Author: Shamras KV

Shamras KV – Sports writer at Scoreium with 2 years’ experience, covering European football news in Malayalam and English.

ഇംഗ്ലീഷ് ഫുട്ബോൾ സീസണിന് ആവേശകരമായ തുടക്കം! ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, കരുത്തരായ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ് കമ്മ്യൂണിറ്റി ഷീൽഡ് 2025 കിരീടം ചൂടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ക്രിസ്റ്റൽ പാലസ് vs ലിവർപൂൾ പോരാട്ടം തുടക്കം മുതൽ ആവേശത്തിലായിരുന്നു. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജെറമി ഫ്രിംപോങ്ങിന്റെ അപ്രതീക്ഷിത ഗോളിൽ ലിവർപൂൾ മുന്നിലെത്തി. പ്രതിരോധ താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് പാലസ് ഗോളിയെ കബളിപ്പിച്ച് വലയിലെത്തുകയായിരുന്നു. ആദ്യ പകുതിയിൽ ലിവർപൂൾ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ ലിവർപൂൾ ആക്രമണങ്ങൾ ശക്തമാക്കി. കോഡി ഗാക്പോയും ഹ്യൂഗോ എകിറ്റികെയും പാലസ് ഗോൾമുഖം നിരന്തരം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എന്നാൽ, തളരാതെ പൊരുതിയ ക്രിസ്റ്റൽ പാലസ് പ്രതിരോധം ഉറപ്പിച്ചുനിന്നുകൊണ്ട് അപകടകരമായ പ്രത്യാക്രമണങ്ങൾ നടത്തി. ഇസ്മായില സാറിന്റെ നേതൃത്വത്തിൽ അവർ…

Read More

റയൽ മാഡ്രിഡിന്റെ പ്രശസ്തമായ 9-ാം നമ്പർ ജേഴ്സി ബ്രസീലിയൻ യുവതാരം എൻഡ്രിക്ക് അണിയും. ഇതോടെ, ഏറെ നാളായി ഫുട്ബോൾ ലോകത്ത് തുടർന്ന ചർച്ചകൾക്ക് അവസാനമായി. കിലിയൻ എംബാപ്പെ ടീമിലെത്തിയതിന് ശേഷം ഈ പ്രധാനപ്പെട്ട ജേഴ്സി ആർക്ക് ലഭിക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കരീം ബെൻസേമ ക്ലബ് വിട്ടത് മുതൽ റയലിന്റെ 9-ാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി ഉണ്ടായിരുന്നില്ല. പുതിയതായി ടീമിലെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ ഈ നമ്പർ എടുക്കുമെന്ന് പലരും കരുതി. എന്നാൽ, ലൂക്കാ മോഡ്രിച്ച് പോയ ഒഴിവില്‍ എംബാപ്പെ പത്താം നമ്പർ തിരഞ്ഞെടുത്തു. ഈ സാഹചര്യത്തിലാണ് എൻഡ്രിക്ക് റയൽ മാഡ്രിഡ് ടീമിന്റെ പുതിയ ഒമ്പതാം നമ്പർ താരമാകുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ തീരുമാനം 18-കാരനായ എൻഡ്രിക്കിലുള്ള ക്ലബ്ബിന്റെ വലിയ വിശ്വാസമാണ് കാണിക്കുന്നത്. കാരണം, റൊണാൾഡോ നസാരിയോ, കരീം ബെൻസേമ പോലുള്ള ഇതിഹാസ താരങ്ങൾ കളിച്ച ജേഴ്സിയാണിത്. ഈ വലിയ പാരമ്പര്യമുള്ള ജേഴ്സി അണിയുന്നത് എൻഡ്രിക്കിന് സമ്മർദ്ദം നൽകുമെങ്കിലും,…

Read More

ടോട്ടൻഹാമിന്റെ ചരിത്രത്തിലെ അതിസംസ്‌മരണീയമായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ (2019) കളിച്ച അവസാന കളിക്കാരനായ ഹ്യൂങ്-മിൻ സൺ, ക്ലബ് വിടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയൻ ഫോർവേഡ് ഇനി American Major League Soccer ക്ലബായ Los Angeles FC-യിൽ കളിക്കും. 33 കാരനായ സൺ, കഴിഞ്ഞ ദിവസമാണ് പുതിയ വെല്ലുവിളികൾ തേടാനുള്ള താത്പര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി, ടോട്ടൻഹാം ക്ലബ്ബാണ് അദ്ദേഹത്തിന്റെ സ്ഥാനമാറ്റം ഔദ്യോഗികമായി അറിയിച്ചത്. The Club can confirm the permanent transfer of Heung-Min Son to LAFC.Thank you will never be enough, Sonny.— Tottenham Hotspur (@SpursOfficial) August 6, 2025 “Heung-Min Son LAFC-യിലേക്ക് സ്ഥിരമായ ട്രാൻസ്ഫറിലൂടെ ചേർന്നതായി ക്ലബ് സ്ഥിരീകരിക്കുന്നു. 2015 ആഗസ്റ്റിലാണ് സൺ ടോട്ടൻഹാമിൽ എത്തിയത്. പിന്നീട് ക്ലബ് ചരിത്രത്തിലെ മഹാനായ കളിക്കാരിൽ ഒരാളായി മാറി,” ക്ലബ്ബിന്റെ പ്രസ്താവനയിൽ പറയുന്നു. സൺ ടോട്ടൻഹാമിനായി 454 മത്സരങ്ങൾ കളിച്ചു, 173…

Read More