Author: Rizwan Abdul Rasheed

യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ഡെന്മാർക്ക് പോർച്ചുഗലിനെ ഒരു ഗോളിന് തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാസ്മസ് ഹോയ്‌ലൻഡാണ് ഡെന്മാർക്കിൻ്റെ വിജയ ഗോൾ നേടിയത്. കളിയിലെ ശ്രദ്ധേയമായ മുഹൂർത്തം, ഗോൾ നേടിയ ശേഷം ഹോയ്‌ലൻഡ് തൻ്റെ ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ ശൈലി അനുകരിച്ചത് ആയിരുന്നു. കളിയിൽ 78-ാം മിനിറ്റിലാണ് ഹോയ്‌ലൻഡ് ഗോൾ നേടിയത്. റൊണാൾഡോ കളത്തിലുണ്ടായിരുന്നെങ്കിലും ഹോയ്‌ലൻഡിൻ്റെ ആഘോഷം കണ്ട് നിൽക്കാനേ കഴിഞ്ഞുള്ളൂ. കളിയിലുടനീളം ഡെന്മാർക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റൊണാൾഡോ തൻ്റെ ഇഷ്ടതാരമാണെന്ന് ഹോയ്‌ലൻഡ് നേരത്തെ പറഞ്ഞിരുന്നു. റൊണാൾഡോയെ കളിയാക്കാൻ ഉദ്ദേശിച്ചല്ല താൻ അങ്ങനെ ആഘോഷിച്ചതെന്നും ഹോയ്‌ലൻഡ് പിന്നീട് വ്യക്തമാക്കി. റൊണാൾഡോയുടെ കടുത്ത ആരാധകനാണ് താനെന്നും, അദ്ദേഹത്തിൻ്റെ കരിയർ തനിക്ക് പ്രചോദനമാണെന്നും ഹോയ്‌ലൻഡ് കൂട്ടിച്ചേർത്തു. ഈ വിജയത്തോടെ അടുത്ത ആഴ്ച പോർച്ചുഗലിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഡെന്മാർക്കിന് മുൻതൂക്കം ലഭിച്ചു. ഹോയ്‌ലൻഡ് റൊണാൾഡോയുടെ കളി ശൈലി അനുകരിച്ചത് കളിയിൽ ശ്രദ്ധേയമായി.

Read More

ബ്രസീൽ 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയെ 2-1 ന് തോൽപ്പിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. പരിക്ക് കാരണം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ റാഫിഞ്ഞ പെനാൽറ്റിയിലൂടെ ഗോൾ നേടി. എന്നാൽ കൊളംബിയയുടെ ലൂയിസ് ഡയസ് സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ഒടുവിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന് വിജയ ഗോൾ നേടി. ഈ വിജയത്തോടെ ബ്രസീൽ ലോകകപ്പ് യോഗ്യതാ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും.

Read More

അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ജൂലിയൻ ആൽവാരസിനെ ലിവർപൂൾ വാങ്ങാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പോർട്ടിംഗ് ഡയറക്ടർ കാർലോസ് ബുസെറോ അറിയിച്ചു. ലിവർപൂൾ ഔദ്യോഗികമായി ഒരു വാഗ്ദാനം നൽകിയിട്ടില്ല. പ്രചരിക്കുന്നത് വെറും കിംവദന്തികൾ മാത്രമാണ്. ആൽവാരസിനെ വിൽക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡിന് താല്പര്യമില്ല. ടീമിന്റെ പ്രധാന കളിക്കാരനാണ് ആൽവാരസ്. ഈ കിംവദന്തികൾക്ക് ആൽവാരസ് തന്നെ ശ്രദ്ധ നൽകുന്നില്ലെന്നും ബുസെറോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഈ സീസണിലാണ് ആൽവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ഇതുവരെ 44 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടി. ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ നൂനെസ് ക്ലബ് വിടുമെന്ന വാർത്തകൾക്കിടെയാണ് ലിവർപൂൾ പുതിയ സ്‌ട്രൈക്കറെ തേടുന്നു എന്ന കിംവദന്തികൾ പ്രചരിച്ചത്. എന്നാൽ, അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ പ്രധാന കളിക്കാരനെ വിൽക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു.

Read More

മലപ്പുറം: നിയമനം ലഭിക്കാത്തത് മാനദണ്ഡങ്ങൾ കൊണ്ടാണെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ വാദത്തെ മാനിക്കുന്നതായി ഫുട്ബാൾ താരം അനസ എടത്തൊടിക. താൻ ഇന്ത്യൻ ഫുട്ബാൾ ടീമിനുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള മാനദണ്ഡമല്ലെങ്കിൽ നിയമനം വേണമെന്ന് വാശിപിടിക്കുന്നില്ല. പക്ഷേ, അപേക്ഷ കൃത്യ സമയത്ത് എത്തിയില്ലെന്ന് പറയുന്നത് ശരിയല്ല. അവസാന തീയതിക്ക് മുമ്പേ അപേക്ഷിച്ചതിന്റെ രേഖകളുണ്ടെന്നും അനസ് പറഞ്ഞു. അനസിന് സർക്കാർ നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന് കായികമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് വസ്തുത വിരുദ്ധമാണെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകി. പിന്നാലെയാണ് അനസ് സർക്കാർ നിയമനത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി രംഗത്തെത്തിയത്. എന്നാൽ, വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അനസ് പങ്കെടുക്കാത്തതുകൊണ്ടാണ് അപേക്ഷ തള്ളിയതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കരിയറില്‍ സജീവമായിരുന്ന കാലയളവില്‍ അനസ് ജോലിക്ക് അപേക്ഷ നല്‍കിയില്ല. വിരമിക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നല്‍കിയത്. കായികതാരങ്ങളുടെ മികച്ച പ്രകടനം, സാമ്പത്തികനില,…

Read More

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട പോരിൽ ടീമുകൾ എട്ടായി ചുരുങ്ങിയിരിക്കുന്നു. ബയേൺ മ്യൂണിക്, ഇന്‍റർ മിലാൻ, റയൽ മഡ്രിഡ്, ആഴ്സനൽ, ബൊറൂസിയ ഡോർട്മുണ്ട്, പാരീസ് സെന്‍റ് ജെർമെയ്ൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. ഇനിയുള്ള പോരാട്ടങ്ങൾ തീപിടിപ്പിക്കുമെന്ന് ഉറപ്പ്. ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡിന് കരുത്തരായ ആഴ്സനലാണ് എതിരാളികൾ. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയുമായി ഏറ്റുമുട്ടും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കിന് ഇറ്റാലിയൻ ക്ലബ് ഇന്‍റർമിലാനുമാണ് എതിരാളികൾ. മത്സര ഫലങ്ങൾ പ്രവചനാതീതമായിരിക്കെ, ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടർ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീട സാധ്യതകൾ പ്രവചിച്ചിരിക്കുകയാണ്. കിരീട ഫേവറൈറ്റുകളിൽ കൂടുതൽ സാധ്യത നൽകുന്നത് ഹാൻസി ഫ്ലിക്കിന്‍റെ ബാഴ്സക്കാണ്. എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന ലിവർപൂൾ പ്രീക്വാർട്ടറിൽ പി.എസ്.ജിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതോടെയാണ് ബാഴ്സ…

Read More

ഒന്നര വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ ദേശീയ ടീം ജഴ്സിയിൽ കളിക്കാമെന്ന സൂപ്പർതാരം നെയ്മറിന്‍റെ മോഹങ്ങൾക്ക് വൻതിരിച്ചടി. പേശി പരിക്കിനെ തുടർന്ന് താരത്തെ കൊളംബിയക്കും അർജന്‍റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽടീമിൽനിന്ന് ഒഴിവാക്കി. കരിയറിലുടനീളം താരത്തെ പരിക്ക് വിടാതെ പിന്തുടരുകയാണ്. 2023 ഒക്ടോബറിൽ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതോടെയാണ് താരം ടീമിന് പുറത്തായത്. കഴിഞ്ഞ ദിവസം പരിശീലകൻ ഡൊറിവാൾ ജൂനിയർ പ്രഖ്യാപിച്ച 23 അംഗ ടീമിൽ നെയ്മറും ഇടംപിടിച്ചിരുന്നു. മാർച്ച് 21ന് ബ്രസീലിയയിൽ കൊളംബിയയെ നേരിടുന്ന ബ്രസീൽ, 25ന് ബ്യൂണസ് ഐറിസിൽ ലയണൽ മെസ്സിയുടെ അർജന്‍റീനയുമായി ഏറ്റുമുട്ടും. ‘തിരിച്ചുവരവിന്‍റെ പടിവാതിൽക്കലായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ലോകത്തിന്‍റെ പ്രിയപ്പട്ടെ ടീമിന്‍റെ ജഴ്‌സി ധരിക്കാൻ ഇനിയും കാത്തിരിക്കണം. ഞങ്ങൾ ദീർഘനേരം സംസാരിച്ചു, തിരിച്ചുവരാനുള്ള എന്‍റെ ആഗ്രഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ, നിലവിൽ റിസ്‌കും എടുക്കേണ്ടെന്നും പരിക്ക് പൂർണമായും ഭേദപ്പെട്ടശേഷം മതിയെന്ന് തീരുമാനിക്കുകയുമായിരുന്നു’ -നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജനുവരിയിൽ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിൽ…

Read More

റയൽ മഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ​പ്രീ ക്വാർട്ടർ ഫൈനലിൽ അത്‍ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ഹൂലിയൻ ആൽവാരസിന്റെ പെനാൽറ്റി ഗോൾ ‘ഡബ്ൾ ​ടച്ച്’ ആണെന്ന് ‘വാർ’ വിധിയെഴുയതിന്റെ അലയൊലി ലോക ഫുട്ബാളിൽ നിലച്ചിട്ടില്ല. വലതുകാലുകൊണ്ട് കിക്കെടുക്കും മുമ്പ് വീഴാൻ പോയ ആൽവാരസിന്റെ ഇടതുകാൽ പന്തിന്മേൽ സ്പർശിച്ചുവെന്നായിരുന്നു വാറിന്റെ കണ്ടെത്തൽ. ടൈബ്രേക്കറിലെ ഈ വിവാദ തീരുമാനം അത്ലറ്റികോക്ക് തിരിച്ചടിയായപ്പോൾ അതിന്റെ ആനുകൂല്യത്തിൽ ജയിച്ചുകയറി റയൽ ക്വാർട്ടറിലെത്തി. ആൽവാരസിന്റെ ‘ഡബ്ൾ ​ടച്ച്’ ചർച്ചയായതിനൊപ്പം സമൂഹ മാധ്യമങ്ങളിൽ മറ്റൊരു പ്രചാരണവും അരങ്ങേറുകയാണ്. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന കിരീടം ചൂടിയ കളിയിൽ നായകൻ ലയണൽ മെസ്സി എടുത്ത പെനാൽറ്റി കിക്കും ഡബ്ൾ ടച്ചാണെന്ന വാദവുമായാണ് ചിലർ രംഗത്തുവന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഈ വാദം ബലപ്പെടുത്താൻ മെസ്സി രണ്ടുതവണ പന്തിന്മേൽ സ്പർശിക്കുന്നുവെന്ന തരത്തിലുള്ള വിഡിയോയും ഇവർ പങ്കുവെക്കുന്നുണ്ട്. Every angle shows Messi didn’t have a double touch, it’s been almost…

Read More

ഈയിടെയാണ് ബ്രസീലിയൻ സൂപ്പർതാരം അദ്ദേഹത്തിന്‍റെ കുട്ടിക്കാല ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. പരിക്കിൽ നിന്നും പരിക്കിലേക്ക് നീങ്ങിക്കോണ്ടിരുന്ന അൽ ഹിലാലിലെ കരിയറിന് ശേഷമാണ് അദ്ദേഹം സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം ജൂൺ വരെയാണ് അദ്ദേഹത്തിന്‍റെ സാന്‍റോസിനൊപ്പമുള്ള കരാർ. ബാഴ്സലോണ, ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾ നെയ്മറിനെ നോട്ടമിട്ടതായി റിപ്പോർട്ടുകളുണ്ട്. മുൻ ക്ലബ്ബായ ബാഴ്സലയിലേക്ക് നെയ്മർ തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ രണ്ടും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാന്‍റോസ്. സാന്‍റോസിൽ നെയ്മർ ഒരുപാട് സന്തോഷത്തിലാണെന്ന് സാന്‍റോസിന്‍റെ പ്രസിഡന്‍റ് മാഴ്സലോ പിർ ടെക്സീറ അറിയിച്ചു. ‘അവനെ ഇവിടെ എത്തിക്കുന്നതായിരുന്നു ഏറ്റവും കഠിനമായ ജോലി. അത് കഴിഞ്ഞുകിട്ടി. ക്ലബ്ബിന്‍റെ ടെക്നിക്കൽ റെസ്പോൺസും റിസൽട്ടും നമ്മൾ പരിഗണിക്കും. സ്പോൺസർഷിപ്പിന് വേണ്ടിയുള്ള പരിപാടികൾ തുടങ്ങിയിട്ടുണ്ട്. പണം അവന് വലിയ പ്രശ്നമല്ലെന്ന് അറിയിച്ചിരുന്നു. ടെക്നിക്കൽ കമ്മിറ്റിയിലെ എല്ലാവരും അവന് പിന്തുണ നൽകിയിരുന്നു. മുഴുവൻ രാജ്യവും സാന്‍റോസിനെ പിന്തുണക്കുന്നുണ്ട്. അത് അവനെ ടീമിൽ നിൽക്കാൻ സ്വാധീനിക്കും. ബ്രസീൽ അവനെ തിരിച്ചുവിളിച്ചിട്ടുണ്ട്. നെയ്മർ നിലവിൽ ഒരു…

Read More

ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ കോപ്പൻ ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 3-1 ന്റെ ജയമാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ കീരൻ ഡ്യൂസ്ബെറി ഹോളാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ റിയൽ ബെറ്റിസ് ഏകപക്ഷീയമായ നാല് ഗോളിന് വിക്ടോറിയ എസ്.സിയെ കീഴടക്കി. മറ്റൊരു മത്സരത്തിൽ മോൽഡെയെ 2-0ത്തിന് ലെഗിയ വർഷാവ കീഴടക്കി. ക്വാർട്ടറിൽ പോളണ്ട് ക്ലബായ വർഷാവയായിരിക്കും ചെൽസിയുടെ എതിരാളികൾ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/B8ItHuz

Read More

ലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 നാണ് യുനൈറ്റഡിന്റെ ജയം. നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് ഗോളുകളാണ് യുനൈറ്റഡ് ജയം അനായാസമാക്കിയത്. കളി തുടങ്ങി 10ാം മിനിറ്റിൽ മൈക്കൽ ഒയർസാബലിന്റെ പെനാൽറ്റിയിലൂടെ സോസിഡാഡാണ് ആദ്യം ലീഡെടുക്കുന്നത്. 16ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ യുനൈറ്റഡ് മറുപടി നൽകി (1-1). ഹൊയ്ലുണ്ടിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയും ഫെർണ്ടാസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് ലീഡെടുത്തു(2-1). 63 ാം മിനിറ്റിൽ ഡോർഗുവിനെ ഫൗൾ ചെയ്തതിന് സോസിഡാഡിന്റെ വെസിസ്വലൻ പ്രതിരോധ താരം ജോൺ അരംബുരു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ സോസിഡാഡ് അതോടെ കളി കൈവിട്ടു. 87ാം മിനിറ്റിൽ ഗർനാചോയുടെ പാസിൽ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്…

Read More