ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ. കഴിഞ്ഞ ദിവസം ദേശീയ ജഴ്സിയിൽ 14കാരന്റെ അരങ്ങേറ്റത്തിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ എത്തി. ‘‘പോർചുഗലിനായി അരങ്ങേറിയ മകന് അനുമോദനങ്ങൾ, നിന്നെയോർത്ത് ഏറെ അഭിമാനം’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പിതാവിന്റെ പോസ്റ്റ്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച് അണ്ടർ 15 ടൂർണമെന്റിൽ ജപ്പാനെതിരെയായിരുന്നു പോർചുഗലിന് മത്സരം. റാഫേൽ കബ്രാൾ ഹാട്രിക് കുറിച്ച് ബഹുദൂരം മുന്നിൽനിൽക്കെ 54ാം മിനിറ്റിലാണ് റൊണാൾഡോ ജൂനിയർ ആദ്യമായി ദേശീയ ജഴ്സിയിൽ ബൂട്ടുകെട്ടിയത്. താരത്തിന്റെ പ്രകടനം നിരീക്ഷിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ, ഡോർട്മുണ്ട്, യുവന്റസ് ടീം മാനേജ്മെന്റ് പ്രതിനിധികൾ എത്തി. ഒപ്പം റൊണാൾഡോ സീനിയറിന്റെ മാതാവ് ഡൊളോറസ് അവീറോയും കൈയടിച്ച് ഗാലറിയിലിരുന്നു. മത്സരത്തിൽ പോർചുഗൽ 4-1ന് ജയിച്ചു. 40കാരനായ റൊണാൾഡോ സീനിയർ പോർചുഗൽ ജഴ്സിയിൽ 136 ഗോൾ നേടി ലോക റെക്കോഡിനുടമയാണ്. 2016ൽ താരം…
Author: Rizwan Abdul Rasheed
മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ലാമർ ടീമായ ജാംഷഡ്പുർ എഫ്.സിയുടെ മലയാളി താരം മുഹമ്മദ് ഉവൈസ് ഇനി പഞ്ചാബ് എഫ്.സിക്കായി പന്ത് തട്ടും. അടുത്ത മൂന്ന് വർഷത്തേക്കാണ് താരവുമായി പഞ്ചാബ് കരാർ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ ജാംഷഡ്പുരിനായി നടത്തിയ മിന്നും പ്രകടനമാണ് പഞ്ചാബിന് താരത്തെ കൂടാരത്തിലെത്തിക്കാൻ പ്രേരണയായത്. മൂന്ന് വർഷം മുമ്പാണ് 26കാരനായ ഉവൈസ് ജാംഷഡ്പുരിന്റെ തട്ടകത്തിലെത്തിയത്. ടീമിന്റെ പ്രതിരോധത്തിലെ പകരംവെക്കാനില്ലാത്ത താരമെന്നത് ഉവൈസിനെ സംബന്ധിച്ച് ആലങ്കാരിക പ്രയോഗമായിരുന്നില്ല. ടീമിലെ ഏക ലെഫ്റ്റ് ബാക്ക് ഉവൈസായിരുന്നു. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും മുഴുസമയവും ജാംഷഡ്പുരിനായി ബൂട്ട് കെട്ടി. പ്രതിരോധ താരമായിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഗോളും ഒരു അസിസ്റ്റും തന്‍റെ പേരിലാക്കി. സീസണിൽ അഞ്ച് തവണ ടീം ഓഫ് ദ വീക്കിൽ ഇടം പിടിക്കുകയും ഒരു തവണ കളിയിലെ താരമാവുകയും ചെയ്തു. ഏത് സങ്കീർണ ഘട്ടങ്ങളെയും സമ്മർദങ്ങളില്ലാതെ നേരിടുന്നു എന്നതാണ് മറ്റു പ്രതിരോധ താരങ്ങളിൽനിന്ന് ഉവൈസിനെ വ്യത്യസ്തനാക്കുന്നത്. തികഞ്ഞ പന്തടക്കവും അസാമാന്യ മെയ്വഴക്കവും…
സാവോപോളോ: പാരിസ് ഒളിമ്പിക്സിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സ്ട്രൈക്കർ മാർത്തയെ തിരിച്ചുവിളിച്ച് ബ്രസീൽ ടീം. കോപ അമേരിക്കക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള സംഘത്തിൽ 39കാരിയെ പരിശീലകൻ ആർതർ ഏലിയസ് ഉൾപ്പെടുത്തി. ഒളിമ്പിക്സിലെ മൂന്നാം വെള്ളി മെഡൽ നേട്ടത്തോടെയാണ് ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററായ മാർത്ത കളമൊഴിഞ്ഞത്. എന്നാൽ, നാഷനൽ വിമൻ സോക്കർ ലീഗിൽ ഒർലാൻഡോ പ്രൈഡിന് വേണ്ടി കളിക്കുന്ന താരം രണ്ടു വർഷത്തേക്കുകൂടി കരാർ നീട്ടിയിരുന്നു. മേയ് 30നും ജൂൺ രണ്ടിനും ജപ്പാനെതിരെയാണ് സൗഹൃദ മത്സരങ്ങൾ. തുടർന്ന് ജൂലൈ 12ന് എക്വഡോറിൽ തുടങ്ങുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ടീം പ്രഖ്യാപിക്കും. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാർ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മാനോജ് മാർക്കോസ്മലപ്പുറം: കേരള പ്രീമിയർ ലീഗിൽ കളിച്ച മൂന്ന് ടീമുകൾക്കൊപ്പവും കിരീടം, ഈ സീസണിൽ കളിച്ച മൂന്ന് ടൂർണമെന്റുകളിലും ഫൈനൽ പ്രവേശനം, കാൽപന്തിന്റെ ചടുലതക്കൊപ്പം കളി ദൈവത്തിന്റെ കൈയൊപ്പുകൂടി പതിഞ്ഞ താരമാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയുടെ മാനോജ് മാർക്കോസ്. ഞായറാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കെ.പി.എൽ ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തതും ഈ പ്രതിരോധതാരത്തെയാണ്. കലാശ പോരാട്ടമുൾപ്പെടെ മൂന്ന് മത്സരങ്ങളിലാണ് മനോജ് കളിയിലെ താരമായത്. പ്രതിരോധതാരമായിട്ടും രണ്ടുതവണ എതിർടീമിന്റെ വല കുലുക്കി. ടൂർണമെന്റിലെ ഈ മിന്നും പ്രകടനമാണ് മികച്ച പ്രതിരോധതാരത്തിനുള്ള പുരസ്കാരത്തിലേക്കും വഴിതുറന്നത്. തിരുവനന്തപുരത്തിന്റെ ഫുട്ബാൾ ഫാക്ടറി എന്ന വിളിപ്പേരുള്ള പൊഴിയൂരിലെ പരുത്തിയൂരാണ് മനോജിന്റെ സ്വദേശം. അവിടെയുള്ള കടപ്പുറത്തെ മണൽ പരപ്പിൽ പന്ത് തട്ടിയാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. മത്സ്യത്തൊഴിലാളിയായ മാർക്കോസിന്റെയും വീട്ടമ്മയായ ഡേവിൾസ് മേരിയുടെയും അഞ്ച് മക്കളിൽ നാലാമനാണ് മനോജ്. സന്തോഷ് ട്രോഫി ഗ്രാമമെന്ന ഖ്യാതി നേടിയ പൊഴിയൂരിലെ മറ്റു കുട്ടികളെപോലെ മനോജിനും…
ബാഴ്സലോണ: ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തന്‍റെ ഫുട്ബാൾ കരിയറിനെ ഏറെ സ്വാധീനിച്ചതായി ബാഴ്സലോണ സൂപ്പർതാരം റാഫീഞ്ഞ. എന്നാൽ, ഈ ബ്രസീൽ താരത്തിന്‍റെ ആരാധനാപാത്രം ഇവരാരുമല്ല! വിഖ്യാത ബ്രസീലിയൻ ഫുട്ബാളറും 2002 ലോകകപ്പ് ജയിച്ച ടീമിൽ അംഗവുമായിരുന്ന റൊണാൾഡിഞ്ഞോയാണ് തന്‍റെ റോൾ മോഡലെന്ന് റാഫിഞ്ഞ പറയുന്നു. സീസണിൽ ബാഴ്സക്കായി മികച്ച ഫോമിലാണ് താരം പന്തുതട്ടുന്നത്. കഴിഞ്ഞദിവസം നടന്ന എൽ ക്ലാസിക്കോയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ തകർത്ത് ലാ ലിഗയിൽ ബാഴ്സ കീരിടത്തിനരികിലാണ്. ‘ഫുട്ബാൾ കാണാൻ തുടങ്ങിയതു മുതൽ നെയ്മർ, ക്രിസ്റ്റ്യാനോ, മെസ്സി, അരിയൻ റോബൻ എന്നിവരായിരുന്നു എന്‍റെ ഇഷ്ടതാരങ്ങൾ. ഓരോ കളിക്കാരനിലും വ്യത്യസ്തമായ കാര്യങ്ങൾ ഞാൻ കണ്ടു. കരിയറിൽ അവർ വലിയ പ്രചോദനം നൽകി. എന്നാൽ, കുട്ടിക്കാലത്ത് ആകണമെന്ന് ആഗ്രഹിച്ച ഒരേയൊരു കളിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -റൊണാൾഡിഞ്ഞോ. ഞാൻ സ്കൂളിൽ പോകുമ്പോൾ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു, ഹെഡ്ബാൻഡ് ധരിക്കും, അദ്ദേഹത്തിന്‍റെ ചിത്രമുള്ള ഷർട്ടും. എന്‍റെ റോൾ മോഡൽ അദ്ദേഹമായിരുന്നു’…
ബാഴ്സലോണയും ഇന്‍റർ മിലാനും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം നിയന്ത്രിച്ച സിമോൺ മാർസിനായാക്കിന് ശിക്ഷ വിധിച്ച് യുവേഫ. മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഫിഫ വിലക്കി. മിലാനിന്‍റെ ഹോം ഗ്രൗണ്ടിൽ വെച്ച് ബാഴ്സയും ഇന്‍ററും ഏറ്റുമുട്ടിയ മത്സരത്തിൽ ഇന്‍റർ വിജയിച്ചിരുന്നു. ക്ലാസിക്ക് മത്സരമായി കണക്കാക്കാവുന്ന കളിയിൽ 4-3നായിരുന്നു ഇന്‍ററിന്‍റെ വിജയം. രണ്ട് ലെഗ്ഗിൽ നിന്നുമായി 7-6ന്‍റെ അഗ്രഗേറ്റ് സ്കോറിൽ ജയിച്ച് ഇന്‍റർ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. സെമി ഫൈനലിലെടുത്ത ഒരുപാട് തീരുമാനങ്ങൾ വിവാദപരമായിരുന്നു. ബാഴ്സലോണയെ ഇത് ചൊടിപ്പിച്ചിരുന്നു ഇതിന് ശേഷം അദ്ദേഹത്തിനെതിരെ ബാഴ്സ പരാതി നൽകുകയും ചെയ്തു. തൽഫലമായി, മാർസിനിയാക് യൂറോപ്പ ലീഗ് ഫൈനലിലോ കോൺഫറൻസ് ലീഗ് ഫൈനലിലോ പങ്കെടുക്കില്ല, യഥാക്രമം ഫെലിക്സ് സ്വയറെയും ഇർഫാൻ പെൽജ്‌റ്റോയെയും ആ മത്സരങ്ങളിൽ ഉൾപ്പെടുത്തും എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ റയൽവിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകും. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 നാണ് 65 കാരനായ ഇറ്റാലിയൻ പരിശീലകൻ ഔദ്യോഗികമായി ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുക. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന് (സി.ബി.എഫ്) വേണ്ടി ഡീഗോ ഫെർണാണ്ടസ് നടത്തിയ ചർച്ചകളെ തുടർന്നാണ് റയൽ മാഡ്രിഡുമായി ഒത്തുതീർപ്പിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഡോറിവൽ ജൂനിയറിനെ മാർച്ച് മാസത്തിൽ പിരിച്ചുവിട്ടതിനെ തുടർന്നാണ് ആഞ്ചലോട്ടിയുടെ വരവ്. ജൂൺ ആറിന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിൻ്റെ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ മത്സരം. റയലിന്റെ ഏറ്റവും വിജയകരമായ മാനേജർമാരിൽ ഒരാളായിരുന്നു ആഞ്ചലോട്ടി. 2021 മുതൽ അദ്ദേഹത്തിന് കീഴിൽ റയൽ രണ്ട് സീസണുകളിലായി 15 ട്രോഫികളാണ് നേടിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഉൾപ്പെടെ…
ബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് നേടിയ മത്സരത്തിൽ 3-4 എന്ന സ്കോറിനായിരുന്നു റയലിന്‍റെ തോൽവി. രണ്ട് ഗോളിന് മുന്നിൽനിന്ന ശേഷമാണ് നാലെണ്ണം തിരിച്ചുവാങ്ങി റയൽ കളി കൈവിട്ടത്. ജയത്തോടെ ബാഴ്സ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയലിനേക്കാൾ ലീഡ് ഏഴാക്കി. 35 മത്സരങ്ങളിൽ ബാഴ്സക്ക് 82ഉം റയലിന് 75ഉം പോയന്റാണുള്ളത്. എംബാപ്പെയുടെ ഹാട്രിക് ഗോളോടെ സീസണിൽ (2024-25) റയലിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി താരത്തിന്‍റെ ഗോൾ നേട്ടം 38 ആയി. റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോഡും താരം സ്വന്തമാക്കി. 1992-93 സീസണിൽ ഇവാൻ സൊമൊരാന നേടിയ 37 ഗോളുകളെന്ന റെക്കോഡാണ് താരം മറികടന്നത്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡച്ച് മുൻതാരം വാൻ…
ക്ലബ് വിടുന്ന തോമസ് മ്യൂളർ ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾക്കൊപ്പം ബുണ്ടസ് ലിഗ കിരീടവുമായിമ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ കിരീടനേട്ടം സ്വന്തം തട്ടകത്തിലെ അവസാന മത്സരവും ജയിച്ച് ആഘോഷിച്ച് ബയേൺ മ്യൂണിക്. ബൊറൂസിയ മഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. അലയൻസ് അറീനയിൽ നടന്ന കളിയുടെ 31ാം മിനിറ്റിൽ ഹാരി കെയ്നിലൂടെ ആതിഥേയർ ലീഡെടുത്തു. ഈ സ്കോറിൽ കളി തീരുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിൽ മൈക്കൽ ഒലീസ് രണ്ടാം ഗോൾ നേടി. സീസണോടെ ക്ലബ് വിടുന്ന തോമസ് മ്യൂളറാണ് ബയേണിനെ നയിച്ചത്. അവസാന ഹോം മത്സരത്തിൽ മ്യൂളർക്കും എറിക് ഡയറിനും ചാമ്പ്യന്മാർ യാത്രയയപ്പ് നൽകി. 33 കളികളിൽ 79 പോയന്റാണ് ടീമിനുള്ളത്. മേയ് 17ന് ഹോഫെൻഹെയ്മിനെതിരായ എവേ മത്സരം ബാക്കിയുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
കെ.പി.എൽ ജേതാക്കളായ മുത്തൂറ്റ് അക്കാദമി ടീം കിരീടവുമായി - ബിമൽ തമ്പികോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ജേതാക്കളായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിൽ 2-1ന് കേരള പൊലീസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായത്. എസ്. ദേവദത്തും കെ.ബി. അഭിത്തും മുത്തൂറ്റിന് സ്കോർ ചെയ്തു. സീസണിലെ അവസാന റൗണ്ട് മത്സരത്തിൽ 2-1ന് പൊലീസിനോടേറ്റ പരാജയത്തിന് മധുര പ്രതികാരം ചെയ്താണ് കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി പുതിയ ചരിത്രം കുറിച്ചത്. 23ാം മിനിറ്റിൽ മുത്തൂറ്റിന്റെ മുന്നേറ്റക്കാരായ ദേവദത്തിന്റെയും അർജുന്റെയും മിന്നൽ കുതിപ്പിന് ഭാഗ്യം ഒപ്പം ചേരാഞ്ഞതിനാൽ വല കുലുക്കാനാകാതെ കോർണർ കിക്ക് മാത്രമായി ചുരുങ്ങി. 44ാം മിനിറ്റിൽ പൊലീസ് ഡിഫൻഡർ സഫ്വാന്റെ മിസ് പാസ് മുത്തൂറ്റിന്റെ ഫോർവേഡ് ദേവദത്ത് പിടിച്ചെടുത്ത് പൊലീസ് ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിന് തൊടാൻ പോലും അനുവദിക്കാതെ മനോഹരമായി ഗോളാക്കി. 54 ാം മിനിറ്റിൽ ഫാരിസിന്റെ…