മിലാൻ: ഒന്നാം പാദത്തിന് സമാനമായി ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ സെമിയിലെ 4-3 വിജയത്തോടെ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ മറികടന്ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഫൈനൽ ടിക്കറ്റ്. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ നടത്തിയത്. ഇതിന് രണ്ടാം പകുതിയിൽ ബാഴ്സ മറുപടി നൽകിയെങ്കിലും അവസാന ചിരി ഇന്ററിന്റേതായി. 21ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റിൽ മാർട്ടിനസിനെ പാവു കുബാർസി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 45ാം മിനിറ്റിൽ ഇന്റർ ലീഡ് രണ്ടാക്കി. എന്നാൽ, രണ്ടാം പകുതിയിൽ സ്റ്റേഡിയം സാക്ഷിയായത് ബാഴ്സയുടെ തിരിച്ചു വരവിനാണ്. 54ാം മിനിറ്റിൽ എറിക് ഗാർസിയ ബാഴ്സലോണക്ക് വേണ്ടി ആദ്യ ഗോൾ നേടി. 60ാം മിനിറ്റിൽ മാർട്ടിന്റെ ക്രോസിന് തലവെച്ച് ഡാനി ഓൽമോയെ ബാഴ്സയെ ഒപ്പമെത്തിച്ചു. ഒടുവിൽ നിശ്ചിതസമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ബാഴ്സക്ക് റഫീഞ്ഞ്യ ലീഡും നൽകി. എന്നാൽ, എല്ലാം അവസാനിച്ചിടത്തുനിന്ന് ഇൻജുറി…
Author: Rizwan Abdul Rasheed
ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദ മത്സരങ്ങൾ നടക്കാനിരിക്കെ ആഴ്സനൽ, പി.എസ്.ജി ടീമുകൾ പാരിസ്: സ്വന്തം മണ്ണിൽ കൈവിട്ട ജയം എതിരാളികളുടെ തട്ടകത്തിൽ വൻമാർജിനിൽ തിരിച്ചുപിടിച്ച് യൂറോപ്പിന്റെ ചാമ്പ്യൻ പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കാൻ ഗണ്ണേഴ്സ് ഇന്നിറങ്ങുന്നു. ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദ മത്സരത്തിൽ പി.എസ്.ജിക്കെതിരെയാണ് ആഴ്സനലിന് പോരാട്ടം. പ്രീമിയർ ലീഗ് വമ്പന്മാർക്ക് എളുപ്പമാകില്ല ഇന്ന് കാര്യങ്ങളൊന്നും. ആദ്യ കളിയിൽ ഉസ്മാൻ ഡെംബലെ നേടിയ ഏക ഗോളിന് ജയം പിടിച്ച ആവേശത്തിലാണ് ആതിഥേയരായ പി.എസ്.ജി. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം മാത്രമല്ല, കളിക്കരുത്തിലും നിലവിൽ പി.എസ്.ജി തന്നെ ബഹുദൂരം മുന്നിൽ. പ്രിമിയർ ലീഗിൽ പോലും ആഴ്സനലിന് അവസാന അഞ്ചു കളികളിൽ ഒരു ജയം മാത്രമാണ് സമ്പാദ്യം. ഏറ്റവുമൊടുവിലും തോൽവി സമ്മതിച്ചാണ് ടീം എത്തുന്നത്. മറുവശത്ത്, ലീഗ് വണിൽ കപ്പും കിരീടവും എന്നേ സ്വന്തമാക്കിയവരാണ് ആതിഥേയർ. അവസാന കളിയിൽ തോൽവിയായിരുന്നെങ്കിലും ഒട്ടും പ്രധാനമല്ലാത്ത മത്സരമായിരുന്നു അത്. ചാമ്പ്യൻസ് ലീഗ് സെമി കളിച്ച ടീമിലെ 10 പേരെ പുറത്തിരുത്തിയാണ്…
ഇന്ത്യൻ കോച്ച് മനോലോ മാർക്വേസ്കൊൽക്കത്ത: ഭുവനേശ്വറിലെ കലിംഗ മൈതാനത്ത് ദിവസങ്ങൾക്ക് മുമ്പ് സൂപ്പർ കപ്പ് ഫൈനലിനൊടുവിൽ എഫ്.സി ഗോവ കപ്പുയർത്തുമ്പോൾ രാജ്യത്തെ സോക്കർ സീസണിന് അതോടെ കർട്ടൻ വീഴുകയായിരുന്നു. ചാമ്പ്യന്മാരായ മനോലോ മാർക്വേസിന്റെ ടീം ഗംഭീര ചടങ്ങിൽ കിരീടം ഏറ്റുവാങ്ങുമെന്ന് കരുതിയെങ്കിൽ തെറ്റി. മൈതാനത്ത് നടക്കേണ്ട കിരീടധാരണം അകത്തെ മുറിയിലൊതുങ്ങി. ടീം പക്ഷേ, കപ്പുമായി കോണിയിറങ്ങി മൈതാനത്തെത്തി ആഘോഷമാക്കിയതായിരുന്നു ഏക ആശ്വാസം. നിലവിലെ ഇന്ത്യൻ ഫുട്ബാൾ എത്തിനിൽക്കുന്ന സ്ഥിതിഗതികളെക്കുറിച്ച യഥാർഥ ചിത്രം നൽകുന്നതായിരുന്നു ഈ അവസാന ചടങ്ങ്. ഛേത്രി യുഗത്തിന് അന്ത്യം വിരമിച്ചിട്ടും പകരക്കാരനില്ലാത്തതിനാൽ തിരിച്ചുവരേണ്ടിവന്ന സുനിൽ ഛേത്രി നയിച്ച സുവർണ കാലഘട്ടം അവസാനം കുറിച്ചത് കൂടിയായി ഈ സീസൺ. തന്റെ അവസാന മത്സരം ശരിക്കും ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷ പകരുന്നതാകേണ്ടതായിരുന്നു. എന്നാൽ, ഫിഫ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽനിന്ന് ഇന്ത്യ പുറത്തായി. കോച്ച് ഇഗോർ സ്റ്റിമാക്കിന് തൊപ്പി തെറിക്കുകയും ചെയ്തു. അതിന്റെ പേരിലെ കോടതി നടപടികൾ ഇപ്പോഴും തുടരുന്നു. തന്നെ ബലിയാടാക്കിയെന്ന…
കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന രാജസ്ഥാൻ റോയൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയിൽ പതിഞ്ഞ ഒരു മുഖമാണ് സ്പോർട്സ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. മത്സരം കാണാൻ രാജസ്ഥാൻ റോയൽസിനെ ജേഴ്സിയണിഞ്ഞെത്തിയത് മുൻ ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റാണ്. സൂപ്പർ കോച്ചിനെ ഐ.പി.എൽ ഗാലറിയിൽ കണ്ടത് ആരാധകരിൽ ആവേശമുയർത്തി. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈഡൻ ഗാർഡനില്ത്സ വെച്ച് നടന്ന മത്സരത്തിൽ കൊൽത്ത ഉയർത്തിയ 207 റൺസ് പിന്തുടർന്ന റോയൽസ് ഒരു റണ്ണകലെ വീണു. താൻ പണ്ടുമുതലെ ക്രിക്കറ്റ് ആരാധകനായിരുന്നുവെന്നും കപിൽ ദേവിന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് മുഴുവൻ ദിവസവും കാണുവായിരുന്നുവെന്നും സൗത്ത്ഗേറ്റ് പറഞ്ഞു. 𝙁𝙤𝙤𝙩𝙗𝙖𝙡𝙡𝙞𝙣𝙜 𝙍𝙤𝙮𝙖𝙡𝙩𝙮 🤝 𝘾𝙧𝙞𝙘𝙠𝙚𝙩’𝙨 𝙍𝙤𝙮𝙖𝙡𝙨 ⚽🏏Passion for cricket 👌Former England football manager Gareth Southgate is soaking up the #TATAIPL experience with #RR 🩷And more…#KKRvRR | @rajasthanroyals pic.twitter.com/doadVgHWnX— IndianPremierLeague (@IPL) May 5,…
കോഴിക്കോട്: എലൈറ്റ് കേരള പ്രീമിയർ ലീഗിന്റെ 12ാം പതിപ്പിന്റെ സെമിഫൈനൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 13 കളിയിൽ ഒമ്പതു വിജയം നേടിയ കെ.എസ്.ഇ.ബിയും 13 കളിയിൽ എട്ടു പോയന്റ് നേടിയ മുത്തൂറ്റ് എഫ്.എയുമായാണ് ആദ്യ സെമി. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ 13 കളിയിൽ എട്ടു ജയം നേടിയ കേരള പൊലീസും ഏഴു കളി ജയിച്ച വയനാട് യുനൈറ്റഡും ഏറ്റുമുട്ടും. മേയ് 11നാണ് ഫൈനൽ. സെമിയിലെത്തിയ ടീമുകളിൽ കെ.എസ്.ഇ.ബിയൊഴികെ മറ്റാരും ഇതുവരെയും കിരീടം നേടിയിട്ടില്ല. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലിവർപൂളിനെതിരെ ചെൽസിയുടെ ആദ്യ ഗോൾ നേടുന്ന എൻസോ ഫെർണാണ്ടസ് ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ വീഴ്ത്തിയത്. ജയത്തോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ബെർത്തിനുള്ള സാധ്യത ചെൽസി സജീവമാക്കി. 35 മത്സരങ്ങളിൽ 63 പോയന്റുമായി അഞ്ചാമതുണ്ട് ഇവർ. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-4ന് ബ്രെന്റ്ഫോർഡിനോട് തോറ്റു. ടോട്ടൻഹാമിനെതിരെ കളിച്ച് ചാമ്പ്യന്മാരായ ടീമിൽനിന്ന് ആറു മാറ്റങ്ങളുമായാണ് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട് ടീമിനെ കളത്തിലിറക്കിയത്. ഇത് ടീമിന്റെ ആക്രമണത്തിന്റെ മൂർച്ച കുറച്ചു. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ എൻസോ ഫെർണാണ്ടസിലൂടെ ആതിഥേയർ ലീഡെടുത്തു. പെഡ്രോ നെറ്റോയുടെ ക്രോസിൽനിന്നായിരുന്നു ഗോൾ. 56ാം മിനിറ്റിൽ ജറേൽ ക്വാൻസായുടെ സെൽഫ് ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തി. കോൾ പാൽമർ നൽകിയ താഴ്ന്ന ക്രോസ് വാൻ ഡൈക് ക്ലിയർ ചെയ്യാൻ ശ്രമിക്കവെ ക്വാൻസായുടെ…
മിലാൻ: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ആതിഥേയരായ ഇന്റർ മിലാനെ ബാഴ്സലോണ നേരിടുമ്പോൾ ബുധനാഴ്ച പരിസ് പാർക് ഡെസ് പ്രിൻസസിൽ പി.എസ്.ജി-ആഴ്സനൽ പോരാട്ടവും നടക്കും. യൂറോപ്പിലെ നാല് പ്രമുഖ ലീഗുകളുടെ പ്രതിനിധികളാണ് അവസാന നാലിൽ ബാക്കിയായിരിക്കുന്നത്. ഒന്നാംപാദത്തിൽ ബാഴ്സയും ഇന്ററും ഒപ്പത്തിനൊപ്പമാണെങ്കിൽ ആഴ്സനലിനെക്കാൾ ഒരു ഗോൾ ലീഡ് പാരിസ് സെന്റ് ജെർമെയ്നുണ്ട്. ഇന്ററിനെ നേരിടുന്ന ബാഴ്സക്കാണ് കൂട്ടത്തിൽ സമ്മർദം കൂടുതൽ. സ്വന്തം മൈതാനത്ത് നടന്ന ഒന്നാംപാദത്തിൽ തോൽവി മുനമ്പിൽനിന്ന് തിരിച്ചെത്തി 3-3 സമനില പിടിച്ചതിന്റെ ആശ്വാസം കറ്റാലൻസിനുണ്ട്. എന്നാൽ, ഇറ്റാലിയൻ സീരീ എ കിരീടവും ലക്ഷ്യമിടുന്ന ഇന്ററിന്റെ തട്ടകത്തിലാണ് ഇന്നത്തെ കളിയെന്നത് ബാഴ്സയെ സംബന്ധിച്ച് ആശങ്കക്ക് വകനൽകുന്നതാണ്. ഒന്നാംപാദത്തിൽ ആദ്യ 21 മിനിറ്റ് പിന്നിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്റർ. തുടർന്ന് ആദ്യ പകുതിയിൽതന്നെ സ്കോർ 2-2ൽ പിടിച്ചു ബാഴ്സ. രണ്ടാംപകുതിയിൽ വീണ്ടും സന്ദർശകർ…
ബയേൺ മ്യൂണിക് താരങ്ങൾ മൈതാനത്ത്നീണ്ടുപരന്ന് കിടക്കുന്ന കരിയറിൽ ഒഴിഞ്ഞുകിടക്കുന്നൊരു ഷെൽഫ്. അതായിരുന്നു കഴിഞ്ഞ ദിവസം വരെ ഹാരികെയ്നെന്ന ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. എന്നാൽ, ബയേൺ മ്യൂണിക്കിന്റെ ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യൻ പട്ടത്തോടെ കെയ്നിന്റെ കിരീട മോഹത്തിനുള്ള കാത്തിരിപ്പ് കൂടിയാണവസാനിച്ചത്. ഒരു വർഷത്തെ ഇടവേളക്കൊടുവിൽ ബുണ്ടസ് ലീഗ കിരീടം ബയേണിലൂടെ വീണ്ടും മ്യൂണിക്കിലെത്തുകയാണ്. ലീഗ് ചരിത്രത്തിൽ 33ാം തവണയാണ് ബയേൺ മ്യൂണിക് ജർമൻ ക്ലബ് ഫുട്ബാളിന്റെ അതികായരാകുന്നത്. 13 വർഷത്തിനിടയിൽ ബയേണിന്റെ 12ാം ലീഗ് കിരീടമാണിത്. കഴിഞ്ഞ വർഷത്തെ ജേതാക്കളും പോയന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായിരുന്ന ബയേർ ലെവർകുസൻ ഞായറാഴ്ച നടന്ന കളിയിൽ ഫ്രീബർഗിനോട് സമനില വഴങ്ങിയതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്. 32 കളികളിൽ നിന്നായി 23 ജയവും ഏഴു സമനിലയും രണ്ട് തോൽവികളുമായി 76 പോയന്റാണ് ടീമിന്റെ സമ്പാദ്യം. 32 കളികളിൽ നിന്നായി 19 ജയവും 11 സമനിലയും രണ്ട് തോൽവികളുമായി 68 പോയന്റാണ് ലെവർകുസനുള്ളത്. ഈയടുത്ത കാലത്തെ ഏറ്റവും…
ഡയമണ്ട് ഹാർബർ എഫ്.സിയിലെ മലയാളി താരങ്ങളായ ജോബി ജസ്റ്റിൻ, ഗനി അഹമ്മദ് നിഗം, മുഹമ്മദ് റാഷിദ്, സുനിൽ ബെഞ്ചമിൻ, അശ്വിൻകുമാർ എന്നിവർ ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടവുമായി മഞ്ചേരി (മലപ്പുറം): ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബർ എഫ്.സിയെ കിരീടത്തിലേക്ക് നയിച്ചത് മലയാളിക്കരുത്ത്. കേരളത്തിലെ അഞ്ച് മിന്നും താരങ്ങളാണ് ഡി.എച്ച്.എഫ്.സിക്കായി ബൂട്ടുകെട്ടിയത്. 16 മത്സരങ്ങളിൽ 11 ജയവും അഞ്ച് സമനിലയുമായി 38 പോയന്റുമായായിരുന്നു കിരീടനേട്ടം. ലീഗിൽ ഒരു മത്സരത്തിലും പരാജയമറിയാതെയാണ് ബംഗാൾ സംഘമായ ഡയമണ്ട് എഫ്.സി കിരീടം ചൂടി ഒന്നാം ഡിവിഷനിലേക്ക് മുന്നേറിയത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോബി ജസ്റ്റിൻ, കോഴിക്കോട് നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗം, വയനാട് കൽപറ്റ സ്വദേശി മുഹമ്മദ് റാഷിദ്, തിരുവനന്തപുരം അടിമലത്തുറ സ്വദേശി സുനിൽ ബെഞ്ചമിൻ, കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.കെ. അശ്വിൻകുമാർ എന്നിവർ ടീമിലുണ്ടായിരുന്നു. വെട്ടുകാട് ബീച്ചിൽനിന്നും പന്തുതട്ടി തുടങ്ങിയ ജോബി ഇന്ത്യൻ ടീമിലും വിവിധ ഐ.എസ്.എൽ സംഘടനകളിലും…
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ മാറ്റി എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പരിശീലകന്റെ പടിയിറക്കം. ഒരേ സമയം ഇന്ത്യൻ ദേശീയ ടീമിന്റെയും ഗോവയുടെയും കോച്ചായ മനോലോ മാർക്വേസ് സീസൺ പൂർത്തിയായതോടെ ഐ.എസ്.എൽ ടീമിന്റെ കുപ്പായമഴിച്ചു. ഇനി പൂർണമായും നീലക്കടുവകൾക്കൊപ്പമായിരിക്കും സ്പെയിൻകാരൻ. കഴിഞ്ഞ ദിവസം കലിംഗ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് കലാശപ്പോരിൽ ജാംഷഡ്പുർ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോവ തോൽപിച്ചത്. ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് പ്ലേ ഓഫിലേക്കും ടീം യോഗ്യത നേടി. View this post on Instagram A post shared by ESPN India (@espnindia) ‘‘ഇതൊരു മികച്ച ടൂർണമെന്റും അതിശയ സംഘവുമായിരുന്നു. ഇവർ ചാമ്പ്യന്മാരാകാൻ പൂർണമായും അർഹരാണ്. നാലു മത്സരങ്ങൾ ജയിക്കണമെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങൾ ഇവിടെ എത്തി. ഞങ്ങൾ അതു ചെയ്തു. ഏറെ ശക്തമായ മോഹൻ ബഗാനെ നേരിട്ടാണ് ഐ.എസ്.എൽ ഷീൽഡിൽ രണ്ടാം സ്ഥാനം…