Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

മ​ല​പ്പു​റം: ല​യ​ണ​ൽ മെ​സ്സി​യെ കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ ക​ണ്ണും കാ​തും കൂ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഫു​ട്ബാ​ൾ ആ​സ്വാ​ദ​ക​ർ. കേ​ര​ള​ത്തി​ലെ പു​ല്‍ത്ത​കി​ടി​യി​ല്‍ മെ​സ്സി പ​ന്തു​ത​ട്ടു​ന്ന​ത് മ​ല​യാ​ളി​ക​ൾ എ​ത്ര ത​വ​ണ സ്വ​പ്‌​നം ക​ണ്ടു​വെ​ന്ന​തി​നു ക​ണ​ക്കി​ല്ല. പ്ര​ഖ്യാ​പ​നം മു​ത​ലേ ഒ​രു​പാ​ട് അ​നി​ശ്ചി​ത​ത്വ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഭീ​മ​മാ​യ ചെ​ല​വും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും ച​ർ​ച്ച​യാ​യ​പ്പോ​ഴെ​ല്ലാം കാ​യി​ക​മ​ന്ത്രി ത​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു. കേ​ര​ള​ത്തി​ൽ ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ അ​ർ​ജ​ന്റീ​ന ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന ടീ​മി​ന്‍റെ പു​തി​യ ഷെ​ഡ്യൂ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മെ​സ്സി​യും സം​ഘ​വും കേ​ര​ള​ത്തി​നി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. സ്പോ​ൺ​സ​ർ​മാ​ർ ക​രാ​ർ തു​ക അ​ട​ക്കാ​ത്ത​താ​ണ് കാ​ര​ണം. 200 കോ​ടി സ്വ​രൂ​പി​ക്കാ​നും അ​തി​ൽ 120 കോ​ടി അ​ർ​ജ​ന്‍റീ​ന ടീ​മി​ന് അ​പ്പി​യ​റ​ൻ​സ് തു​ക​യാ​യി ന​ൽ​കാ​നും ബാ​ക്കി​യു​ള്ള 80 കോ​ടി എ​തി​ർ​ടീ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന ഖ​ത്ത​റി​നോ ജ​പ്പാ​നോ വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ​ഘ​ട്ട തു​ക​യാ​യ 60 കോ​ടി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും സ്പോ​ൺ​സ​ർ​മാ​രും ത​മ്മി​ലു​ള്ള ക​രാ​ർ. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ മ​ന്ത്രി​യു​ടെ…

Read More

കൊച്ചി: ലയണൽ മെസ്സിയേയും അർജന്‍റീന ടീമിനേയും നേരിൽ കാണാമെന്ന കേരളത്തിലെ ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച മെസ്സിയും സംഘവും ഇതേസമയത്ത് ചൈനയിൽ കളിക്കുമെന്ന് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായത്. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് അർജന്‍റീനയുടെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. എച്ച്.എസ്.ബി.സിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങളാണ് അർജന്‍റീന സംഘം കളിക്കുന്നത്. ഒന്നില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികളാകും. ഖത്തറില്‍ അര്‍ജന്റീന നേരിടുന്നത് അമേരിക്കയെയാണ്. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സർക്കാർ തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി…

Read More

ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം തുടർച്ചയായി അഞ്ചാം വർഷവും ഒന്നാമതെത്തിയത്. കഴിഞ്ഞ 12 മാസത്തെ താരത്തിന്‍റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യൺ ഡോളർ). കളിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഫുട്ബാളിൽനിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓൺ ഫീൽഡിൽനിന്ന് 225 മില്യൺ ഡോളറാണ് താരത്തിന്‍റെ വരുമാനം. പരസ്യം ഉൾപ്പെടെയുള്ള വരുമാനമായി 50 മില്യൺ ഡോളറും ലഭിച്ചു. അർജന്‍റീനൻ ഇതിഹാസം ലയണൽ മെസ്സിയേക്കാൾ ഇരട്ടിയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. പട്ടികയിൽ അഞ്ചാമതുള്ള മെസ്സിയുടെ വാർഷിക വരുമാനം 135 മില്യൺ ഡോളറാണ്. ഇതിൽ ഓൺ ഫീൽഡിൽനിന്ന് 60 മില്യൺ ഡോളറും ഓഫ് ഫീൽഡിൽനിന്ന് 75 മില്യൺ ഡോളറും വരും. അമേരിക്കയുടെ ബാസ്ക്കറ്റ് ബാൾ താരം സ്റ്റീഫൻ കറി…

Read More

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ക്ലബ് ലൈസൻസിങ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി ബന്ധപ്പെട്ടവരുമായി സജീവ ചർച്ച നടത്തുന്നുണ്ട്. ഉചിതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും അതിന്‍റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എത്രയും വേഗം പരിഹരിക്കാനും വരാനിരിക്കുന്ന സീസണിൽ പ്രശ്നങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ℹ️ An UpdateDue to certain compliance requirements which are regrettably beyond the Club’s control, KBFC has not been granted clearance under the Club Licensing process for the 2025–26 season.We are in active discussions with the relevant authorities and…

Read More

ഫി​റോ​സ് ക​ള​ത്തി​ങ്ങ​ലും അ​ബ്ദു​സ​മ​ദുംമ​ഞ്ചേ​രി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ (കെ.​പി.​എ​ൽ) കേ​ര​ള പൊ​ലീ​സി​നെ തോ​ൽ​പ്പി​ച്ച് മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ആ​ശാ​നെ വീ​ഴ്ത്തി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് ശി​ഷ്യ​ൻ. മ​ഞ്ചേ​രി പു​ല്ലൂ​ർ സ്വ​ദേ​ശി ഫി​റോ​സ് ക​ള​ത്തി​ങ്ങ​ൽ പൊ​ലീ​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ ഫി​റോ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ഏ​റ​നാ​ട് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന അ​ബ്ദു​സ്സ​മ​ദ് മു​ത്തൂ​റ്റി​നാ​യും ജ​ഴ്സി​യ​ണി​ഞ്ഞു. ഫൈ​ന​ൽ മ​ത്സ​രം ആ​ശാ​നും ശി​ഷ്യ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി മാ​റി. 40 പി​ന്നി​ട്ടി​ട്ടും ഫി​റോ​സ് പൊ​ലീ​സി​ന്‍റെ മി​ന്നും​താ​ര​മാ​ണ്. യു​വ​താ​ര​ങ്ങ​ളെ വെ​ല്ലു​ന്ന ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തി ക​ളി​മു​റ്റ​ത്ത് സ​ജീ​വം. 10 വ​ർ​ഷ​ത്തി​നു​ശേ​ഷം കേ​ര​ള പൊ​ലീ​സ് വീ​ണ്ടും കെ.​പി.​എ​ല്ലി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത് ഫി​റോ​സി​ന്‍റെ കൂ​ടി ക​രു​ത്തി​ലാ​ണ്. മു​മ്പ് 2015ലാ​ണ് പൊ​ലീ​സ് അ​വ​സാ​ന​മാ​യി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. അ​ന്നും ഫി​റോ​സ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. 14 വ​ർ​ഷ​മാ​യി പൊ​ലീ​സി​നാ​യി പ​ന്ത് ത​ട്ടു​ന്നു. നി​ല​വി​ൽ പാ​ണ്ടി​ക്കാ​ട് ഐ.​ആ​ർ.​ബി ക്യാ​മ്പി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​ണ്. ഏ​റ​നാ​ട് സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് അ​ബ്ദു​സ്സ​മ​ദ് പ​ന്തു​ത​ട്ടി തു​ട​ങ്ങി​യ​ത്. നാ​ല് വ​ർ​ഷം അ​ക്കാ​ദ​മി​യു​ടെ ഭാ​ഗ​മാ​യി. 2022-23ലെ ​വൈ.​എ​സ്.​എ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ…

Read More

മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. ആവേശകരമായ കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ വീഴ്ത്തിയത്. ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ ഏഴു പോ‍യന്‍റിന്‍റ ലീഡ്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും റയലിന് ബാഴ്സയെ മറികടക്കാനാകില്ല. കൗമാര താരം ലാമിൻ യമാൽ വീണ്ടും വണ്ടർ ഗോളുമായി ആരാധകരെ അദ്ഭുതപ്പെടുത്തി. ഫെർമിൻ ലോപ്പസാണ് ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്. 🏆 𝗖𝗔𝗠𝗣𝗘𝗢𝗡𝗘𝗦 𝗗𝗘 𝗟𝗜𝗚𝗔 🏆 pic.twitter.com/zsv1N7HAgt— FC Barcelona (@FCBarcelona_es) May 15, 2025 മയോർക്കക്കെതിരെ റയൽ ജയിച്ചതോടെയാണ് ബാഴ്സയുടെ കിരീടധാരണം നീണ്ടുപോയത്. ആദ്യ പകുതിയിൽ എസ്പാന്യോളിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സ ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്നി തകർപ്പൻ സേവുകളുമായി ടീമിന്‍റെ രക്ഷകനായി. ബാഴ്സക്കും അവസരങ്ങൾ മുതലെടുക്കാനായില്ല. ഗോൾരഹിതമായാണ് ആദ്യപകുതി അവസാനിച്ചത്. ഇടവേളക്കുശേഷം 53ാം മിനിറ്റിൽ…

Read More

റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം ചരിത്രം കുറിച്ചത്. പരിക്കു മാറി ടീമിൽ തിരിച്ചെത്തിയ ഡാൻ എൻഡോയെ ആയിരുന്നു സ്കോറർ. കോച്ച് വിൻസെൻസോ ഇറ്റാലിയാനോക്കും ഇത് ദീർഘമായ കാത്തിരിപ്പിനുശേഷം ആദ്യ കിരീടമാണ്. തുടർച്ചയായ രണ്ടുതവണ യൂറോപ കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയതാണ് ടീമിന്റെയും കോച്ചിന്റെയും സമീപകാലത്തെ മികച്ച പ്രകടനം. കിരീടധാരണത്തോടെ ബൊളോണ അടുത്ത സീസൺ യൂറോപ ലീഗിൽ ഇടമുറപ്പിച്ചു. എ.സി മിലാനാകട്ടെ, യൂറോപ്യൻ അങ്കങ്ങളിൽനിന്ന് പുറത്താകലിനടുത്തെത്തി. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ മഡ്രിഡ്. കളി അവസാന വിസിലിന് നിമിഷങ്ങൾവരെയും ഓരോ ഗോളിൽ ഒപ്പം നിന്ന മത്സരത്തിലാണ് മയോർക്കക്കെതിരെ 20കാരനായ റാമോൺ റയലിന് വിലപ്പെട്ട ജയം നൽകിയത്. കളി തുടങ്ങുംമുമ്പ് ആദ്യ സ്ഥാനത്തുള്ള ബാഴ്സയെക്കാൾ ഏഴു പോയന്റ് പിറകിലായിരുന്നു റയൽ. തോൽക്കുകയോ സമനിലയിലാകുകയോ ചെയ്താൽ ഹാൻസി ഫ്ലിക്കിന്റെ കറ്റാലൻ സംഘം കിരീടധാരണം ആഘോഷമാക്കുമായിരുന്നു. മയോർക്ക ഗോളി അതിമാനുഷനെപ്പോലെ പോസ്റ്റിനു മുന്നിൽ കോട്ടകെട്ടി നിലയുറപ്പിച്ച മൈതാനത്ത് ആദ്യം ഗോൾ വീണത് റയൽ വലയിൽ. 11ാം മിനിറ്റിൽ മാർട്ടിൻ വാൽജെന്റ് ആയിരുന്നു സ്കോറർ. മുനകൂർത്ത ആക്രമണങ്ങളുമായി ഗോൾ മടക്കാൻ എംബാപ്പെയും സംഘവും എതിർബോക്സിൽ തിമിർത്തു കളിച്ചെങ്കിലും മയോർക്കക്ക് ഒറ്റ ഗോൾ ലീഡുമായി ഇടവേള പിരിഞ്ഞു. 68ാം മിനിറ്റിൽ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു. രണ്ട് പ്രതിരോധ താരങ്ങളുടെ കാലുകൾക്കിടയിൽനിന്ന് പായിച്ച പൊള്ളുന്ന…

Read More

ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ. കഴിഞ്ഞ ദിവസം ദേശീയ ജഴ്സിയിൽ 14കാരന്റെ അരങ്ങേറ്റത്തിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ എത്തി. ‘‘പോർചുഗലിനായി അരങ്ങേറിയ മകന് അനുമോദനങ്ങൾ, നിന്നെയോർത്ത് ഏറെ അഭിമാനം’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പിതാവിന്റെ പോസ്റ്റ്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച് അണ്ടർ 15 ടൂർണമെന്റിൽ ജപ്പാനെതിരെയായിരുന്നു പോർചുഗലിന് മത്സരം. റാഫേൽ കബ്രാൾ ഹാട്രിക് കുറിച്ച് ബഹുദൂരം മുന്നിൽനിൽക്കെ 54ാം മിനിറ്റിലാണ് റൊണാൾഡോ ജൂനിയർ ആദ്യമായി ദേശീയ ജഴ്സിയിൽ ബൂട്ടുകെട്ടിയത്. താരത്തിന്റെ പ്രകടനം നിരീക്ഷിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ, ഡോർട്മുണ്ട്, യുവന്റസ് ടീം മാനേജ്മെന്റ് പ്രതിനിധികൾ എത്തി. ഒപ്പം റൊണാൾഡോ സീനിയറിന്റെ മാതാവ് ഡൊളോറസ് അവീറോയും കൈയടിച്ച് ഗാലറിയിലിരുന്നു. മത്സരത്തിൽ പോർചുഗൽ 4-1ന് ജയിച്ചു. 40കാരനായ റൊണാൾഡോ സീനിയർ പോർചുഗൽ ജഴ്സിയിൽ 136 ഗോൾ നേടി ലോക റെക്കോഡിനുടമയാണ്. 2016ൽ താരം…

Read More

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഗ്ലാ​മ​ർ ടീ​മാ​യ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഉ​വൈ​സ് ഇ​നി പ​ഞ്ചാ​ബ് എ​ഫ്.​സി​ക്കാ‍യി പ​ന്ത് ത​ട്ടും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ര​വു​മാ​യി പ​ഞ്ചാ​ബ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജാം​ഷ​ഡ്പു​രി​നാ​യി ന​ട​ത്തി​യ മി​ന്നും പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​ന് താ​ര​ത്തെ കൂ​ടാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് 26കാ​ര​നാ​യ ഉ​വൈ​സ് ജാം​ഷ​ഡ്പു​രി​ന്‍റെ ത​ട്ട​ക​ത്തി​ലെ​ത്തി​യ​ത്. ടീ​മി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലെ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത താ​ര​മെ​ന്ന​ത് ഉ​വൈ​സി​നെ സം​ബ​ന്ധി​ച്ച് ആ​ല​ങ്കാ​രി​ക പ്ര​യോ​ഗ​മാ​യി​രു​ന്നി​ല്ല. ടീ​മി​ലെ ഏ​ക ലെ​ഫ്റ്റ് ബാ​ക്ക് ഉ​വൈ​സാ​യി​രു​ന്നു. ഈ ​സീ​സ​ണി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും മു​ഴു​സ​മ​യ​വും ജാം​ഷ​ഡ്പു​രി​നാ​യി ബൂ​ട്ട് കെ​ട്ടി. പ്ര​തി​രോ​ധ താ​ര​മാ​യി​ട്ടും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റും ത​ന്‍റെ പേ​രി​ലാ​ക്കി. സീ​സ​ണി​ൽ അ​ഞ്ച് ത​വ​ണ ടീം ​ഓ​ഫ് ദ ​വീ​ക്കി​ൽ ഇ​ടം പി​ടി​ക്കു​ക​യും ഒ​രു ത​വ​ണ ക​ളി​യി​ലെ താ​ര​മാ​വു​ക‍യും ചെ​യ്തു. ഏ​ത് സ​ങ്കീ​ർ​ണ ഘ​ട്ട​ങ്ങ​ളെ​യും സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ നേ​രി​ടു​ന്നു എ​ന്ന​താ​ണ് മ​റ്റു പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ൽ​നി​ന്ന് ഉ​വൈ​സി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. തി​ക​ഞ്ഞ പ​ന്ത​ട​ക്ക​വും അ​സാ​മാ​ന്യ മെ​യ്‍വ​ഴ​ക്ക​വും…

Read More