ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ എസി മിലാനും ഇന്റർ മിലാനും ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ തുടക്കത്തിൽ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യ പകുതിയിൽ ഇരുവർക്കും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ മിലാൻ മുന്നിലെത്തി. എബ്രഹാം പെനാൽറ്റി ബോക്സിൽ നിന്ന് ഗോൾ നേടി. എന്നാൽ, ഇന്റർ വേഗം തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ കാൽഹാനോഗ്ലുവിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് മിലാൻ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. പിന്നീട് ഇന്റർ കൂടുതൽ ആക്രമിച്ചെങ്കിലും മിലാൻ ഗോൾകീപ്പർ മികച്ച പ്രകടനം നടത്തി. ഈ സമനിലയോടെ, ഫൈനലിൽ ആര് എത്തുമെന്ന് തീരുമാനിക്കുന്നത് രണ്ടാം പാദ മത്സരത്തിലായിരിക്കും. രണ്ടാം പാദ മത്സരം ഏപ്രിൽ 24-ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കും.
Author: Rizwan Abdul Rasheed
മാഞ്ചസ്റ്റർ സിറ്റി ലെയ്‌സെസ്റ്റർ സിറ്റിയെ 2-0 ന് തോൽപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തി. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ജാക്ക് ഗ്രീലിഷ് ആദ്യ ഗോൾ നേടി. ഈ സീസണിൽ ഗ്രീലിഷിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായാണ് ഗ്രീലിഷ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്നത്. ലെയ്‌സെസ്റ്റർ ഗോൾകീപ്പർ വരുത്തിയ പിഴവിൽ നിന്ന് ഒമർ മാർമൗഷ് രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയിൽ ലെയ്‌സെസ്റ്റർ പ്രതിരോധം ശക്തമാക്കിയെങ്കിലും ഗോൾ നേടാനായില്ല. മാഞ്ചസ്റ്റർ സിറ്റി കളിയിൽ ആധിപത്യം പുലർത്തി. ഈ മൂന്ന് പോയിന്റ് കൂടി നേടിയതോടെ പെപ് ഗാർഡിയോളയുടെ ടീം 51 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. അതേ ദിവസം ബ്രെന്റ്ഫോർഡിനെ 2-1 ന് തോൽപ്പിച്ച ന്യൂകാസിൽ യുണൈറ്റഡിനേക്കാൾ ഒരു പോയിന്റ് മുന്നിലാണ് സിറ്റി. ലെയ്‌സെസ്റ്റർ തരംതാഴ്ത്തൽ മേഖലയിലേക്ക് കൂടുതൽ താഴ്ന്നു. 17 പോയിന്റുമായി 19-ാം സ്ഥാനത്താണ് ഫോക്സുകൾ. ഇംഗ്ലണ്ടിന്റെ…
ബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലുപ്പവും ഭാരവുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ പങ്കെടുത്ത ഫോറൻസിക് വിദഗ്ധന്റെ മൊഴി. ശരാശരി മനുഷ്യ ഹൃദയത്തിന്റെ ഭാരം 250-300 ഗ്രാമാണ്. എന്നാൽ, മറഡോണയുടെ ഹൃദയത്തിന്റെ ഭാരം 503 ഗ്രാമായിരുന്നു. സിറോസിസ് ബാധിതനുമായിരുന്നു അദ്ദേഹം. അതേസമയം, മരണസമയത്ത് ഡീഗോയുടെ ശരീരത്തിൽ ആൽക്കഹോളിന്റെയോ മയക്കുമരുന്നിന്റെയോ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഫോറൻസിക് വിദഗ്ധൻ അലജാന്ദ്രോ ഇസക്വീൽ വെഗ കോടതിയെ ബോധിപ്പിച്ചു. രക്തയോട്ടത്തിന്റെയും ഓക്സിജന്റെയും കുറവുമൂലം ദീർഘകാലമായി ഇസ്കേമിയ ബാധിച്ചിരുന്നു മറഡോണക്ക്. ഹൃദയാഘാതം മൂലം ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതാണ് (പൾമണറി എഡിമ) മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലച്ചോറിനും തലയോട്ടിക്കും ഇടയിൽ രൂപപ്പെട്ട ഹെമറ്റോമക്ക് ശസ്ത്രക്രിയക്ക് വിധേയനായ ദിവസങ്ങൾക്കു ശേഷം 2020 നവംബർ 25ന് വീട്ടിൽവെച്ചാണ് മറഡോണ മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കേസിൽ മെഡിക്കൽ സംഘത്തിലെ ഏഴുപേർ വിചാരണ നേരിടുകയാണ്. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/kf9hPx6
മഡ്രിഡ്: ഇരുഭാഗത്തും നാലുവീതം, ആകെ എട്ട് ഗോളുകൾ പിറന്ന മത്സരത്തിനൊടുവിൽ നാടകീയമായ കോപ ഡെൽ റേ ഫൈനലിൽ പ്രവേശിച്ച് റയൽ മഡ്രിഡ്. ഒന്നാംപാദത്തിലെ ഒറ്റ ഗോൾ മുൻതൂക്കത്തിൽ 5-4നായിരുന്നു റയൽ സോസിഡാഡിനെതിരെ റയലിന്റെ വിജയം. സാധ്യതകൾ മാറിമറിഞ്ഞ രണ്ടാംപാദ മത്സരത്തിന്റെ ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലും ഇരുഭാഗത്തുമായി പിറന്ന ഗോളുകൾക്കൊടുവിലായിരുന്നു സാൻഡിയാഗോ ബെർണാബ്യൂവിൽ ആതിഥേയരുടെ വിജയാഘോഷം. ഒരുഘട്ടത്തിൽ റയൽ സോസിഡാഡ് 1-3ന് മുന്നിലായിരുന്നു. അവസാന 10 മിനിറ്റുകളിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് റയൽ 3-3 ആക്കിയത്. ഇതോടെ ആതിഥേയർ അഗ്രഗേറ്റ് സ്കോറിൽ 4-3ന് മുൻതൂക്കവും പിടിച്ചു. എന്നാൽ, ഇൻജുറി ടൈമിൽ സോസിഡാഡ് വീണ്ടും. തുടർന്ന് കളി എക്സ്ട്രാ ടൈമിലെത്തി. മത്സരം തുടങ്ങി 16ാം മിനിറ്റിൽത്തന്നെ ആൻഡർ ബാരെനെറ്റ്സിയയിലൂടെ സോസിഡാഡ് ലീഡ് എടുത്തിരുന്നു. ഇതിന് എൻട്രിക്കിലൂടെ 30ാം മിനിറ്റിൽ മറുപടി പറഞ്ഞു റയൽ. 70 മിനിറ്റിനുശേഷം കണ്ടത് ഗോൾ മഴ. 72ാം മിനിറ്റിൽ ഡേവിഡ് ആൽബയുടെ സെൽഫ് ഗോൾ സോസിഡാഡിനെ മുന്നിലെത്തിച്ചു. 80ാം മിനിറ്റിൽ…
ബംഗളൂരു: കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽനിന്ന ഗോവ പിന്നീട് കളിമറന്നപ്പോൾ ഐ.എസ്.എൽ സെമിയുടെ ആദ്യ പാദത്തിൽ ആതിഥേയരായ ബംഗളൂരുവിന് ഇരട്ടഗോൾ ജയം. ആദ്യ പകുതിയിൽ സന്ദേശ് ജിങ്കാന്‍റെ സെൽഫ് ഗോളിൽ പിറകിലായ സന്ദർശകർക്കുമേൽ രണ്ടാം പകുതിയിൽ എഡ്ഗാർ മെൻഡസിന്‍റെ ഗോൾ വിധിയെഴുതി. രണ്ടാം പാദ സെമി ഞായറാഴ്ച ഗോവയിൽ നടക്കും. കിക്കോഫ് വിസിലിനുപിന്നാലെ ഇരു ഗോൾമുഖത്തേക്കും പന്തെത്തി. എട്ടാം മിനിറ്റിൽ ബംഗളൂരുവിന്‍റെ മികച്ച ശ്രമം കണ്ടു. ബോക്സിന് മുന്നിൽ ആൽബർട്ടോ നൊഗുവേരയെ കാൾ മക്യൂ ഫൗൾ ചെയ്തതിന് റഫറി ബംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചു. നൊഗുവേരയുടെ കിക്കിൽ റയാൻ വില്യംസ് ഫ്രീഹെഡറുതിർത്തെങ്കിലും ഗോൾകീപ്പർ ഋത്വിക് തിവാരിയുടെ മനഃസാന്നിധ്യം ഗോവക്ക് തുണയായി. 26ആം മിനിറ്റിൽ ഗോവയുടെ പ്ലാനിങ് അറ്റാക്ക്. ഗോരത്ചെനയെ എതിർ ക്യാപ്റ്റൻ രാഹുൽ ബേക്കെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് നേരെ ബോക്സിന് പിന്നിൽ ഒറ്റപ്പെട്ടുനിന്ന ഒഡേഒനിൻഡ്യയിലേക്ക്. ബോക്സിന് പുറത്ത് ഉദാന്തക്ക് പാകമായി ഒഡേ പന്ത് തലകൊണ്ട് ചെത്തിയിട്ടു. ഉദാന്തയുടെ അടി…
ബംഗളൂരു: ഐ.എസ്.എൽ 11ാം സീസണിന്റെ ആദ്യ സെമി ഫൈനലിൽ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും ബുധനാഴ്ച കളത്തിലിറങ്ങുന്നു. പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സെമിയിലെത്തിയ എഫ്.സി ഗോവക്ക് പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചുഗോളിന് തരിപ്പണമാക്കിയെത്തുന്ന ബംഗളൂരു കനത്ത വെല്ലുവിളിയാവും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഒന്നാംപാദ സെമി. വ്യാഴാഴ്ച ജംഷഡ്പുരിൽ നടക്കുന്ന രണ്ടാം സെമിയിൽ ഈ സീസണിലെ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയ ജംഷഡ്പുർ എഫ്.സിയുമായി ഏറ്റുമുട്ടും. മനോലോയുടെ തന്ത്രങ്ങൾ 10 സീസണിനിടെ ഇതുവരെ ഐ.എസ്.എൽ ട്രോഫി നേടാനായിട്ടില്ലെന്ന സങ്കടം ഗോവക്ക് ബാക്കിയുണ്ട്. ഇത്തവണ മനോലോ മാർക്വേസിന് കീഴിൽ കരുത്തരായ ഗോവക്ക് കലാശക്കളിയിലേക്ക് ടിക്കറ്റ് എളുപ്പമാവണമെങ്കിൽ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ കഴിയണം. സ്വന്തം മണ്ണിൽ പതിവിലേറെ കരുത്തുപ്രകടിപ്പിക്കുന്ന ടീമായ ബംഗളൂരുവിനെതിരെ ചാമ്പ്യൻ കോച്ചായ മനോലോയുടെ തന്ത്രങ്ങൾ ഏശുമോ എന്ന് കളത്തിലറിയാം. കഴിഞ്ഞ സീസണിലും സെമി ഫൈനലിസ്റ്റുകളായിരുന്നു ഗോവ. ഇരുപാദത്തിലും…
ലണ്ടൻ: പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ കരുത്തരായ മഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0നാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. മത്സരത്തിന്‍റെ അഞ്ചാം മിനുറ്റിൽ ആന്തോണി എലാംഗ നേടിയ ഗോളാണ് മത്സരത്തിലുടനീളം ഫോറസ്റ്റിന് മുൻതൂക്കം നൽകിയത്. മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഗോൾ. പിന്നീട് ഉണർന്നുകളിച്ച മാഞ്ചസ്റ്റർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളിലെത്താനായില്ല. HUGE THREE POINTS! 🙌 pic.twitter.com/ciaAkcrdpm— Nottingham Forest (@NFFC) April 1, 2025 മത്സരത്തിന്‍റെ 69 ശതമാനം സമയവും പന്ത് മാഞ്ചസ്റ്റർ ടീമിന്‍റെ കാലിലായിരുന്നു. ആറ് ഷോട്ടുകൾ ഗോളിലേക്ക് തൊടുത്തെങ്കിലും ഒന്നുപോലും വലയിൽ കയറിയില്ല. ഫിനിഷിങ്ങിലെ പോരായ്മ മാഞ്ചസ്റ്ററിന് തിരിച്ചടിയായി. വിജയത്തോടെ 30 കളികളിൽ 57 പോയിന്‍റുമായി ടേബിളിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ് നോട്ടിങ്ഹാം ഫോറസ്റ്റ്. 30 കളികളിൽ 37 പോയിന്‍റുമായി 13ാം സ്ഥാനത്താണ് യുണൈറ്റഡ്. Another winning night in N5 ✨Enjoy the highlights from…
ലണ്ടൻ: എഫ്.എ കപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റും ആസ്റ്റൻ വില്ലയെ ക്രിസ്റ്റൽ പാലസും നേരിടും. ക്വാർട്ടർ ഫൈനലിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് സിറ്റി കടന്നത്. വിജയികൾക്കായി എർലിങ് ഹാലൻഡും (49) ഉമർ മർമൂഷും (63) ഗോൾ നേടി. 21ാം മിനിറ്റിൽ എവാനിൽസണിലൂടെ ലീഡ് പിടിച്ച ശേഷമാണ് ബേൺമൗത്ത് പിറകോട്ടുപോയത്. പ്രെസറ്റണെ 3-0ത്തിന് വില്ലയും തകർത്തു. മാർകസ് റാഷ്ഫോർഡും (58, പെനാൽറ്റി 63) ജേകബ് റംസെയുമായിരുന്നു (71) സ്കോറർമാർ. ഗോൾ രഹിത മത്സരത്തിൽ ബ്രൈറ്റണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് നോട്ടിങ്ഹാം കടന്നത്. ഫുൾഹാമിനെ ക്രിസ്റ്റൽ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തിയിരുന്നു. സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 26ന് നടക്കും. From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/RezVYkS
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു. ഏപ്രിൽ 20-നാണ് സൂപ്പർ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പുതിയ കോച്ച് ഡേവിഡ് കാറ്റലയുടെ കീഴിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിക്കുന്നത്. അദ്ദേഹത്തോടൊപ്പം റാഫ മോൺ അഗ്വല്ലോയും സഹപരിശീലകനായി ടീമിലുണ്ട്. പുതിയ കോച്ചിനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച്ച (ഏപ്രിൽ 3) കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തും. ക്ലബ് സി.ഇ.ഒ അഭിജിത് ചാറ്റർജി, സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. സൂപ്പർ കപ്പിന് മുന്നോടിയായി ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും പുതിയ കോച്ചിന്റെ തന്ത്രങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർക്ക് ചോദിച്ചറിയാനുള്ള അവസരമാണിത്. സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങുന്നു. മുൻ മീഡിയാ വിഭാഗം മേധാവി ജയ് ബസു, AIFF-ലെ ഉന്നത ഉദ്യോഗസ്ഥർ പണം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചു. കല്യാൺ ചൗബേയും അനിൽ കുമാറും AIFF-ൻ്റെ പണം സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന ആരോപണം. അനാവശ്യമായി വലിയ തുകകൾ നിയമപരമായ കാര്യങ്ങൾക്കായി ചെലവഴിച്ചെന്നും, ആഡംബര കാർ വാങ്ങിയെന്നും ബസു ആരോപിക്കുന്നു. ജീവനക്കാരുടെ ശമ്പള വർദ്ധനവ് കൃത്യമായി നടപ്പാക്കാതെ ചിലർക്ക് മാത്രം ആനുകൂല്യം നൽകിയെന്നും അദ്ദേഹം പറയുന്നു. “AIFF-ലെ പണം അവർ സ്വന്തം പണം പോലെയാണ് ഉപയോഗിക്കുന്നത്. ജീവനക്കാർ കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോൾ അവർക്ക് ശരിയായ ശമ്പളം പോലും നൽകുന്നില്ല,” ബസു പറഞ്ഞു. ഫുട്ബോളിൻ്റെ വികസനത്തിന് പ്രാധാന്യം നൽകാതെ ഭരണപരമായ കാര്യങ്ങൾക്കാണ് AIFF കൂടുതൽ പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരിശീലകരും റഫറിമാരും അതൃപ്തിയിലാണ്, പല ഫുട്ബോൾ അക്കാദമികളും അടച്ചുപൂട്ടിയെന്നും ബസു പറയുന്നു. ഈ ആരോപണങ്ങൾ AIFF-ൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ…