ന്യൂഡൽഹി: 23 കാരനായ ഫാസ്റ്റ് ബൗളർ ഹർഷിത് റാണക്കെതിരായ മുൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് വഴി നടത്തിയ ആരോപണങ്ങൾക്ക് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ശക്തമായി മറുപടി നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഒരു യുവതാരത്തെ ട്രോളുന്നതും അദ്ദേഹത്തിനെതിരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും തികച്ചും നിന്ദ്യവും ലജ്ജാകരവുമാണെന്ന് ഗംഭീർ പറഞ്ഞു.ക്രിസ് ശ്രീകാന്ത് അടുത്തിടെ തന്റെ യുട്യൂബ് ചാനലിൽ ഹർഷിത് റാണ ഗംഭീറിന്റെ അടിമയെപോലെ എന്തുപറഞ്ഞാലും കളിപ്പാട്ടം പോലെ ചെയ്യുന്നതുകൊണ്ടാണ് എേപ്പാഴും ദേശീയ ടീമിൽ സ്ഥാനംപിടിക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നു. ഹർഷിത് റാണയെപ്പോലെയാവുക എന്നതാണ് ഏറ്റവും നല്ല കാര്യം, ഗംഭീർ പറയുന്ന എല്ലാത്തിനും എപ്പോഴും അതെ എന്ന് ഉത്തരം പറയുകയും അദ്ദേഹം പറയുന്നതെന്തും ചെയ്യുകയും ചെയ്യുക, അപ്പോൾ മാത്രമേ നിങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കൂ. ടീമിൽ ഒരു സ്ഥിരം അംഗം മാത്രമെയുള്ളൂ, അത് ഹർഷിത് റാണയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ടീമിലിരിക്കുന്നതെന്ന് ആർക്കും അറിയില്ല. നല്ലപ്രകടനം കാഴ്ചവെച്ചിട്ടും നിങ്ങൾ ചിലരെ തിരഞ്ഞെടുക്കുന്നില്ല,…
Author: Madhyamam
മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യയിൽ തിരിച്ചെത്തി. നാലു മാസത്തെ ലണ്ടൻ ജീവിതത്തിനുശേഷമാണ് താരം നാട്ടിലെത്തിയത്. ഉടൻ തന്നെ വൈറ്റ് ബാൾ പരമ്പരക്കായി ആസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും. ഡൽഹി വിമാനത്താവളത്തിലെത്തിയ മുൻ നായകൻ ആരാധകർക്ക് ഫോട്ടോയെടുക്കാനായി അൽപനേരം നിന്നുകൊടുത്തെങ്കിലും സെൽഫിയെടുക്കാനുള്ള അഭ്യർഥന നിരസിച്ചു. പിന്നാലെ കാറിൽ കയറി വേഗത്തിൽ താമസസ്ഥലത്തേക്ക് പോയി. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യ കിരീടം നേടിയതിനു പിന്നാലെയാണ് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും രണ്ടു മക്കളും ലണ്ടനിലേക്ക് പോയത്. ട്വന്‍റി20 ക്രിക്കറ്റിനു പിന്നാലെ മേയിൽ ടെസ്റ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച താരം നിലവിൽ ഇന്ത്യക്കായി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.ഈമാസം 15ന് രണ്ടു സംഘങ്ങളായാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പോകുന്നത്. ഒരു സംഘം രാവിലെയും രണ്ടാമത്തെ സംഘം വൈകീട്ടും. 19ന് പെർത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനുശേഷം ആദ്യമായി കോഹ്ലിയും രോഹിത് ശർമയും…
ഫുട്ബാളിൽ പുതുചരിത്രമെഴുതി ആഫ്രിക്കൻ ദ്വീപ് രാജ്യമായ കേപ് വെർഡെ. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ മാത്രം രാജ്യമെന്ന നേട്ടമാണ് ഈ കുഞ്ഞുരാജ്യം സ്വന്തമാക്കിയത്. ലോക ഭൂപടത്തിൽ സൂക്ഷിച്ചു നോക്കിയാൽ പോലും കണ്ണിൽപ്പെടാതെ, മധ്യ അറ്റ്ലാന്‍റിക് സമുദ്രത്തിൽ ആഫ്രിക്കയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിലെ ജനസംഖ്യ അഞ്ചു ലക്ഷം മാത്രമാണ്. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ കളിച്ച ഐസ്‌ലൻഡാണ് ഏറ്റവും ചെറിയ രാജ്യം. ആഫ്രിക്കൻ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിൽ കരുത്തരായ കാമറൂണിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായാണ് കേപ് വേർഡെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്നത്. 10 മത്സരങ്ങളിൽനിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 23 പോയന്‍റുമായാണ് ലോകകപ്പ് പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. സ്വന്തം കാണികൾക്കു മുമ്പിൽ നടന്ന നിർണായക മത്സരത്തിൽ എസ്വാറ്റിനിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേപ് വെർഡെ തകർത്തത്. ഡെയ്‌ലോൺ ലിവ്‌റമെന്‍റോ (48ാം മിനിറ്റിൽ), വില്ലി സെമെഡോ…
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ലോക റെക്കോഡിനൊപ്പം. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീമെന്ന ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ. കരീബിയൻ ദ്വീപ് സംഘത്തിനെതിരെ ഇന്ത്യയുടെ തുടർച്ചയായ പത്താം പരമ്പര വിജയമാണിത്. 2002ലാണ് അവസാനമായി വിൻഡീസ് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയും വിൻഡീസിനെതിരെ തുടർച്ചയായി പത്ത് ടെസ്റ്റ് പരമ്പരകൾ ജയിച്ചിരുന്നു. 1997 മുതൽ 2024 വരെയുള്ള കാലയളലിവായിരുന്നു പ്രോട്ടീസിന്‍റെ ടെസ്റ്റ് ജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം അഞ്ചാംദിനം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. സ്കോർ: ഇന്ത്യ -അഞ്ചിന് 518 റൺസ് ഡിക്ലയർ. മൂന്നിന് 124. വിൻഡീസ് -248, 390. വിൻഡീസിനെതിരെ അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. കെ.എൽ. രാഹുൽ അർധ…
ദുബൈ: ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ അവസാന പോരാട്ടം ചൊവ്വാഴ്ച ദോഹ ജാസിം ബിന്‍ സ്റ്റേഡിയത്തില്‍ രാത്രി 9മണിക്ക് അരങ്ങേറും. ആതിഥേയരായ ഖത്തറും യു.എ.ഇയും തമ്മിലാണ് പോരാട്ടം. അതേസമയം ജിദ്ദ അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ 10.45ന് ഇറാഖും ആതിഥേയരായ സൗദി അറേബ്യയും ഏറ്റുമുട്ടും. ഒമാനെ തോല്പിച്ച ആത്മ വിശ്വാസത്തിലാണ് യു.എ.ഇ കളത്തിലിറങ്ങുന്നത്. ഖത്തറിന് യോഗ്യത നേടണമെങ്കില്‍ വിജയം നിര്‍ബന്ധമാണ്. യു.എ.ഇയെ സംബന്ധിച്ചിടത്തോളം സമനില നേടിയാല്‍തന്നെ നാലു പോയന്റുമായി മെക്സിക്കോ-യു.എസ്.എ-കാനഡ ലോകകപ്പില്‍ കളിക്കാം. പരാജയപ്പെട്ടാല്‍ ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിനായി കാത്തിരിക്കേണ്ടിവരും. ഇതുവരെയുള്ള കണക്കില്‍ 36 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 മത്സരങ്ങളില്‍ ഖത്തറും 12 തവണ യു.എ.ഇയും വിജയിച്ചു. 10 കളി സമനിലയിലായി. ഇരുവരുടെയും മികച്ചത് 5 ഗോള്‍ വിജയമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ യു.എ.ഇയാണ് മുന്നില്‍. യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ ഖത്തറിനെ അവരുടെ മണ്ണിലും(3-1) അബൂദബിയിലും (5-0) തോല്പിച്ചിരുന്നു. അറബ് കപ്പില്‍ സമനിലയായിരുന്നു. ഇരുടീമുകള്‍ക്കും അഭിമാന പോരാട്ടമായതിനാല്‍ മത്സരം ഗള്‍ഫ്…
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിൽ വലിയ സ്വപ്നങ്ങളുമായി കേരളം ബുധനാഴ്ച ഇറങ്ങുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കരുത്തരായ മഹാരാഷ്ട്രയാണ് എതിരാളി. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് പുതുനായകൻ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിൽ കേരള സംഘമിറങ്ങുന്നത്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേഷണം ചെയ്യും. കഴിഞ്ഞ സീസണിൽ ഒരു തോൽവി പോലും അറിയാതെ ഫൈനലിലെത്തിയ കേരളത്തിന് അവസാന അങ്കത്തിൽ വിദർഭയോട് ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയതാണ് തിരിച്ചടിയായത്. ഇത്തവണയും കേരളം മരണ ഗ്രൂപ്പിലാണ്. എലീറ്റ് ഗ്രൂപ് ബിയിൽ മഹാരാഷ്ട്രയെ കൂടാതെ പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡിഗഢ്, ഗോവ എന്നീ ടീമുകളാണ് ഒപ്പമുള്ളത്. ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ടീമിനൊപ്പമുള്ളത് കേരളത്തിന് ആത്മവിശ്വാസമാണ്. ജലജ് സക്സേനയുടെ വിടവ് നികത്താൻ ബാബ അപരാജിത്തും അങ്കിത് ശർമയും ടീമിനൊപ്പമുണ്ട്. അതേസമയം, കേരളത്തിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന ജലജ് സക്സേനയെയും കൂട്ടിയാണ് മഹാരാഷ്ട്രയുടെ വരവ്. അങ്കിത് ബാവ്നയാണ് മഹാരാഷ്ട്രയുടെ…
കൊച്ചി: 61ാം സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് ചൊവ്വാഴ്ച മുതൽ 21 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍ഷിപ് നടക്കുക. കേരള ഫുട്‌ബാള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ല ഫുട്‌ബാള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30ന് ഉദ്ഘാടന മത്സരത്തില്‍ കാസർകോട് വയനാടിനെ നേരിടും. വൈകീട്ട് 3.45ന് മലപ്പുറം-പത്തനംതിട്ട മത്സരവും നടക്കും. 2026 ജനുവരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫിക്കുള്ള പരിശീലന ക്യാമ്പിലേക്ക് ഈ ടൂര്‍ണമെന്റില്‍ നിന്നായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ആദ്യ റൗണ്ടില്‍ ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കോട്ടയം, തിരുവനന്തപുരം ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 19, 20 തീയതികളിലാണ് സെമിഫൈനല്‍. ഫൈനൽ 21ന് വൈകീട്ട് 3.45നും അരങ്ങേറും. © Madhyamam
അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം മന്ത്രി വി. ശിവൻകുട്ടിക്കൊപ്പംതിരുവനന്തപുരം: ‘ഞങ്ങളുടെ വിജയം പൂർണമാക്കിത്തന്നത് മന്ത്രിയാണ്. ട്രെയിൻ ടിക്കറ്റ് കൺഫേം ആക്കിത്തരാമോയെന്ന് ചോദിച്ചപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് തന്നെ ശരിയാക്കിത്തന്നു. ശ്രീനഗറിൽ നിന്നുള്ള മടക്കയാത്ര ശരിക്കും ആഘോഷമാക്കി’-അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം ക്യാപ്റ്റൻ അദ്വൈത് മടക്കയാത്രയുടെ ആവേശം പ്രകടമാക്കി. കിരീടനേട്ടവുമായി എത്തിയ ടീമിന് മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ ഒരുക്കിയ സ്വീകരണത്തിലാണ് ക്യാപ്റ്റനും ടീമംഗങ്ങളും സന്തോഷം പങ്കുവെച്ചത്. സ്വർണക്കപ്പുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ടീം നേരെ മന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു. കുട്ടികൾക്ക് മധുരം നൽകി മന്ത്രി സ്വീകരിച്ചു. ടീം മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടർച്ചയായി ആറ് മത്സരങ്ങളും വിജയിച്ച് ഫൈനലിൽ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. © Madhyamam
ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യ ദിനം. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം, ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയാണ്. സ്കോർ 160 കടന്നതിനു പിന്നാലെ പ്രനെലൻ സുബ്രയെന്റെ പന്തിൽ ഷാൻ മസൂദിനെതിരെ അപ്പീൽ ഉയരുന്നു. ഡി.ആർ.എസ് വിളിച്ച എൽ.ബി അപ്പീലിനൊടുവിൽ ഔട്ട് എന്ന് തെളിഞ്ഞ നിമിഷം. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾ നിറഞ്ഞ ഗാലറിയിൽ ക്യാപ്റ്റൻ പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ദമാകും. ഇതാണ് കളിക്കളത്തിലെ പതിവ്. എന്നാൽ, ശനിയാഴ്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ അതായിരുന്നില്ല കണ്ടത്. സ്വന്തം ക്യാപ്റ്റൻ പുറത്തായെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഗാലറി സന്തോഷത്താൽ അലറി. എതിർ ടീം അംഗം പുറത്തായ ആഘോഷം പോലെ ഗാലറി തുള്ളിച്ചാടുന്നത് കണ്ട് കമന്ററി മൈകിന് മുന്നിലിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കും ഞെട്ടി. ക്യാപ്റ്റന്റെ പുറത്താവലിനേക്കാൾ,…
ദുബൈ: ലോകകപ്പ് ഫുട്‌ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ യു.എ.ഇ പ്രതീക്ഷയോടെ മുന്നേറുന്നു. കഴിഞ്ഞദിവസം ഒമാനെ 2-1 തകര്‍ത്ത യു.എ.ഇ ലോകപ്പ് സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഖത്തറുമായി നടക്കുന്ന അവസാന മത്സരത്തില്‍ സമനില നേടിയാല്‍ യു.എ.ഇ യോഗ്യത നേടും. അതേസമയം പരാജയപ്പെട്ടാല്‍ പുറത്താവും. യു.എ.ഇക്ക് വേണ്ടി 76 ാം മിനിറ്റില്‍ മര്‍ക്കസ് മെലോണിയും 83ാം മിനിറ്റില്‍ കെയ്ഓ ലൂക്കാസുമാണ് ഗോളുകള്‍ നേടിയത്. യു.എ.ഇ പ്രതിരോധ താരം കൗമേ ഓട്ടന്റെ ദാന ഗോളാണ് ഒമാന്റെ പരാജയ ഭാരം കുറച്ചത്. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഒമാന്റെ മുന്നേറ്റത്തിനാണ് തിങ്ങിനിറഞ്ഞ കാണികള്‍ തുടക്കത്തില്‍ സാക്ഷികളായത്. ഒമാന്‍ ലീഡ് നേടുകയും ചെയ്തു. 12ാം മിനിറ്റില്‍ ഒമാന്റെ മുന്നേറ്റം തടയുന്നതിനിടെ കൗമേ ഓട്ടന്റെ കാലില്‍ തട്ടി സ്വന്തം വലയില്‍ കയറി(1-0). ഈ ഞെട്ടലില്‍ നിന്നും കരകയറാന്‍ യു.എ.ഇക്ക് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ മധ്യനിരയില്‍ നിന്നും ഫാബിയോ ലിമ,…