കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെംഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ മക്ലാരൻ നേടിയ ഗോളിലൂടെയാണ് ബഗാൻ കിരീടം നേടിയത്. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐ.എസ്.എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐ.എസ്.എൽ കപ്പും ഒരുമിച്ച് ഒരു ടീം നേടുന്നത്. മുമ്പ് എ.ടി.കെ മോഹൻബഗാൻ എന്ന പേരിൽ കപ്പടിച്ച കൊൽക്കത്ത ടീമിനിത് രണ്ടാം കിരീടമാണ്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ തുടക്കംമുതൽ കൊല്‍ക്കത്ത ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ ബംഗളൂരുവിന്‍റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ബഗാന്റെ പോസ്റ്റിലേക്ക് ബെംഗളൂരുവും മുന്നേറ്റങ്ങള്‍ നടത്തി. 20-ാം മിനിറ്റില്‍ ലഭിച്ച അവസരം ബംഗളൂരുവിന് മുതലാക്കാനായില്ല. പിന്നാലെ പന്തടക്കത്തിലും ബംഗളൂരു മുന്നിലെത്തി. പ്രതിരോധം ശക്തമാക്കിയ ബഗാന്‍ ഗോള്‍ശ്രമങ്ങള്‍ വിഫലമാക്കിയതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാംപകുതിയിൽ ഗോൾ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആക്രമണങ്ങൾക്ക് മൂർച്ചകൂടിയതോടെ കളിമാറി. 49-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ബംഗളൂരു…
Author: Rizwan Abdul Rasheed
മോഹൻ ബഗാൻ-ബംഗളൂരു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെകൊൽക്കത്ത: കരുത്തിലും കളിയിലും അതികായരായ രണ്ട് വമ്പൻ ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടംതേടി ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് മൈതാനത്ത് മുഖാമുഖം. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മോഹൻ ബഗാനെതിരെ അവരുടെ തട്ടകത്തിൽ സൂപ്പർമാൻ ഛേത്രി ബൂട്ടുകെട്ടുന്ന ബംഗളൂരുവാണ് എതിരാളികൾ. പുതുസാധ്യതകളുമായി ജംഷഡ്പൂരും ഗോവയും അങ്കം കുറിച്ച സെമിയിൽ മികവുറപ്പിച്ചാണ് ഇരുവരും കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽനിന്ന മോഹൻ ബഗാൻ നിലവിലെ ലീഗ് ഷീൽഡ് ജേതാക്കളായാണ് സ്വന്തം തട്ടകത്തിൽ ചാമ്പ്യൻപട്ടം നിലനിർത്താൻ ഇറങ്ങുന്നത്. എന്നാൽ, പോയന്റ് നിലയിൽ മൂന്നാമതായിട്ടും പിന്നീടെല്ലാം ആധികാരികമായി പൂർത്തിയാക്കിയാണ് ബംഗളൂരു കിരീടത്തിലേക്ക് ഒരു ചുവട് അരികെ നിൽക്കുന്നത്. എട്ടു സീസൺ പിന്നിടുന്ന ഐ.എസ്.എല്ലിൽ ബംഗളൂരുവിനിത് നാലാം ഫൈനലാണ്. എന്നാൽ, തുടർച്ചയായ മൂന്നാം ഫൈനൽ കളിക്കുകയെന്ന ചരിത്രവുമായാണ് ബഗാൻ എത്തുന്നത്. 2022-23 സീസൺ പോരാട്ടത്തിന്റെ തനിപ്പകർപ്പായാണ് ഇത്തവണ അവസാന അങ്കം. അന്നും ഇരു ടീമുകളും തമ്മിൽ മുഖാമുഖം വന്നപ്പോൾ…
കൊൽക്കത്ത: നിർണായകമായ അവസാന മത്സരത്തിൽ റിയൽ കശ്മീരിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് ഒന്നാമതെത്തിയ ചർച്ചിൽ ബ്രദേഴ്സിന്റെ കിരീടസ്വപ്നവും ഐ.എസ്.എൽ പ്രവേശനവും സാധ്യമാകുമോയെന്ന് ഇന്നറിയാം. ഐ ലീഗ് ചാമ്പ്യനെ തീരുമാനിക്കാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അപ്പീൽ കമ്മിറ്റി ഇന്ന് യോഗം ചേരും. ഏപ്രിൽ 28ന് തീരുമാനിച്ച യോഗമാണ് ഇന്ന് ചേരുന്നത്. ജേതാക്കൾക്ക് ഒരു കോടി രൂപയും ഐ.എസ്.എൽ പ്രവേശനവും ലഭിക്കും. അതേസമയം, നിർണായകമായ അവസാന മത്സരത്തിൽ തോൽവി സമ്മതിച്ച ഗോകുലം പോയന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്റർ കാശി ജനുവരിയിൽ കളിച്ച മത്സരഫലം തീരുമാനിക്കാനാണ് ഇന്ന് അപ്പീൽ കമ്മിറ്റി യോഗം. എതിരാളികളായ നാംധാരി അയോഗ്യതയുള്ള താരത്തെ ഇറക്കിയെന്ന പരാതി ശരിയെന്ന് അംഗീകരിച്ചാൽ അന്ന് കളി തോറ്റ കാശി ടീമിന് മൂന്ന് പോയന്റ് ലഭിക്കും. ജയിച്ച നാംധാരിയുടെ പോയന്റ് നഷ്ടമാകുകയും ചെയ്യും. അതോടെ ചർച്ചിലുമായി നിലവിൽ ഒറ്റ പോയന്റ് അകലത്തിലുള്ള ഇന്റർ കാശി ചർച്ചിലിനെ കടന്ന് ചാമ്പ്യന്മാരാകും. ഇരു ടീമുകളുടെയും…
കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാർ. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ മുൻ ഗോകുലം താരം സൗമ്യ ഗുഗുലോത് 67ാം മിനിറ്റിൽ നേടിയ ഗോളാണ് ചാമ്പ്യന്മാരെ തീരുമാനിച്ചത്. വനിത ലീഗിൽ കൊൽക്കത്ത ക്ലബിനിത് കന്നി കിരീടമാണ്. പരിശീലകൻ ആന്റണി ആൻഡ്രൂസിന് മൂന്നാമത്തേതും. നേരത്തെ രണ്ടു തവണയും ഗോകുലം പരിശീലകനായപ്പോഴായിരുന്നു കിരീട നേട്ടം. ചാമ്പ്യന്മാരായതോടെ ഈസ്റ്റ് ബംഗാൾ വനിതകൾ അടുത്ത സീസൺ എ.എഫ്.സി വനിത ചാമ്പ്യൻസ് ലീഗ് പ്രാഥമിക ഘട്ടത്തിലേക്ക് യോഗ്യത നേടി. ടീം ലീഗ് ഘട്ടത്തിൽ ഗോകുലത്തിനെതിരെ ഒഴികെ എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഒഡിഷ ഒരു മത്സരം മാത്രം ബാക്കിനിൽക്കെ തരംതാഴ്ത്തൽ ഭീഷണിയിലാണ്. 2003-04 സീസണിൽ ദേശീയ ഫുട്ബാൾ ലീഗിൽ പുരുഷ ടീം ചാമ്പ്യന്മാരായതാണ് ഈസ്റ്റ് ബംഗാൾ ഇതിനുമുമ്പ് നേടിയ കിരീടം. 2003ൽ ഏഷ്യൻ…
ലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും സൗദി ലീഗിലെയും വമ്പന്മാരുമായി ചേർത്തുള്ള കഥകൾക്ക് വിരാമമിട്ടാണ് 32കാരൻ ചെമ്പടക്കൊപ്പം തുടരാൻ തീരുമാനിച്ചത്. ആഴ്ചയിൽ 350,000 പൗണ്ട് (ഏകദേശം 3.95 രൂപ) പ്രതിഫല വ്യവസ്ഥയിലായിരുന്നു മുൻ കരാറുകൾ. അതേ തുക തന്നെ തുടർന്നേക്കും. വിർജിൽ വൈൻ ഡൈക്, ട്രെന്റ് അലക്സാണ്ടർ ആർണൾഡ് എന്നിവർക്കൊപ്പം സീസൺ അവസാനത്തോടെ സലാഹിനും കരാർ അവസാനിക്കാനിരുന്നതാണ്. ഇരുവരിൽ വാൻ ഡൈകുമായും കരാർ പുതുക്കുന്നതിന് ചർച്ച തുടരുകയാണ്. ക്ലബിന് താൽപര്യം വേണ്ടത്രയില്ലാത്ത അലക്സാണ്ടർ ആർണൾഡ് റയൽ മഡ്രിഡിലേക്ക് മാറിയേക്കും. 2017ൽ സീരി എ ടീമായ റോമയിൽനിന്നെത്തി 394 മത്സരങ്ങളിൽ 243 ഗോളും 109 അസിസ്റ്റുമായി ചരിത്രം കുറിച്ച താരത്തിന്റെ ചിറകേറി ഈ സീസണിൽ ലിവർപൂൾ കിരീടത്തിലേക്ക് അതിവേഗം ബഹുദൂരം കുതിപ്പ് തുടരുകയാണ്. Mohamed Salah STAYS. pic.twitter.com/pniNs9muLH— Premier League (@premierleague) April 11, 2025 ഏഴു…
വെല്ലിങ്ടൺ: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പന്ത് തട്ടാൻ ഇന്ത്യൻ വംശജനും. 26കാരനായ സർപ്രീത് സിങ്ങാണ് ന്യൂസിലൻഡിനായി ബൂട്ട്കെട്ടാനൊരുങ്ങുന്നത്. ഓക് ലാൻഡിലെ ഈഡൻ പാർക്കിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ഓഷ്യാനിയൻ മേഖലയുടെ ഫൈനലിൽ ന്യൂസിലൻഡ് 3-0ന് ന്യൂ കാലഡോണിയയെ തോൽപിച്ചപ്പോൾ മധ്യനിരയിൽ കളി മെനഞ്ഞത് സർപ്രീതായിരുന്നു. ഇതുവരെ 18 മത്സരങ്ങളിലാണ് സർപ്രീത് സിങ് ന്യൂസിലൻഡ് ദേശീയ ടീമിനെ പ്രതിനിധാനംചെയ്തിട്ടുള്ളത്. കാനഡ, യു.എസ്.എ, മെക്സികോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ സർപ്രീത് കളിക്കുകയാണെങ്കിൽ, 2006ൽ രണ്ടാം സ്ഥാനത്തെത്തിയ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്ന വികാസ് റാവു ധോരസൂവിന് ശേഷം ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറും. പഞ്ചാബിലെ ജലന്ധറിൽനിന്നാണ് സർപ്രീതിന്റെ മാതാപിതാക്കൾ ന്യൂസിലൻഡിലേക്ക് കുടിയേറിയത്. ലോകകപ്പിൽ കളിച്ച ഇന്ത്യൻ വംശജരായ കളിക്കാർ അധികമൊന്നുമില്ലെന്ന് തനിക്കറിയാമെന്നും ശരിക്കും അഭിമാനകരമാണെന്നും സർപ്രീത് പറയുന്നു. യോഗ്യത നേടിയതോടെ പിന്തുണയുമായി നിരവധി ഇന്ത്യക്കാർ ഇതിനോടകം തന്റെ സോഷ്യൽ മീഡിയ ഇൻബോക്സിൽ മെസേജുകൾ അയക്കുന്നുണ്ടെന്നും അത് സന്തോഷകരമായ കാര്യമാണെന്നും…
ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ലോസ് ആഞ്ജലസ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മയാമി സെമി ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2നാണ് മയാമിയുടെ ജയം. ആദ്യ പാദത്തിലെ ഒരു ഗോൾ തോൽവിയടക്കം രണ്ടു ഗോളിനു പിന്നിൽപോയശേഷമാണ് മയാമിയുടെ ഗംഭീര തിരിച്ചുവരവ്. ഫെഡറികോ റെഡോൻഡോയാണ് മയാമിയുടെ മറ്റൊരു ഗോൾ സ്കോറർ. ആരോൺ ലോങ്ങിന്‍റെ വകയായിരുന്നു ലോസ് ആഞ്ജലസിന്‍റെ ആശ്വാസ ഗോൾ. വാൻകോവർ വൈറ്റ്കാപ്സ്-പ്യൂമാസ് മത്സരത്തിലെ വിജയികളെയാണ് സെമിയിൽ മെസ്സിയും സംഘവും നേരിടുക. മത്സരത്തിന്‍റെ 10ാം മിനിറ്റിൽ തന്നെ മയാമിയെ ഞെട്ടിച്ച് ആരോൺ ലോങ്ങിലൂടെ ലോസ് ആഞ്ജലസ് ലീഡെടുത്തു. ഇതോടെ അഗ്രഗേറ്റ് സ്കോർ 2-0. GOAAAAALLLLLLLLLLLL AND IT STANDSWHAT A GOALLLLLLLL BY LEO MESSIIIIIIIIIIIIIII1-1 YASSSS pic.twitter.com/hvMJfHG2Ui— Leo Messi 🔟 Fan Club (@WeAreMessi) April 10, 2025…
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സ്വന്തം തട്ടകമായ പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ചാമ്പ്യന്മാരുടെ ജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് പി.എസ്.ജിയുടെ തിരിച്ചുവരവ്. ഡിസയർ ഡൗയി, ഖ്വിച്ച ക്വരത്‌സ്‌ഖേലിയ, ന്യൂനോ മെൻഡിസ് എന്നിവരാണ് പാരീസ് ക്ലബിനായി വലകുലുക്കിയത്. മോർഗൻ റോജേഴ്സിന്‍റെ വകയായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ ആശ്വാസ ഗോൾ. ഈമാസം 16ന് വില്ലയുടെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം. പന്തടകത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പി.എസ്.ജി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. കളിയുടെ ഒഴുക്കിന് വിപരീതമായി മത്സരത്തിന്‍റെ 35ാം മിനിറ്റിൽ പി.എസ്.ജിയെ ഞെട്ടിച്ച് സന്ദർശകർ ലീഡെടുത്തു. യൂറി ടൈൽമാൻസ് ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് റോജേഴ്സ് വലയിലാക്കി. പിന്നീട് കണ്ടത് പി.എസ്.ജിയുടെ ഗംഭീര തിരിച്ചുവരവായിരുന്നു. വില്ലയുടെ സന്തോഷത്തിന് നാലു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 39ാം മിനിറ്റിൽ ഡിസയർ ഡൗയിയുടെ മാജിക് ഗോളിലൂടെ പി.എസ്.ജി ഒപ്പമെത്തി. ബോക്സിനു പുറത്ത്, 20 വാരെ അകലെ നിന്നുള്ള…
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കി ബാഴ്സലോണ. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സ്പാനിഷ് ക്ലബിന്‍റെ ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീൽ താരം റാഫിഞ്ഞ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. കൗമാര താരം ലമീൻ യമാലാണ് നാലാം ഗോൾ നേടിയത്. ഈമാസം 15ന് ഡോർട്ട്മുണ്ടിന്‍റെ മൈതാനത്താണ് രണ്ടാംപാദ പോരാട്ടം. പന്തു കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. തുടക്കം മുതൽ തന്നെ ബാഴ്സ താരങ്ങൾ ജർമൻ ക്ലബിന്‍റെ ബോക്സിനുള്ളിൽ വെല്ലുവിളി ഉയർത്തി. ആദ്യ ഏഴു മിനിറ്റിനുള്ളിൽ മൂന്നു തവണയാണ് ഡോർട്ട്മുണ്ട് ഗോൾകീപ്പർ ഗ്രിഗർ കോബിയെ യമാലും ലെവൻഡോവ്സ്കിയും പരീക്ഷിച്ചത്. ഒടുവിൽ 25ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ കറ്റാലൻസ് ലീഡെടുത്തു. പോ കുബാർസിയുടെ ക്രോസിൽനിന്നാണ് റാഫിഞ്ഞ വല കുലുക്കിയത്. ⭐️⭐️⭐️⭐️FULL TIME!!!!⭐️⭐️⭐️⭐️#BarçaBVB…
ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അഥവാ സാഫിൽ (SAFF) നിന്ന് ബംഗ്ലാദേശ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ സജീവമാകുന്നു. തായ് പ്രതിനിധികളുമായി ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് പ്രധാന കാരണം. ആസിയാൻ (ASEAN) രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരുന്നത് ബംഗ്ലാദേശ് ഫുട്ബോൾ ടീമിന് വലിയ ഗുണങ്ങൾ ചെയ്യുമെന്നാണ് വിലയിരുത്തൽ. ആസിയാനിൽ അംഗമാകുന്നതോടെ ബംഗ്ലാദേശിന് അവരുടെ ക്ലബ്ബ് തല മത്സരങ്ങളിലും ദേശീയ ടീം മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഇത് കളിക്കാരുടെ നിലവാരം ഉയർത്താനും കൂടുതൽ മത്സര പരിചയം നേടാനും സഹായിക്കും. ഓസ്ട്രേലിയ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ ഫുട്ബോളിൽ ശക്തമായ രാജ്യങ്ങൾ ആസിയാൻ അംഗങ്ങളാണ്. ഇവരുമായി മത്സരിക്കുന്നത് ബംഗ്ലാദേശ് ടീമിന് വലിയൊരു മുതൽക്കൂട്ട് തന്നെയാകും. അതേസമയം, ഇന്ത്യയുടെ സൗദി അറേബ്യയുമായും സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷനുമായുമുള്ള ധാരണാപത്രങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ ധാരണാപത്രങ്ങൾ കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പലരും ചോദ്യം ചെയ്യുന്നു. ഇതുവരെ കാര്യമായ ഫലങ്ങൾ ഒന്നും കാണാത്ത ഈ നീക്കങ്ങളെക്കുറിച്ച്…