ഡോർട്മുണ്ടിനായി ഗോൾ നേടിയ ജോബ് ബെല്ലിങ്ഹാമിനെ സഹതാരങ്ങൾ അനുമോദിക്കുന്നുവാഷിങ്ടൺ: ക്ലബ് ലോകകപ്പിൽ കിരീട സ്വപ്നങ്ങളിലേക്ക് ഗോളടിച്ചുകയറി വമ്പന്മാർ. ഗ്രൂപ് ഘട്ട മത്സരങ്ങളിൽ ഇന്റർ മിലാൻ ജപ്പാൻ ക്ലബായ ഉറാവയെ വീഴ്ത്തിയപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് ദക്ഷിണാഫ്രിക്കൻ അതികായരായ മമെലോഡി സൺഡൗൺസിനെ പരാജയപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ ക്ലബായ ഫ്ലൂമിനെസ് ഉൽസാനെ മുക്കിയപ്പോൾ റിവർ േപ്ലറ്റ് സമനിലയിൽ കുരുങ്ങി. രാജകീയം ഇന്റർ തിരിച്ചുവരവ് പന്തടക്കം 18 ശതമാനത്തിലൊതുങ്ങുകയും പൂർത്തിയാക്കിയ പാസുകൾ 113 മാത്രമാവുകയും ചെയ്തിട്ടും ആദ്യം ഗോളടിച്ച് ജപ്പാൻ ക്ലബായ ഉറാവ ഇന്ററിനെ ശരിക്കും ഞെട്ടിച്ചതാണ്. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ കളിക്കുമ്പോൾ മുന്നേറ്റത്തിലുപരി കരുത്തുകാട്ടേണ്ടത് പ്രതിരോധമാണെന്ന തിരിച്ചറിവിലായിരുന്നു ജപ്പാൻ ക്ലബിന്റെ കളി. എതിരാളികൾ കളി കനപ്പിക്കുംമുമ്പ് ടീം ഗോളടിക്കുകയും ചെയ്തു. 11ാം മിനിറ്റിൽ വാറ്റനാബെ ആയിരുന്നു ഉറവയെ മുന്നിലെത്തിച്ച് വലകുലുക്കിയത്. ലീഡായതോടെ 11 പേരെയും സ്വന്തം പകുതിയിൽ വിന്യസിച്ച് പ്രതിരോധം ഉറപ്പിച്ചതോടെ ഇന്ററിന് മുന്നിൽ വാതിലുകൾ അടഞ്ഞു. കളി അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ക്ഷമയറ്റ…
Author: Rizwan
നീണ്ട 24 വര്‍ഷത്തിനൊടുവിൽ സ്പാനിഷ് ടോപ്പ് ടയര്‍ ടൂര്‍ണമെന്റായ ലാലീഗയിലേക്ക് ടിക്കറ്റെടുത്ത് റയല്‍ ഒവീഡോ. സെഗുണ്ട ഡിവിഷനില്‍ മിറാന്ഡസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഒവിഡോ ലാലിഗയിൽ സീറ്റുറപ്പിച്ചത്. രണ്ട് പാദങ്ങളിലുമായി 3-1 എന്ന സ്കോറിനാണ് ഒവിഡോ വിജയിച്ചത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ശേഷമായിരുന്നു ഒവിഡോയുടെ തിരിച്ചുവരവ്. കാസോർള, ഇല്യാസ് ചെയ്റ, ഫ്രാൻസിസ്കോ പോർട്ടിലോ എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പാദത്തിലെ പരാജയം റയല്‍ ഒവീഡോ മറികടന്നു. ഒവിഡോയ്ക്ക് പുറമെ ലെവന്റെ, എല്ക്കെ ക്ലബ്ബുകളും അടുത്ത സീസണിലെ ലാലീഗയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം, ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ലെഗാന്‍സ്, ലാസ് പാല്‍മസ്, വല്ലാഡോയ്ഡ് ക്ലബ്ബുകള്‍ രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ചെയ്യപ്പെട്ടു. ലാലിഗ 2025-26 സീസണില്‍ കളിക്കുന്ന ടീമുകള്‍ അലാവസ് അത്ലറ്റിക്കോ ബില്‍ബാവോ അത്ലറ്റിക്കോ മാഡ്രിഡ് എഫ്.സി ബാഴ്സലോണ സെല്‍റ്റ വിഗോ എല്ക്കെ എസ്പാന്യോള് ഗെറ്റാഫെ ജിറോണ ലെവന്റെ മല്ലോര്‍ക ഒസാസുന റയോ വയ്യകാനോ റയല്‍ ബെറ്റിസ് റയല്‍ മാഡ്രിഡ്…
ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലമിങോക്ക് മുന്നില്‍ അടിതെറ്റി ചെല്‍സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെല്‍സിയെ ഫ്ലമിങോ കീഴ്പ്പെടുത്തിയത്. ആദ്യപകുതിയിൽ മുന്നിട്ടു നിന്നശേഷമാണ് ചെൽസി പരാജയം ഏറ്റുവാങ്ങിയത്. 68ാം മിനിട്ടില്‍ നിക്കോളാസ് ജാക്സണ് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ചെല്‍സി പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. ജയത്തോടെ ഫ്ലമിങോ നോക്കൗട്ട് ഉറപ്പിച്ചു. 13ാം മിനിട്ടില്‍ ചെല്‍സിയുടെ പെഡ്രോ നെറ്റോയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്. Easy win against London Blue! 🐜 pic.twitter.com/PfGtQbzljC— Flamengo (@Flamengo_en) June 20, 2025 അതേസമയം, ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക…
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് എന്നും ആവേശമുണർത്തുന്ന രണ്ട് പേരുകളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. കളിക്കളത്തിലെ ഈ ചിരവൈരികൾ തമ്മിൽ സൗഹൃദമുണ്ടോ എന്ന ചോദ്യം പലപ്പോഴും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ, ഈ ചോദ്യത്തിന് ലയണൽ മെസ്സി തന്നെ വ്യക്തമായ മറുപടി നൽകിയിരിക്കുന്നു. തങ്ങൾ ഉറ്റ ചങ്ങാതിമാരല്ലെന്നും എന്നാൽ പരസ്പരം വലിയ ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നുമാണ് മെസ്സി വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് മെസ്സി തൻ്റെയും റൊണാൾഡോയുടെയും ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാൻ അവസരം ലഭിക്കാത്തതുകൊണ്ട് തങ്ങൾ അടുത്ത സുഹൃത്തുക്കളല്ലെന്ന് മെസ്സി പറയുന്നു. എന്നാൽ കളിക്കളത്തിലും പുറത്തും റൊണാൾഡോയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കളത്തിലെ പോരാട്ടത്തെക്കുറിച്ചും മെസ്സി സംസാരിച്ചു. ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കളിക്കളത്തിലെ മത്സരം സ്വാഭാവികമാണ്. റൊണാൾഡോയുടെ കരിയറിനെയും ഉയർന്ന തലത്തിൽ തുടർച്ചയായി കളിക്കുന്നതിനെയും മെസ്സി പ്രശംസിച്ചു. ഇതിനു സമാനമായ അഭിപ്രായമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മുൻപ് പല അവസരങ്ങളിലും പങ്കുവെച്ചിട്ടുള്ളത്.…
പാരിസ്: വയർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റയൽ മഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ ആശുപത്രി വിട്ടു. സൗദി ടീമായ അൽഹിലാലിനെതിരെ ടീമിന്റെ ആദ്യ മത്സരം നഷ്ടമായ താരം വരുംനാളുകളിൽ തുടർ മത്സരങ്ങളിൽ എന്നു മുതൽ ഇറങ്ങുമെന്ന് വ്യക്തമല്ല. ‘‘പ്രത്യേക ചികിത്സ നൽകുമെന്നും വൈകാതെ ടീമിനൊപ്പം പരിശീലനത്തിനായി ഇറങ്ങുമെന്നും’’ മഡ്രിഡ് വൃത്തങ്ങൾ അറിയിച്ചു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
കോഴിക്കോട്: ഗോകുലം പ്രതിരോധത്തിന് കരുത്തു പകരാൻ മലയാളി താരം സോയൽ ജോഷി എത്തുന്നു. റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന 23കാരൻ സോയൽ കഴിഞ്ഞ മൂന്നു സീസണിലായി ഐ.എസ്.എൽ ക്ലബായ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടിയാണ് പന്ത് തട്ടിയത്. എറണാകുളം സ്വദേശിയാണ്. നേരത്തേ, ഡോൺ ബോസ്കോ എഫ്.എ, ഗോൾഡൻ ത്രെഡ്സ്, ബംഗളൂരു യുണൈറ്റഡ് എന്നീ ടീമുകൾക്കായി കളിച്ച താരം ഹൈദരാബാദ് എഫ്.സിയുടെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ടീം ക്യാപ്റ്റനായിരുന്നു. 2022ൽ സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരള ടീമിലും സോയൽ അംഗമായിരുന്നു. ഡ്യൂറൻഡ് കപ്പ്, ഐ.എസ്.എൽ, ഐ ലീഗ് സെക്കൻഡ് തുടങ്ങിയ ഒട്ടനവധി ലീഗുകളിൽ കളിച്ചിട്ടുണ്ട്. ‘ഒരു മലയാളി എന്ന നിലയിൽ ഗോകുലം കേരള എഫ്.സിയിൽ ചേരുന്നത് എനിക്ക് അഭിമാനകരമായ നിമിഷമാണ്. ടീമിനുവേണ്ടി ഞാൻ മികച്ച കളി തന്നെ പുറത്തെടുക്കും’ -സോയൽ ജോഷി പറഞ്ഞു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
അഹ്മദാബാദിലെ കിങ്സ് ടർഫ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ത്രീ ടു വൺ ഹീറോസ് ടീംകൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗിൽ കേരളത്തിൽനിന്നുള്ള ത്രീ ടു വൺ ഹീറോസിന് രണ്ടാംസ്ഥാനം. ഫൈനലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിനായിരുന്നു (1-0) തോൽവി. ലീഗ് റൗണ്ടിൽ ഒന്നാംസ്ഥാനം നേടിയാണ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ഉത്തർപ്രദേശ് സ്വദേശി തുഷാർ കുമാർ ലീഗിലെ ടോപ് സ്കോറർ ആയും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. വനിത വിഭാഗത്തിൽ ത്രീ ടു വൺ ഹീറോസ് മൂന്നാംസ്ഥാനത്തെത്തി. അഹ്മബാദിലെ കിങ്സ് ടർഫ് ഗ്രൗണ്ടിലായിരുന്നു ടൂർണമെന്റ്. കെ. അഭിഷേക്, തുഫൈൽ അബ്ദുല്ല (കോഴിക്കോട്), അഖിൽ ലാൽ (തൃശൂർ), പി.എസ്. സുജിത് (ആലപ്പുഴ) എന്നിവരാണ് ത്രീ ടു വൺ ഹീറോസ്നുവേണ്ടി ബൂട്ടണിഞ്ഞ മലയാളി താരങ്ങൾ. from Madhyamam: Latest…
േഫ്ലാറിയൻ വിർട്സ്ലണ്ടൻ: പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയെടുത്ത ജനപ്രീതിയെ വെല്ലാൻ ടീമുകളുടെ എണ്ണവും കളികളും കൂട്ടി ക്ലബ് ലോക ഫുട്ബാൾ അമേരിക്കൻ വേദികളിൽ ആഘോഷം തീർക്കുന്നതിനിടെ യൂറോപ്പിനെ ആവേശത്തിലാഴ്ത്തി താരക്കൈമാറ്റ വിപണി. പ്രീമിയർ ലീഗിൽ ഇതിനകം തുടക്കമായ താരക്കൈമാറ്റം യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ജൂലൈ ഒന്നോടെയാണ് ആരംഭിക്കുക. റെക്കോഡ് തുകക്ക് േഫ്ലാറിയൻ വിർട്സിനെ ടീമിലെത്തിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ തുടക്കമിട്ട പണമെറിയൽ മറ്റു ടീമുകളും തുടരുകയാണ്. ബ്രിട്ടീഷ് ഫുട്ബാളിലെ ഏറ്റവും ഉയർന്ന തുകയായ 15.7 കോടി ഡോളർ (1358 കോടി രൂപ) നൽകിയാണ് ബുണ്ടസ് ലിഗ ക്ലബായ ബയേർ ലെവർകൂസനിൽനിന്ന് വിർട്സിനെ ടീം സ്വന്തമാക്കുന്നത്. ലെവർകൂസനിലെ സഹതാരം ഫ്രിംപോങ്, ഗോൾകീപ്പർ അർമിൻ പെഷി എന്നിവരെ ലിവർപൂൾ നേരത്തേ ടീമിലെത്തിച്ചിട്ടുണ്ട്. ചെമ്പടക്കൊപ്പമായിരുന്ന ജാരെൽ ക്വാൻസാഹ് തിരിച്ച് ലെവർകൂസനിലെത്തിയിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ മാർക് ഗുവേഹിയാകും ക്വാൻസാഹിന് പകരക്കാരനെന്നാണ് സൂചന. മറ്റൊരു ലിവർപൂൾ താരമായ ഡാർവിൻ നൂനസ് സീരി ക്ലബായ നാപ്പോളിയിലേക്കും…
റോസ്ബൗൾ(യു.എസ്): ക്ലബ് ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ് ബോട്ടോഫോഗോ. ഏക പക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് വമ്പന്മാർ കീഴടങ്ങിയത്. 36ാം മിനിറ്റിൽ സ്ട്രൈക്കർ ഇഗോർ ജീസസാണ് ബോട്ടോഫോഗോക്കായി വിജയഗോൾ നേടിയത്. കളിയുടെ ബഹുഭൂരിപക്ഷം സമയവും പന്ത് കൈവശംവെച്ച പി.എസ്.ജി ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും ഫലംകണ്ടില്ല. ആദ്യ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ 4-0ത്തിന് തകർത്ത പി.എസ്.ജിക്ക് അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം, കളിച്ച രണ്ടുമത്സരവും ജയിച്ച ബോട്ടോഫോഗെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്. Botafogo take a 1-0 lead over PSG in the 36th minute!🎥 @DAZNFootball pic.twitter.com/5NDZlO6qix— The Athletic | Football (@TheAthleticFC) June 20, 2025 മറ്റൊരു മത്സരത്തിൽ അമേരിക്കൻ ക്ലബായ സിയാറ്റിൽ സൗണ്ടേഴ്സ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (1-3) അത്ലലറ്റികോ മാഡ്രിഡ് വീഴ്ത്തി. ഗ്രൂപ്് എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ…
അറ്റലാൻഡ്: ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ടടിച്ച് പോർട്ടോയെ വീഴ്ത്തിയത്. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് പോർട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. കിക്കെടുത്ത സ്ട്രൈക്കർ സാമു അഗെഹോവ പന്ത് അനായാസം മയാമിയുടെ വലയിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പോർട്ടോ സമർത്ഥമായി ചെറുത്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു മയാമി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമി ഒപ്പമെത്തി. 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയാണ് സമനില ഗോൾ നേടിയത്. 54ാം മിനിറ്റിലാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാജിക്കൽ ഗോളെത്തിയത്. ഇടങ്കാലൻ ഫ്രീക്കിക്ക് പോർട്ടോ ഗോൾ കീപ്പർക്ക് പ്രതിരോധിക്കാനുള്ള ഒരു പഴുതും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ വന്നിറങ്ങി (2-1). മെസ്സിയുടെ 68ാമെത്തെ ഫ്രീക്കിക്ക് ഗോളായിരുന്നു. This angle of Messi’s…