മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ കുവൈത്തിനെതിരെ വിജയം സ്വന്തമാക്കി ഒമാൻ. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് റെഡ്വാരിയേഴ്സ് ആതിഥേയരെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാനുവേണ്ടി വലകുലുക്കിയത്. ഇതോടെ ഗ്രൂപിൽനിന്ന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യതയും ഒമാന് സജീവമാക്കാനായി. എട്ടു കളിയിൽനിന്ന് 10പോയന്റുമായി നാലാം സ്ഥാനത്താണ് റഷീദ് ജാബിറിന്റെ കുട്ടികൾ. പതിയെ തുടങ്ങിയ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ മിനിറ്റുകളിൽ. എന്നാൽ, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന ആത്മ വിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ കുവൈത്ത് ഒമാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്. പ്രതിരോധം ശക്തമാക്കിയായിരുന്നു റെഡ് വാരിയേഴ്സ് ഇതിനെ നേരിട്ടിരുന്നത്. പതിയെ ഒമാനും മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ കളിക്ക് ചടുലത കൈവന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഒമാൻ നടത്തിയെങ്കിലും ഗോൾ മാത്രം നേടനായില്ല. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയപ്പോൾ നേരിയ മുൻതൂക്കം കുവൈത്തിനായിരുന്നു. ആദ്യം…
Author: Rizwan Abdul Rasheed
ഫാസില ഇക്വാപുട്ടിൻ കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ക്ലബായ ശ്രീഭൂമി എഫ്.സി എതില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. യുഗാണ്ടൻ താരം ഫാസില ഇക്വാപുട്ടിന്റെ വകയായിരുന്നു ഗോളുകളെല്ലാം. ഒമ്പതാം മിനിറ്റിൽതന്നെ ഫാസിലയിലൂടെ മലബാറിയൻസ് മുന്നിലെത്തി. അധികം വൈകാതെ ഗോകുലത്തിന്റെ രണ്ടാം ഗോളും വന്നു. 14ാം മിനിറ്റിൽ വീണ്ടും ഫാസില. രണ്ടാം പകുതിയിലാണ് ഹാട്രിക് പൂർത്തിയാക്കിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ 64ാം മിനിറ്റിലായിരുന്നു ഗോൾ. 10 മത്സരത്തിൽനിന്ന് 23 പോയന്റുമായി ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ഏപ്രിൽ ഒന്നിന് കോർപറേഷൻ സ്റ്റേഡിയത്തിൽ സേതു എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/8nGdILj
ഷില്ലോങ്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഇന്ത്യൻ ടീം ഗോൾരഹിത സമനില വഴങ്ങിയതിൽ രോഷാകുലനായി പരിശീലകൻ മനോലോ മാർക്വേസ്. മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ, ടീമിന്റെ പ്രകടനം വളരെ വളരെ ദയനീയമായെന്ന് അദ്ദേഹം തുറന്നടിച്ചു. ‘‘ഞാൻ ശരിക്കും നിരാശനും രോഷാകുലനുമാണ്. കരിയറിലെ ഏറ്റവും പ്രയാസകരമായ വാർത്തസമ്മേളനമാണിതെന്ന് പറയാം. കാരണം, ഈ നിമിഷം എന്റെ തലയിൽ വരുന്ന എല്ലാ കാര്യങ്ങളും ഞാൻ പറയാനുദ്ദേശിക്കുന്നില്ല. സെപ്റ്റംബറിലെ ഇന്റർ കോണ്ടിനന്റൽ കപ്പ് മുതൽ ടീം മെച്ചപ്പെട്ടുവരുകയായിരുന്നു. ഈ ദിവസം പക്ഷേ, രണ്ടോ മൂന്നോ അടി പിറകിലേക്ക് പോയി. ഏറെ ദയനീയമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം പകുതി. രണ്ടാം പകുതിയിൽ അൽപം മെച്ചപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു പോയന്റ് ലഭിച്ചത് മിച്ചം. പല താരങ്ങളും പരിക്ക് കാരണം പുറത്താണ്. എന്നാൽ, അതൊന്നും മോശം പ്രകടനത്തിനുള്ള ഒഴികഴിവല്ല.’’-മാർക്വേസ് കൂട്ടിച്ചേർത്തു. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/bdTEaG7
ബ്വേനസ് എയ്റിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയിൽ തെറ്റായ മൊഴി നൽകിയതിന് അംഗരക്ഷകൻ അറസ്റ്റിൽ. ജൂലിയോ സെസാർ കൊറീയയാണ് അറസ്റ്റിലായത്. മരണസമയത്ത് മറഡോണയുടെ മുറിയിലുണ്ടായിരുന്നു കൊറീയ. 2020 നവംബർ 25നാണ് ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽവെച്ച് മറഡോണയുടെ മരണം സംഭവിക്കുന്നത്. മെഡിക്കൽ സംഘത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. മെഡിക്കൽ സംഘത്തിലെ ഏഴുപേർ അന്വേഷണം നേരിടുകയാണ്. അന്വേഷണ സംഘത്തിന് വിവരങ്ങൾ നൽകാതിരിക്കുകയും മൊഴിയിൽ കള്ളംപറയുകയും ചെയ്തെന്നാണ് കൊറീയക്കെതിരായ കേസ്. പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനില വഷളായപ്പോൾ ആവശ്യമായ പരിചരണം മറഡോണക്ക് മെഡിക്കൽ സംഘം ലഭ്യമാക്കിയില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/KRCeviX
ജേഡൻ സാഞ്ചോ ചെൽസിയിൽ തുടരുമോ എന്നതിൽ സംശയങ്ങൾ ഉയരുന്നു. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന്, താരം പഴയ ക്ലബ്ബായ ബോറൂസിയ ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. സാഞ്ചോയുടെ ഏജന്റിനോട് ഇതിനായുള്ള നീക്കങ്ങൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിലാണ് സാഞ്ചോ ചെൽസിയിൽ എത്തിയത്. അടുത്ത വർഷം അദ്ദേഹത്തെ സ്ഥിരമായി വാങ്ങേണ്ട സാമ്പത്തിക ബാധ്യത ചെൽസിക്കുണ്ട്. എന്നാൽ, ചെൽസിയിൽ സാഞ്ചോ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല. പ്രത്യേകിച്ച് പ്രീമിയർ ലീഗിൽ, തുടർച്ചയായ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചില്ല. ഡിസംബറിലാണ് സാഞ്ചോ അവസാനമായി ലീഗ് ഗോൾ നേടിയത്. അതിനുശേഷം അദ്ദേഹത്തിൻ്റെ പ്രകടനം മോശമായി. ഇതോടെ ചെൽസിയും സാഞ്ചോയും മറ്റ് സാധ്യതകൾ തേടുന്നു. ഡോർട്ട്മുണ്ടിലേക്ക് മടങ്ങാനാണ് സാഞ്ചോയുടെ പ്രധാന താല്പര്യം. ഇംഗ്ലണ്ടിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും, ഡോർട്ട്മുണ്ടിൽ സാഞ്ചോയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അദ്ദേഹം. ഡോർട്ട്മുണ്ടിലേക്ക് മടങ്ങിയെത്തിയാൽ സാഞ്ചോയ്ക്ക് സൂപ്പർ താരമാകാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡോർട്ട്മുണ്ടിലെ മറ്റൊരു താരം…
ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും. ഒക്ടോബറിലായിരിക്കും സന്ദർശനം. 14 വർഷത്തിന് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്.അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു. ഇതിനായി അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. ഇന്ത്യയെ കൂടാതെ സിംഗപ്പൂരിലും ടീം സന്ദർശനം നടത്തുമെന്നാണ് സൂചന. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തിൽ 1-0ത്തിന് അർജന്റീന ജയിച്ചു. ഇതിഹാസ ടീമായ അർജന്റീനയോട് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എച്ച്.എസ്.ബി.സി ഇന്ത്യ തലവൻ സന്ദീപ് ബാത്ര പറഞ്ഞു. 2026 ലോകകപ്പ് വരെ അർജന്റീനയോട് ഒപ്പമുള്ള യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലും സിംഗപ്പൂരിലും പുതിയ…
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും കുറവുണ്ടായില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളിലെയും താരങ്ങൾ പലതവണ കൈയാങ്കളിയുടെ വക്കിലെത്തി. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ കൊണ്ടും മത്സരം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മത്സത്തിനിടെ ബ്രസീൽ യുവതാരം റോഡ്രിഗോയും അർജന്റീനയുടെ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലുള്ള വാക്കുപോരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്റെ മുന്നേറ്റം പരാജയപ്പെടുത്തിയ പരേഡസിനോട് ‘നിങ്ങൾ വളരെ മോശമാണ്’ എന്ന് റോഡ്രിഗോ പറഞ്ഞതോടെയാണ് വാക്ക്പോര് തുടങ്ങുന്നത്. ‘എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടവുമുണ്ടെന്നും ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യ’മാണെന്നുമാണ് പരേഡസ് റോഡ്രിഗോക്ക് മറുപടി നൽകുന്നത്. ഇതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. Rodrygo: “You are very bad.”Paredes: “I have 1 World Cup and 2…
ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും ആവേശത്തിന് തീ പടർത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബ്രസീൽ താരം റാഫിഞ്ഞ നടത്തിയ പരാമർശമായിരുന്നു. ‘സംശയമില്ല, ഞങ്ങൾ അർജന്റീനയെ തോൽപിക്കും, ഞാൻ ഗോളും അടിക്കും, അതിനി കളിക്കളത്തിലായാലും പുറത്തായാലും’ -ഒരു അഭിമുഖത്തിൽ റാഫിഞ്ഞ പറഞ്ഞു. എന്നാൽ, കളത്തിൽ അതൊന്നും കണ്ടില്ല. താരത്തെ ശരിക്കും പൂട്ടി. ഫലം കാണിക്കുന്നതുപോലെ തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെയും പന്തടക്കത്തിലും ഷോട്ടുകളിലും മത്സരത്തിലുടനീളം അർജന്റീനയുടെ ആധിപത്യം പ്രകടമായിരുന്നു. ബ്രസീൽ പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. മറുവശത്ത് അർജന്റീന രാജകീയമായി തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.…
ബഹ്റൈൻ -ഇന്തോനേഷ്യ മത്സരത്തിൽനിന്ന്മനാമ: ഇന്തോനേഷ്യക്കെതിരെ നടന്ന ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരത്തിൽ പൊരുതിവീണ് ബഹ്റൈൻ. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ജയം തേടിയിറങ്ങിയ മത്സരത്തിൽ 1-0 എന്ന സ്കോറിനാണ് ആതിഥേയർക്ക് മുന്നിൽ ബഹ്റൈൻ വീണത്. കളിയുടെ 24 ാം മിനിറ്റിൽ മുന്നേറ്റതാരം റൊമേനി നേടിയ മനോഹരഗോളോടെ മുന്നിലെത്തിയ ഇന്തോനേഷ്യ പിന്നീട് അവസാനംവരെ ലീഡ് നിലനിർത്തുകയായിരുന്നു. മികച്ച ആക്രമണങ്ങളും മുന്നേറ്റങ്ങളുമായി 58 ശതമാനം ബാൾ പൊസിഷനടക്കം കളിയുടനീളം ബഹ്റൈൻ മുന്നിട്ടു നിന്നെതെങ്കിലും ഗോൾ സ്കോർ ചെയ്യാൻ പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു. നേരത്തേ ജപ്പാനോടേറ്റ തോൽവിയോടെ ഗ്രൂപ് സിയിൽ ആറ് പോയന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു ടീം. ഇന്തോനേഷ്യയോടും തോറ്റതോടെ പോയന്റ് നിലയും സ്ഥാനവും മാറാതെ തുടരുകയാണ്. അതേസമയം ഗ്രൂപ് സിയിലെ ജപ്പാൻ-സൗദി മത്സരം സമനിലയിൽ പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ ചൈനയെ മറിച്ചിട്ട് 13 പോയന്റുമായി ഓസ്ട്രേലിയ പ്രയാണം തുടരുകയാണ്. 10 പോയന്റുമായി സൗദി മൂന്നാം സ്ഥാനത്തും ബഹ്റൈനെതിരെയുള്ള ജയത്തോടെ ഒമ്പത് പോയന്റുമായി ഇന്തോനേഷ്യ…
കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിലെ കിരീട സാധ്യതകൾ വർധിപ്പിക്കാൻ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽ അങ്കം. ശ്രീഭൂമി എഫ്.സിയാണ് എതിരാളികൾ. അവസാനമായി നടന്ന എവേ മത്സരത്തിൽ ഹോപ്സ് ഫുട്ബാൾ ക്ലബിനോട് പരാജയപ്പെട്ടിരുന്നു ഗോകുലം. തുടർച്ചയായ അഞ്ചു മത്സരങ്ങളിലെ ജയത്തിനു ശേഷമായിരുന്നു അപ്രതീക്ഷിത തോൽവി. സീസണിൽ ഒമ്പതു മത്സരം പൂർത്തിയാക്കിയ ഗോകുലം 20 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരത്തിൽ 24 പോയന്റുള്ള ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുമുണ്ട്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ച് പോയന്റ് ടേബിളിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗോകുലം ഇറങ്ങുമ്പോൾ 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ‘‘അവസാന മത്സരത്തിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മത്സരത്തിൽ ജയിക്കാമായിരുന്നെങ്കിലും ചില പിഴവുകളാണ് വിനയായത്. അവസാന മത്സരത്തിലെ പിഴവുകൾ പരിഹരിച്ചാകും ഇന്ന് ഇറങ്ങുക. ഹോം മത്സരത്തിലെ മൂന്ന് പോയന്റ് ഇന്ന് നേടുമെന്ന ആത്മവിശ്വാസം ഉണ്ട്’’-ഗോകുലം പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. വൈകീട്ട് 3.30 മുതലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക്…