മലപ്പുറം: പെരുമഴയത്ത് വെള്ളംകെട്ടി നിൽക്കുന്ന മൈതാനത്ത് ഇടങ്കാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മഴവില്ല് കണക്കെ ഷോട്ടുപായിച്ച് കുഞ്ഞുതാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് ലോകനിലവാരത്തിലുള്ള ഷോട്ടുപായിച്ചത് മലപ്പുറത്തുള്ള ഒരു പത്തുവയസുകാരനാണ്. വണ്ടൂർ പഞ്ചായത്തിലെ ശാന്തിനഗർ സ്വദേശിയും മുൻകാല ഫുട്ബാളറുമായ കുട്ടന്റെ മകൻ സച്ചിനാണ് ഈ കുഞ്ഞുതാരം. ഒരു തമാശക്ക് കൂട്ടുകാരാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സചിന്റെ ഷോട്ടും മലപ്പുറത്തിന്റെ ഫുട്ബാൾ മഹിമയും പങ്കുവെച്ചാണ് ഇത് ചർച്ചയാകുന്നത്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Author: Rizwan Abdul Rasheed
മ്യൂണിക്ക്: ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയിട്ടും പിടികൊടുക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പരിശീലകൻ ലൂയിസ് എന്റിക്വെയിലൂടെ പി.എസ്.ജി സ്വന്തമാക്കിയത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞും ആർത്തുവിളിച്ചുമാണ് ആരാധകർ കിരീട നേട്ടം ആഘോഷിച്ചത്. ഫൈനലിൽ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് പാരീസ് ക്ലബിന്‍റെ കിരീട നേട്ടം. ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടത്തിലാണ് എന്റിക്വെയുടെ കീഴിൽ ഒത്തൊരുമയോടെ കളിച്ച് ടീം മുത്തമിട്ടത്. അർബുദം തട്ടിയെടുത്ത മകൾക്ക് ആദരമർപ്പിച്ചാണ് പ്രിയ പരിശീലകനോടുള്ള സ്നേഹം പി.എസ്.ജി ആരാധകർ പ്രകടിപ്പിച്ചത്. PSG fans unfurled a beautiful tifo honouring the memory of Xana, Luis Enrique’s daughter, who passed away 6 years ago due to illness.❤️pic.twitter.com/xFFbtLcD12— Sportstar (@sportstarweb) June 1, 2025…
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.എസ്.ജി ആരാധകർ. മത്സരത്തിനിടെ ‘ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കു’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തിയാണ് ആരാധകർ ഫലസ്തീൻ ജനതക്കുള്ള പിന്തുണ അറിയിച്ചത്. ഫലസ്തീൻ സ്വതന്ത്ര പോരാട്ടത്തിന്‍റെ പ്രതീകമായ കഫിയ ധരിച്ചും ഫലസ്തീൻ പതാക കൈയിലേന്തിയുമാണ് പല പി.എസ്.ജി ആരാധകരും സ്റ്റേഡിയിലെത്തിയത്. കളിയുടെ ഒമ്പതാം മിനിറ്റിൽ മൊറോക്കോയുടെ പ്രതിരോധ താരം അഷ്റഫ് ഹകീമി പി.എസ്.ജിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടതിനു പിന്നാലെയാണ് ആരാധകർ ഫലസ്തീന് അനുകൂല ബാനർ ഉയർത്തിയത്. A powerful message from PSG fans during tonight’s Champions League final.“Stop the genocide in Gaza” pic.twitter.com/bO7zppVnYV— Leyla Hamed (@leylahamed) May 31, 2025 ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം നേരത്തെയും പലവേദികളിലും പി.എസ്.ജി ആരാധകർ പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ നവംബറിൽ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിനിടെ ഗാലറിയിൽ ഫലസ്തീനെ സ്വതന്ത്രമാക്കൂ…
മ്യൂണിക്ക്: കളത്തിൽ മാസ്മരികത തീർത്ത മെസ്സിയും നെയ്മറും എംബാപ്പെയുമടക്കം കൂടുവിട്ടിട്ടും അഗ്നി ബാക്കിയെന്ന് തെളിയിച്ച് ലൂയി എന്റിക്വെയുടെ കുട്ടികൾക്ക് യൂറോപിന്റെ ചാമ്പ്യൻ മുത്തം. ഒരു പതിറ്റാണ്ട് മുമ്പ് ബാഴ്സയെ കിരീടത്തിലെത്തിച്ച അതേ ആവേശം വിടാതെ പുതിയ തട്ടകത്തിലെത്തിയ പരിശീലകനൊപ്പം അശ്റഫ് ഹകീമിയും ഡിസയർ ഡൂവും കൂട്ടരും ചേർന്നാണ് പി.എസ്.ജിക്ക് കന്നിക്കിരീടത്തിന്റെ ഇരട്ടി മധുരം നൽകിയത്. മൂന്നുവട്ടം ചാമ്പ്യന്മാരായ ചരിത്രവുമായെത്തിയ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ടീം ചുരുട്ടിക്കെട്ടിയത്. പാരിസിയൻ ക്ലബിനായി ഡിസൈർ ഡുവോ ഇരട്ടഗോളുമായി (20, 63ാം മിനിറ്റുകൾ) തിളങ്ങി. അഷ്റഫ് ഹകീമി (12–ാം മിനിറ്റ്), ക്വിച്ച ക്വാരറ്റ്ക്ഷ്ലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ. മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആധിപത്യം പുലർത്തിയത് പി.എസ്.ജി ആയിരുന്നു. ലോക ഫുട്‌ബാളിലെ വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി…
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, വെള്ളിയാഴ്ച ഹോങ്കോങ് ദേശീയ ടീമിനൊപ്പമുള്ള മത്സരശേഷമാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. മത്സരത്തിൽ ഒരു ഗോളിനു പിന്നിൽപോയ യുനൈറ്റഡ് രണ്ടാംപകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ജയം പിടിച്ചെടുത്തത്. ജൂൺ അവസാനത്തോടെ യുനൈറ്റഡും ഇവാനും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കെയാണ് താരം കളി നിർത്താൻ തീരുമാനിച്ചത്. രണ്ടു കാലയളവിലായി യുനൈറ്റഡിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 240 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും എഫ്.എ കപ്പ് കിരീടവും നേടിയിട്ടുണ്ട്. വടക്കൻ അയർലൻഡ് ദേശീയ ടീമിനായി 107 മത്സരങ്ങൾ കളിച്ചു. അയർലൻഡ് ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഇവാൻസുമുണ്ട്. 🚨 Official: Jonny Evans 𝐫𝐞𝐭𝐢𝐫𝐞𝐬 from professional football after leaving United ❤️👋🏻🏆 x4 Community…
ലണ്ടൻ: ഇംഗ്ലീഷ് ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്‍റെ ഒഴിവിലേക്ക് മണിക്കൂറുകൾക്കകം പകരക്കാരനെ ക്ലബിലെത്തിച്ച് ലിവർപൂൾ. ബയർ ലെവർകുസന്‍റെ ഡച്ച് സൂപ്പർതാരം ജെറമി ഫ്രിംപോങ്ങാണ് അഞ്ചു വർഷത്തെ കരാറിൽ ആൻഫീൽഡിലെത്തിയത്. 339.67 കോടി രൂപയാണ് (35 മില്യൺ യൂറോ) കരാർ തുക. ലെവർകുസന് 2023-24 സീസണിൽ പ്രഥമ ബുണ്ടസ് ലിഗ കിരീടം നേടികൊടുക്കുന്നതിൽ ഡച്ചു താരം നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 53 മത്സരങ്ങളിലാണ് താരം ലെവർകുസനായി കളിച്ചത്. സീസണിൽ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്ക് ജേതാക്കളായപ്പോൾ ലെവർകുസൻ രണ്ടാമതാണ് ഫിനിഷ് ചെയ്തത്. 🚨🔴 Liverpool will pay €35m fee for Jeremie Frimpong in three annual installments as part of the agreement with Bayer Leverkusen. pic.twitter.com/D11eHAmXwm— Fabrizio Romano (@FabrizioRomano) May 31, 2025 കഴിഞ്ഞദിവസമാണ് അലക്സാണ്ടർ അർനോൾഡ് സ്പാനിഷ് ക്ലബായ റയൽ മഡ്രിഡിൽ ചേർന്നത്. ആറ് വർഷത്തേക്കാണ് കരാർ. പ്രതിഫലം…
മ്യൂണിക് (ജർമനി): ആരാവും യൂറോപ്പിലെ ചാമ്പ്യന്മാരുടെ ചാമ്പ്യൻ? വൻകരയുടെ പുതിയ ക്ലബ് ചക്രവർത്തിയെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് ശനിയാഴ്ച മ്യൂണിക്കിലെ അലയൻസ് അറീന വേദിയാവും. നാലാം കിരീടം ലക്ഷ്യമിടുന്ന ഇറ്റാലിയൻ ക്ലബ് ഇന്റർമിലാന് ഇതുവരെ ജേതാക്കളാവാത്ത പാരിസ് സെന്റ് ജെർമെയ്നാണ് എതിരാളികൾ. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മത്സരം തുടങ്ങും. പരിഷ്കരിച്ച രൂപത്തിലെത്തിയ ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ലീഗ് ഘട്ടത്തിൽ 19 പോയന്റോടെ നാലാം സ്ഥാനക്കാരായിരുന്നു ഇന്റർ. എന്നാൽ, 13 പോയന്റുമായി പി.എസ്.ജിയുണ്ടായിരുന്നത് 15ാം സ്ഥാനത്താണ്. ടോപ് എട്ട് ബെർത്തിലൂടെ നേരിട്ട് പ്രീക്വാർട്ടറിലെത്തി അന്നത്തെ സീരീ എ ചാമ്പ്യന്മാർ. ഫ്രഞ്ച് ജേതാക്കൾക്കാവട്ടെ പ്ലേ ഓഫ് കടമ്പ കടക്കേണ്ടിവന്നു. ഇരുകൂട്ടർക്കും പിന്നീട് നേരിടാനുണ്ടായിരുന്നത് കരുത്തരെ. ലിവർപൂൾ, ആസ്റ്റൻ വില്ല, ആഴ്സനൽ ടീമുകളെ യഥാക്രമം പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും തകർത്താണ് പി.എസ്.ജിയുടെ വരവ്. അപ്പുറത്ത് ഫെയ്നൂർഡിനെ തോൽപിച്ച് ക്വാർട്ടറിലെത്തിയ ഇന്ററിനെ ഫൈനലിലേക്കുള്ള വഴികളിൽ കാത്തിരുന്നത് സാക്ഷാൽ ബയേൺ…
ഫുട്ബാൾ ലീഗുകളിൽ തുടർച്ചയായി ഒരു ടീം അഞ്ചും ആറും തവണ കിരീടം നേടുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാൽ, ഒരു ടീം തുടർച്ചയായി 23 തവണ ചാമ്പ്യന്മാരാകുന്നത് അദ്ഭുതം തന്നെയാണ്. ബോസ്നിയ ആൻഡ് ഹെർസഗോവിന വനിത പ്രീമിയർ ലീഗിൽ എസ്.എഫ്.കെ 2000 സരയാവോ ക്ലബാണ് ഈ നേട്ടം കൈവരിച്ചത്. ടീം ആദ്യമായി ലീഗ് കിരീടം നേടുമ്പോൾ ഇന്ന് ടീമിലുള്ള പകുതിയിലധികം താരങ്ങളും ജനിച്ചിട്ടുപോലുമില്ല. ലീഗിലെ തന്നെ എമിന ക്ലബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് സരയാവോ തങ്ങളുടെ 23ാം ലീഗ് കിരീടം ഉറപ്പിച്ചത്. ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ഒന്നാംനിര വനിത ലീഗിന്‍റെ ചരിത്രത്തിൽ ഇതുവരെയുള്ള 24 സീസണുകളിൽ 23 തവണയും സരയാവോയാണ് ജേതാക്കളായത്. ടീം നേരത്തെ തന്നെ ഗിന്നസ് റെക്കോഡ് നേടിയിരുന്നു. പ്രഥമ സീസണിൽ എൻ.കെ ഇസ്‌ക്ര ബുഗോയ്നോയാണ് കിരീടം നേടിയത്. ’ഈ നേട്ടത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ബോസ്നിയയിലും ഈ മേഖലയിലും വനിതാ ഫുട്ബാളിനോടുള്ള കാഴ്ചപ്പാട് ഞങ്ങൾ മാറ്റിമറിച്ചു, കാരണം ഞങ്ങളുടെ…
യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നായിരുന്നു ചെൽസിയുടെ കിരീടധാരണം. 65ാം മിനുട്ട് മുതൽ ഇഞ്ചുറി ടൈം വരെ നാല് ഗോളുകളാണ് ചെൽസി അടിച്ചെടുത്തത്. 2021 ൽ ആരംഭിച്ച ലീഗിൽ ചെൽസിയുടെ കന്നികിരീടമാണിത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇസ്‌കോയുടെ അസിസ്റ്റില്‍ അബ്ദെ എസ്സാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചെൽസി 65-ാം മിനിറ്റിൽ അർജന്‍റീനൻ താരം എൻസോ ഫെർണാണ്ടസിലൂടെ സമനില പിടിച്ചു. 70 -ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് പാമറായിരുന്നു. ശേഷം 83-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയും ഇഞ്ചുറി ടൈമിൽ കഓസൊദേയും ഗോൾ നേടിയതോടെ 4 -1 ന്റെ ജയം നേടാൻ ചെൽസിക്കായി. from Madhyamam: Latest Malayalam…
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാർ പുതുക്കി കൗമാരതാരം ലാമിൻ യമാൽ. സീസണൊടുവിൽ കരാർ അവസാനിക്കാനിരിക്കെയാണ് കാറ്റാലൻ ക്ലബുമായി ആറു വർഷത്തേക്ക് പുതിയ കരാറിലെത്തിയത്. ഇതോടെ 2031 വരെ 17കാരൻ ബാഴ്സയിൽ തുടരും. സീസണിൽ ബാഴ്സയുടെ അഭ്യന്തര ട്രെബ്ൾ കിരീട നേട്ടത്തിൽ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. 2023ൽ 15ാം വയസ്സിലാണ് യമാൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലാ ലിഗയിൽ 55 മത്സരങ്ങളിൽനിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കീരിടങ്ങൾ നേടി ടീം കരുത്തു തെളിയിച്ചു. ക്ലബ് പ്രസിഡന്‍റ് ജൊവാൻ ലപോർട്ട, സ്പോർട്ടിങ് ഡയറക്ടർ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാൽ ക്ലബുമായുള്ള കരാർ പുതുക്കിയത്. The future is now. pic.twitter.com/VP2WQmbNHN— FC Barcelona (@FCBarcelona) May 27, 2025 ജൂലൈയിൽ 18 വയസ്സ് പൂർത്തിയാകുന്ന യമാൽ,…