മാഞ്ചസ്റ്റർ: 114ാം മിനിറ്റ് വരെ 2-4ന് പിന്നിൽ, പിന്നീട് ഓൾഡ് ട്രാഫോർഡ് കണ്ടത് ഫുട്ബാളിലെ അവിശ്വസനീയ തിരിച്ചുവരവുകളിലൊന്ന്! യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ 5-4ന് ഫ്രഞ്ച് ക്ലബ് ലിയോണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് സെമിയിൽ കടന്നു. അഗ്രഗേറ്റ് സ്കോർ 7-6. ആദ്യ പാദം 2-2 സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു. നന്നായി തുടങ്ങിയിട്ടും പതിവുപോലെ സ്വന്തം തട്ടകത്തിൽ മറ്റൊരു തോൽവി കൂടി ഉറപ്പിച്ചിരിക്കെയാണ് ആരാധകരെ ആവേശത്തിലാക്കി യുനൈറ്റഡിന്‍റെ നാടകീയ തിരിച്ചുവരവ്. മത്സരത്തിൽ രണ്ടു ഗോളിന്‍റെ ലീഡുമായാണ് യുനൈറ്റഡ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാംപകുതിയിൽ ലിയോൺ രണ്ടു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. നിശ്ചിത സമയം അവസാനിക്കാൻ ഒരുമിനിറ്റ് മാത്രം ബാക്കി നിൽക്കെ, കോറന്‍റിൻ ടോളിസോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ലിയോണിന് തിരിച്ചടിയായി. നിശ്ചിത സമയത്ത് 2-2 സ്കോറിൽ സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്. പത്ത് പേരുമായി കളിച്ച ലിയോൺ രണ്ട് ഗോളുകൾ കൂടി യുനൈറ്റഡിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു, 4-2ന്…
Author: Rizwan
ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തി ഇംഗ്ലീഷ് ക്ലബ് ആഴ്സണലും ആദ്യപാദ ലീഡിന്റെ കരുത്തിൽ ഇന്റർമിലാനും സെമിയിൽ. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്സണലിന്റെ ജയം. 65ാം മിനിറ്റിൽ ബുക്കായ സാക്കയിലൂടെയാണ് ആഴ്സണൽ മുന്നിലെത്തിയത്. ഇൻജുറി ടൈമിൽ ഗബ്രിയേൽ മാർനലിയിലൂടെ വിജയഗോളും നേടി. 67ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്. ആദ്യപാദത്തിൽ 3-0ത്തിനായിരുന്നു ആഴ്സണൽ ജയം. രണ്ടാംപാദത്തിൽ വൻ ജയം നേടി ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് മാർച്ച് ചെയ്യാനിരുന്ന റയലിനെ എല്ലാതരത്തിലും ആഴ്സണൽ പിടിച്ചുകെട്ടുകയായിരുന്നു. ഇരുപകുതികളിലും മികച്ച കളി പുറത്തെടുത്ത അവർ റയൽ മുന്നേറ്റനിരയെ ഫലപ്രദമായി പിടിച്ചുകെട്ടി. അഗ്രിഗേറ്റിൽ 5-1ന്റെ വിജയമാണ് ആഴ്സണൽ നേടിയത്. മറ്റൊരു മത്സരത്തിൽ ആദ്യപാദ ലീഡിന്റെ കരുത്തിലാണ് ഇന്റർമിലാൻ സെമിയിലേക്ക് മാർച്ച് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന മത്സരം 2-2ന് സമനിലയിൽ അവസാനിച്ചുവെങ്കിലും അഗ്രിഗേറ്റിൽ 4-3ന്റെ ജയം നേടി ഇൻറർമിലാൻ സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഇന്റർ…
ബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അവസാന നാളുകളിൽ കഴിഞ്ഞത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് കോടതിയിൽ മൊഴി നൽകി മൂത്ത മകൾ. അദ്ദേഹത്തിന്റെ കിടക്ക അറപ്പുളവാക്കുന്നതായിരുന്നെന്നും അതിൽ നിന്ന് മൂത്രഗന്ധം വമിച്ചിരുന്നതായും മകൾ ഡൽമ വെളിപ്പെടുത്തി. ഭവന ആശുപത്രിവാസമാണ് മെഡിക്കൽ ടീം തങ്ങൾക്ക് വാഗ്ദാനം നൽകിയത്. എന്നാൽ, അതുണ്ടായില്ല. കുടുംബാംഗങ്ങളെ ഡോക്ടർമാർ വഞ്ചിച്ചെന്നും ഡൽമ കുറ്റപ്പെടുത്തി. മറഡോണയെ പരിചരിച്ചതിൽ വീഴ്ച വരുത്തിയ കേസിൽ ഏഴ് മെഡിക്കൽ ഉദ്യോഗസ്ഥർ വിചാരണ നേരിടുകയാണ്. ഈ കേസിലാണ് ഡൽമയുടെ മൊഴി. ”വീട്ടിൽ പോർട്ടബിൾ ടോയ്ലറ്റ് ഉണ്ടായിരുന്നു. വെളിച്ചം കടക്കാതിരിക്കാൻ ജനാലകളിൽ പാനൽ സ്ഥാപിച്ചിരുന്നു. ഈ സൗകര്യങ്ങളൊന്നും ഉപയോഗപ്പെടുത്തിയില്ല. അടുക്കളയുടെ സ്ഥിതിയും മോശമായിരുന്നു. ഹെമറ്റോമ ശസ്ത്രക്രിയക്ക് ശേഷം മൂന്നു തരത്തിലുള്ള ആശുപത്രി വാസം മുന്നോട്ടുവെച്ചിരുന്നു. സ്വമേധയാ ആശുപത്രിവാസം, നിർബന്ധിത ആശുപത്രിവാസം, ഭവന ആശുപത്രിവാസം എന്നിവയായിരുന്നു അവ. ഭവന ആശുപത്രിവാസം മാത്രമാണ് പോംവഴി എന്ന് അവർ ഞങ്ങളെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മർദം നിരീക്ഷിക്കാനും മരുന്ന് നൽകാനും 24 മണിക്കൂറും…
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പി.എസ്.ജയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് തുണയായി. രണ്ട് പാദങ്ങളിലുമായി 5-3 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. ആറ് വർഷത്തിന് ശേഷമാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നടത്തുന്നത്. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രിക് നേട്ടം ഇതോടെ പാഴായി. 2019ലാണ് ബാഴ്സലോണ അവസാനമായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കയറിയത്. അന്ന് ലിവർപൂളിനോട് ആദ്യ പാദത്തിൽ മൂന്ന് ഗോളിന് വിജയിച്ച കാറ്റാലൻസ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ 4-0ത്തിന് തോറ്റ് പുറത്തായി. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദമായ സെമിഫൈനലായിരുന്നു അത്. അതേസമയം മറ്റൊരു…
ആഴ്സനൽ താരം ഡെക്ലാൻ റൈസ് പരിശീലനത്തിൽറോം/മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ തേടി ബുധനാഴ്ച കരുത്തർ നേർക്കുനേർ. റയൽ മഡ്രിഡ്- ആഴ്സനൽ, ഇന്‍റർ മിലാൻ -ബയേൺ മ്യൂണിക് മത്സരങ്ങൾ ഇന്നു നടക്കും. ആഴ്സനലിനെ നേരിടുന്ന സ്വന്തം മൈതാനമായ സാൻഡിയാഗോ ബെർണാബ്യൂവിൽ നേരിടുന്ന റയലിന് സെമിയിലെത്തണമെങ്കിൽ 4-0ത്തിന് ജയിക്കണം. ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ആഴ്സനൽ നിലവിലെ ചാമ്പ്യൻമാരെ മൂന്ന്ഗോളിനാണ് കീഴടക്കിയത്. തിരിച്ചുവരവിന്റെ രാജാക്കന്മാരായ റയൽ സ്വന്തം തട്ടകത്തിൽ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്റർ മിലാൻ തങ്ങളുടെ മൈതാനത്ത് ബയേണുമായും ഏറ്റുമുട്ടും. ഇന്റർ ആദ്യപാദം 2-1ന് ജയിച്ചിരുന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിനിടെയുണ്ടായ പടക്കമേറിൽ ടീം ഉടമക്കും ആരാധകർക്കും പരിക്കേറ്റത് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് പരാതി. കിരീടം നേടിയ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ഹോം മൈതാനമായ സാൾട്ട് ലേക്കിലാണ് ശനിയാഴ്ച ഫൈനൽ നടന്നത്. കളിക്കിടെ ബംഗളൂരുവിന്റെ ട്രാവലിങ് ഫാൻസിന് നേരെയാണ് പടക്കമേറുണ്ടായത്. ടീം ഉടമ പാർഥ് ജിൻഡാലിനും സംഭവത്തിൽ പൊള്ളലേറ്റു. ഒരു ആരാധകന്റെ കണ്ണിലാണ് പടക്കം വീണത്. ‘ഇതൊരു അശ്രദ്ധ പ്രവൃത്തി മാത്രമല്ല, മറിച്ച് ഞങ്ങളുടെ ആരാധകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയായിരുന്നു’ -ആക്രമണത്തെ ശക്തമായി അപലപിച്ച് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, നമ്മുടെ മനോഹരമായ കളിയുടെ സ്പിരിറ്റിന് തന്നെ എതിരാണ്. സ്റ്റേഡിയങ്ങൾ ഇപ്പോഴും എപ്പോഴും സുരക്ഷിതമായ ഇടമായിരിക്കണം. അത്തരം പ്രവൃത്തികൾക്ക് ഫുട്ബാളിലോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ലെന്ന് ക്ലബ് വ്യക്തമാക്കി. ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിനും പരാതി നൽകിയിട്ടുണ്ട്. മത്സരത്തിൽ 2-1ന് ബംഗളൂരുവിനെ തോൽപിച്ചാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്.…
ന്യൂയോർക്ക്: ഇന്‍റർ മയാമിയിൽ സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടാൻ അർജന്‍റൈൻ ടീമിലെ മുൻ സഹതാരവും? അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയയെ ടീമിൽ എത്തിക്കാൻ മയാമി നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം. നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ താരമാണ് ഡി മരിയ. നേരത്തെ, ബെൽജിയം മധ്യനിര താരം കെവിൻ ഡിബ്രൂയിനെ ക്ലബിലെത്തിക്കാൻ മയാമി ചരടുവലിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2024-25 സീസണൊടുവിൽ മഞ്ചസ്റ്റർ സിറ്റി വിടുമെന്ന് കെവിൻ പ്രഖ്യാപിച്ചിരുന്നു. താരം ശമ്പളത്തിലും മറ്റും വിട്ടുവീഴ്ചക്ക് തയാറായാൽ മാത്രമേ മയാമിക്ക് താരത്തെ ക്ലബിലെത്തിക്കാനാകു. നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് 33കാരനായ ഡിബ്രൂയിൻ. ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായി സീസണൊടുവിൽ ഫ്രീ ഏജന്റായി മാറുന്ന ഡി ബ്രൂയിനെ സ്വന്തമാക്കാനായിരുന്നു മയാമിയുടെ നീക്കം. താരം അതിനു തയാറായില്ലെങ്കിൽ, പകരം ഡി മരിയയെ ടീമിലെടുക്കാനാണ് മയാമിയുടെ പുതിയ നീക്കം. മെസ്സിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സീസണൊടുവിൽ ക്ലബുമായുള്ള ഡി മരിയയുടെ…
ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്ന ആദ്യ രണ്ടു ടീമുകളെ ഇന്നറിയാം. ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ഇംഗ്ലീഷ് ക്ലബ് ആസ്‌റ്റൺ വില്ലയെയും നേരിടും. റയൽ മഡ്രിഡ് – ആഴ്സനൽ, ഇന്‍റർ മിലാൻ -ബയേൺ മ്യൂണിക്ക് മത്സരങ്ങൾ നാളെയാണ്. സ്വന്തംതട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഡോർട്ട്‌മുണ്ടിനെ തോൽപ്പിച്ചത്. ഗംഭീര ഫോമിൽ പന്തുതട്ടുന്ന കറ്റാലൻസിനെ മറികടന്ന് ഡോർട്ട്മുണ്ടിന് സെമിയിലെത്തണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. മൈതാനത്ത് എണ്ണയിട്ട യന്ത്രം കണക്കെ വിഹരിക്കുന്ന, വിന്‍റേജ് ബാഴ്സയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം ഇപ്പോൾ ഫുട്ബാൾ കളിക്കുന്നത്. ബൊറൂസിയയുടെ തട്ടകത്തിലാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന ഒന്നാംപാദ ക്വാർട്ടറിൽ പി.എസ്.ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ തകർത്തത്. അർധ രാത്രി 12.30നാണ് ഇരു മത്സരങ്ങളും. Tuesday’s quarter-finals ⚽#UCL pic.twitter.com/9sALC0NWct— UEFA Champions League (@ChampionsLeague) April 15, 2025…
ഫസീല ഇക്വാപുട്ട്കോഴിക്കോട്: ഉഗാണ്ടൻ താരം ഫസീല ഇക്വാപുട്ടിന്റെ ഹാട്രിക്കിൽ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി 4-1ന് നിത ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാംപാതിയിൽ ഫസീലയുടെ ഗോൾപെയ്ത്തിൽ നിത പതറി. നാല് ഗോളും ഫസീലയുടെ വകയായിരുന്നു. 47ാം മിനിറ്റിലായിരുന്നു തുടക്കം. 52ാം മിനിറ്റിലും 63ാം മിനിറ്റിലും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കി മുന്നേറ്റം തുടർന്നു. 75ാം മിനിറ്റിൽ നിത ഫുട്ബാൾ അക്കാദമിയുടെ ഫോർവേഡ് ഘാന താരം റഹ്മാ ജഫാറു ഗോളടിച്ച് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും 82ാം മിനിറ്റിൽ ഫസീല ഗോകുലത്തിനു വേണ്ടി നാലാമത്തെ ഗോളും ഉതിർത്തു. സീസണിൽ ഗോകുലത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. 13 മത്സരങ്ങളിൽ 34 പോയന്റുമായി ഈസ്റ്റ് ബംഗാൾ ഇതിനകം ജേതാക്കളായിട്ടുണ്ട്. 13 മത്സരങ്ങളിൽ 29 പോയന്റുമായി രണ്ടാമതാണ് ഗോകുലം. ഏപ്രിൽ 18ന് കൊൽക്കത്തയിൽ നടക്കുന്ന ഈസ്റ്റ് ബംഗാൾ-ഗോകുലം മത്സരത്തോടെ വനിത ലീഗ് സീസൺ സമാപിക്കും. from…
മോഹൻ ബഗാന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും വിജയാഘോഷത്തിൽബംഗളൂരു: പലതവണ പേരുമാറി ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രത്യക്ഷപ്പെട്ട മോഹൻ ബഗാൻ ഇന്ത്യൻ ഫുട്ബാളിൽ ഏറ്റവും മൂല്യമേറിയ ക്ലബാണ്. ദേശീയ താരങ്ങളായാലും വിദേശ നിരയായാലും ഏറ്റവും മികച്ച ടീമിനെത്തന്നെ പണം വാരിയെറിഞ്ഞ് കൈക്കലാക്കുന്ന ബഗാൻ ജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് അടക്കംപറയുന്നവരുണ്ട്. ഇത്തവണ സ്വന്തം മണ്ണിൽ അപരാജിത കുതിപ്പായിരുന്നു ബഗാന്റേത്. ഈ സീസണിൽ 25 മത്സരങ്ങളിൽ 18ലും ജയിച്ചു. മുംബൈ സിറ്റിക്കു ശേഷം ഒരു സീസണിൽ ഷീൽഡും കിരീടവും നേടുന്ന ആദ്യ ടീമായി മറിനേഴ്സ്. ഹോം മൈതാനത്ത് ഒറ്റ തോൽവിപോലുമില്ല. ബെഞ്ച് സ്ട്രങ്ത് തന്നെയാണ് ബഗാന്റെ കരുത്ത്. ദിമിത്രിയോസ് പെട്രറ്റോസ് പോലെ ഏറെ പൊട്ടൻഷ്യലുള്ള താരം ഫൈനലിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറങ്ങിയത് എന്നതാണ് കൗതുകം. കളത്തിലിറങ്ങുന്ന ടീമിനോളം ശക്തമാണ് ബഗാന്റെ സൈഡ് ബെഞ്ചും. പകരക്കാരായിറങ്ങുന്ന ഓരോ താരവും കളിയിൽ ഇംപാക്ട് സൃഷ്ടിക്കാൻ കെൽപുള്ളവരാണ്. ഫൈനലിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ബംഗളൂരു…