ഗ്വായാകിൽ (ഇക്വഡോർ): കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ഫുട്ബാളിലെ വമ്പന്മാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറാണ് എതിരാളികൾ. വെള്ളിയാഴ്ച പുലർച്ചെ ഇക്വഡോറിലെ ഗ്വായാകിൽ ഇന്ത്യൻ സമയം 4.30നാണ് മത്സരം. റയൽ മഡ്രിഡ് വിട്ടെത്തിയ ഇറ്റാലിയൻ പരിശീലകന് മോശം പ്രകടനം നടത്തുന്ന കാനറികളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അർജന്‍റീനയോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്ന് ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്. ക്ലബ് ഫുട്‌ബാളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 65കാരന് ബ്രസീൽ ടീമിനെ കൈപിടിച്ചുയർത്തുക എളുപ്പമാകില്ല. മികച്ച താരങ്ങളുടെ വൻനിരയുണ്ടെങ്കിലും കളത്തിൽ ഒത്തിണക്കമില്ലാത്തതാണ് വെല്ലുവിളി. സൂപ്പർതാരം നെയ്മറെ ഒഴിവാക്കിയാണ് ആഞ്ചലോട്ടി സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പ്രതിരോധ താരം കാസെമിറോയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. പരിക്കിൽനിന്ന് മുക്താനയ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മാത്യുസ് കുൻഹ, അലിസൺ ബക്കർ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെല്ലാം കളിക്കും. റോഡ്രിഗോ കളിക്കുന്നില്ല. വിനീഷ്യസ് കണങ്കാലിനേറ്റ പരിക്കിൽനിന്ന്…
Author: Rizwan Abdul Rasheed
ഇന്ത്യ-തായ്ലൻഡ് മത്സരത്തിൽനിന്ന്പാത്തും താനി (തായ്ലൻഡ്): എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന് തായ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ തോൽവി. തായ്ലൻഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയെ തോൽപിച്ചത്. എട്ടാം മിനിറ്റിൽ ബെൻജമിൻ ഡേവിസും 59ൽ പൊരാമെത് അർജ്വിലായിയും ആതിഥേയർക്കായി സ്കോർ ചെയ്തു. തമ്മാസത്ത് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇന്ത്യ ഗോളടിക്കാൻ മറന്നതോടെ തോൽവിയുടെ ആഴവും കൂടി. ഫിഫ റാങ്കിങ്ങിൽ 99ാംസ്ഥാനത്താണ് തായ്ലൻഡ്, സുനിൽ ഛേത്രിയും സംഘവും 127ാമതും. ജൂൺ 10ന് ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഹോങ്കോങ്ങിനെ നേരിടാനിരിക്കുകയാണ് ഇന്ത്യ. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ സാന്‍റിയാഗോയിലാണ് മത്സരം. മുന്നേറ്റ നിരയിൽ ഉൾപ്പെടെ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പരിശീലകൻ ലയണൽ സ്കലോണി സൂചന നൽകിയിട്ടുണ്ട്. സൂപ്പർതാരം ലയണൽ മെസ്സി കളിക്കുന്ന കാര്യവും സംശയത്തിലാണ്. യുവതാരങ്ങളായ ജൂലിയൻ അൽവാരസ്, ജിലിയാനോ സിമിയോണി, ലിയനാർഡോ ബലേർദോ എന്നിവരെല്ലാം പ്ലെയിങ് ഇലവനിലെത്തിയേക്കും. ലൗതാരോ മാർട്ടിനെസ് കളിക്കില്ല. കഴിഞ്ഞ മത്സരങ്ങളിലെ മഞ്ഞകാർഡ് കാരണം സസ്പെൻഷനിലുള്ള നികോളാസ് ഒട്ടമെൻഡിക്കും മത്സരം നഷ്ടമാകും. ഇതോടെ സിമിയോണിക്കൊപ്പം അൽവാരസും പ്ലെയിങ് ഇലവനിൽ സ്ട്രൈക്കറുടെ റോളിലെത്തും. അറ്റാക്കിങ് മിഡിഫീൽഡർ നിക്കോ പാസ് ആദ്യ ഇലവനിലെത്തും. ക്രിസ്റ്റ്യൻ റൊമേരോ, തിയാഗോ അൽമാഡ എന്നിവർക്കും അവസരമുണ്ടാകും. അതേസമയം, പരിക്കിൽനിന്ന് മുക്തനായെങ്കിലും മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സ്കലോണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മത്സരത്തിൽ മെസ്സി കളിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. താരങ്ങളുടെ പരിക്കും സസ്പെൻഷനും കാരണം പ്ലെയിങ് ഇലവനെ കണ്ടെത്തുക എളുപ്പമല്ല. മധ്യനിരയിൽ…
ജർമനിക്കെതിരെ ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദംമ്യൂണിക്ക്: പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിന്റെ കളിയരങ്ങിൽ ഒരിക്കൽകൂടി വലകുലുക്കി തെളിയിച്ചപ്പോൾ കരുത്തരായ ജർമനിയെ അവരുടെ മണ്ണിൽ കെട്ടുകെട്ടിച്ച് പോർചുഗൽ യുവേഫ നാഷൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ. പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ പറങ്കിപ്പട ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജർമൻ നിരയെ മുട്ടുകുത്തിച്ചത്. യൂറോപ്യൻ ഫുട്ബാളിലെ വൻതോക്കുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഫ്രാൻസ്-സ്പെയിൻ രണ്ടാം സെമിഫൈനൽ മത്സരവിജയികളാണ് ഫൈനലിൽ പോർചുഗലിന്റെ എതിരാളികൾ. 2019ൽ പോർചുഗലായിരുന്നു പ്രഥമ നാഷൻസ് ലീഗിലെ ജേതാക്കൾ. എന്നാൽ, മ്യൂണിക്കിലെ അലയൻസ് അറീനയിൽ ഇന്നലെ ആദ്യപകുതിയിൽ പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നില്ല അവരുടേത്. ജർമനി ഇടതടവില്ലാതെ ആക്രമിച്ചുകയറിയപ്പോൾ ഗോളി ഡീഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളാണ് പോർചുഗലിന്റെ രക്ഷക്കെത്തിയത്. ഇടവേള കഴിഞ്ഞും ആക്രമണം കനപ്പിച്ച ആതിഥേയർ 48-ാം മിനിറ്റിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി ലീഡ് പിടിച്ചു. എതിർ പ്രതിരോധനിരക്ക് മുകളിലൂടെ ജോഷ്വാ കിമ്മിച്ച് ഉയർത്തിയിട്ട സമർഥമായ ലോഫ്റ്റഡ് ബാളിൽ േഫ്ലാറിയൻ വിർട്സിന്റെ അളന്നുകുറിച്ച ഹെഡറാണ് വലക്കണ്ണികളെ ചുംബിച്ചത്.…
കോവളം എഫ്.സി ടീം ജില്ലയുടെ ഫുട്ബാൾ കിരീടത്തിനായുള്ള എലൈറ്റ് ഡിവിഷൻ പോരാട്ടത്തിന് ജൂൺ ഒമ്പതിന് ജി.വി രാജയുടെ മണ്ണിൽ വിസിലുയരുകയാണ്. കെ.എസ്.ഇ.ബി, കേരള പൊലീസ്, കോവളം എഫ്.സി, ഏജീസ് ഓഫിസ്, എസ്.ബി.ഐ, കേരള ടൈഗേഴ്സ് എന്നിങ്ങനെ കേരള ഫുട്ബാളിന്റെ നെറ്റിപ്പട്ടമായ ആറ് ടീമുകളാണ് കലാശപ്പോരിന് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കളി പൊടിപാറും. സൂപ്പർ ഫൈറ്റിനിറങ്ങുന്ന ടീമുകളെ പരിചയപ്പെടുത്തുകയാണ് ‘എലൈറ്റ് ക്ലാസിക്കോ’ പരമ്പര തിരുവനന്തപുരം: തുകൽപന്തിൽ ഊതിനിറച്ച കാറ്റിനെ തീരജനതയുടെ ശ്വാസമാക്കി മാറ്റിയ ക്ലബിന്റെ പേരാണ് കോവളം എഫ്.സി. ഇവരുടെ രക്തത്തിന് കാൽപന്താണ് ലഹരി. ജില്ല ഫുട്ബാൾ ലീഗിലെ എലൈറ്റ് ഡിവിഷനിൽ പന്തുതട്ടാനിറങ്ങുമ്പോൾ മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസിനും അദ്ദേഹത്തിന്റെ ആലയിൽ ചുട്ടുപഴുത്ത കുട്ടികൾക്കും തെളിയിക്കാൻ ഏറെയുണ്ട്. ഒന്നര പതിറ്റാണ്ടിന് മുമ്പ് തലസ്ഥാനത്തിന്റെ തീരദേശത്തിരുന്ന് എബിൻ റോസ് കണ്ട സ്വപ്നമായിരുന്നു കോവളം എഫ്.സി. ഫുട്ബാളിനെ സ്നേഹിക്കുന്ന തീരപ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്കായി ഒരു ഫുട്ബാൾ ക്ലബ്. പക്ഷേ, എബിനെയും കുട്ടികളെയും ആദ്യഘട്ടത്തിൽ…
പാത്തുംതാനി (തായ്ലൻഡ്): എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ബുധനാഴ്ച സന്നാഹ മത്സരം. തായ്ലൻഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരം തമ്മാസാത് സ്റ്റേഡിയത്തിൽ നടക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 127ഉം തായ്ലൻഡ് 99ഉം സ്ഥാനങ്ങളിലാണിപ്പോൾ. അവസാനമായി രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു വിജയം. മനോലോ മാർക്വേസ് പരിശീലിപ്പിക്കുന്ന സംഘത്തിന് ജൂൺ 10ന് ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിന് നേരിടേണ്ടതുണ്ട്. ദക്ഷിണേഷ്യക്ക് പുറത്ത് ഇന്ത്യക്ക് പരിചിതരായ എതിരാളികളാണ് തായ്ലൻഡ്. 2019ലാണ് ഇരു ടീമും ഒടുവിലായി മുഖാമുഖം വന്നത്. ആ വർഷം രണ്ടു മത്സരങ്ങൾ നടന്നപ്പോൾ രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. അന്ന് സംഘത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി, അമരീന്ദർ സിങ്, വിശാൽ കൈത്, സന്ദേശ് ജിങ്കാൻ, സുഭാഷിഷ് ബോസ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ് എന്നിവർ ഈ ടീമലുമുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് കളി. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മെസിക്ക് ശേഷം ബാഴ്സലോണയെ തോളിലേറ്റാൻ ആര് എന്ന ചോദ്യത്തിന് കൗമാര താരം ലാമിൻ യമാലെന്ന പേരാണ് ആരാധകർക്കിടയിൽ ഉയരുന്നത്. 17ാം വയസിൽ കളി മൈതാനത്ത് കാൽപന്ത് കൊണ്ട് മായാജാലം തീർക്കുന്ന യമാലുമായുള്ള കരാർ 2031 വരെ ബാഴ്സലോണ നീട്ടിയിട്ടുണ്ട്. 2023ൽ 15 വയസ്സുള്ളപ്പോഴാണ് യമാൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ചത്. 2024-25 സീസണില്‍ ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയുടെ ഭാഗമായി 55 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 25 അസിസ്റ്റുകളും താരം സംഭാവന ചെയ്‌തു. കൂടാതെ ബാഴ്‌സലോണയ്‌ക്കായി ഇതുവരെ 115 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ യമാൽ, ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേടുന്ന കളിക്കാരനായി. ഇത്തവണത്തെ ബാലൺ ഡി ഓർ സാധ്യത പട്ടികയിലും താരം മുന്നിലുണ്ട്. കളി മൈതാനത്തെ ഈ മിന്നും പ്രകടനത്തെ തുടർന്ന് അടുത്ത കാലത്തായി…
മാഞ്ചസ്റ്റർ : സൗദി പ്രോ-ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായി. ക്ലബ് ലോകകപ്പിനായി 30 കാരനായ താരത്തെ ഒപ്പിടാൻ അൽ-ഹിലാൽ 80 മില്യൺ മുതൽ 100 മില്യൺ പൗണ്ട് വരെ വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും വാർത്തകൾ വന്നു. എന്നാൽ കുടുംബവുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷം, താൻ അവരോടൊപ്പം ചേരുന്നില്ലെന്ന് ഫെർണാണ്ടസ് അൽ-ഹിലാലിനെ അറിയിച്ചതായാണ് വിവരം. താരം ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരുമെന്ന് മുഖ്യ പരിശീലകൻ റൂബൻ അമോറിം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. 2020 ജനുവരിയിൽ സ്പോർട്ടിംഗിൽ നിന്ന് 47 മില്യൺ പൗണ്ടിനാണ് താരം യുണൈറ്റഡിലെത്തിയത്. ക്ലബ്ബ് കരിയറിൽ 290 മത്സരങ്ങളിൽ പങ്കെടുക്കുകയും 98 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഡോർട്ട്മുണ്ട് : റയലിന്‍റെ മധ്യനിരതാരമായ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ അനിയൻ ജോബ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനൊരുങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടർ – 21 ദേശീയ ടീമിൽ കളിച്ച താരം നിലവിൽ ഇംഗ്ലീഷ് ക്ലബ്ബായ സണ്ടർലാന്‍റിന്‍റെ മധ്യനിരയിലെ നിർണ്ണായക ശക്തിയാണ്. 2017 ന് ശേഷം ആദ്യമായി പ്രീമിയർ ലീഗിലേക്ക് സണ്ടർലാൻഡിനെ തിരിച്ചെത്തിക്കാൻ പ്രധാനപങ്കുവഹിച്ച ഈ 19 കാരൻ യൂറോപ്പിലെ കാൽപന്താസ്വാദകരുടെ മനം കവർന്നിട്ടുണ്ട്. മെയ് 24 ന് നടന്ന പ്രീമിയർലീഗ് ചാമ്പ്യൻഷിപ്പ് പ്ലേഓഫ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷെഫേൾഡ് യുണൈറ്റഡിനെ പരാജയപ്പെടത്തിയാണ് സണ്ടർലാന്‍റ് പ്രീമിയർ ലീഗിലേക്ക് വീണ്ടും ടിക്കറ്റെടുത്തത്. ചാമ്പ്യൻഷിപ്പിൽ മികച്ച യുവതാരമായി തെരഞ്ഞെടുത്തത് ജോബിനെയായിരുന്നു. കൃത്യം അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2020 ൽ ഈ പുരസ്കാരം നേടിയത് ബർമിംഗ്ഹാം സിറ്റിയുടെ താരവും ജോബിന്‍റെ സഹോദരനുമായിരുന്ന ജൂഡ് ബെല്ലിംഗ്ഹാം. 2020 ലാണ് ബർമിംഗ്ഹാം സിറ്റിയിൽ നിന്നും ജൂഡ് ബെല്ലിംഗ്ഹാമിനെ ബോറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ കൂടാരത്തിലെത്തിച്ചെത്. മൂന്ന് വർഷത്തെ ക്ലബ്ബ് കരിയറിൽ ടീമിനായി 132…
ഉസ്മാൻ ഡെംബെലെ ചാമ്പ്യൻസ് ട്രോഫിയുമായി കുടുംബത്തോടൊപ്പംപാരീസ്: പാരീസ് സെന്റ് ജെർമെയ്നെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ഉസ്മാൻ ഡെംബെലെക്ക് ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം സമ്മാനിക്കണമെന്ന കാമ്പയിനുമായി ഫ്രാൻസ്. ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ഫൈനലിൽ നാണംകെടുത്തിയാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലാദ്യമായി യൂറോപ്പിലെ മികച്ച ക്ലബിനുള്ള പരമോന്നത പുരസ്കാരമായ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ ഇന്ററിനെതിരെ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ഫ്രഞ്ച് സ്ട്രൈക്കറുടേത്. ഫൈനലിൽ രണ്ടുഗോളിലേക്ക് പന്തെത്തിക്കുകയും ചെയ്തു. 28കാരനായ ഡെംബെലെയാണ് ചാമ്പ്യൻസ് ലീഗിലെ െപ്ലയർ ഓഫ് ദ സീസൺ ആയി തെരഞ്ഞെടുക്കപ്പെട്ടതും. ചാമ്പ്യൻസ് ലീഗ് സീസണിൽ എട്ടു ഗോളുകളാണ് പി.എസ്.ജിക്കുവേണ്ടി ഡെംബെലെ എതിർവലകളിൽ നിക്ഷേപിച്ചത്. പി.എസ്.ജിയുടെ ഏഴു താരങ്ങൾ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദ സീസണിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡെംബെലെക്ക് പുറമെ ഗോളി ജിയാൻലൂയിജി ഡൊണാരുമ്മ, അഷ്റഫ് ഹക്കീമി, മാർക്വിഞ്ഞോസ്, നൂനോ മെൻഡെസ്, വിറ്റിഞ്ഞ, കൗമാര…