ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും ഉണ്ടെന്ന് അർജന്റീനയിലെയും തെക്കനമേരിക്കയിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ, ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന ലയണൽമെസ്സിയും സംഘവും നവംബറിൽ ഖത്തറിൽ കളിക്കുമെന്നാണ് വാർത്തകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും, വിവിധ സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ലോകചാമ്പ്യന്മാർ ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനകൾക്കിടയിലാണ് അർജന്റീന ടീമിന്റെ സൗഹൃദ ടൂർ സംബന്ധിച്ച് പുതിയ വാർത്തകൾ വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് വാർത്തകളൊന്നും ഇവർ പങ്കുവെക്കുന്നുമില്ല. Argentina tiene dos fechas FIFA en 2025…
Author: Rizwan Abdul Rasheed
ഭുവനേശ്വർ: രണ്ടാം കിരീടം തേടി ഗോവയും കന്നിമുത്തം കാത്ത് ജംഷഡ്പുരും ഇന്ന് സൂപ്പർ കപ്പ് കലാശപ്പോരിൽ മുഖാമുഖം. ജേതാക്കൾ അടുത്ത സീസൺ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് പ്രിലിമിനറി റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന സവിശേഷതയുമുണ്ട്. 2019ൽ കപ്പുയർത്തിയ ഗോവ നീണ്ട നാലു വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ഇത്തവണ ഒരു ചുവട് അരികെ നിൽക്കുന്നത്. ഖാലിദ് ജമീൽ എന്ന പരിശീലകനു കീഴിൽ പുതിയ ഉയരങ്ങൾ കുറിക്കാനിറങ്ങിയ ജംഷഡ്പുരിന് പക്ഷേ, എട്ടു വർഷത്തിനിടെ ആദ്യമായാണ് ഒരു ഫൈനൽ കളിക്കാൻ അവസരം ലഭിക്കുന്നത്. ഇരു ടീമുകളും കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടുവട്ടവും ജയം ഉരുക്കു നഗരക്കാർക്കായിരുന്നു. മാത്രവുമല്ല, സൂപ്പർ കപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ടീം ഇതുവരെയും എത്തിയത്. ഹൈദരാബാദിനെ 2-0ത്തിനും നോർത്ത് ഈസ്റ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിലും വീഴ്ത്തിയ ടീം മുംബൈ സിറ്റിക്കെതിരെ സെമി കടന്നത് ഒറ്റ ഗോൾ ജയവുമായാണ്. ഗോകുലത്തെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി തുടങ്ങിയ ഗോവ പഞ്ചാബിനെ…
റിയോ ഡി ജനീറോ: ബ്രസീൽ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുമെന്ന സൂചനകൾ വന്നു തുടങ്ങിയിട്ട് ഏറെയായെങ്കിലും അനിശ്ചിതത്വം ബാക്കി. എന്ന് ചുമതലയേൽക്കുമെന്ന കാര്യത്തിൽ ആഞ്ചലോട്ടി അവസാന വാക്ക് പറയാത്തതാണ് വില്ലനാകുന്നത്. ലാ ലിഗയിൽ അഞ്ചു കളികൾ ബാക്കിനിൽക്കെ കിരീട സാധ്യതാപട്ടികയിൽ റയലും ബാക്കിനിൽക്കുന്നതാണ് പ്രധാന തടസ്സം. നാല് പോയന്റ് അകലത്തിൽ ഒന്നാമതുള്ള ബാഴ്സയെ കടന്ന് വീണ്ടും ജേതാക്കളാകാനാകുമെന്ന് റയൽ കണക്കുകൂട്ടുന്നു. മേയ് 11ന് ഇരു ടീമുകളും മുഖാമുഖം വരുന്ന എൽക്ലാസിക്കോ ജേതാക്കളെ തീരുമാനിക്കുന്നതിൽ നിർണായകമാകും. ഇതിനൊപ്പം, നിലവിൽ പരിശീലക ചുമതലയുള്ള റയൽ ടീമിന്റെ മാനേജ്മെന്റുമായി സമയം സംബന്ധിച്ച് അഭിപ്രായഭിന്നത നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്. മേയ് 26നകം നിൽക്കുന്നോ ഇല്ലയോ എന്ന് അറിയിക്കണമെന്ന് ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. എക്വഡോർ, പരഗ്വേ ടീമുകൾക്കെതിരായ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള ടീമിനെ അതിനകം പ്രഖ്യാപിക്കും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ മത്സരത്തിൽ ജപ്പാൻ ക്ലബ്ബായ കവാസാക്കി ഫ്രൺടെയ്‍ലിനെതിരെ അൽ നസറിന് പരാജയം. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെട്ടത്. ഇതോടെ അൽ നസറിന്‍റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്വപ്നങ്ങൾ പൊളിഞ്ഞു. മത്സരത്തിലെ പത്താം മിനിട്ടിൽ തട്സൂയ ഇറ്റോ ആണ് കവാസാക്കിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ 28-ാം മിനിട്ടിൽ സാദിയോ മാനേ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പം എത്തി. പക്ഷേ 4100 മിനിട്ടിൽ യൂട്ടോ ഒസേക്കി അൽ നസറിൻ വലയിലേക്ക് ഗോൾ ഉതിർത്തപ്പോൾ മത്സരം മുറിക്കുകയായിരുന്നു. ശേഷം 76-ാം മിനിട്ടിൽ അഖീരോ ലെനാഗയും റൊണാൾഡോയുടെ പോസ്റ്റിൽ ഗോൾ അടിച്ചു. ❌ Asya Şampiyonlar Ligi yarı finalinde Al-Nassr, Kawasaki’ye 3-2 mağlup olarak elendi.pic.twitter.com/Mxfj9EgSp8— Tek Saha (@teksaha) April 30, 2025 അവസാന ഘട്ടത്തിൽ ഐമാൻ യാഹ്യക്ക് മാത്രമാണ് കവാസാക്കിക്ക് നേരെ ഗോൾ നേടാൻ സാധിച്ചത്. നിർണായക സമയത്ത് സമനില…
കോൺകാഫ് ചാമ്പ്യൻസ് കപ്പ് കിരീടത്തിനായി ഇതിഹാസതാരം ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും തോറ്റതോടെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ അസ്തമിച്ചത്. ആദ്യപാദ സെമിയിൽ 2-0ത്തിനായി ഇന്റർമയാമി തോറ്റത്. വാൻകോവർ വൈറ്റ്കാപ്സിനെതിരെയായിരുന്നു മെസിപടയുടെ പോരാട്ടം. പോസിറ്റീവായ അറ്റാക്കിങ് ഫുട്ബാളാണ് മത്സരത്തിൽ വാൻകോവർ കളിച്ചത്. രണ്ടാം പകുതിയിലാണ് ടീമിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇതാദ്യമായാണ് വാൻകോവർ ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്. സെമിയുടെ ആദ്യപാദത്തിൽ 2-0ത്തിന് തോറ്റ ഇന്റർമയാമിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ജോർദി ആൽബയുടെ ഗോളിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഇന്റർമയാമി മുന്നിലെത്തിയത്. 51ാം മിനിറ്റിൽ ബ്രിയാൻ വൈറ്റിലൂടെ സമനില പിടിച്ച വാൻകോവർ പെഡ്രോ വിറ്റിലൂടെ 53ാം മിനിറ്റിൽ ടീം ലീഡെടുക്കുകയും ചെയ്തു. 71ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്ററിലൂശട വാൻകോവർ പട്ടിക പൂർത്തിയാക്കി. ഇന്റർമയാമിക്കായി അവസരങ്ങൾ തുറന്നെടുക്കാനും ഗോളുകൾ നേടാനും സൂപ്പർതാരം ലയണൽ മെസിക്കും കഴിഞ്ഞില്ല. from Madhyamam: Latest…
ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ബാഴ്സലോണയും ഇന്റർ മിലാൻ സമനിലയിൽ പിരിഞ്ഞു. 3-3 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ഇന്റർ മിലാൻ രണ്ട് ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് ബാഴ്സയുടെ തിരിച്ച് വരവ്. ലാമിൻ യമാലിന്റെ ഒറ്റയാൾ പോരാട്ടമാണ് ബാഴ്സയുടെ രക്ഷക്കെത്തിയത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഇന്റർമിലാൻ മുന്നിലെത്തിയിരുന്നു. മാർകസ് തുരമാണ് ഇറ്റാലിയൻ ക്ലബിന് വേണ്ടി ഗോൾ നേടിയത്. 21ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രൈസ് കൂടി ഗോൾ നേടിയതോടെ ബാഴ്സലോണ വിറച്ചു. എന്നാൽ, പിന്നീട് കളിയിലേക്ക് തിരിച്ചു വന്ന ബാഴ്സ സമനില പിടിച്ചു. 24ാം മിനിറ്റിൽ യമാലിലൂടെയാണ് ബാഴ്സ ആദ്യ ഗോൾ തിരിച്ചടിച്ചത്. 38ാം മിനിറ്റിൽ ഫെറൻ ടോറസിലൂടെ ബാഴ്സ സമനിലപിടിക്കുകയും ചെയ്തു. രണ്ടാം പകുതിയിലും ആദ്യം മുന്നിലെത്തിയത് ഇന്റർമിലാൻ തന്നെയാണ് ഡംഫ്രൈസ് തന്നെയാണ് ഇന്റർമിലാന് വേണ്ടി രണ്ടാം പകുതിയിലും ഗോൾ നേടിയത്. എന്നാൽ, യാൻ സോമറിന്റെ സെൽഫ് ഗോൾ വീണ്ടും ബാഴ്സലോണയുടെ രക്ഷക്കെത്തുകയായിരുന്നു. പരിക്കിൽ നിന്നും…
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് എഫ്.സി ഗോവ കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു. 20ാം മിനിറ്റിൽ ബ്രിസൻ ഫെർണാണ്ടസിലൂടെ ലീഡ് പിടിച്ച് ഗോവ. എന്നാൽ, മൂന്ന് മിനിറ്റ് പിന്നിടവെ സുഹൈൽ അഹ്മദ് ഭട്ട് ബഗാന് വേണ്ടി സമനില പിടിച്ചു. 1-1ൽ ആദ്യ പകുതി കലാശിച്ചു. രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ രണ്ട് ഗോളുകൾ. 51ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു ഐകർ ഗുവാരോസെന. 58ാം മിനിറ്റിൽ ബോർജ ഹെരേരയും ഗോൾ നേടിയതോടെ ഗോവയുടെ ജയം ആധികാരികമായി. മുംബൈ സിറ്റി-ജാംഷഡ്പുർ രണ്ടാം സെമിയിലെ വിജയികളെ ശനിയാഴ്ചത്തെ ഫൈനലിൽ ഇവർ നേരിടും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഫൈനലിൽ ആഴ്സനലിലെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി പി.എസ്.ജി. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഒസ്മാനെ ഡെംബലെയാണ് പി.എസ്.ജിയുടെ വിജയഗോൾ നേടുന്നത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ നേടിയ ഒരറ്റ ഗോളിന്റെ ബലത്തിലാണ് പി.എസ്.ജി എവേ ആദ്യ പാദം ജയിച്ച് കയറിയത്. ഗോൾ തിരിച്ചടിക്കാനുള്ള ആഴ്സനൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെറ്റ് പീസിലൂടെ മൈക്കൽ മെറീനോയുടെ ആഴ്സനൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിച്ചു. ലീഡുയർത്താനുള്ള പി.എസ്.ജി ശ്രമങ്ങളേറെ കണ്ടെങ്കിലും വിജയം ഒരുഗോളിൽ ഒതുങ്ങി. രണ്ടാം പാദം മെയ് എട്ടിന് പാരീസിൽ നടക്കും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മലപ്പുറം: വിരമിക്കാർ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ താരം ഐ.എം. വിജയന് സ്ഥാനക്കയറ്റം നൽകി സർക്കാർ. മലപ്പുറം എം.എസ്.പിയിലെ അസിസ്റ്റന്റ് കമാൻഡ് ആയിരുന്നു വിജയൻ. ഡെപ്യൂട്ടന്റ് കമാൻഡന്റായാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. രണ്ട് ദിവസം മാത്രമേ ഈ തസ്തികയിൽ ജോലി ചെയ്യാൻ വിജയന് സാധിക്കുകയുള്ളൂ. എന്നാൽ ഉയർന്ന തസ്തികകയിലെ ആനുകൂല്യം ലഭിക്കും. വിജയന്റെ അപേക്ഷ പരിഗണിച്ചാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം. 1986ൽ കേരള പൊലീസിൽ അതിഥിതാരമായ വിജയൻ, 1987ൽ ഏപ്രിൽ 25ന് 18 വയസ്സ് പൂർത്തിയായപ്പോൾ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു.1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാൻ ക്ലബിന്റെ കളിക്കാരനായി. 1992ൽ പൊലീസിൽ തിരിച്ചെത്തിയെങ്കിലും 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ വീണ്ടും പ്രഫഷനൽ ക്ലബുകൾക്കായി ബൂട്ടുകെട്ടി. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്ബാളിന്റെ നെടുംതൂണായി. അഞ്ചു വർഷം ഇന്ത്യൻ നായകക്കുപ്പായമണിഞ്ഞു. 88 കളികളിൽനിന്ന്…
ലണ്ടൻ: യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കിരീട ചിത്രങ്ങൾ തെളിഞ്ഞുകൊണ്ടിരിക്കെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾ. ചൊവ്വാഴ്ച രാത്രി നടക്കുന്ന ഒന്നാം സെമി ആദ്യ പാദത്തിൽ പാരിസ് സെന്റ് ജെർമെയ്നെ ആഴ്സനൽ നേരിടും. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി. ബുധനാഴ്ച ബാഴ്സലോണ സ്വന്തം മൈതാനത്ത് ഇന്റർ മിലാനുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി രാജ്യങ്ങളിലെ ക്ലബ്ബുകളാണ് അവസാന നാലിലുള്ളത്. ചാമ്പ്യൻസ് ലീഗിൽ മൂന്നുതവണ ഗണ്ണേഴ്സും പി.എസ്.ജിയും മുഖാമുഖം വന്നിട്ടുണ്ടെങ്കിലും നോക്കൗട്ടിന്റെ ചരിത്രത്തിലാദ്യമായാണ് നേർക്കുനേർ എത്തുന്നത്. ഏറ്റവുമൊടുവിൽ ഈ സീസണിൽതന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രഞ്ച് ചാമ്പ്യന്മാരെ ആഴ്സനൽ തോൽപിച്ചിരുന്നു. ഫ്രാൻസിലെ ലിഗ് വണ്ണിലെ 30 മത്സരങ്ങളിൽ അപരാജിത യാത്ര നടത്തി ഒരിക്കൽക്കൂടി കിരീടം നേടി പി.എസ്.ജി. ഈയിടെ നീസിനോട് ലിഗ് വൺ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. ചാമ്പ്യൻസ് ലീഗിൽ ഒരുതവണ മാത്രം ഫൈനലിലെത്തിയ ഫ്രഞ്ച് സംഘം പക്ഷേ, ബയേൺ മ്യൂണിക്കിനോട് പരാജയം…