Author: Rizwan Abdul Rasheed

കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പ വീഴ്ത്തിയത്. മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് തലയുയർത്തി മടങ്ങുന്നത്. മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 23 കളികളിൽ 28 പോയന്‍റാണ്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അവസാന മത്സരം ജയിക്കണം. ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്‍റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്. പ്ലേ ഓഫിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച…

Read More

കൊ​ച്ചി:�ഐ.​എ​സ്.​എ​ൽ 2024-25�സീ​സ​ണി​ലെ പ്ലേ ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഹോം ​ഗ്രൗ​ണ്ട് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രാ​യാ​ണ് മ​ത്സ​രം. സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​തി​നു തൊ​ട്ടു​മു​മ്പു​ള്ള ക​ളി കൂ​ടി​യാ​ണി​ത്. മാ​ർ​ച്ച് 12ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​ക്കെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​വ​സാ​ന മ​ത്സ​രം. നി​ല​വി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 22 ക​ളി​ക​ളി​ൽ 25 പോ​യ​ൻ​റു​മാ​യി പത്താം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഏ​ഴാം​സ്ഥാ​ന​ത്തു​ള്ള മും​ബൈ​ക്ക് വെ​ള്ളി​യാ​ഴ്ച​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫി​ലെ​ത്താം. പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ തൊ​ട്ടു മു​മ്പു​ള്ള ഒ​ഡി​ഷ എ​ഫ്.​സി​യു​ടെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി, 33 പോ​യ​ൻ​റാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. മും​ബൈ സി​റ്റി​ക്ക് 22 മ​ത്സ​ര​ങ്ങ​ളി​ൽ 33 പോ​യ​ൻ​റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്. ശ​നി​യാ​ഴ്ച ജാം​ഷ​ഡ്പൂ​ർ എ​ഫ്.​സി​ക്കെ​തി​രെ ക​ലൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​ൽ​ഫ് ഗോ​ളി​ന്‍റെ വീ​ഴ്ച​യി​ൽ സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ൽ ചെ​റു​താ​യെ​ങ്കി​ലും ശേ​ഷി​ച്ചി​രു​ന്ന പ്ലേ ​ഓ​ഫ് സാ​ധ്യ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. 85 മി​നി​റ്റു​വ​രെ ഒ​രു​ഗോ​ളി​ന് മു​ന്നേ​റി​ക്കൊ​ണ്ടി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന് 86ാം മി​നി​റ്റി​ൽ സ്വ​ന്തം…

Read More

ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് 40കാരന്റെ തിരിച്ചുവരവ്. മാർച്ച് 25ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരത്തിൽ ഛേത്രി കളിക്കും. അതിനു മുമ്പ് 19ന് മാലദ്വീപിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും ഛേത്രി ഇറങ്ങുമെന്നാണ് റിപ്പോർട്ട്. തുടർന്നും താരത്തിന്റെ സേവനം ഇന്ത്യൻ ടീമിനുണ്ടാവും. ഇന്ത്യയുടെ എക്കാലത്തെയും ടോപ് ഗോൾ സ്കോററാണ് ഛേത്രി. രാജ്യത്തിന് വേണ്ടി ഏറ്റവുമധികം കളിച്ചതും ദേശീയ ടീമിനെ കൂടുതൽ തവണ നയിച്ചതും ഇദ്ദേഹംതന്നെ. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്ബാളിൽ തുടരുന്ന ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സിക്കായി മിന്നുംപ്രകടനമാണ് കാഴ്ചവെക്കുന്നത്. സീസണിൽ ഇതുവരെ ബംഗളൂരുവിനായി 12 തവണ വല ചലിപ്പിച്ച് ഗോൾവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാംസ്ഥാനത്താണ്. 2024 ജൂൺ ആറിന് കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ…

Read More

ഒന്നര വർഷത്തെ ഇടവേളക്കുശേഷം സൂപ്പർതാരം നെയ്മർ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുന്നു. ഈമാസം അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീൽ ടീമിലാണ് നെയ്മറും ഇടംനേടിയത്. 2023 ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. പരിശീലകൻ ഡൊറിവാൾ ജൂനിയർ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാർച്ച് 21ന് ബ്രസീലിയയിൽ കൊളംബിയയെ നേരിടുന്ന ബ്രസീൽ, 25ന് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സിയുടെ അർജന്‍റീനയുമായി ഏറ്റുമുട്ടും. നിലവിൽ സാന്‍റോസ് ക്ലബിനൊപ്പമാണ് താരം. കരിയറിലുടനീളം പരിക്ക് വിടാതെ പിന്തുടർന്ന നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്നാണ് സൗദിയിലെ അൽ-ഹിലാൽ ക്ലബിലെത്തുന്നത്. എന്നാല്‍ പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജഴ്‌സിയില്‍ കളിക്കാനായത്. പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിച്ചാണ് തന്റെ ബാല്യകാല ക്ലബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ തിരിച്ചുപോയത്. നെയ്മർ പരിക്കേറ്റ് പുറത്തുപോയതിനുശേഷം ദേശീയ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയാണ്.…

Read More

ആറടി നാലിഞ്ചിന്റെ ആകാരസൗഷ്ഠവം. ആന കുത്തിയാലിളകാത്ത ആത്മവീര്യം. ആത്മാർഥതയാണെങ്കിൽ അങ്ങേയറ്റം. പുൽത്തകിടിയിൽ അലിസൺ ബെക്കർ എന്ന അവസാന കാവൽക്കാരന്റെ കരുത്ത് ലോകഫുട്ബാൾ അതിശയത്തോടെ നോക്കിക്കണ്ട രാവുകളിലൊന്നായിരുന്നു ഇന്നലത്തേത്. ആർത്തലച്ചുവന്ന പി.എസ്.ജി മുന്നേറ്റങ്ങളെ അതിരില്ലാത്ത ചങ്കുറപ്പിനാൽ തടയണകെട്ടി നിർത്തിയ അലിസൺ ആധുനിക ഫുട്ബാളിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണത്തിനുകൂടി അവകാശവാദമുന്നയിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ പ്രീക്വാർട്ടർ മത്സരത്തി​ന്റെ ആദ്യപാദം. കളി പാരിസ് സെന്റ് ജെർമെയ്ന്റെ തട്ടകമായ പാർക് ഡി പ്രിൻസസിൽ. കളത്തിലെ കരുനീക്കങ്ങളിൽ ലിവർപൂളിനെ പാരിസുകാർ അക്ഷരാർഥത്തിൽ വാരിക്കളഞ്ഞ മത്സരം. കളി പെയ്തുതീരുമ്പോൾ പന്തിന്മേൽ 71 ശതമാനം സമയവും നിയന്ത്രണം പി.എസ്.ജിക്ക്. മത്സരത്തിൽ 27 ഷോട്ടുകൾ ലിവർപൂൾ വലയിലേക്ക് പാരിസുകാർ പായിച്ചപ്പോൾ തിരിച്ചുണ്ടായത് രണ്ടു ഷോട്ടുകൾ മാത്രം. ടാർഗറ്റിലേക്ക് പി.എസ്.ജി 10 തവണ പന്തുതൊടുത്തപ്പോൾ ലിവർപൂളിന്റെ കണക്കിൽ ഒരു ഷോട്ടുമാത്രം. That Alisson performance! 🤯👏Some SENSATIONAL saves in the round of 16 first legs 🚫 Which was…

Read More

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിനും ബാഴ്സക്കും ലിവർപൂളിനും ഇന്‍റർ മിലാനും ജയം. ബയേൺ മ്യൂണിച്ച് 3-0ന് ബയർ ലെവർകുസനെയാണ് തകർത്തത്. ബയേണിന് വേണ്ടി ഹാരി കെയിൻ രണ്ട് ഗോളുകൾ നേടി. ജമാൽ മുസിയാല ഒരു ഗോളും നേടി. Half the job done. What a night at the Allianz ! 🙌 pic.twitter.com/7chHggfUKd— Harry Kane (@HKane) March 5, 2025 കരുത്തരുടെ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവർപൂൾ പി.എസ്.ജിയെ തകർത്തത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്‍റെ 87ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് ലിവർപൂളിനായി ഗോൾ നേടിയത്. Alisson Becker and Harvey Elliott share their reaction after our 1-0 victory at PSG 🔴— Liverpool FC (@LFC) March 5, 2025 മറ്റൊരു മത്സരത്തിൽ ബാഴ്സലോണ 1-0ന് ബെനഫിക്കയെ പരാജയപ്പെടുത്തി. സൂപ്പർ താരം റാഫീഞ്ഞയാണ് 61ാം മിനിറ്റിൽ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ…

Read More

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാത മത്സരങ്ങളിൽ കരുത്തൻമാർക്ക് മികച്ച വിജയം. റയൽ മാഡ്രിഡ്� അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ പി.എസ്.വിയെ ഏഴ് ഗോളിന് തകർത്തുവിട്ടു. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റയലിന്‍റെ വിജയം. കളിയുടെ നാലാം മിനിറ്റിൽ തന്നെ മനോഹരമായൊരു ഗോളിലൂടെ റോഡ്രിഗോ ഗോസ് ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. എന്നാൽ 32-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മികച്ച ഗോളിലൂടെ അത്ലറ്റിക്കോ മറുപടി നൽകി. ഇടതുവിങ്ങിൽ അൽവാരസ് നടത്തിയൊരു മുന്നേറ്റം കോർട്ടുവയുടെ കോട്ട പൊളിച്ച് വലയിലെത്തുകയായിരുന്നു. 55-ാം മിനിറ്റിൽ ബ്രഹീം ഡിയാസിലൂടെ റയൽ ഒരിക്കൽ കൂടി വലകുലുക്കി. റയലിന്‍റെ വിജയ ഗോളായിരുന്നു ഇത്. മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ്ബായ പി.എസ്.വിക്കെതിരെ ആഴ്സണൽ ഗോൾ മഴയോടെ തകർപ്പൻ വിജയം സ്വന്തമാക്കി പി.എസ്.വിക്ക് ഒരു ഗോളാണ് നേടാൻ സാധിച്ചത്. ഗണ്ണേഴ്സിനായി മാർട്ടിൻ ഒഡെഗാർഡ് ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ജൂറിയെൻ ടിംബർ, ഏഥൻ നാസ്വേരി, മിക്കേൽ മെറീനോ,…

Read More

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരങ്ങളിൽ ആഴ്സണൽ ചരിത്രനേട്ടം കൈവരിച്ചു. മാർച്ച് 4-ന് നടന്ന മത്സരത്തിൽ പി.എസ്.വിയെ അവരുടെ മൈതാനത്ത് നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് വിജയം നേടി. ആദ്യ പകുതിയിൽ തന്നെ 3-1 എന്ന സ്കോറിന് മുന്നിലെത്തിയ ആഴ്സണൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി നേടി തകർപ്പൻ വിജയം കരസ്ഥമാക്കി. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഴ്സണൽ ഒരു എവേ മത്സരത്തിൽ അഞ്ചിലധികം ഗോളുകൾ നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലോ നോക്കൗട്ട് ഘട്ടത്തിലോ ഇതിനു മുൻപ് അവർക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു മുൻപ് സ്പോർട്ടിംഗിനെയും ഇന്റർ മിലാനെയും 5-1 ന് തോൽപ്പിച്ചതായിരുന്നു അവരുടെ മികച്ച എവേ വിജയങ്ങൾ. 7 – Arsenal are the first team in UEFA Champions League history to score 7+ goals away from home in a knockout stage match. Narrative.…

Read More

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2024-25 സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് ചി​ത്രം ഏ​റ​ക്കു​റെ തെ​ളി​ഞ്ഞു. മോ​ഹ​ൻ ബ​ഗാ​നും എ​ഫ്.​സി ഗോ​വ​യും നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ പ്ലേ ​ഓ​ഫി​ലേ​ക്കു​ള്ള മ​റ്റു നാ​ല് ടീ​മു​ക​ളി​ൽ മൂ​ന്നെ​ണ്ണ​വും യോ​ഗ്യ​ത നേ​ടി. ശേ​ഷി​ക്കു​ന്ന ആ​റാം ടീ​മി​ന്റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മേ വ്യ​ക്ത​ത വ​രാ​നു​ള്ളൂ. ബം​ഗ​ളൂ​രു എ​ഫ്.​സി (38), ജാം​ഷ​ഡ്പു​ർ എ​ഫ്.​സി (38), നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് (35) എ​ന്നി​വ​രാ​ണ് നി​ല​വി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്. ആ​റാം സ്ഥാ​ന​ത്ത് 33 പോ​യ​ന്റു​മാ​യി മും​ബൈ സി​റ്റി​യു​മു​ണ്ട്. ഏ​ഴാ​മ​ത് നി​ൽ​ക്കു​ന്ന ഒ​ഡി​ഷ എ​ഫ്.​സി​ക്കും (30) നേ​രി​യ സാ​ധ്യ​ത അ​വ​ശേ​ഷി​ക്കു​ന്നു. മും​ബൈ​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ള്ള​തി​നാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ൻ ഒ​റ്റ സ​മ​നി​ല​പോ​ലും ധാ​രാ​ളം. മാ​ർ​ച്ച് ഏ​ഴി​ന് കൊ​ച്ചി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​യും 11ന് ​ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലു​മാ​ണ് നേ​രി​ടാ​നു​ള്ള​ത്. ഒ​ഡി​ഷ​ക്കാ​വ​ട്ടെ ബാ​ക്കി​യു​ള്ള​ത് ജാം​ഷ​ഡ്പു​രി​നെ​തി​രാ​യ എ​വേ മ​ത്സ​ര​മാ​ണ്. മും​ബൈ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​ൽ​ക്കു​ക​യും ഒ​ഡി​ഷ ഇ​ന്ന് ജാം​ഷ​ഡ്പു​രി​നെ​തി​രെ ജ​യി​ക്കു​ക​യും ചെ​യ്താ​ലേ…

Read More

കേരള ബ്ലാസ്റ്റേഴ്സ് – ജാം​ഷ​ഡ്പുർ മത്സരത്തിന്റെ ഒഴിഞ്ഞ ഗാലറി ഫോട്ടോ: രതീഷ് ഭാസ്കർകൊ​ച്ചി: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സെ​ൽ​ഫ് ഗോ​ളി​ൽ വി​ജ​യം ന​ഷ്ട​പ്പെ​ട്ട കേ​ര‍ള ബ്ലാ​സ്റ്റേ​ഴ്സി​നെ ആ​രാ​ധ​ക​ർ ഏ​റ​ക്കു​റെ കൈ​വി​ട്ട മ​ട്ടാ​ണ്. പ​ല സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ളി​ലും പ​തി​നാ​യി​ര​ങ്ങ​ൾ നി​റ​ഞ്ഞി​രു​ന്ന കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച​ത്തെ ജാം​ഷ​ഡ്പുർ എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​രം കാ​ണാ​നു​ണ്ടാ​യി​രു​ന്ന​ത് വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്രം. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട​യു​ൾ​പ്പെ​ടെ കൈ​യ​ട​ക്കി വെ​ക്കാ​റു​ള്ള ഈ​സ്റ്റ് ഗാ​ല​റി​യി​ലാ​ണ് കു​റ​ച്ചെ​ങ്കി​ലും കാ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഗാ​ല​റി പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ജ​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ഫു​ട്ബാ​ൾ ക്ല​ബാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. എ​ന്നാ​ൽ, തു​ട​ർ തോ​ൽ​വി​ക​ളും ഒ​ടു​വി​ൽ പ്ലേ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യ​തു​മെ​ല്ലാം ആ​രാ​ധ​ക​രി​ൽ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ‘ക​ലി​പ്പു’​കൂ​ട്ടു​ക​യാ​ണ്. ഇ​തേ വി​കാ​രം ത​ന്നെ​യാ​ണ് ശ​നി​യാ​ഴ്ച​ത്തെ ക​ളി​യി​ലും സ്വ​ന്തം മു​റ്റ​ത്തെ ഗാ​ല​റി​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ കു​റേ ക​ളി​ക​ളി​ലാ​യി ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​കു​റ​ഞ്ഞു വ​രു​ക​യാ​ണെ​ങ്കി​ലും…

Read More