ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ്, ജർമൻ വമ്പന്മാർക്ക് അടിതെറ്റി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) ആഴ്സനൽ വീഴ്ത്തിയത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഗണ്ണേഴ്സിനെ ഡെക്ലാൻ റൈസിന്റെ ഇരട്ട ഫ്രീകിക്ക് ഗോളുകളാണ് മുന്നിലെത്തിച്ചത്. ബുക്കായോ സാക്കായെ വീഴ്ത്തിയതിന് 58ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് ഡെക്ലാൻ റൈസ് മനോഹരമായി വലയിലാക്കി. 70ാം മിനിറ്റിലും തനിയാവർത്തനം തന്നെയായിരുന്നു. സക്കായെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തന്നെ പായിച്ച ഡെക്ലാൻ റൈസ് റയലിനെ വീണ്ടും ഞെട്ടിച്ചു(2-0). 75ാം മിനിറ്റിൽ ലൂയിസ് സ്കെല്ലി നൽകിയ പാസിൽ മൈക്കൽ മെറീഞ്ഞോയും ഗോൾ നേടിയതോടെ റയലിന്റെ പതനം പൂർണമായി.(3-0). അന്തിമ വിസിലിന് തൊട്ടുമുൻപ് രണ്ടാം മഞ്ഞകാർഡ് കണ്ട് റയലിന്റെ എഡ്വേർഡോ കാമവുംഗ പുറത്താവുകയും ചെയ്തു. ഏപ്രിൽ 16ന് സാന്റിയാഗോ ബർണബ്യൂവിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ റയിലിന് മൂന്ന് ഗോളിന്റെ ലീഡ് മറികടക്കുക ശ്രമകരമാകും.�…
Author: Rizwan Abdul Rasheed
ന്യൂഡൽഹി: ഐ ലീഗിൽ നഷ്ടപ്പെട്ട മൂന്ന് പോയന്റ് തിരികെ ലഭിക്കാൻ ഇന്റർ കാശി കാത്തിരിപ്പ് തുടരവെ സൂപ്പർ കപ്പ് ഫിക്സ്ചർ പുറത്തുവിട്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ കപ്പിൽ കളിക്കുന്നുണ്ട്. ഏപ്രിൽ 20നാണ് മത്സരങ്ങൾ ആരംഭിക്കുക. എന്നാൽ, ഇന്റർ കാശിയുടെ പരാതി എ.ഐ.എഫ്.എഫ് അപ്പീൽ കമ്മിറ്റി പരിഗണിക്കുന്നത് 28നാണ്. ഈ സാഹചര്യത്തിൽ ഐ ലീഗിലെ സ്ഥാനങ്ങൾ എങ്ങനെ തീരുമാനിക്കുമെന്നത് അനിശ്ചിതത്വമുണ്ടാക്കുന്നു. ഐ ലീഗ് സീസൺ സമാപിച്ചപ്പോൾ ചർച്ചിൽ ബ്രദേഴ്സ് (40), ഇന്റർ കാശി (39), റിയൽ കശ്മീർ (37) ടീമുകളാണ് ആദ്യ മൂന്നിൽ. എന്നാൽ, മുമ്പ് നാംധാരി എഫ്.സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് അനുവദിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മൂന്ന് പോയന്റ് തിരിച്ചുകിട്ടണമെന്നാണ് ഇന്റർ കാശിയുടെ ആവശ്യം. നാംധാരിയാണ് കളി ജയിച്ചതെങ്കിലും അവർ അയോഗ്യനായ താരത്തെ കളിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മത്സരഫലം തിരുത്തിയിരുന്നു. ഇന്റർ കാശിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതിനെതിരെ നാംധാരി അപ്പീൽ പോയതോടെ ഇന്റർ കാശിയിൽനിന്ന്…
യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! നാളെ ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ആഴ്സണലും തമ്മിൽ ആദ്യ പാദ മത്സരം നടക്കും. ഈ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും സാധ്യതകളും കണക്കുകളും വിലയിരുത്തുകയാണ്. റയൽ മാഡ്രിഡ് ഇതിനോടകം ലണ്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇംഗ്ലീഷ് ടീമുകൾക്കെതിരെ റയൽ മാഡ്രിഡിന് മികച്ച റെക്കോർഡ് ആണുള്ളത്. അവർ ഇതുവരെ 26 മത്സരങ്ങളിൽ വിജയിക്കുകയും 16 എണ്ണത്തിൽ സമനില നേടുകയും 18 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ആഴ്സണലിനെതിരെ റയൽ മാഡ്രിഡിന്റെ കണക്കുകൾ അത്ര മികച്ചതല്ല. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമാണ് റയലിന് നേരിടേണ്ടി വന്നത്. ഇത് ആഴ്സണലിന് മുൻതൂക്കം നൽകുന്നു എന്ന്…
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന കളിക്കാരനായ കെവിൻ ഡി ബ്രൂയിൻ ഈ സീസൺ കഴിയുമ്പോൾ ടീം വിടും. ഇത് ഫുട്ബോൾ ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. തുടക്കത്തിൽ സൗദി അറേബ്യയിലെ ക്ലബ്ബുകളിലേക്ക് പോകും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അമേരിക്കയിലെ ഇന്റർ മിയാമി ടീം അദ്ദേഹത്തിന് വലിയ ഓഫർ നൽകാൻ തയ്യാറാവുന്നു എന്നാണ്. ഇന്റർ മിയാമിയുടെ ഉടമ ഡേവിഡ് ബെക്കാം ഡി ബ്രൂയിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഡി ബ്രൂയിനും കുടുംബത്തിനും മിയാമിയിൽ താമസിക്കാനാണ് കൂടുതൽ ഇഷ്ടം എന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ മെസ്സി, സുവാരസ് പോലുള്ള വലിയ കളിക്കാർക്കൊപ്പം ഡി ബ്രൂയിനും ഇന്റർ മിയാമിക്ക് വേണ്ടി കളിക്കും. ഇത് അമേരിക്കൻ ലീഗിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും എന്നതിൽ സംശയമില്ല. 2015-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ കെവിൻ ഡി ബ്രൂയിൻ ക്ലബ്ബിൻ്റെ നിരവധി കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ കളിമികവും പാസിംഗ് കൃത്യതയും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമാണ്. 33 വയസ്സുള്ള…
ഒടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു! സ്വന്തം തട്ടകത്തിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറോടെ അവർ ഫൈനലിന് യോഗ്യത നേടി. ഇത് മോഹൻ ബഗാന്റെ തുടർച്ചയായ മൂന്നാം ഐഎസ്എൽ ഫൈനൽ ആണ് എന്നതും ശ്രദ്ധേയമാണ്. ഇനി ഫൈനലിൽ അവർക്ക് ബംഗളൂരു എഫ്‌സിയാണ് എതിരാളി. കൊൽക്കത്തയിലെ മോഹൻ ബഗാൻ ഹോം ഗ്രൗണ്ടിലാകും ഈ വാശിയേറിയ കലാശപ്പോരാട്ടം അരങ്ങേറുക. കളിയിൽ ജംഷഡ്‌പൂരിന്റെ പ്രതിരോധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അവർക്ക് കിട്ടിയ അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. ജംഷഡ്‌പൂരിന്റെ താരം പ്രണയ് ഹാൾദർക്ക് രണ്ട് പിഴവുകൾ സംഭവിച്ചത് ടീമിന് വലിയ തിരിച്ചടിയായി. ഒരു ഹാൻഡ്‌ബോൾ പെനാൽറ്റിക്കും, കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒരു പാസ് പിഴച്ച് അത് എതിർ ടീമിന്റെ ഗോളിനും…
ഫ്ലോറിഡ: റെക്കോഡ് ഗോൾ നേട്ടത്തോടെ സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ ടൊറൻഡോ എഫ്.സിക്കെതിരായ മത്സരമാണ് 1-1 ന് അവസാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടുഗോളുകളും പിറന്നത്. ഫെഡറികോ ബെർണാഡെഷിയിലൂടെ ടൊറൻഡോയാണ് ആദ്യം ലീഡെടുക്കുന്നത്. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുമുൻപിൽ നിന്ന് ജോഡി ആൽബ നൽകിയ പാസ് മെസ്സിയുടെ ഒന്നാന്തരം ഇടങ്കാലൻ ഫിനിഷ് മയാമിയെ 1-1 ഒപ്പമെത്തിച്ചു. ഗോൾ നേട്ടത്തോടെ ഇന്റർമയാമിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനായി മെസ്സി. 44 ഗോളുകൾ നേടിയ മെസ്സി മുൻ അർജന്റീന താരം ഗോൺസാലോ ഹിഗ്വയിനെയാണ് മറികടന്നത്. വെറും 29 മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ നേട്ടം. കരിയറിലെ 856ാംത്തെ ഗോൾ കൂടെയായിരുന്നു.� メッシ前半終了間際に同点ゴール❗️ pic.twitter.com/okXlmFN1YG— インテル・マイアミ info (@intermiami_J) April 7, 2025 മത്സരത്തിൽ ടൊറൻഡോ പോസ്റ്റിലേക്ക് ഇന്റർമയാമി മൂന്ന് ഷോട്ടുകൾ പായിച്ചെങ്കിലും ഒന്ന് മാത്രമേ ഗോളായി പരിഗണിച്ചത്. 29ാം മിനിറ്റിൽ സെഗോവിയ വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ സുവാരസ് എത്തിയതോടെ ഗോൾ നിരസിച്ചു. 39ാം…
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഡെംപോ സ്പോട്സ് ക്ലബിനെതിരെ ഗോൾ നേടുന്ന ഗോകുലം എഫ്.സിയുടെ നെൽസൺ ബ്രൗൺകോഴിക്കോട്: ഗോൾമഴ പെയ്ത ഐ ലീഗിലെ അവസാന മത്സരത്തിൽ ഡെംപോ ഗോവക്കെതിരെ തോൽവി വഴങ്ങിയ ഗോകുലത്തിന് കിരീടവും ഐ.എസ്.എൽ പ്രവേശനവുമില്ലാതെ മടക്കം. ആദ്യ 10 മിനിറ്റിനിടെ രണ്ടുവട്ടം എതിർവല കുലുക്കി മലബാറിയൻ സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങൾ നൽകിയ ശേഷമായിരുന്നു 3-4ന് ടീം അടിയറവ് പറഞ്ഞത്. സ്ട്രൈക്കർ താബിസോ ബ്രൗണിന്റെ ഹാട്രിക്കിനും ടീമിനെ രക്ഷിക്കാനായില്ല. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. നാലാം മിനിറ്റിൽ താബിസോ ബ്രൗൺ ഡെംപോ ഗോൾകീപ്പർ ആശിഷ് ഷിബിയെ കീഴടക്കി ഗോൾവേട്ടക്ക് തുടക്കമിട്ടു. കളി ചൂടുപിടിക്കുംമുന്നേ വീണ ഗോളിൽ അന്തംവിട്ട ഡെംപോ വലയിൽ 10ാം മിനിറ്റിൽ വീണ്ടും പന്തുകയറി. ഇടതുവിങ്ങിൽനിന്ന് ഗോകുലം മിഡ്ഫീൽഡർ ലബല്ലൈഡോ നൽകിയ പാസ് എടുത്ത താബിസോ ഗ്രൗണ്ട്ഷോട്ടിലായിരുന്നു വല കുലുക്കിയത്. പിന്നീടുള്ള നിമിഷങ്ങളിൽ ഡെംപോ മുന്നേറ്റത്തെ ബോക്സിനുള്ളിൽ കടക്കാൻ അനുവദിക്കാതെ മലബാറിയൻസ് പ്രതിരോധം…
ശ്രീനഗർ: എതിരാളികളായ റിയൽ കശ്മീരിനെ അവരുടെ തട്ടകത്തിൽ പൂട്ടിക്കെട്ടി ഐ ലീഗ് ചാമ്പ്യൻ പട്ടവും ഐ.എസ്.എൽ യോഗ്യതയും തത്കാലം മാറോടു ചേർത്ത് ചർച്ചിൽ ബ്രദേഴ്സ്. വീറുറ്റ പോര് കണ്ട ശ്രീനഗർ മൈതാനത്ത് ഇരു ടീമും ഓരോ ഗോളടിച്ചാണ് കളി സമനിലയിലായത്. അതേ സമയം, രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശിയുടെ മുൻമത്സരത്തെ കുറിച്ച അപ്പീലിൽ അന്തിമ വിധി അനുകൂലമായാൽ ചർച്ചിലിന് ചാമ്പ്യൻപട്ടം നഷ്ടമാകും. എതിരാളികളായ നാംധാരി അയോഗ്യതയുള്ള താരത്തെ കളിപ്പിച്ചുവെന്നായിരുന്നു പരാതി. മത്സരം നാംധാരി 2-0ന് ജയിച്ചിരുന്നെങ്കിലും അയോഗ്യതയുള്ള താരം കളിച്ചുവെന്ന് സ്ഥിരീകരിച്ച ഫെഡറേഷൻ അച്ചടക്ക സമിതി ഇന്റർ കാശിക്ക് അനുകൂലമായി വിധിച്ചിരുന്നു. ടീം 3-0ന് വിജയിച്ചതായും പ്രഖ്യാപിച്ചു. ഇതിനെതിരെ നാംധാരിയുടെ അപ്പീലിൽ തീരുമാനം സ്റ്റേ ചെയ്ത അപ്പീൽ കമ്മിറ്റി ഏപ്രിൽ 28ന് അന്തിമ തീർപ്പ് പറയും. നിലവിൽ 39 പോയിന്റുള്ള ഇന്റർ കാശി ഈ മത്സരത്തിലെ വിജയിയായി തീരുമാനിക്കപ്പെട്ടാൽ ചാമ്പ്യൻപട്ടം കാശി ടീമിനാകും. സാധ്യത പട്ടികയിൽ ഒന്നിലേറെ പേർ വാശിയോടെ പോരാട്ടം…
ലണ്ടൻ: 26 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിപ്പു തുടർന്ന ലിവർപൂളിന് ക്രാവൺ കോട്ടേജിൽ വൻവീഴ്ച. തുടർവിജയങ്ങളുമായി കിരീടയാത്ര നേരത്തെ അവസാനിപ്പിക്കാമെന്ന ലിവർപൂൾ മോഹം ഫുൾഹാമാണ് തച്ചുടച്ചത്. ആദ്യം ഗോളടിച്ച് ലിവർപൂൾ മുന്നിൽ കയറിയ കളിയിൽ 13 മിനിറ്റിന്റെ ഇടവേളയിൽ മൂന്നെണ്ണം അടിച്ചുകയറ്റി മത്സരം ആതിഥേയർ പിടിച്ചുവാങ്ങുകയായിരുന്നു. സ്കോർ 3-2. ലിവർപൂളിനായി 14ാം മിനിറ്റിൽ മാക് അലിസ്റ്റർ ആദ്യം വല കുലുക്കിയതോടെ വരാനിരിക്കുന്നത് പതിവു കാഴ്ചയെന്ന് തോന്നിച്ചു. എന്നാൽ, ഗാലറിയെ ആഘോഷത്തിലാഴ്ത്തി വൈകാതെ റയാൻ സെസഗ്നൺ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. ഇവോബി 32ാം മിനിറ്റിലും റോഡ്രിഗോ മൂനിസ് 37ലും ഗോളടിച്ചതോടെ ലിവർപൂൾ കളി മറന്ന പോലെയായി. രണ്ടാം പകുതിയിൽ ടീം ഒപ്പമെത്താൻ ശ്രമം നടത്തിയെങ്കിലും 72ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഗോളിലൊതുങ്ങി. തോറ്റെങ്കിലും ലിവർപൂൾ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡ് നിലനിർത്തി. കഴിഞ്ഞ ദിവസം കരുത്തരായ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഞെട്ടിച്ച് ആസ്റ്റൺ വില്ല യൂറോപ്യൻ മോഹങ്ങൾക്ക് കരുത്തുപകർന്നു. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ക്വാർട്ടർ കളിക്കാനിരിക്കുന്ന…
എഫ്.സി ഗോവ താരങ്ങൾ പരിശീലനത്തിൽ മഡ്ഗാവ്: ഐ.എസ്.എൽ രണ്ടാംപാദ സെമിയിൽ ഇന്ന് എഫ്.സി ഗോവക്ക് കടുപ്പമേറിയ പോരാട്ടം. ആദ്യപാദത്തിൽ 2-0ന് ജയിച്ചുവരുന്ന ബംഗളൂരു എഫ്.സിയാണ് ഫത്തോർഡ സ്റ്റേഡിയത്തിൽ ആതിഥേയരുടെ എതിരാളികൾ. തോറ്റാൽ പുറേത്തക്കുള്ള വഴിയായതിനാൽ മനേലോ മാർക്വേസിന്റെ ടീമിന് തിരിച്ചുവരവിന് അവസാന അവസരമാണ്. 2015ൽ ഡൽഹി ഡൈനാമോസിനെതിരെ ആദ്യ പാദം തോറ്റശേഷം രണ്ടാം പാദം ജയിച്ച ചരിത്രം ഗോവക്കുണ്ട്. ഗോൾകീപ്പർ റിത്വിക് തിവാരി സീസണിൽ ആകെ ഏഴ് കളികളിൽ ഗോൾ വഴങ്ങിയിട്ടില്ല. 51 സേവുകളും നടത്തി. സ്പാനിഷ് താരം ഐകർ ഗൗറോക്സേനയുടെ സ്ട്രൈക്കിങ് മികവിലാണ് ഗോവയുടെ ഗോളടി പ്രതീക്ഷ. ആദ്യപാദത്തിൽ ബംഗളൂരു പ്രതിരോധം ഐകറിനെ കൃത്യമായി പൂട്ടിയിരുന്നു. ഇന്ന് ഏക സ്ട്രൈക്കറായി ഐകറിനെ മുന്നിലിറക്കും. 4-2-3-1 എന്ന കളിശൈലിയാവും ഗോവയുടേത്. ആകാശ് സാങ്വാനും വെറ്ററൻ താരം സന്ദേശ് ജിങ്കാനും ഒഡെയ് ഒനഇന്ത്യയും ബോറിസ് സിങ്ങും പ്രതിരോധത്തിൽ കളിക്കും. കാൾ മക്ഹ്യുവും സാഹിൽ തവോറയും മിഡ്ഫീൽഡിനും പ്രതിരോധത്തിനും ഇടയിലെ കണ്ണികളാവും. ബ്രിസൺ ഫെർണാണ്ടസ്, ബോർയ…