ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്കായിരുന്നു കറ്റാലൻമാരുടെ ജയം. ഇതോടെ ടീം പോയന്റ് പട്ടികയിൽ തലപ്പത്ത് ലീഡ് മൂന്നു പോയന്റാക്കി. ദേശീയ ടീമുകളുടെ മത്സരം കഴിഞ്ഞ് ഒറ്റ ദിവസത്തെ ഇടവേള നൽകിയായിരുന്നു മാർച്ച് എട്ടിനു നടക്കേണ്ട കളി നടന്നത്. ബ്രസീൽ സൂപ്പർതാരം റഫീഞ്ഞയടക്കം പ്രമുഖർക്ക് ഇതുമൂലം ആദ്യ ഇലവനിൽ ഇടം നൽകാനാകാതെ പോയെന്ന് ബാഴ്സ കോച്ച് ഹാൻസി ഫ്ലിക്ക് പരാതിപ്പെട്ടു. 11ാം മിനിറ്റിൽ ഫെറാൻ ടോറസ് നൽകിയ ലീഡിൽ പടർന്നുകയറിയ ആതിഥേയർ ഉടനീളം മേൽക്കൈ നിലനിർത്തിയാണ് കളി അനായാസം തങ്ങളുടേതാക്കിയത്. വൈകാതെ ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എതിർ ഗോളി ഹെരേര തടുത്തിട്ടെങ്കിലും ഒസാസുന താരം…
ബ്വേനസ് എയ്റിസ്: ലയണൽ മെസ്സി ഇല്ലാതെയും ജയിക്കാമെന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന തെളിയിച്ചെങ്കിലും 2026 ലോകകപ്പിൽ സൂപ്പർ താരം കളിക്കുമോയെന്നാണ് വലിയ ചോദ്യമായി ഉയരുന്നത്. നിലവിലെ ജേതാക്കളായ അർജന്റീന കഴിഞ്ഞ ദിവസം ബ്രസീലിനെ തകർത്ത് യോഗ്യത ഉറപ്പിച്ചിരുന്നു. തുടർച്ചയായ ആറാമത്തെ ടൂർണമെന്റിൽ കളിച്ച് മെസ്സി കിരീടം നിലനിർത്തുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. എന്ത് സംഭവിക്കുമെന്ന് കാണാം, ധാരാളം സമയമുണ്ടെന്നാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ മറുപടി. തീരുമാനം മെസ്സിക്ക് വിടണമെന്നും അദ്ദേഹം എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കുമെന്നും സ്കലോണി പറഞ്ഞു. ഖത്തറിൽ 2022ൽ ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ നയിച്ച മെസ്സി പരിക്കിന്റെ പേരിൽ ഈ സീസണിൽ ഇന്റർ മിയാമി ടീമിൽനിന്ന് പലതവണ പുറത്തായിരുന്നു. മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് സഹതാരങ്ങൾക്ക്. മെസ്സിക്കൊപ്പം ടീം രണ്ടോ മൂന്നോ ഗോളുകൾകൂടി നേടുമെന്ന് ബ്രസീലിനെതിരെ ഗോൾ നേടിയ സ്ട്രൈക്കർ ജൂലിയൻ അൽവാരെസ് പറഞ്ഞു. പത്താം തമ്പർ താരം കളിക്കുമ്പോഴാണ് ടീം ഏറ്റവും മികച്ചതാകുന്നതെന്ന് മിഡ്ഫീൽഡർ റോഡ്രിഗ്വോ ഡീപോൾ…
ലാ ലിഗ ഫുട്ബോൾ മത്സരത്തിൽ ബാഴ്സലോണ ഒസാസുനയെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് എത്തി. റയൽ മാഡ്രിഡിനെക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് ബാഴ്സലോണ ഇപ്പോൾ. അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞതിന് ശേഷം നടന്ന കളിയിൽ ബാഴ്സലോണ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ഫെറാൻ ടോറസ്, ഡാനി ഓൾമോ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽ തന്നെ ബാഴ്സലോണ ആക്രമിച്ചു കളിച്ചു. പതിനൊന്നാം മിനിറ്റിൽ ഫെറാൻ ടോറസ് ആദ്യ ഗോൾ നേടി. പിന്നീട് ഡാനി ഓൾമോ പെനാൽറ്റിയിലൂടെ രണ്ടാമത്തെ ഗോൾ നേടി. കളിയുടെ അവസാനത്തിൽ ലെവൻഡോവ്സ്കി മൂന്നാമത്തെ ഗോളും നേടി. ഈ വിജയത്തോടെ ബാഴ്സലോണ ലാ ലിഗയിൽ തുടർച്ചയായി എട്ട് മത്സരങ്ങൾ ജയിച്ചു. എന്നാൽ, കളിക്കിടെ ഡാനി ഓൾമോയ്ക്ക് പരിക്കേറ്റത് ബാഴ്സലോണയ്ക്ക് ആശങ്ക ഉണ്ടാക്കുന്നു.
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ കുവൈത്തിനെതിരെ വിജയം സ്വന്തമാക്കി ഒമാൻ. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് റെഡ്വാരിയേഴ്സ് ആതിഥേയരെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാനുവേണ്ടി വലകുലുക്കിയത്. ഇതോടെ ഗ്രൂപിൽനിന്ന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യതയും ഒമാന് സജീവമാക്കാനായി. എട്ടു കളിയിൽനിന്ന് 10പോയന്റുമായി നാലാം സ്ഥാനത്താണ് റഷീദ് ജാബിറിന്റെ കുട്ടികൾ. പതിയെ തുടങ്ങിയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ മിനിറ്റുകളിൽ. എന്നാൽ, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന ആത്മ വിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ കുവൈത്ത് ഒമാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്. പ്രതിരോധം ശക്തമാക്കിയായിരുന്നു റെഡ് വാരിയേഴ്സ് ഇതിനെ നേരിട്ടിരുന്നത്. പതിയെ ഒമാനും മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ കളിക്ക് ചടുലത കൈവന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഒമാൻ നടത്തിയെങ്കിലും ഗോൾ മാത്രം നേടനായില്ല. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയപ്പോൾ നേരിയ മുൻതൂക്കം കുവൈത്തിനായിരുന്നു. ആദ്യം…
ഫാസില ഇക്വാപുട്ടിൻ കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ക്ലബായ ശ്രീഭൂമി എഫ്.സി എതില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. യുഗാണ്ടൻ താരം ഫാസില ഇക്വാപുട്ടിന്റെ വകയായിരുന്നു ഗോളുകളെല്ലാം. ഒമ്പതാം മിനിറ്റിൽതന്നെ ഫാസിലയിലൂടെ മലബാറിയൻസ് മുന്നിലെത്തി. അധികം വൈകാതെ ഗോകുലത്തിന്റെ രണ്ടാം ഗോളും വന്നു. 14ാം മിനിറ്റിൽ വീണ്ടും ഫാസില. രണ്ടാം പകുതിയിലാണ് ഹാട്രിക് പൂർത്തിയാക്കിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ 64ാം മിനിറ്റിലായിരുന്നു ഗോൾ. 10 മത്സരത്തിൽനിന്ന് 23 പോയന്റുമായി ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ഏപ്രിൽ ഒന്നിന് കോർപറേഷൻ സ്റ്റേഡിയത്തിൽ സേതു എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/8nGdILj
ഷില്ലോങ്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഇന്ത്യൻ ടീം ഗോൾരഹിത സമനില വഴങ്ങിയതിൽ രോഷാകുലനായി പരിശീലകൻ മനോലോ മാർക്വേസ്. മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ, ടീമിന്റെ പ്രകടനം വളരെ വളരെ ദയനീയമായെന്ന് അദ്ദേഹം തുറന്നടിച്ചു. ‘‘ഞാൻ ശരിക്കും നിരാശനും രോഷാകുലനുമാണ്. കരിയറിലെ ഏറ്റവും പ്രയാസകരമായ വാർത്തസമ്മേളനമാണിതെന്ന് പറയാം. കാരണം, ഈ നിമിഷം എന്റെ തലയിൽ വരുന്ന എല്ലാ കാര്യങ്ങളും ഞാൻ പറയാനുദ്ദേശിക്കുന്നില്ല. സെപ്റ്റംബറിലെ ഇന്റർ കോണ്ടിനന്റൽ കപ്പ് മുതൽ ടീം മെച്ചപ്പെട്ടുവരുകയായിരുന്നു. ഈ ദിവസം പക്ഷേ, രണ്ടോ മൂന്നോ അടി പിറകിലേക്ക് പോയി. ഏറെ ദയനീയമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം പകുതി. രണ്ടാം പകുതിയിൽ അൽപം മെച്ചപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു പോയന്റ് ലഭിച്ചത് മിച്ചം. പല താരങ്ങളും പരിക്ക് കാരണം പുറത്താണ്. എന്നാൽ, അതൊന്നും മോശം പ്രകടനത്തിനുള്ള ഒഴികഴിവല്ല.’’-മാർക്വേസ് കൂട്ടിച്ചേർത്തു. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/bdTEaG7