Author: Rizwan Abdul Rasheed

200ാം ഗോ​ൾ നേ​ടി​യ ജെ​യ്മി വാ​ർ​ഡി​യു​ടെ ആ​ഹ്ലാ​ദം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ലെ​സ്റ്റ​ർ സി​റ്റി​യും ഇ​പ്സ് വി​ച്ച് ടൗ​ണും ത​മ്മി​ലെ മ​ത്സ​രം. ലെ​സ്റ്റ​ർ നാ​യ​ക​ൻ ജെ​യ്മി വാ​ർ​ഡി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് ത​ന്‍റെ ക്ല​ബി​നാ​യു​ള്ള അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന്. 28 ാം മി​നി​റ്റി​ൽ നാ​യ​ക​ൻ​ത​ന്നെ ലെ​സ്റ്റ​റി​ന് ആ​ദ്യ ലീ​ഡ് സ​മ്മാ​നി​ക്കു​ന്നു. നീ​ണ്ട 13 വ​ർ​ഷ​ത്തെ ലെ​സ്റ്റ​റി​ലെ ക​ളി ജീ​വി​ത​ത്തി​നൊ​ടു​വി​ൽ വി​ട​വാ​ങ്ങാ​നി​റ​ങ്ങി​യ 500 ാം മ​ത്സ​ര​ത്തി​ൽ ത​ന്‍റെ 200 ാം ഗോ​ൾ. അ​തും ടീ​മി​ലെ​ത്തി​യ​തി​ന്റെ 13ാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ. ആ​രും കൊ​തി​ച്ച് പോ​കു​ന്നൊ​രു വി​ട​വാ​ങ്ങ​ൽ മു​ഹൂ​ർ​ത്തം. കാ​ല​ത്തി​ന്‍റെ കാ​വ്യ​നീ​തി എ​ന്ന​ത് വെ​റും ആ​ല​ങ്കാ​രി​ക​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്നു. 2012, ലെ​സ്റ്റ​ർ സി​റ്റി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ർ​പോ​ലും പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​മെ​ന്ന​ത് സ്വ​പ്നം​പോ​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത നാ​ളു​ക​ളി​ലാ​യി​രു​ന്നു വാ​ർ​ഡി​യു​ടെ വ​ര​വ്. 2015-16ൽ ​ആ​ണ് ഫു​ട്ബോ​ൾ ലോ​ക​ത്തെ ഒ​ന്ന​ട​ങ്കം ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​കൊ​ണ്ട്, വ​മ്പ​ന്മാ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ക്ലോ​ഡി​യോ എ​ന്ന പ​രി​ശീ​ല​ക​നും അ​നു​യാ​യി​ക​ളും ഇം​ഗ്ലീ​ഷ് ഫു​ട്ബാ​ളി​ന്‍റെ അ​തി​കാ​യ​രാ​യ​ത്. എ​ടു​ത്തു​പ​റ​യാ​ൻ വ​ലി​യ പേ​രു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു ചെ​റി​യ ടീം. ​ആ…

Read More

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ. രണ്ടു തവണ ലീഡെടുത്ത ലിവർപൂളിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൺ മുട്ടുകുത്തിച്ചത്. ജയത്തോടെ അടുത്ത സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് പ്രതീക്ഷ ബ്രൈറ്റൺ നിലനിർത്തി. യാസിൻ അയാരി, കോരി മിത്തോമ, പകരക്കാരൻ ജാക്ക് ഹിൻഷൽവുഡ് എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ഹാർവെ എല്ലിയോട്ട്, ഡൊമിനിക് സൊബോസ്ലായി എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 58 പോയന്‍റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ. ബ്രൈറ്റണിന്‍റെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ എല്ലിയോട്ടിലൂടെ സന്ദർശകർ ലീഡെടുത്തു. കോണോർ ബ്രാഡ്ലിയുടെ മികച്ച അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. 32ാം മിനിറ്റിൽ യാസിൻ അയാരിയിലൂടെ അതിഥേയർ ഒപ്പമെത്തി. ജർമൻ താരം ബ്രജാൻ ഗ്രൂഡയുടെ അസിസ്റ്റിൽനിന്നാണ് ഗോളെത്തിയത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ (45+1) സൊബോസ്ലായിയിലൂടെ ലിവർപൂൾ വീണ്ടും ലീഡെടുത്തു. 69ാം മിനിറ്റിൽ മിത്തോമയിലൂടെ ബ്രൈറ്റൺ വീണ്ടും ഒപ്പം. ഇതിനിടെ…

Read More

അ​ണ്ട​ർ 19 സാ​ഫ് ഫു​ട്ബാ​ൾ കി​രീ​ടവുമായി ഇ​ന്ത്യ ടീംയൂ​പി​യ (അ​രു​ണാ​ച​ൽ പ്ര​ദേ​ശ്): ബം​ഗ്ലാ​ദേ​ശി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ച് ഇ​ന്ത്യ അ​ണ്ട​ർ 19 സാ​ഫ് ഫു​ട്ബാ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ന്റെ നി​ശ്ചി​ത സ​മ​യം 1-1ൽ ​പി​രി​ഞ്ഞു. ഇ​ന്ത്യ​ക്കാ​യി ര​ണ്ടാം മി​നി​റ്റി​ൽ​ത്ത​ന്നെ നാ​യ​ക​ൻ ഷിം​ഗ​മാ​യും ഷ​മി സ്കോ​ർ ചെ​യ്തു. 61ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ജോ​യ് അ​ഹ്മ​ദി​ലൂ​ടെ ബം​ഗ്ലാ​ദേ​ശി​ന്റെ മ​റു​പ​ടി​യെ​ത്തി. ഷൂ​ട്ടൗ​ട്ടി​ൽ 4-3നാ​യി​രു​ന്നു ആ​തി​ഥേ​യ ജ​യം. മ​ല​യാ​ളി​യാ​യ ഷ​ഫീ​ഖ് ഹ​സ​ൻ ഇ​ന്ത്യ​ൻ ടീ​മി​ന്റെ സ​ഹ​പ​രി​ശീ​ല​ക​നാ​ണ്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

തിരുവനന്തപുരം: അർജന്റീന ടീം കേരളത്തിൽ എത്തുമോ ഇല്ലയോ എന്നതിൽ ഒരു വ്യക്തതയും ഇല്ലെങ്കിലും മെസ്സിക്കും സംഘത്തിനും ഗ്രൗണ്ട് ഒരുക്കുന്ന കാര്യത്തിൽ വിവാദം തുടങ്ങിയിട്ടുണ്ട്. അർജന്റീന ടീം കേരളത്തിൽ എത്തിയാൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് കായികമന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, ഫുട്ബാൾ മത്സരം നടത്തിയാൽ വനിത ഏകദിന ലോകകപ്പിന് ഗ്രീൻഫീൽഡ് വേദിയാക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.സി.സി.ഐ. മന്ത്രി സൂചിപ്പിച്ച ദിവസങ്ങളിൽ തന്നെയാണ് ലോകകപ്പും നടക്കുന്നത് എന്നത് കൊണ്ട് ബി.സി.സി.ഐ മുന്നറിയിപ്പിൽ കാര്യവുമുണ്ട്. ബി.സി.സി.ഐ എപ്പക്സ് കൗൺസിൽ യോഗത്തിലായിരുന്നു കാര്യവട്ടം സ്പോർട്സ് സ്റ്റേഡിയം വേദിയായി തീരുമാനിച്ചത്. മൂന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും എന്നായിരുന്നു സൂചന. ഇതിനായുള്ള ഒരുക്കങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചിരുന്നു. എട്ടു പിച്ചുകളാണ് നിലവിൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. അസോസിയേഷൻ സ്വന്തം ചിലവിൽ ഫ്ലഡ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. ഐ.സി.സി അംഗീകാരം ലഭിച്ചശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്ബാൾ മത്സരം നടത്താൻ ഒരുങ്ങുന്നത്.…

Read More

കോട്ടയം: മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണെന്നും അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിന്‍റെ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്‍റീന ടീം കേരളത്തിൽ എത്തും. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ പല സ്റ്റേഡിയങ്ങളും നവീകരിക്കാൻ പണം നൽകാമെന്ന് സർക്കാർ പറഞ്ഞതാണ്. എന്നാൽ അതാത് സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്‍റെ താൽപര്യക്കുറവ് കൊണ്ടാണ് അത് നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

ബാഴ്സലോണ: ലാ ലിഗയിൽ ചാമ്പ്യൻപട്ടം ഉറപ്പിച്ച് അവസാന ഹോം മത്സരത്തിനിറങ്ങിയ ബാഴ്സലോണക്ക് അടിതെറ്റി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിയ്യാറയലിനോട് തോൽവി വഴങ്ങുന്നത്. തോറ്റെങ്കിലും കിരീടം ചൂടിയതിന്റെ ആഘോഷം ഹോം മൈതാനത്ത് നടന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ അയോസ് പെരസിലൂടെ വിയ്യാ റയൽ മുന്നിലെത്തി (1-0). 38ാം മിനിറ്റിൽ ലമീൻ യമാലിലൂടെ ബാഴ്സ ഗോൾ മടക്കി (1-1). ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫെർമിൻ ലോപസിലൂടെ ബാഴ്സ ലീഡെടുത്തു (2-1). രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം വിയ്യാ റയൽ ഒപ്പമെത്തി. 50ാം മിനിറ്റിൽ സാൻറി കൊമസനയാണ് ഗോൾ നേടിയത്. 80ാം മിനിറ്റിൽ ടാജോൻ ബുക്കാനന്റെ ഗോളിലൂടെ വിയ്യാ റയൽ വീണ്ടും മുന്നിലെത്തുകയായിരുന്നു (3-2). കളിയുടെ എഴുപത് ശതമാനത്തിലധികം പന്ത് കൈവശം വെച്ച ബാഴ്സയുടെ ഗോളടക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് തോൽവി വഴങ്ങിയത്. കിരീടം ഉറപ്പിച്ച ബാഴ്സലോണ 37 മത്സരങ്ങളിൽ നിന്ന് 85 പോയിന്റാണുള്ളത്. ലീഗിലെ അവസാന മത്സരം ഈ മാസം 26ന് അത്ലറ്റിക്…

Read More

എഫ്.എ കപ്പ് കിരീടവുമായി ക്രിസ്റ്റൽ പാലസ് താരങ്ങൾ”നമ്മൾ ഫുട്ബോൾ കളിക്കാരെയും മാനേജർമാർരെയും സംബന്ധിച്ച് ഏറ്റവും വലിയ വിജയമെന്നത് ട്രോഫി ഉയർത്തുന്നതല്ല, മറിച്ച് ആയിരക്കണക്കിന് ആരാധകർക്ക് അവരുടെ ജീവിതത്തിൽ ഒരു നിമിഷം സമ്മാനിക്കാൻ കഴിയുന്നതാണ്. നമ്മുടെ ആരാധകർക്ക് വേണ്ടി നമ്മൾ അത് ചെയ്തുകഴിഞ്ഞു.” മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ട ശേഷം ക്രിസ്റ്റൽ പാലസ് മാനേജരായ ഒലിവർ ഗ്ലാസ്നർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 1905 ൽ സ്ഥാപിച്ച ക്ലബ്ബിന്‍റെ നീണ്ട 119 സംവത്സരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ക്രിസ്റ്റൽ പാലസ് ആദ്യമായൊരു മേജർ ട്രോഫിയിൽ മുത്തമിട്ടിരിക്കുന്നു. എന്ത് കൊണ്ടൊരു കിരീടമില്ലെന്ന നൂറ്റാണ്ട് പഴക്കമുള്ള ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു. അവർ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. കഴുകൻമാരെന്ന വിളിപ്പേരുള്ളവരുടെ കണ്ണുകളിലെ തിളക്കം കാണാൻ വേണ്ടി മാത്രം ഉറക്കമിളച്ച പാതിരാവുകൾക്ക് അറുതിയായിരിക്കുന്നു. 1990 മെയ് 12 അന്ന് വെംബ്ലി സ്റ്റേഡിയത്തിൽ കളികാണാനെത്തിയത് 78000 പേർ. നവീകരണ പ്രവർത്തികൾ പൂർത്തിയായതിനാൽ വെംബ്ലിയിലെ…

Read More

ലണ്ടൻ: നീണ്ട 133 വർഷം എവർട്ടൺ ഫുട്ബാൾ ക്ലബ് താരങ്ങളുടെയും ആരാധകരുടെയും ആഹ്ലാദാരവങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയാവുകയും വിയർപ്പും രക്തവും കണ്ണീരും ഏറ്റുവാങ്ങുകയും ചെയ്ത ഗുഡിസൺ പാർക്കിനോട് വിടചൊല്ലി ടീം. പുതുതായി നിർമിച്ച ഹിൽ ഡിക്കിൻസൺ സ്റ്റേഡയമാവും അടുത്ത സീസൺ മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന ഹോം മാച്ചിൽ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്റ്റണിനെ തോൽപിച്ചാണ് ഗുഡിസൺ പാർക്കിൽനിന്ന് എവർട്ടൺ ടീമിന്റെ പടിയിറക്കം. വെയിൻ റൂണി ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ ഗാലറിയിലിരിക്കവെ ഇലിമാൻ എൻഡിയ (6, 45+2) ഗോളുകൾ ആതിഥേയർക്ക് വിജയം സമ്മാനിച്ചു. “ശരിയായ രീതിയിൽ അവസാനിപ്പിക്കേണ്ടത് പ്രധാനമായിരുന്നു” -പരിശീലകൻ ഡേവിഡ് മോയസ് മത്സര ശേഷം പറഞ്ഞു. 37 മത്സരങ്ങളിൽ 45 പോയന്റുമായി 13ാമതാണ് എവർട്ടൻ. 12 പോയന്റുമായി 20ാം സ്ഥാനത്തുള്ള സതാംപ്റ്റൺ ഇതിനകം രണ്ടാം സീസണിലേക്ക് തരം താഴ്ത്തപ്പെട്ടു. 1892 മുതൽ എവർട്ടണിന്റെ ഹോം ഗ്രൗണ്ടാണ് ഗുഡിസൺ പാർക്ക്. ആകെ 2791 മത്സരങ്ങളിൽ പിറന്നത് 5372…

Read More

മലപ്പുറം: സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ പതിവായ കൈയാങ്കളി അതിര് കടന്നുപോയിട്ട് കാലമേറെയായി. കളിക്കിടെ വീണ് കിടക്കുന്ന താരത്തിന്റെ നെഞ്ചത്ത് ചവിട്ടുക, ഫൗൾ വിളിച്ച റഫറിയെ ഓടിച്ചിട്ട് തല്ലുക തുടങ്ങിയ ക്രൂര ‘വിനോദങ്ങൾ’ സെവൻസ് കളിക്കളങ്ങളിൽ സ്ഥിരം കാഴ്ചയാണിപ്പോൾ. പേരിനൊരു അച്ചടക്ക നടപടിയെന്നതിൽ കവിഞ്ഞ് ശാശ്വതമായ ഒരു ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. സെവൻസിൽ അതിരുവിടുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക. ഫുട്ബാൾ മത്സരത്തിനിടെ നടന്ന ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഇൻസ്റ്റഗ്രാമിൽ വിമർശന കുറിപ്പിട്ടിരിക്കുന്നത്. ഇതെന്ത് ഫുട്ബാളാണെന്ന് ചോദിച്ച താരം, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ലെന്നും അടിയിൽ ഒരു ജീവൻ പൊലിഞ്ഞാൽ നഷ്ടപ്പെടുന്നത് ആർക്കാണെന്നും ചോദിക്കുന്നുണ്ട്. വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേർപ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യമെന്നും സെവൻസ് ഫുട്ബാൾ അധികാരികൾ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണമെന്നും തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂവെങ്കിലും കണ്ടുനിൽക്കാൻ വയ്യെന്നും അനസ് എടത്തൊടിക…

Read More

മലപ്പുറം: അർജന്റീനയും മെസ്സിയും കേരളത്തിൽ പന്തുതട്ടുമോ ഇല്ലയോ എന്ന വിവാദങ്ങൾ പുരോഗമിക്കവേ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും. ‘വരും വലൂലാ’ എന്നൊക്കെ മന്ത്രി ഇങ്ങനെ പറയുന്നത് സംസ്ഥാനത്തിന് തന്നെ മാനക്കേടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ കുറച്ചൊക്കെ ആലോചിച്ചിട്ട് പറയേണ്ടതാണെന്നും ഇതിന്റെ ചിലവ് വഹിക്കാൻ കഴിഞ്ഞില്ലാന്ന് പറയുന്നത് നമുക്ക് തന്നെ ഒരു നാണക്കേടല്ലേയെന്നും ശരിയായ വിവരം ജനങ്ങളെ അറിയിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി പറഞ്ഞതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സാദിഖലി ശിഹാബ് തങ്ങളും കായികമന്ത്രിയെ ‘ട്രോളി’. ‘കായികമന്ത്രി പറഞ്ഞതിൽ ഒരു കുഴപ്പമുണ്ട്. വരില്ലാന്ന് പറയാൻ പറ്റിലാന്നാണ് പറഞ്ഞത്. വരുമോ എന്നാണ് പറയേണ്ടത്’-എന്ന് സാദിഖലി ശിഹാബ് തങ്ങൾ തമാശ രൂപേണ മാധ്യമങ്ങളോട് പ്രതികരിച്ചു.  ലയണൽ മെസ്സിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്ത വന്നതോടെ മെസ്സി വരില്ലെന്ന് പറയാനാവില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന്…

Read More