കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ കോഴിക്കോട് നടത്തുന്നത് പരിഗണനയിലെന്ന് സി.ഇ.ഒ അഭിക് ചാറ്റർജീ. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളിൽ ചിലത് മലബാറിൽ നടത്തുന്നത് ആലോചിക്കുന്നത്. എന്നാൽ ഇതിന് പ്രായോഗിക തടസ്സങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എൽ അധികൃതരുടെ അനുമതിയും ലീഗ് നിഷ്കർഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ആവശ്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ നിയുക്ത പരിശീലകൻ ദവീദ് കറ്റാലയെ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനുള്ള വാർത്തസമ്മേളനത്തിലാണ് അഭീക് ചാറ്റർജി ഇക്കാര്യം അറിയിച്ചത്. മത്സരങ്ങൾ മറ്റു വേദികളിലും നടത്തുന്ന കാര്യം പരിശോധിച്ചിരുന്നു. പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങളാണ് നോക്കുന്നത്. ഒന്നാമതായി, കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയൊരു വിഭാഗം ആരാധകർ അവിടെയുണ്ട്. കുറച്ചു മത്സരങ്ങൾ അവിടേക്കു മാറ്റുന്നത് അവരെ സംബന്ധിച്ച് വലിയൊരു സൗകര്യമായിരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. സ്പാനിഷ് കോച്ച് ടീമിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചിരുന്നു. സൂപ്പർ കപ്പാണ് അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം. കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദ് കറ്റാലയെ വരവേറ്റത്. From: Madhyamam: Latest Malayalam news,…
Author: Rizwan
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ലിവർപൂൾ. മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടണെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെമ്പട കീഴടക്കിയത്. രണ്ടാം പകുതിയിൽ (57ാം മിനിറ്റിൽ) ഡിയോഗോ ജോട്ടയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. കൊളംബിയൻ താരം ലൂയിസ് ഡയസാണ് ഗോളിന് വഴിയൊരുക്കിയത്. ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടത്തിലേക്ക് ലിവർപൂളിന് 13 പോയന്‍റിന്‍റെ അകലം മാത്രമാണുള്ളത്. നിലവിൽ 30 മത്സരങ്ങളിൽനിന്ന് 73 പോയന്‍റാണ് ആർനെ സ്ലോട്ടിനും സംഘത്തിനും. രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 12 പോയന്‍റിന്‍റെ ലീഡ്. Diogo’s derby day winner 😍 pic.twitter.com/cfxYkTOTAq— Liverpool FC (@LFC) April 2, 2025 ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തകർത്തു. ജാക്ക് ഗ്രീലിഷ് 16 മാസത്തിനുശേഷം സിറ്റിക്കായി വലകുലുക്കി. രണ്ടാം മിനിറ്റിലായിരുന്നു ഗോൾ. 29ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം ഉമർ മാർമൗഷും സിറ്റിക്കായി ഗോൾ നേടി. ജയത്തോടെ ന്യൂകാസിലിനെ മറികടന്ന്…
മഡ്രിഡ്: ലോകത്തെ ഫുട്ബാൾ ആരാധകർക്ക് ആവേശം പകർന്ന് വീണ്ടുമൊരു എൽ ക്ലാസികോ ഫൈനൽ. കോപ ഡെൽ റേ കലാശപോരിലാണ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നത്. സ്പാനിഷ് കപ്പിൽ എട്ടാം തവണയാണ് എൽ ക്ലാസികോ ഫൈനലിന് കളമൊരുങ്ങുന്നത്. മഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ അത്ലറ്റികോ മഡ്രിഡിനെ ഒരു ഗോളിന് കീഴടക്കിയാണ് കറ്റാലൻസ് ഫൈനലിന് ടിക്കറ്റെടുത്തത്. ആദ്യപാദ മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 5-4. ഈമാസം 26ന് സെവിയ്യയിലാണ് ഫൈനൽ. റയൽ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി 5-4 എന്ന സ്കോറിന് വീഴ്ത്തിയാണ് റയൽ മഡ്രിഡ് ഫൈനലിലെത്തിയത്. ആദ്യ പകുതിയിൽ ഫെറാൻ ടോറസാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. 27ാം മിനിറ്റിൽ കൗമാരതാരം ലമീൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച മുന്നേറ്റങ്ങളുമായി ബാഴ്സ കളംനിറഞ്ഞെങ്കിലും അത്ലറ്റികോയുടെ പ്രതിരോധമാണ് തോൽവിഭാരം കുറച്ചത്. ബ്രസീൽതാരം റാഫിഞ്ഞയും യമാലും പലതവണ അത്ലറ്റികോ ഗോൾമുഖത്ത് ഭീഷണി ഉയർത്തി. യൂറോപ്പിലെ ടോപ്…
റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന കോപ്പ ഡെൽ റേ സെമിഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0 ന് തോൽപ്പിച്ചു. രണ്ട് പാദങ്ങളിലുമായി 5-4 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഈ വിജയത്തോടെ ബാഴ്‌സലോണ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടും. കളി തുടങ്ങിയപ്പോൾ മുതൽ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും പെനാൽറ്റി ബോക്സിനുള്ളിലേക്ക് കയറുന്നതിന് മുൻപ് തന്നെ ആക്രമണങ്ങൾ തടയപ്പെട്ടു. എന്നാൽ സമയം കഴിയുംതോറും ബാഴ്‌സലോണ കളിയിൽ ആധിപത്യം സ്ഥാപിച്ചു. അത്‌ലറ്റിക്കോയെ പ്രതിരോധത്തിലേക്ക് തള്ളിവിടാൻ ബാഴ്‌സലോണയ്ക്ക് സാധിച്ചു. കളിയുടെ 27-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോൾ നേടി. ലാമൈൻ യാമാൽ നൽകിയ മനോഹരമായ ഒരു ത്രൂ ബോൾ ലക്ഷ്യത്തിലെത്തിച്ചാണ് ഫെറാൻ ടോറസ് ഗോൾ നേടിയത്. ഈ ഗോൾ ആദ്യ പകുതിയിൽ നിർണായകമായി. റാഫിഞ്ഞയുടെ ഒരു ഷോട്ട് അത്‌ലറ്റിക്കോ ഗോൾകീപ്പർ യുവാൻ മുസ്സോ തടഞ്ഞതുൾപ്പെടെ നിരവധി അവസരങ്ങൾ ബാഴ്‌സലോണ സൃഷ്ടിച്ചു.…
ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ എസി മിലാനും ഇന്റർ മിലാനും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ തുടക്കത്തിൽ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യ പകുതിയിൽ ഇരുവർക്കും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ മിലാൻ മുന്നിലെത്തി. എബ്രഹാം പെനാൽറ്റി ബോക്സിൽ നിന്ന് ഗോൾ നേടി. എന്നാൽ, ഇന്റർ വേഗം തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ കാൽഹാനോഗ്ലുവിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് മിലാൻ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. പിന്നീട് ഇന്റർ കൂടുതൽ ആക്രമിച്ചെങ്കിലും മിലാൻ ഗോൾകീപ്പർ മികച്ച പ്രകടനം നടത്തി. ഈ സമനിലയോടെ, ഫൈനലിൽ ആര് എത്തുമെന്ന് തീരുമാനിക്കുന്നത് രണ്ടാം പാദ മത്സരത്തിലായിരിക്കും. രണ്ടാം പാദ മത്സരം ഏപ്രിൽ 24-ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കും.
മാഞ്ചസ്റ്റർ സിറ്റി ലെയ്‌സെസ്റ്റർ സിറ്റിയെ 2-0 ന് തോൽപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ജാക്ക് ഗ്രീലിഷ് ആദ്യ ഗോൾ നേടി. ഈ സീസണിൽ ഗ്രീലിഷിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായാണ് ഗ്രീലിഷ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്നത്. ലെയ്‌സെസ്റ്റർ ഗോൾകീപ്പർ വരുത്തിയ പിഴവിൽ നിന്ന് ഒമർ മാർമൗഷ് രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയിൽ ലെയ്‌സെസ്റ്റർ പ്രതിരോധം ശക്തമാക്കിയെങ്കിലും ഗോൾ നേടാനായില്ല. മാഞ്ചസ്റ്റർ സിറ്റി കളിയിൽ ആധിപത്യം പുലർത്തി. ഈ മൂന്ന് പോയിന്റ് കൂടി നേടിയതോടെ പെപ് ഗാർഡിയോളയുടെ ടീം 51 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. അതേ ദിവസം ബ്രെന്റ്ഫോർഡിനെ 2-1 ന് തോൽപ്പിച്ച ന്യൂകാസിൽ യുണൈറ്റഡിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ് സിറ്റി. ലെയ്‌സെസ്റ്റർ തരംതാഴ്ത്തൽ മേഖലയിലേക്ക് കൂടുതൽ താഴ്ന്നു. 17 പോയിന്റുമായി 19-ാം സ്ഥാനത്താണ് ഫോക്സുകൾ. ഇംഗ്ലണ്ടിന്റെ…
ബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലുപ്പവും ഭാരവുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്ത ഫോറൻസിക് വിദഗ്ധന്റെ മൊഴി. ശരാശരി മനുഷ്യ ഹൃദയത്തിന്റെ ഭാരം 250-300 ഗ്രാമാണ്. എന്നാൽ, മറഡോണയുടെ ഹൃദയത്തിന്റെ ഭാരം 503 ഗ്രാമായിരുന്നു. സിറോസിസ് ബാധിതനുമായിരുന്നു അദ്ദേഹം. അതേസമയം, മരണസമയത്ത് ഡീഗോയുടെ ശരീരത്തിൽ ആൽക്കഹോളിന്റെയോ മയക്കുമരുന്നിന്റെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഫോറൻസിക് വിദഗ്ധൻ അലജാന്ദ്രോ ഇസക്വീൽ വെഗ കോടതിയെ ബോധിപ്പിച്ചു. രക്തയോട്ടത്തിന്റെയും ഓക്സിജന്റെയും കുറവുമൂലം ദീർഘകാലമായി ഇസ്കേമിയ ബാധിച്ചിരുന്നു മറഡോണക്ക്. ഹൃദയാഘാതം മൂലം ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതാണ് (പൾമണറി എഡിമ) മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലച്ചോറിനും തലയോട്ടിക്കും ഇടയിൽ രൂപപ്പെട്ട ഹെമറ്റോമക്ക് ശസ്ത്രക്രിയക്ക് വിധേയനായ ദിവസങ്ങൾക്കു ശേഷം 2020 നവംബർ 25ന് വീട്ടിൽവെച്ചാണ് മറഡോണ മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കേസിൽ മെഡിക്കൽ സംഘത്തിലെ ഏഴുപേർ വിചാരണ നേരിടുകയാണ്. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/kf9hPx6
മഡ്രിഡ്: ഇരുഭാഗത്തും നാലുവീതം, ആകെ എട്ട് ഗോളുകൾ പിറന്ന മത്സരത്തിനൊടുവിൽ നാടകീയമായ കോപ ഡെൽ റേ ഫൈനലിൽ പ്രവേശിച്ച് റയൽ മഡ്രിഡ്. ഒന്നാംപാദത്തിലെ ഒറ്റ ഗോൾ മുൻതൂക്കത്തിൽ 5-4നായിരുന്നു റയൽ സോസിഡാഡിനെതിരെ റയലിന്റെ വിജയം. സാധ്യതകൾ മാറിമറിഞ്ഞ രണ്ടാംപാദ മത്സരത്തിന്റെ ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലും ഇരുഭാഗത്തുമായി പിറന്ന ഗോളുകൾക്കൊടുവിലായിരുന്നു സാൻഡിയാഗോ ബെർണാബ്യൂവിൽ ആതിഥേയരുടെ വിജയാഘോഷം. ഒരുഘട്ടത്തിൽ റയൽ സോസിഡാഡ് 1-3ന് മുന്നിലായിരുന്നു. അവസാന 10 മിനിറ്റുകളിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് റയൽ 3-3 ആക്കിയത്. ഇതോടെ ആതിഥേയർ അഗ്രഗേറ്റ് സ്കോറിൽ 4-3ന് മുൻതൂക്കവും പിടിച്ചു. എന്നാൽ, ഇൻജുറി ടൈമിൽ സോസിഡാഡ് വീണ്ടും. തുടർന്ന് കളി എക്സ്ട്രാ ടൈമിലെത്തി. മത്സരം തുടങ്ങി 16ാം മിനിറ്റിൽത്തന്നെ ആൻഡർ ബാരെനെറ്റ്സിയയിലൂടെ സോസിഡാഡ് ലീഡ് എടുത്തിരുന്നു. ഇതിന് എൻട്രിക്കിലൂടെ 30ാം മിനിറ്റിൽ മറുപടി പറഞ്ഞു റയൽ. 70 മിനിറ്റിനുശേഷം കണ്ടത് ഗോൾ മഴ. 72ാം മിനിറ്റിൽ ഡേവിഡ് ആൽബയുടെ സെൽഫ് ഗോൾ സോസിഡാഡിനെ മുന്നിലെത്തിച്ചു. 80ാം മിനിറ്റിൽ…
ബംഗളൂരു: കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽനിന്ന ഗോവ പിന്നീട് കളിമറന്നപ്പോൾ ഐ.എസ്.എൽ സെമിയുടെ ആദ്യ പാദത്തിൽ ആതിഥേയരായ ബംഗളൂരുവിന് ഇരട്ടഗോൾ ജയം. ആദ്യ പകുതിയിൽ സന്ദേശ് ജിങ്കാന്‍റെ സെൽഫ് ഗോളിൽ പിറകിലായ സന്ദർശകർക്കുമേൽ രണ്ടാം പകുതിയിൽ എഡ്ഗാർ മെൻഡസിന്‍റെ ഗോൾ വിധിയെഴുതി. രണ്ടാം പാദ സെമി ഞായറാഴ്ച ഗോവയിൽ നടക്കും. കിക്കോഫ് വിസിലിനുപിന്നാലെ ഇരു ഗോൾമുഖത്തേക്കും പന്തെത്തി. എട്ടാം മിനിറ്റിൽ ബംഗളൂരുവിന്‍റെ മികച്ച ശ്രമം കണ്ടു. ബോക്സിന് മുന്നിൽ ആൽബർട്ടോ നൊഗുവേരയെ കാൾ മക്യൂ ഫൗൾ ചെയ്തതിന് റഫറി ബംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചു. നൊഗുവേരയുടെ കിക്കിൽ റയാൻ വില്യംസ് ഫ്രീഹെഡറുതിർത്തെങ്കിലും ഗോൾകീപ്പർ ഋത്വിക് തിവാരിയുടെ മനഃസാന്നിധ്യം ഗോവക്ക് തുണയായി. 26ആം മിനിറ്റിൽ ഗോവയുടെ പ്ലാനിങ് അറ്റാക്ക്. ഗോരത്ചെനയെ എതിർ ക്യാപ്റ്റൻ രാഹുൽ ബേക്കെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് നേരെ ബോക്സിന് പിന്നിൽ ഒറ്റപ്പെട്ടുനിന്ന ഒഡേഒനിൻഡ്യയിലേക്ക്. ബോക്സിന് പുറത്ത് ഉദാന്തക്ക് പാകമായി ഒഡേ പന്ത് തലകൊണ്ട് ചെത്തിയിട്ടു. ഉദാന്തയുടെ അടി…
ബംഗളൂരു: ഐ.എസ്.എൽ 11ാം സീസണിന്റെ ആദ്യ സെമി ഫൈനലിൽ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും ബുധനാഴ്ച കളത്തിലിറങ്ങുന്നു. പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സെമിയിലെത്തിയ എഫ്.സി ഗോവക്ക് പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചുഗോളിന് തരിപ്പണമാക്കിയെത്തുന്ന ബംഗളൂരു കനത്ത വെല്ലുവിളിയാവും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഒന്നാംപാദ സെമി. വ്യാഴാഴ്ച ജംഷഡ്പുരിൽ നടക്കുന്ന രണ്ടാം സെമിയിൽ ഈ സീസണിലെ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയ ജംഷഡ്പുർ എഫ്.സിയുമായി ഏറ്റുമുട്ടും. മനോലോയുടെ തന്ത്രങ്ങൾ 10 സീസണിനിടെ ഇതുവരെ ഐ.എസ്.എൽ ട്രോഫി നേടാനായിട്ടില്ലെന്ന സങ്കടം ഗോവക്ക് ബാക്കിയുണ്ട്. ഇത്തവണ മനോലോ മാർക്വേസിന് കീഴിൽ കരുത്തരായ ഗോവക്ക് കലാശക്കളിയിലേക്ക് ടിക്കറ്റ് എളുപ്പമാവണമെങ്കിൽ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ കഴിയണം. സ്വന്തം മണ്ണിൽ പതിവിലേറെ കരുത്തുപ്രകടിപ്പിക്കുന്ന ടീമായ ബംഗളൂരുവിനെതിരെ ചാമ്പ്യൻ കോച്ചായ മനോലോയുടെ തന്ത്രങ്ങൾ ഏശുമോ എന്ന് കളത്തിലറിയാം. കഴിഞ്ഞ സീസണിലും സെമി ഫൈനലിസ്റ്റുകളായിരുന്നു ഗോവ. ഇരുപാദത്തിലും…