Author: Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

പുതിയ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾക്ക് സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണ തുടക്കമിട്ടു. കളിക്കാർ വൈദ്യപരിശോധന പൂർത്തിയാക്കി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഈ വർഷത്തെ പ്രീ-സീസൺ മത്സരങ്ങളുടെ പ്രധാന ഭാഗമായി ടീം ഒരു ഏഷ്യൻ പര്യടനത്തിന് തയ്യാറെടുക്കുകയാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബാഴ്‌സലോണ കളിക്കുക. ഏഷ്യൻ ടൂർ മത്സരക്രമം (ഇന്ത്യൻ സമയം): ജൂലൈ 27: ആദ്യ മത്സരം ജപ്പാനിലെ വിസ്സൽ കോബെയ്ക്ക് എതിരെയാണ്. ഇന്ത്യൻ സമയം വൈകിട്ട് 3:30-ന് മത്സരം ആരംഭിക്കും. ജൂലൈ 31: ടീം ദക്ഷിണ കൊറിയയിലേക്ക് പറക്കും. അവിടെ എഫ്‌സി സോളുമായി വൈകിട്ട് 4:30-ന് ഏറ്റുമുട്ടും. ഓഗസ്റ്റ് 4: ഏഷ്യൻ പര്യടനത്തിലെ അവസാന മത്സരത്തിൽ, മറ്റൊരു കൊറിയൻ ടീമായ ഡേഗുവിനെ വൈകിട്ട് 4:30-ന് നേരിടും. ഏഷ്യൻ പര്യടനത്തിന് ശേഷം ബാഴ്‌സലോണ സ്പെയിനിലേക്ക് മടങ്ങും. ഓഗസ്റ്റ് 9-ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ നടക്കുന്ന പരമ്പരാഗത ജോൻ ഗാംപർ ട്രോഫിയിലും (Joan Gamper Trophy) ടീം കളിക്കും.…

Read More

റിയാദ്: സൗദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ പ്രകടനത്തിന് ആരാധകരുടെ അംഗീകാരം നേടി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിന്റെ ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ലീഗ് അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ അൽ നാസർ ക്ലബ്ബിനായി തകർപ്പൻ പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. 30 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 3 അസിസ്റ്റുകളും താരം നേടി. ഇതിലൂടെ 15 തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. റൊണാൾഡോയുടെ ഈ മിന്നും പ്രകടനമാണ് ആരാധകരുടെ ഇഷ്ടതാരമായി അദ്ദേഹത്തെ തിരഞ്ഞടുക്കാൻ പ്രധാന കാരണം. അതേസമയം, റൊണാൾഡോയുടെ വ്യക്തിഗത മികവിനപ്പുറം ടീമിന് കിരീടം നേടാനായില്ല. എന്നാൽ, പുതിയ സീസണിൽ പുതിയ പരിശീലകൻ ജോർജ്ജ് ജീസസിന്റെ കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് അൽ നാസർ. 41-കാരനായ റൊണാൾഡോ രണ്ട് വർഷത്തേക്ക് കൂടി ക്ലബ്ബുമായുള്ള കരാർ നീട്ടിയിട്ടുണ്ട്. പുതിയ സീസണിനായുള്ള…

Read More

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് നിർണ്ണായകമായേക്കാവുന്ന ഒരു സുപ്രധാന നിർദ്ദേശവുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) രംഗത്ത്. രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന് (ISL) അടുത്ത 10 വർഷത്തേക്ക് കൂടി അംഗീകാരം നൽകാനാണ് എഐഎഫ്എഫ് ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശം ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2026-27 സീസൺ മുതൽ 2034-35 സീസൺ വരെ ഐഎസ്എല്ലിന് സുസ്ഥിരമായ ഒരു നടത്തിപ്പ് ഉറപ്പാക്കുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ലീഗിന് വ്യക്തമായ ഒരു കലണ്ടർ ഉണ്ടാക്കാനും അന്താരാഷ്ട്ര മത്സരങ്ങളുമായി പൊരുത്തപ്പെട്ടു പോകാനും സാധിക്കും. കൂടാതെ, ഐഎസ്എൽ ചാമ്പ്യന്മാർക്കും ഐ-ലീഗ് ജേതാക്കൾക്കും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുന്ന കാര്യവും നിർദ്ദേശത്തിലുണ്ട്. ഇത് ഇന്ത്യൻ ക്ലബ്ബുകൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നുനൽകും. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെക്കാലമായി ഉറ്റുനോക്കുന്ന പ്രൊമോഷൻ, റെലഗേഷൻ സംവിധാനത്തെക്കുറിച്ചും നിർദ്ദേശത്തിൽ പരാമർശമുണ്ട്. ഐ-ലീഗിൽ നിന്നും…

Read More

ബാഴ്‌സയുടെ ഭാവി ഇനി യമാലിന്റെ കാലുകളിൽ; ഇതിഹാസങ്ങളുടെ പത്താം നമ്പർ ജേഴ്സി യുവതാരത്തിന്, കരാർ 2031 വരെ!ബാഴ്‌സലോണ: കാറ്റലോണിയൻ ക്ലബ്ബിന്റെ സുവർണ്ണ ഭാവി തങ്ങളുടെ കൗമാര വിസ്മയത്തിന്റെ കാലുകളിൽ ഭദ്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് എഫ്‌സി ബാഴ്‌സലോണ. യുവ സൂപ്പർതാരം ലാമൈൻ യമാൽ ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 2031 വരെ നീളുന്നതാണ് പുതിയ കരാർ. ഇതിനൊപ്പം, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പത്താം നമ്പർ ജേഴ്സിയും ഈ 17 വയസ്സുകാരന് നൽകാൻ ക്ലബ്ബ് തീരുമാനിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെയും സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ലാമൈൻ യമാൽ പുതിയ കരാറിന്റെ ഭാഗമായത്. 1 ബില്യൺ യൂറോ (ഏകദേശം 9000 കോടി ഇന്ത്യൻ രൂപ) എന്ന ഭീമമായ റിലീസ് ക്ലോസാണ് കരാറിന്റെ പ്രധാന ആകർഷണം. ക്ലബ്ബിന്റെ ഏറ്റവും മൂല്യമുള്ള താരത്തെ മറ്റാരും റാഞ്ചാതിരിക്കാനുള്ള ബാഴ്‌സലോണയുടെ തന്ത്രപരമായ നീക്കമായാണ് ഫുട്ബോൾ ലോകം ഇതിനെ കാണുന്നത്. കരാർ പുതുക്കിയതിനേക്കാൾ ആരാധകരെ…

Read More

അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിൽ. സൂപ്പർ താരം മെസ്സിയുടെ ക്ലബ്ബായ ഇന്‍റർ മയാമിയുമായി ഡി പോൾ നാലുവർഷത്തെ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് 31കാരനായ താരം മയാമിയിലേക്കെത്തുന്നത്.  Rodrigo De Paul’s move to Inter Miami is a done deal and he’ll sign a four-year contract with the club, per @gastonedul Now Messi’s got 𝐛𝐨𝐭𝐡 his bodyguards 👊 pic.twitter.com/NhxcQNTlKk— B/R Football (@brfootball) July 16, 2025 ഡി പോൾ എം.എസ്.എൽ ക്ലബ്ബായ മയാമിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ദിവസങ്ങളായി പ്രചരിച്ചിരുന്നു. അർജന്‍റീനൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ കഴിഞ്ഞ ദിവസം ഈ റിപ്പോർട്ടുകൾ ശരിവെച്ചിരുന്നു.  🚨🚨🚨BREAKING: Rodrigo De Paul is the newest player for Inter Miami!…

Read More

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബാളിന്‍റെ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി സൂപ്പർതാരം സുനിൽ ഛേത്രി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതമായി നീട്ടിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ നായകന്‍റെ പ്രതികരണം. ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. ഫിഫ റാങ്കിങ്ങിൽ അടുത്തിടെയായി വലിയ തിരിച്ചടിയാണ് ഇന്ത്യക്കുണ്ടായത്. നിലവിൽ 133ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ‘ഇന്ത്യൻ ഫുട്ബാളിന്‍റെ നിലവിലെ അവസ്ഥ വളരെ ആശങ്കാജനകമാണ്. താരങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, ഫിസിയോകൾ എന്നിവരിൽ നിന്നെല്ലാം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്റെ ക്ലബിൽനിന്ന് മാത്രമല്ല, മറ്റ് ക്ലബുകളിൽ നിന്നും. നമ്മൾ നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ഇന്ത്യൻ ഫുട്ബാൾ ലോകത്തെ എല്ലാവർക്കും ആശങ്കയുണ്ട്, വേദനയുണ്ട്, ഭയമുണ്ട്’ -ഛേത്രി എക്സിൽ കുറിച്ചു. ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാള്‍ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചിരുന്നു. When my phone…

Read More

ബാഴ്സലോണ യുവതാരം ലാമിൻ യമാലിന്‍റെ പിറന്നാളാഘോഷം വിവാദത്തിൽ. ആഘോഷത്തിന്‍റെ ഭാഗമായുള്ള വിനോദപരിപാടികൾ അവതരിപ്പിക്കാനായി പൊക്കംകുറഞ്ഞവരെ വിളിച്ചുവരുത്തിയ ബാഴ്സ വിങ്ങറുടെ നടപടിയിൽ സ്പെയിൻ സർക്കാറിലെ സാമൂഹിക മന്ത്രാലയം അന്വേഷണം നടത്താൻ പ്രോസിക്യൂട്ടർ ഓഫിസിന് നിർദേശം നൽകി. താരത്തിന്‍റെ 18ാം പിറന്നാൾ ആഘോഷമായിരുന്നു. ബാഴ്സലോണ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ചെറു പട്ടണമായ ഒലിവെല്ലയിൽ വാടക കെട്ടിടത്തിലായിരുന്നു ആഘോഷം. പ്രമുഖ യൂട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുസർമാരും കലാകാരന്മാരും ബാഴ്സലോണ താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിൽ പെർഫോം ചെയ്യാനായി പൊക്കം കുറഞ്ഞവരെ ക്ഷണിച്ച നടപടി 21ാം നൂറ്റാണ്ടിൽ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അസ്ഥികളുടെ വളർച്ചയെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമായ അക്കോണ്ട്രോപ്ലാസിയ രോഗികൾക്കുവേണ്ടിയുള്ള സ്പെയിനിലെ കൂട്ടായ്മമായ എ.ഡി.ഇ.ഇ കുറ്റപ്പെടുത്തി. സംഘടനയുടെ പരാതിയിലാണ് താരത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. താരത്തിന്‍റെ നടപടി നിലവിലുള്ള നിയമങ്ങളെ മാത്രമല്ല, സമത്വവും ആദരവും പുലർത്താൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാന ധാർമിക മൂല്യങ്ങളെയും ലംഘിക്കുന്നതാണെന്ന് സംഘടന പ്രതികരിച്ചു. വിഷയത്തിൽ താരമോ, ബാഴ്സ അധികൃതരോ…

Read More

മഡ്രിഡ്: റയൽ മഡ്രിഡിൽ ബ്രസീൽ സൂപ്പർതാരം റോഡ്രിഗോയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സ്പെയിൻ പരിശീലകൻ സാബി അലൻസോ ക്ലബിന്‍റെ ചുമതലയേറ്റെടുത്തതോടെയാണ് താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരായ ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പോലും താരത്തിന് ലൈനപ്പിൽ ഇടംകണ്ടെത്താനായില്ല. താരത്തെ റയൽ വിൽക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ബ്രസീൽ വിങ്ങറെ ടീമിലെത്തിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ലിറോയ് സാനെ ഗലറ്റസാറെയിലേക്ക് പോയതോടെയാണ് ബയേൺ പകരക്കാരനെ തേടുന്നത്. ലിവർപൂളിന്‍റെ കൊളംബിയൻ അറ്റാക്കർ ലൂയിസ് ഡയസിനെയാണ് ക്ലബ് ആദ്യം നോട്ടമിട്ടത്. 674 കോടി രൂപ ഡയസിന് വാഗ്ദാനം ചെയ്തെങ്കിലും ലിവർപൂൾ നിരസിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെയാണ് ബയേണിന്‍റെ അന്വേഷണം റോഡ്രിഗോയിലെത്തിയത്. വരുന്ന സീസണിൽ ടീമിന്‍റെ അറ്റാക്കിങ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റോഡ്രിഗോക്കുവേണ്ടി ചരടുവലിക്കുന്നത്. 998 കോടി രൂപയാണ് താരത്തിന് ബയേണിന്‍റെ ഓഫറെന്നാണ് പുറത്തുവരുന്ന വിവരം. പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്ണലും റോഡ്രിഗോക്കുവേണ്ടി താൽപര്യം…

Read More

മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ കോച്ചായി പോർച്ചുഗീസിന്റെ പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ നിയമിച്ചു. നിലവിലെ കോച്ചായ റഷീദ് ജാബിറിന് പകരകാരനയാണ് ക്വിറോസ് ഒമാൻ ടീമിന് തന്ത്രം മെനയാൻ എത്തുന്നത്. ആഗോളതലത്തിലെ പതിറ്റാണ്ട​ുകളുടെ പ്രവർത്തന പരിചയമുണ്ട് ഇദ്ദേഹത്തിന്. ഹമദ് അൽ അസാനയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചു. മൊസാംബിക്കിൽ ജനിച്ച ക്വിറോസ് തന്റെ കരിയറിൽ ഉടനീളം അഭിമാനകരമായ പരിശീലക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. ഇറാനു വേണ്ടി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കുകയും അവരെ തുടർച്ചയായി രണ്ട് ഫിഫ ലോകകപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു. 2014,2018 കാലങ്ങളിലാണ് ഇറാൻ ഇദേഹത്തിന്റെ കീഴിൽ ലോകകപ്പ് യോഗ്യത​ നേടിയത്. ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി സാക്ഷാൽ സർ അലക്സ് ഫെർഗൂസണുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ഫെർഗൂസണുമായുള്ള അദേഹത്തിന്റെ…

Read More

മിലാന്‍: ഇറ്റാലിയൻ ക്ലബ് എ.സി മിലാനുമായി ഔദ്യോഗികമായി കരാറൊപ്പിട്ട് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്. 2026 ജൂൺ വരെ, ഒരു വർഷത്തേക്കാണ് കരാർ. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനുശേഷം റയൽ മഡ്രിഡുമായി വേർപിരിയുമെന്ന് താരം കഴിഞ്ഞ മേയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘ലൂക മോഡ്രിചുമായി 2026 ജൂൺ 30 വരെ കരാറൊപ്പിട്ടത് വലിയ സന്തോഷത്തോടെ അറിയിക്കുന്നു. 2027 ജൂൺ 30 വരെ നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്’ -19 തവണ സീരീ എ ചാമ്പ്യന്മാരായ എ.സി മിലാൻ പത്രക്കുറിപ്പിൽ അറിയിച്ചു. View this post on Instagram A post shared by AC Milan (@acmilan) സ്പാനിഷ് ക്ലബ് റയലിനൊപ്പമുള്ള 13 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് മോഡ്രിച് സാൻ സിറോയിൽ എത്തിയത്. വരുന്ന സെപ്റ്റംബറിൽ താരത്തിന് 40 വയസ്സ് തികയും. കരിയറിലെ പുതിയ പതിപ്പിന് തുടക്കമിടുന്നതിന്‍റെ ഭാഗമായി ഇവിടെ എത്താനായതിൽ അതിയായ…

Read More