Author: Rizwan Abdul Rasheed

കൊവ്‌ലൂണ്‍ (ഹോങ്കോങ്): എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മൂന്നാം റൗണ്ടിൽ ഇന്ത്യ-ഹോങ്കോങ് ആദ്യപകുതി ഒപ്പത്തിനൊപ്പം. ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സൂപ്പർ താരം സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ മനോലോ മാർക്വേസ് ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലാലിയൻസുവല ചാങ്തെയെ കൂടാതെ, മലയാളി താരം അഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ എന്നിവർ മുന്നേറ്റനിരയിൽ അണിനിരന്നു. മൂന്നാം മിനിറ്റിൽ തന്നെ ഹോങ്കോങ്ങിനെ ആക്രമണം. ബ്ലേഡ റോഡ്രിഗസിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. പിന്നാലെ ഇന്ത്യയും മത്സരത്തിലേക്ക് തിരിച്ചെത്തി. 35ാം മിനിറ്റിൽ ആഷിഖിന് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. കൊളാസോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് താരം നഷ്ടപ്പെടുത്തിയത്. മാർച്ചിൽ നടന്ന ആദ്യ കളിയിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഇന്ന് ജയം അനിവാര്യമാണ്. നാല് ടീമുകളടങ്ങുന്ന ഗ്രൂപ്പിലെ മറ്റൊരു സംഘം സിംഗപ്പൂരാണ്. ഹോങ്കോങ്ങും സിംഗപ്പൂരും തമ്മിൽ നടന്ന കളിയും സമനിലയിലാണ് കലാശിച്ചത്.…

Read More

മ്യൂണിക്: സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോർചുഗൽ. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് പോര്‍ചുഗല്‍ വിജയം നേടുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റിന് പിന്നാലെ നുനോ മെന്‍ഡിസ് പോർചുഗലിനെ ഒപ്പമെത്തിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ മൈക്കല്‍ ഒയാര്‍സബാല്‍ ഗോൾ നേടി സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. 61ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പോർച്ചുഗലിനെ സമനിലയിലേക്കുയർത്തി. പിന്നീട് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വലകുലുക്കി. സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം…

Read More

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണുള്ളതെന്ന് ക്ലബ്ബായ സാന്‍റോസ് പ്രസ്താവനയിൽ അറിയിച്ചു. ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച മുതൽക്കേ നെയ്മർ പരിശീലനത്തിൽ നിന്നും മറ്റും വിട്ടുനിൽക്കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് നെയ്മറിന് കോവിഡ് ബാധിക്കുന്നത്. നേരത്തെ, 2021 മേയിലും കോവിഡ് ബാധിച്ചിരുന്നു.  from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

തിരുവനന്തപുരം: അര്‍ജന്‍റീന ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്‍റീന ടീം മാനേജ്മെന്‍റ് കേരളത്തിൽ എത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിനായി സർക്കാർ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാമതായി പരിഗണിക്കുക കലൂർ സ്റ്റേഡിയമാണ്. അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപനം. ‘മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്’ മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്. അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു. സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള…

Read More

ഏ​ജീ​സ് ഫു​ട്ബാ​ള്‍ ടീംതി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​മു​റ​ങ്ങു​ന്ന അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ൽ കാ​ൽ​പ​ന്തി​ൽ കു​റി​ച്ചി​ട്ട ക​ണ​ക്കു തീ​ർ​ക്കാ​ൻ ഏ​ജീ​സ് ഇ​റ​ങ്ങു​ന്നു. ജി​ല്ല എ​ലൈ​റ്റ് ഡി​വി​ഷ​ൻ ഫു​ട്ബാ​ളി​ൽ ജൂ​ൺ 10ന് ​ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​മ്പോ​ൾ പ​രി​ശീ​ല​ക​നും മു​ൻ കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ പി.​എ​സ്. പ​ഹ​ദും പി​ള്ളേ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഞെ​ട്ടി​ക്കു​ന്നൊ​രു തി​രി​ച്ചു​വ​ര​വാ​ണ്. അ​തും കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ലെ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളും പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളു​മാ​യ കേ​ര​ള പൊ​ലീ​സി​നെ അ​ടി​ച്ചി​ട്ടു​കൊ​ണ്ടു​ത​ന്നെ. 2020ൽ ​എ​ലൈ​റ്റ് ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്ന ഏ​ജീ​സ് ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​ലെ കു​റ​വും താ​ര​ങ്ങ​ളു​ടെ പ​രി​ക്കു​മാ​യി​രു​ന്നു തി​രി​ച്ച​ടി​യാ​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ക​ളി മാ​റു​മെ​ന്ന് ടീം ​പ​റ​യു​ന്നു. യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​ശീ​ല​ന​ത്തി​നു​പു​റ​മെ ത​ല​സ്ഥാ​ന​ത്തെ ചി​ല ക്ല​ബു​ക​ളു​മാ​യു​ള്ള പ​രി​ശീ​ല​ന​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചാ​ണ് ഇ​ത്ത​വ​ണ എ​ലൈ​റ്റ് ഡി​വി​ഷ​നി​ലേ​ക്കു​ള്ള ക​ച്ച​മു​റി​ക്കു​ന്ന​ത്. ഏ​ജീ​സ് ഓ​ഫി​സി​ന്‍റെ ഓ​ൾ ഇ​ന്ത്യ ത​ല​ത്തി​ലും സോ​ണ​ൽ ത​ല​ത്തി​ലും തു​ട​ർ​ച്ച​യാ​യി ഏ​ഴു​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​ണ് ഏ​ജീ​സ് കേ​ര​ള. ഈ ​വ​ർ​ഷം മ​ഹാ​രാ​ഷ്ട്ര​യ​ട​ക്ക​മു​ള്ള ക​രു​ത്ത​ന്മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​പ്പ് നി​ല​നി​ർ​ത്തി​യ​ത്. ഈ ​ഫോം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ക​പ്പെ​ന്ന സ്വ​പ്നം വി​ദൂ​ര​ത്ത​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്…

Read More

ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്’ മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്.  അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു. സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് സ്പോൺസർഷിപ് ഏറ്റെടുത്തത്. ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്‍റീനൻ ടീമും ഒക്ടോബറിലാണ് കേരളത്തിൽ എത്തുകയെന്നാണ് തുടക്കം മുതൽ മന്ത്രി പറയുന്നത്. രണ്ട് പ്രദർശന മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിയിച്ച…

Read More

കെ.എസ്.ഇ.ബി ടീംതിരുവനന്തപുരം: ജി.വി.രാജയുടെ പുൽമൈതാനത്ത് കാറ്റ് നിറച്ചൊരു പന്ത് കാലുകളിലേക്കെത്തുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം ഇപ്പുറത്തുറത്ത് യാണ്. നോക്കിക്കളിച്ചില്ലേൽ കരിച്ചുകളയും. അത്രത്തോളംപവറാണ് തലസ്ഥാനത്തിന്‍റെ ഫുട്ബാൾ രാജാക്കന്മാർക്ക്. എലൈറ്റ് ഡിവിഷന്‍റെ കിക്കോഫിന് ഇനി മൂന്നുനാൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യന്മാർ സെറ്റായി ക്കഴിഞ്ഞു. കേരള പൊലീസ്, ഏജീസ് ഓഫിസ്, കോവളം എഫ്.സി, ആർ.ബി.ഐ, എസ്.ബി.ഐ ടീമുകളെ പരാജയപ്പെടുത്തി 15 പോയന്‍റുമായാണ് കഴിഞ്ഞവർഷം കെ.എസ്.ഇ.ബി അന്തപുരിയുടെ ഫുട്ബാൾ രാജാക്കന്മാരായത്. ആ പ്രൗഡി ഇത്തവണയും ഗ്രൗണ്ടിൽ നിലനിറുത്താനാണ് കേരള മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ സനുഷ് രാജിന്‍റെ നേതൃത്വത്തിൽ 13ന് തലസ്ഥാനത്ത് ആദ്യപോരാട്ടത്തിന് ടീം ഇറങ്ങുക. 2017ൽ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കെ.എസ്.ഇ.ബി 2021ലും 2022ലും റണ്ണറപ്പുകളായിരുന്നു. ഇത്തവണ കെ.പി.എല്ലിൽ മുത്തൂറ്റ് എഫ്.സിയോട് സെമിയിൽ തോറ്റ് പുറത്തായതിന്‍റെ സങ്കടം മാറണമെങ്കിൽ എലൈറ്റ് ഡിവിഷനിലെ യുദ്ധം ജയിച്ചേ തീരൂ. അതിനുള്ള വെടിക്കോപ്പുകൾ ടീമിന്‍റെ ആയുധപ്പുരയിൽ സമ്പന്നം. കളത്തിനകത്തും പുറത്തും ഫുട്ബാളിൽ തഴക്കവും പഴക്കവും വന്ന…

Read More

സാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് ജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ (1-0) കീഴടക്കിയത്. 16ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. സൂപ്പർതാരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന തുടങ്ങിയത്. 16ാം മിനിറ്റിൽ തിയാഗോ അൽമഡ മുന്നോട്ടുവെച്ച നീട്ടിയ പാസ് പിഴവുകളില്ലാതെ സ്വീകരിച്ച ആൾവാരസ് ചിലി ഗോൾ കീപ്പർ കോർട്ടിസിന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലെത്തിച്ചു.  ARGENTINA GOALLLLLLLL ALVAREZ GIVES THE LEAD 0-1 pic.twitter.com/lKxPct2dk9— MessiMania (@M10Update) June 6, 2025 57 ാം മിനിറ്റിൽ നിക്കോ പാസിന് പകരക്കാരാനായി മെസ്സിയെ കളത്തിലിറക്കിയെങ്കിലും പിന്നീട് വല ചലിപ്പിക്കാൻ അർജന്റീനക്കായില്ല. ജയത്തോടെ 15 കളികളിൽ നിന്ന് 34 പോയിന്റുമായി അർജന്റീന ലാറ്റിനമേരിക്കൻ യോഗ്യത പട്ടികയിൽ ഒന്നാമത് തുടരുകയാണ്. 25 പോയിന്റ് വീതമുള്ള ഇക്വഡോറും പരാഗ്വയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. ബ്രസീൽ 22 പോയിന്റുമായി നാലാമതാണ്. തോൽവിയോടെ ചിലി പത്താം…

Read More

ഗ്വായാകിൽ (ഇക്വഡോർ): ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇക്വഡോറിനോട് സമനിലയിൽ കുരുങ്ങി ബ്രസീൽ. ഇക്വഡോറിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ജയത്തോടെ തുടങ്ങമെന്ന ബ്രസീൽ മോഹമാണ് പൊലിഞ്ഞത്. സമനില പിടിച്ചതോടെ 15 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. പട്ടികയിൽ ഒന്നാമതുള്ള അർജൻ്റീനയ്ക്ക് 34 പോയിൻ്റുകളാണുള്ളത്. 24 പോയിൻ്റുള്ള പരാഗ്വായ് മൂന്നാമതും 21 പോയിൻ്റുമായി ഉറുഗ്വായ് അഞ്ചാമതുമാണ്. റയൽ മഡ്രിഡ് വിട്ടെത്തിയ ഇറ്റാലിയൻ പരിശീലകന് മോശം പ്രകടനം നടത്തുന്ന കാനറികളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അർജന്‍റീനയോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തുനിന്ന് ഡൊറിവാൾ ജൂനിയറിനെ ബ്രസീൽ പുറത്താക്കിയത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ്‌ ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്‌. ക്ലബ്‌ ഫുട്‌ബാളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 65കാരന് ബ്രസീൽ ടീമിനെ…

Read More

സ്റ്റട്ട്ഗാർട്ട്: ഗോൾമഴ പെയ്ത യുവേഫ നാഷൻസ് ലീഗ് സെമി ഫൈനൽ ത്രില്ലർ പോരിൽ ഫ്രാൻസിനെ 5-4 ന് കീഴടക്കി സ്പെയിൻ ഫൈനലിൽ കടന്നു. ഇരട്ടഗോൾ നേടിയ സൂപ്പർതാരം ലമീൻ യമാലിന്റെ ചിറകിലേറിയാണ് സ്പാനിഷ് പട മൂന്നാം തവണയും നാഷൻസ് ലീഗ് കലാശപ്പോരിലെത്തുന്നത്. 22ാം മിനിറ്റിൽ നിക്കോ വില്യംസിലൂടെയാണ് സ്പെയിൻ ആദ്യ ലീഡെടുക്കുന്നത്. മൂന്ന് മിനിറ്റിനകം മൈക്കൽ മെറീനോയുടെ ഗോളിൽ ഗോൾ ഇരട്ടിയാക്കി(2-0). രണ്ടാം പകുതിയുടെ തുടക്കത്തിൽ 54ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അനായാസം വലയിലാക്കി ലമീൻ യമാൽ ലീഡ് മൂന്നാക്കി ഉയർത്തി (3-0). തൊട്ടടുത്ത മിനിറ്റിൽ പെഡ്രിയിലൂടെ സ്പെയിൻ വീണ്ടും ഗോൾ നേടിയതോടെ 4-0 ത്തിന്റെ വ്യക്തമായ മേധാവിത്തം നേടി.    59ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിലൂടെയാണ് ഫ്രാൻസ് ആദ്യ മറുപടി നൽകുന്നത് (3-1). 67ാം മിനിറ്റിൽ ലമീൻ യമാൽ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്പെയിൻ 5-1 ന് മുന്നിലെത്തി.…

Read More