ലണ്ടൻ: കരിയറിൽ 40 വയസ്സുവരെ ഫുട്ബാൾ കളിക്കുമെന്ന് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഭാവിയിൽ സൗദി ലീഗിലേക്ക് കൂടുമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ലിവർപൂൾ താരം പറഞ്ഞു. സീസണിൽ ചെമ്പടയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ സലാഹിന് നിർണായക പങ്കുണ്ടായിരുന്നു. ലീഗിലെ ടോപ് സ്കോററും പ്രീമിയർ ലീഗ് താരവുമായി. 29 ഗോളുകളും 18 അസിസ്റ്റുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ലിവർപൂളുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കെ താരം സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വമ്പൻ ഓഫറുകളുമായി സൗദി ക്ലബുകൾ താരത്തിനു പുറകിലുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ക്ലബുമായി താരം പുതിയ കരാറിലെത്തിയത്. മനസ്സ് പറയുമ്പോൾ കളി അവസാനിപ്പിക്കുമെന്ന് ഈജിപ്ഷ്യൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സലാഹ് പറഞ്ഞു. ‘എന്നോട് അഭിപ്രായം ചോദിച്ചാൽ, 39-40 വയസ്സുവരെ കളിക്കുമെന്ന് പറയും, പക്ഷേ അതിനുമുമ്പ് നിർത്തണമെന്ന് മനസ്സ് പറഞ്ഞാൽ അവസാനിപ്പിക്കും. ഒരുപാട് കാര്യങ്ങൾ നേടി’ -താരം വ്യക്തമാക്കി. ലിവർപൂളുമായുള്ള കരാർ കാലാവധി അവസാനിച്ചതിനു പിന്നാലെ…
Author: Rizwan Abdul Rasheed
മഡ്രിഡ്: പുതിയ പരിശീലകനു കീഴിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. ക്ലബിന്‍റെ പുതിയ സൈനിങ് താരങ്ങളെ റയൽ ഈയാഴ്ച ആരാധകർക്കു മുമ്പിൽ അവതരിപ്പിക്കുമെന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ വിട്ടെത്തിയ ട്രെന്‍റ് അലെക്സാണ്ടർ അർനോൾഡ്, ബെൻഫിക്കയുടെ അൽവാരോ കരേരസ് എന്നിവരാണ് ക്ലബുമായി പുതുതായി കരാറിലെത്തിയത്. കാർലോ ആഞ്ചലോട്ടി പടിയിറങ്ങിയ ഒഴിവിലേക്ക് സാവി അലൻസോയെയാണ് റയൽ പരിശീലകനായി എത്തിച്ചത്. കഴിഞ്ഞദിവസം ക്രിസ്റ്റൽ പാലസിനെതിരെ അവസാന മത്സരം കളിച്ചാണ് ട്രെന്‍റ് അലക്സാണ്ടർ ആൻഫീൽഡിനോട് വിടപറഞ്ഞത്. രണ്ടു ദശകം ലിവർപൂളിനൊപ്പം പന്തു തട്ടിയാണ് താരം സൗജന്യ ട്രാൻസ്ഫറിൽ റയലിലേക്ക് കൂടുമാറിയത്. നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ പ്രതിരോധ താരമായ കരേരസുമായും റയൽ ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബെൻഫിക്കക്കായി 50 മത്സരങ്ങൾ കളിച്ച മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23കാരാനായ താരം 2017-2020 കാലയളവിൽ റയൽ മഡ്രിഡിന്‍റെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്. പിന്നാലെ…
റിയോ ഡി ജനീറോ: സാംബ ടീമിന്റെ പരിശീലകക്കുപ്പായമണിഞ്ഞ ആദ്യ നാളിൽ, ഫോമിലല്ലാത്ത നെയ്മറെ ടീമിൽനിന്ന് വെട്ടി കാർലോ ആഞ്ചലോട്ടി പണിതുടങ്ങി. ഏറെയായി സുവർണ നാളുകളുടെ നിഴൽ മാത്രമായി അന്താരാഷ്ട്ര സോക്കറിൽ മെലിഞ്ഞുനിൽക്കുന്ന ബ്രസീലിന് പുതുജീവനേക്കാനെത്തുന്ന ആഞ്ചലോട്ടി തിങ്കളാഴ്ചയാണ് ചുമതലയേറ്റത്. റിയോ ഡി ജനീറോയിൽ തിങ്ങിനിറഞ്ഞ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മുൻപരിശീലകരായ ആൽബർട്ടോ പെരേര, ലൂയി ഫിലിപ്പ് സ്കൊളാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയ ടീമിന്റെ ചുമതലയേൽക്കൽ. ‘‘ലോകത്തെ ഏറ്റവും മികച്ച ടീമിനെ പരിശീലിപ്പിക്കാനായതിൽ അഭിമാനമുണ്ട്. മുന്നിൽ വലിയ ദൗത്യം ബാക്കി’’- ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്തെ ചടങ്ങിൽ ആഞ്ചലോട്ടി പറഞ്ഞു. ബ്രസീലിൽ ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് വിദേശ പരിശീലകനെന്ന സവിശേഷതയുണ്ട്. ദേശീയ ടീം ജാക്കറ്റ് നൽകി ആഞ്ചലോട്ടിയെ വരവേറ്റ സ്കൊളാരി എല്ലാ പിന്തുണയും ഉറപ്പുനൽകി. ഡോറിവൽ ജൂനിയറുടെ പിൻഗാമിക്ക് 2026ലെ ലോകകപ്പ് അവസാനം വരെയാണ് കരാർ. ലോകകപ്പ് യോഗ്യത പട്ടികയിൽ നാലാമതാണ് ബ്രസീൽ. 2022ലെ ഖത്തർ ലോകകപ്പിൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട്…
സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. ‘ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാവർക്കും നന്ദി’ -അൽ-നസ്ർ ജഴ്സിയിലുള്ള ഫോട്ടോക്കൊപ്പം താരം പോസ്റ്റ് ചെയ്തു. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ നൽകി 40കാരനായ താരത്തിന്‍റെ പോസ്റ്റ്. സൗദി പ്രോ ലീഗിൽ 24 ഗോളോടെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. അൽ-നസ്റിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു. This chapter is over.The story? Still being written.Grateful to all. pic.twitter.com/Vuvl5siEB3— Cristiano Ronaldo (@Cristiano) May 26, 2025 മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022ലാണ് ക്രിസ്റ്റ്യാനോ അൽ-നസറിൽ ചേർന്നത്. കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ താരം നൽകിയത്. അല്‍-നസ്റിനായി 111 തവണ ഇറങ്ങിയ താരം…
ലണ്ടൻ: ഒരു മാസം മുന്നേ ഉറപ്പിച്ച കിരീടം മാറോടുചേർക്കാൻ ഞായറാഴ്ച രാത്രിയിലെ അവസാന മത്സരത്തിന്റെ അവസാന വിസിൽ വരെ കാത്തിരിപ്പായിരുന്നെങ്കിലും ആൻഫീൽഡിൽ അവിടെ തുടങ്ങുകയായിരുന്നു. വർഷങ്ങൾക്കു ശേഷം തിരിച്ചുപിടിച്ച പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടവുമായി ടീമും ആരാധകരും ആദ്യം മൈതാനത്തും പിറകെ തെരുവുകളിലും ആരവം തീർത്തു. മണിക്കൂറുകൾ തെരുവു നിറഞ്ഞവർ ചാമ്പ്യൻസ് ലീഗിലടക്കം കൈവിട്ട നേട്ടങ്ങളുടെ നഷ്ടങ്ങൾ ആഘോഷിച്ചുതീർത്തു. 2020ൽ കോവിഡ് മഹാമാരി കാലത്ത് ടീം കപ്പിൽ മുത്തമിടുമ്പോൾ അടച്ചിട്ട മുറിയിലിരിക്കേണ്ടിവന്നതിന്റെ ഓർമകൾ മായ്ച്ചാണ് ലിവർപൂൾ നഗരം ചുവപ്പണിഞ്ഞത്. ടീമിനൊപ്പം കന്നി സീസൺ കിരീടനേട്ടത്തിന്റെ ആവേശത്തിലായിരുന്നു ആർനെ സ്ലോട്ട് എന്ന കളിയാശാൻ. യുർഗൻ ക്ലോപ് എന്ന അതികായന്റെ പിൻഗാമിയായി മറ്റൊരാളെ സമീപകാലത്തൊന്നും ടീമിന് ആലോചിക്കാനാവില്ലെന്നുറപ്പ്. കരിയറിലെ രണ്ടാം കിരീടത്തിന്റെ നിറവായിരുന്നു വിർജിൽ വാൻ ഡൈക്കിനും സംഘത്തിനും. കഴിഞ്ഞ സീസൺ അവസാനത്തിൽ ട്രാൻസ്ഫർ വിപണി സജീവമായപ്പോൾ ആൻഫീൽഡ് ഉറങ്ങിക്കിടന്നത് പലരിലും ആധി പടർത്തിയിരുന്നു. വെറ്ററൻ സംഘത്തിനൊപ്പം ഈ ടീമിന് എവിടെവരെ പോകാനാകുമെന്ന് നെറ്റി ചുളിച്ചവരേറെ.…
എറിക് ടെൻ ഹാഗ്, സാവി അലൻസോബെർലിൻ: കാർലോ ആഞ്ചലോട്ടി പടിയിറങ്ങിയ റയൽ മഡ്രിഡിൽ സാവി അലൻസോ പരിശീലകക്കുപ്പായത്തിൽ ഔദ്യോഗികമായി ചുമതലയേറ്റപ്പോൾ ബയേർ ലെവർകൂസൻ പരിശീലകനായി എറിക് ടെൻ ഹാഗിനെയും പ്രഖ്യാപിച്ചു. തരം താഴ്ത്തൽ ഭീഷണിയിൽ നിൽക്കെ ചുമതലയേറ്റ് തൊട്ടടുത്ത സീസണിൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ് കിരീടങ്ങൾ ബയേറിലെത്തിച്ച അലൻസോ ഈ സീസണിലും ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്. ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിന് പിറകിൽ രണ്ടാമതായ ടീം ജർമൻ കപ്പിൽ സെമിയിലുമെത്തിയിരുന്നു. ആഞ്ചലോട്ടി പദവിയൊഴിഞ്ഞ റയലിൽ അലൻസോ എത്തുന്നതായി പ്രഖ്യാപനം നേരത്തെ നടന്നതാണ്. എന്നാൽ, ടെൻ ഹാഗ് പുതിയ പരിശീലകനാകുമെന്ന് തിങ്കളാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണമെത്തുന്നത്. പ്രിമിയർ ലീഗിൽ ഏറെ പിറകിലായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലകനായിരിക്കെ 2024 ഒക്ടോബറിൽ ടീം പുറത്താക്കിയിരുന്നു. ഒമ്പത് കളികളിൽ നാലെണ്ണം തോറ്റതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. പിന്നീട് ചുമതലകളേറ്റിരുന്നില്ല. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലണ്ടൻ: യൂറോപ്യൻ ഗോൾഡൻ ഷൂ റയൽ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക്. ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ച സീസണിൽ 31 ഗോൾ നേടിയാണ് ഫ്രഞ്ച് താരം ലീഗിലെ ടോപ് സ്കോറർ പുരസ്കാരത്തിനൊപ്പം വൻകരയുടെ പുരസ്കാരവും സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ റയൽ സോസിദാദിനെതിരെ 2-0ന് റയൽ ജയം നേടിയപ്പോൾ രണ്ടുഗോളും താരത്തിന്‍റെ ബൂട്ടിൽനിന്നായിരുന്നു. സപോർട്ടിങ് താരം വിക്ടർ ഗ്യോകെറസ് (39 ഗോൾ), ലിവർപൂൾ താരം മുഹമ്മദ് സലാഹ് (29) എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഗോൾ കൂടുതൽ ഗ്യോകെറസിന്റെ പേരിലാണെങ്കിലും കളിച്ച ലീഗിന് നൽകുന്ന പോയന്റ് മൂല്യത്തിന്റെ ആനുകൂല്യമാണ് എംബാപ്പെക്ക് തുണയായത്. പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ് ലിഗ, സീരി എ, ലിഗ് വൺ എന്നീ ലീഗുകളിലെ ഒരു ഗോളിന് രണ്ടു പോയന്റും മറ്റുള്ളവക്ക് 1.5 പോയന്റുമാണ്. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മുഹമ്മദ് സലാഹ് ഗോൾ നേടിയിരുന്നെങ്കിലും ഒന്നിലൊതുങ്ങിയത് എംബാപ്പെയെ ഒറ്റക്ക് മുന്നിലെത്തിച്ചു. എംബാപ്പെ 62 പോയന്റ് നേടിയപ്പോൾ ഗ്യോകെറസിന് 58.5 പോയന്റാണ്.…
ലണ്ടൻ: മുൻനിര ടീമുകൾ ഒന്നിച്ച് അങ്കം കുറിച്ച ദിനത്തിൽ ചാമ്പ്യന്മാരായ ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയപ്പോൾ ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യുകാസിൽ ടീമുകൾ. ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ ബൂട്ടുകെട്ടിയ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയരെ കെട്ടുകെട്ടിച്ചു. ഇൽകെയ് ഗുണ്ടൊഗൻ, എർലിങ് ഹാലൻഡ് എന്നിവർ വല കുലുക്കി. സതാംപ്ടന്റെ കളിമുറ്റത്തിറങ്ങിയ ആഴ്സനൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. കീറൻ ടിയർനി, ഒഡിഗാർഡ് എന്നിവർ ഗണ്ണേഴ്സിനായും റോസ് സ്റ്റുവർട്ട് സതാംപ്ടണു വേണ്ടിയും വല കുലുക്കി. അദ്ഭുതങ്ങൾ പ്രതീക്ഷിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് ചെൽസിയോട് എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റപ്പോൾ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു. ഒമ്പതാം മിനിറ്റിൽ ഗോളടിച്ച് മുന്നിൽ കയറിയ പാലസിനെതിരെ 84ാം മിനിറ്റു വരെ കാത്തിരുന്നാണ് സലാഹ് ഗോൾ മടക്കി സമനില പിടിച്ചത്. ഇതോടെ സീസണിൽ സലാഹിന് ഗോൾ സമ്പാദ്യം 29 ആയി. ബോൺമൗത്ത് 2-0ന് ലെസ്റ്ററിനെയും ബ്രൈറ്റൺ 4-1ന് ടോട്ടൻഹാമിനെയും വെസ്റ്റ് ഹാം…
സാബി അലോൻസോയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്. വർഷങ്ങൾക്ക് ശേഷമാണ് പഴയ തട്ടകത്തിലേക്ക് സാബി തിരിച്ചെത്തുന്നത്. ആറ് വർഷം സാന്റിയാഗോ ബെർണബ്യുവിൽ കളിക്കാരനായി തിളങ്ങിയ സാബി നിരവധി ട്രോഫികളും സ്വന്തമാക്കിയിരുന്നു. 2028 ജൂൺ വരെ മൂന്ന് വർഷത്തേക്കാണ് റയലുമായുള്ള സാബിയുടെ കരാർ. കാർലോ അഞ്ചലോട്ടിയെ മാറ്റിയാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. റയൽ മാഡ്രിഡിന് വേണ്ടി കിരീടങ്ങളൊന്നും നേടിക്കൊടുക്കാതെയാണ് അഞ്ചലോട്ടിയുടെ മടക്കം. ബയർ ലെവർകൂസന്റെ പരിശീലകനായിരുന്ന സാബി ഈ മാസം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 2022ലാണ് ലെവർകൂസനിലേക്ക് സാബി എത്തുന്നത്. ടീമിന് ആദ്യമായി ബുണ്ടേഴ്സ് ലീഗ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജർമ്മൻ കപ്പിലും സാബിയുടെ നേതൃത്വത്തിൽ ലവർകൂസന് കഴിഞ്ഞു. ഇക്കാലയളവിൽ തന്നെയാണ് ടീം ഫൈനലിലേക്ക് എത്തിയത്. ലെവർകൂസനുമായി 2026 വരെ കരാറുണ്ടെങ്കിലും ടീം വിടാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് ക്ലബ് സമ്മതമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് സ്വീകരണമൊരുക്കും. ജൂൺ ഒന്ന് മുതലായിരിക്കും അദ്ദേഹം പരിശീലകനായി ചുമതലയേറ്റെടുക്കുക. 2009ലാണ് ലിവർപൂളിൽ നിന്നും…
ലണ്ടൻ: 10 വേദികളിലായി 20 ടീമുകൾ മുഖാമുഖം നിൽക്കുന്ന അവസാന നാളിലെ പോരാട്ടച്ചൂടിൽ പ്രിമിയർ ലീഗ്. ആദ്യ അഞ്ചിലെ ടീമുകൾ ആരെന്നതടക്കം തീരുമാകാനുള്ളതിനാൽ ഒരേ സമയമാകും മത്സരം. നിരവധി ടീമുകൾക്ക് ഇന്നത്തെ കളി അതിനിർണായകമാണ്. നാലു കളികൾ ബാക്കിനിൽക്കെ ലിവർപൂൾ കിരീടമുറപ്പിക്കുകയും സതാംപ്ടൺ, ലെസ്റ്റർ സിറ്റി, ഇപ്സ്വിച്ച് ടൗൺ എന്നിവ തരംതാഴ്ത്തപ്പെടുകയും ചെയ്തതൊഴികെ പലതും തീരുമാനമാകാനുണ്ട്. ചാമ്പ്യൻസ് ലീഗിൽ ചെമ്പടക്കൊപ്പം ഗണ്ണേഴ്സും ഇടമുറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മൂന്ന് സ്ഥാനങ്ങൾ ഇന്ന് തീരുമാനമാകും. സിറ്റിക്ക് ഒറ്റ പോയിന്റ് ലഭിച്ചാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറക്കുമെങ്കിൽ ജയിച്ചാൽ മൂന്നാമന്മാരുമാകും. ന്യുകാസിലിന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ