റിയാദ്: ആധുനിക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് ലോകം പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാഴ്ത്തുന്നത്. 40തുകളിലും പ്രായം തളർത്താത്ത വീര്യവുമായി ദേശീയ ജഴ്സിയിലും ക്ലബ് ഫുട്ബാളിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അടുത്തിടെ പോർചുഗലിന് രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീടം നേടികൊടുത്തു. അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ, സി.ആർ 7 കരിയറിൽ ഇതുവരെ 938 ഗോളുകളാണ് നേടിയത്. കഴിഞ്ഞമാസമാണ് സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്ർ താരവുമായി രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയത്. അതായത് 42 വയസ്സുവരെ താരം ക്ലബിൽ തുടരും. അടുത്ത ഫിഫ ലോകകപ്പിലും താരം പോർചുഗലിനായി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ, ഇതൊന്നും മകൻ മറ്റിയോയിൽ മതിപ്പുണ്ടാക്കിയിട്ടില്ല എന്നുവേണം കരുതാം, കാരണം ഫുട്ബാളിൽ പിതാവിനേക്കാൾ മകന് പ്രിയം റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയോടാണ്. ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മറ്റിയോ, അവൻ എംബാപ്പെയെ ശരിക്കും ഇഷ്ടപ്പെടുന്നു.…
Author: Rizwan
ബാഴ്‌സലോണ: ഫുട്ബോൾ ലോകത്തെ പുതിയ ട്രാൻസ്ഫർ വാർത്തകളിൽ ശ്രദ്ധേയമായ ഒരു നീക്കവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ഡാനിഷ് ക്ലബ്ബായ എഫ്‌സി കോപ്പൻഹേഗന്റെ 19 വയസ്സുകാരനായ വിംഗർ, റൂണി ബർഡ്ജിയെയാണ് ബാഴ്‌സ ടീമിലെത്തിച്ചത്. യുവപ്രതിഭകളെ കണ്ടെത്തി ടീം ശക്തിപ്പെടുത്തുക എന്ന ക്ലബ്ബിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. 19-കാരനായ താരം നാല് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതനുസരിച്ച്, 2029 വരെ ബർഡ്ജി ബാഴ്‌സയുടെ താരമായിരിക്കും. ഏകദേശം 2.5 മില്യൺ യൂറോയാണ് (22 കോടി രൂപ) ട്രാൻസ്ഫർ തുകയായി ബാഴ്‌സ നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസണിലെ ബാഴ്‌സലോണ ട്രാൻസ്ഫർ വാർത്തകൾ പരിഗണിക്കുമ്പോൾ, ഗോൾകീപ്പർക്ക് ശേഷമുള്ള ക്ലബ്ബിന്റെ രണ്ടാമത്തെ സൈനിംഗാണിത്. View this post on Instagram A post shared by FC Barcelona (@fcbarcelona) സ്വീഡന്റെ യുവതാരമായ റൂണി ബർഡ്ജി, തന്റെ വേഗതയും ഗോൾ നേടാനുള്ള കഴിവും കൊണ്ട് ശ്രദ്ധേയനാണ്. FC Copenhagen-നുവേണ്ടി കളിച്ച 84 കളികളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്.…
ഓൾഡ് ട്രാഫോർഡിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണ്. പുതിയ പരിശീലകൻ റൂബൻ അമോറിമിൻ്റെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടിമുടി മാറാനൊരുങ്ങുന്നു. ക്ലബ്ബിന്റെ പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അമോറിം നടപ്പിലാക്കുന്ന കർശനമായ മാറ്റങ്ങൾ, ടീമിലെ പല പ്രമുഖ താരങ്ങളുടെയും ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്ത അനുസരിച്ച്, ചില സൂപ്പർ താരങ്ങൾ പരിശീലകന്റെ പുതിയ പദ്ധതികളിൽ ഇടംപിടിച്ചിട്ടില്ല. പ്രധാന ടീമിൽ നിന്ന് പുറത്ത്, പരിശീലനം വൈകുന്നേരം പുതിയ സീസണിലേക്കുള്ള തൻ്റെ പദ്ധതികളിൽ സ്ഥാനമില്ലാത്ത കളിക്കാരോട് വൈകുന്നേരം 5 മണിക്ക് ശേഷം മാത്രം പരിശീലനത്തിനെത്തിയാൽ മതിയെന്ന് റൂബൻ അമോറിം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രധാന ടീമിന്റെ പരിശീലനം കാരിംഗ്ടണിലെ പരിശീലന കേന്ദ്രത്തിൽ അവസാനിച്ച ശേഷമായിരിക്കും ഈ കളിക്കാർക്ക് പ്രവേശനം. ക്ലബ്ബിന്റെ അക്കാദമി താരവും ആരാധകരുടെ പ്രിയങ്കരനുമായ മാർക്കസ് റാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ, ആന്റണി, ടൈറൽ മലാസിയ തുടങ്ങിയ കളിക്കാർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാൻ കൂടുതൽ…
മിലാൻ: ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനുമായി കരാർ ഒപ്പിട്ടു. പതിമൂന്ന് വർഷം നീണ്ട ഐതിഹാസികമായ റയൽ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് ഈ മുപ്പത്തിയൊമ്പതുകാരൻ ഇറ്റാലിയൻ ലീഗായ സീരി എ-യിലേക്ക് ചേക്കേറുന്നത്. ക്ലബ് അധികൃതർ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ മോഡ്രിച്ചിന്റെ ഈ കൂടുമാറ്റം സമീപകാലത്തെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിലൊന്നായാണ് കായിക ലോകം വിലയിരുത്തുന്നത്. ഫ്രീ ഏജന്റായാണ് മോഡ്രിച്ച് മിലാനിലെത്തുന്നത്. ഒരു വർഷത്തേക്കാണ് കരാർ. മികച്ച പ്രകടനം കാഴ്ചവെച്ചാൽ കരാർ ഒരു വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. തന്റെ ഇഷ്ട നമ്പറായ 14-ാം നമ്പർ ജേഴ്സിയിലാകും മോഡ്രിച്ച് എസി മിലാനുവേണ്ടി കളത്തിലിറങ്ങുക. 2026-ലെ ലോകകപ്പിൽ കളിക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് മോഡ്രിച്ച് യൂറോപ്പിലെ ഒരു മുൻനിര ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചത്. ബാല്യകാലത്ത് താൻ ആരാധിച്ചിരുന്ന ക്ലബ്ബാണ് എസി മിലാൻ എന്നും, ഇതിഹാസ…
ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ റയൽ മാഡ്രിഡ് ട്രാൻസ്ഫർ വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സ്പാനിഷ് യുവ പ്രതിരോധ താരം അൽവാരോ കരേരസിനെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ നിന്നും തങ്ങളുടെ പാളയത്തിലെത്തിച്ചതായി റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം അക്കാദമിയിൽ വളർന്ന താരത്തെ വൻ തുക മുടക്കിയാണ് ക്ലബ്ബ് സാന്റിയാഗോ ബെർണബ്യൂവിലേക്ക് തിരികെ കൊണ്ടുവരുന്നത്. കരാർ ആറ് വർഷത്തേക്ക്; മുടക്കിയത് 50 മില്യൺ യൂറോ 22-കാരനായ കരേരസുമായി 2031 ജൂൺ 30 വരെ നീളുന്ന ആറ് വർഷത്തെ കരാറിലാണ് റയൽ മാഡ്രിഡ് ഒപ്പുവെച്ചത്. താരത്തിന്റെ റിലീസ് ക്ലോസായിരുന്ന 50 മില്യൺ യൂറോ (ഏകദേശം 952 കോടി ഇന്ത്യൻ രൂപ) നൽകിയാണ് ഈ സുപ്രധാന നീക്കം ക്ലബ്ബ് പൂർത്തിയാക്കിയത്. ഇടത് വിങ് ബാക്ക് സ്ഥാനത്ത് ദീർഘകാലത്തേക്കുള്ള പരിഹാരമായാണ് റയൽ മാഡ്രിഡ് കോച്ച് സാബി അലോൺസോ ഈ താരത്തെ കാണുന്നത്. അക്കാദമിയിൽ നിന്ന് ബെൻഫിക്ക വഴി വീണ്ടും റയലിലേക്ക് 2017 മുതൽ 2020 വരെ…
ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജിയെ 3-0നാണ് നീലപ്പട തകർത്തത്. 22, 30 മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരം കോൾ പാമർ വല കുലുക്കി. ബ്രസീലുകാരൻ പെഡ്രോ 43ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി.ചെൽസിയുെട രണ്ടാമത്തെ ക്ലബ് ലോകകപ്പ് കിരീടമാണിത്. കരുത്തരായ പി.എസ്.ജിയെ വരച്ച വരയിൽ നിർത്തിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ചെൽസി നിറഞ്ഞാടിയത്. തുടക്കത്തിൽ പി.എസ്.ജി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചെൽസിയുെട നിയന്ത്രണത്തിലായി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ലോകോത്തര ഗോൾകീപ്പർ ഡോണ്ണരുമ്മയുടെ വലയിൽ പതിച്ചത് കണ്ട് പി.എസ്.ജി ആരാധകർ ഞെട്ടി. 22ാം മിനിറ്റിൽ ഗസ്റ്റോ നീട്ടിയ പന്ത് ഇടംകാലൻ ഷോട്ടിലൂടെ വലയിലാക്കിയാണ് പാമർ ഗോൾവേട്ട തുടങ്ങിയത്.രണ്ടാം ഗോളും സമാനമായ ഷോട്ടിലൂടെയായിരുന്നു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ പതറിയ പി.എസ്.ജിയുടെ നെഞ്ചിലേക്ക് പെഡ്രോയും നിറയൊഴിച്ചു. പാമറിന്റെ അസിസ്റ്റിൽ വലയിലേക്ക് കോരിയിട്ടാണ് ചെൽസിയുടെ…
ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, യുവതാരം കോൾ പാമറിൻ്റെ അവിശ്വസനീയ പ്രകടനമാണ് ചെൽസിക്ക് ചരിത്രവിജയം സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. കളിയുടെ 22-ാം മിനിറ്റിൽ കോൾ പാമർ ഒരു തകർപ്പൻ ഇടംകാലൻ ഷോട്ടിലൂടെ പി.എസ്.ജി ഗോൾവല കുലുക്കി. ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപേ, 30-ാം മിനിറ്റിൽ പാമർ വീണ്ടും പി.എസ്.ജി പ്രതിരോധത്തെ കീറിമുറിച്ച് തൻ്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 43-ാം മിനിറ്റിൽ, പാമറിൻ്റെ പാസിൽ നിന്നും മുന്നേറിയ ഹൊസെ പെഡ്രോ, ഗോൾകീപ്പർ ഡോണ്ണരുമ്മയെ കബളിപ്പിച്ച് പന്ത് വലയിലാക്കിയതോടെ ചെൽസിയുടെ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ പി.എസ്.ജി ആക്രമണങ്ങൾ ശക്തമാക്കിയെങ്കിലും, ചെൽസിയുടെ ഉരുക്കുകോട്ട പോലുള്ള പ്രതിരോധത്തെയും ഗോൾകീപ്പർ റോബർട്ട് സാഞ്ചസിൻ്റെ മികച്ച…
അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ എം.എസ്.എൽ ക്ലബ്ബായ മയാമിയിലെത്തുമെന്ന വാർത്തകളുണ്ടായിരുന്നു. അർജന്‍റീനൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്. ഇപ്പോൾ ഈ വാർത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഫബ്രീസിയോയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നിലവിലെ ടീമാണ് ഇന്‍റർ മയാമി. അർജന്‍റീനയുടെ നാഷണൽ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിലേക്കെത്തുന്ന വാർത്ത മെസ്സി ആരാധകർക്കും സന്തോഷം പകരുന്നതാണ്. നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ താരമാണ് ഡി പോൾ. ട്രാൻസ്ഫർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഫബ്രീസിയോ റിപ്പോർട്ട് ചെയ്തു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ ശേഷം ക്ലബ്ബ് ലോകകപ്പിന്‍റെ നെറുകയിലെത്താനാണ് പി.എസ്.ജി മൈതാനത്തേക്കിറങ്ങുന്നത്. ഈസ്റ്റ് റഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയം ഞായറാഴ്ച ഇന്ത്യൻ സമയം വെളുപ്പാൻകാലത്ത് അതിന് സാക്ഷിയാവുമെന്ന് ഫുട്ബാൾ ആരാധകരേറെയും അടക്കം പറയുമ്പോൾ മറുതലക്കലുള്ളത് ചെൽസിയാണ്. 2012ൽ നീലപ്പട ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് ടൂർണമെന്റിലെ ഫേവറിറ്റുകളായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകമായ അലയൻസ് അറീനയിൽ മറിച്ചിട്ടാണെന്നോർക്കണം. 2021ൽ ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം കരുത്തരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയും. അതേവർഷം ക്ലബ് ലോകകപ്പും നേടിയ ടീമാണ് ചെൽസി. ഇക്കുറി പി.എസ്.ജിക്ക് മുന്നിൽ ചരിത്രം ആവർത്തിക്കുമെന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗുകാരുടെ അവകാശവാദം. എന്നാൽ ഇപ്പോൾ മത്സരത്തിന് മുമ്പ് തന്നെ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സൂപ്പർ കമ്പ്യൂട്ടർ. സൂപ്പർ കമ്പ്യൂട്ടറിന്‍റെ കണക്ക്കൂട്ടലിൽ പി.എസ്.ജി ക്കാണ് മുൻതൂക്കം.…
representation imageഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും തമ്മിലാണ് ഫൈനൽ മൽസരം നടക്കുന്നത്. തന്റെ തിരിച്ചുവരവിലെ അമേരിക്കയുടെ സുവർണ കാലഘട്ടത്തിന്റെ ഭാഗമായാണ് ലോകക്ലബ് ഫുട്ബാളിനെയും 2026 ലോകകപ്പ് ഫുട്ബാളിനെയും 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിനെയും കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ പതിവ് സന്ദർശകനായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായുള്ള കോടീശ്വരനായ റിപ്പബ്ലിക്കൻപാർട്ടി നേതാവിന്റെ അടുത്ത സൗഹൃദം ഫുട്ബാളിനെ ഒരുരാഷ്ട്രീയ ആയുധമാക്കാനുള്ള വഴികൂടി തെളിയുകയാണ്. ശനിയാഴ്ച ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫിഫയുടെ പുതിയ ഓഫിസ് ട്രംപ് ടവറിലാണെന്നും ഇൻഫന്റിനോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്റെ 19 വയസ്സുകാരനായ മകൻ ബാരൺ ഫുട്ബാൾ ആരാധകനാണെന്നും അതുകൊണ്ടുതന്നെ താനും ഫുട്ബാളിനെ സ്നേഹിക്കുന്നെന്നും ട്രംപും വെളിപ്പെടുത്തി. 2026 ലോകകപ്പിന് മുന്നോടിയായുള്ള മത്സരമായി വേണം ലോകക്ലബ് ഫുട്ബാൾ ഫൈനലിനെ കാണാനെന്നും ഇരുവരും വൈറ്റ്…